Table of Contents
പ്രൈഡ് മാസം അവസാനിക്കാന്‍ പോകുകയാണ്; NFT ഇൻഡസ്ട്രി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്‌തു കൊണ്ട് LGBTQ + കമ്മ്യൂണിറ്റിയുടെ ഒരു വലിയ സപ്പോർട്ടറായി ഉയർന്നുവന്നു.
പക്ഷേ, ചോദ്യം ഇതാണ്: LGBTQ + NFT കലാകാരന്മാരെ പിന്തുണക്കാൻ, നാം പ്രൈഡ് മാസത്തിനായി കാത്തിരിക്കേണ്ടതുണ്ടോ? വർഷം മുഴുവൻ അവരെ പിന്തുണക്കേണ്ടതല്ലേ? ഇത് പ്രൈഡ് മാസമായതിനാൽ, നിങ്ങൾക്ക് പിന്തുണക്കാൻ കഴിയുന്ന കുറച്ച് LGBTQ + NFT കലാകാരന്മാരുടെ ഒരു ലിസ്റ്റ് ഞങ്ങൾ ശേഖരിച്ചിട്ടുണ്ട്. നമുക്ക് അവർ ആരെന്ന് നോക്കാം.
NFT ഇൻഡസ്ട്രിയും LGBTQ+ കമ്മ്യൂണിറ്റിയും
LGBTQ+ സമൂഹമടക്കം എല്ലാ പശ്ചാത്തലങ്ങളില്‍ നിന്നുമുള്ള കലാകാരന്മാർക്ക് അനുയോജ്യമായ ഒരു പരിസ്ഥിതി രൂപപ്പെടുത്തുന്നതിന് NFT വ്യവസായം പ്രശംസ നേടിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും, LGBTQ+ NFT ആർട്ടിസ്റ്റുകളുടെ പ്രാതിനിധ്യം ഈ രംഗത്ത് വേണ്ടത്ര എത്തിയിട്ടില്ല. ഇപ്പോഴത്തെ’ബോയ്‍സ് ക്ലബ്’ ഇമേജ് ഉപേക്ഷിക്കാൻ തീർച്ചയായും ഈ വ്യവസായത്തിന് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. നിലവിലെ LGBTQ+ ആർട്ടിസ്റ്റുകളെ പിന്തുണക്കുന്നതിനും ഇതിലേക്ക് കടന്നുവരുന്ന പുതുമുഖങ്ങൾക്ക് ഇടം നൽകുന്നതിനും മുഴുവൻ NFT കമ്മ്യൂണിറ്റിക്കും ഉത്തരവാദിത്തമുണ്ട്.
അതിനാൽ, ഈ ആഘോഷം ആരംഭിക്കുന്നതിന്, പ്രൈഡ് മാസത്തില്‍ നിങ്ങൾക്ക് പിന്തുണക്കാൻ കഴിയുന്ന 10 LGBTQ+ NFT ആർട്ടിസ്റ്റുകൾ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.
- സാം ഓഗസ്റ്റ് Ng – TheyBalloons
ഡിജിറ്റൽ കോൺസെപ്റ്റീവ് ആർട്ടിസ്റ്റായ സാം ഓഗസ്റ്റ് Ng, TheyBalloons എന്നും അറിയപ്പെടുന്നു. അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നത് നോൺ-ബൈനറി എന്നാണ്. ലണ്ടനിലെ ഈ ആർട്ടിസ്റ്റ് Web3-ൽ നിയോ-എക്സ്പ്രഷനിസത്തെ പുനരുജ്ജീവിപ്പിക്കാൻ ഗ്ലിച്ച് ആര്‍ട്ടുകള്‍, 3D, ഊർജ്ജസ്വലമായ വർണ്ണങ്ങൾ എന്നിവ ഉപയോഗിക്കുന്നു.
മെറ്റാവേര്‍സിലെ ഏറ്റവും വലിയ പ്രൈഡ് പരേഡായ ക്വീർ ഫ്രെൻസിന്‍റെ സഹസ്ഥാപകനായിരുന്നു TheyBalloons. 2022 മാർച്ചിൽ പുറത്തിറക്കിയ കളക്ഷനിലെ 10,000 ക്വീർ ഫ്രോഗ്‌സ് NFT സമൂഹത്തിന്‍റെ വിശാലമായ ഉൾച്ചേര്‍ക്കലും വൈവിധ്യവും പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്.
2. സാക്ക് ക്രെവിറ്റ് – മ്യൂസിയം ഓഫ് ക്വീർ
സാക്ക് ക്രെവിറ്റ്t LGBTQ+ ഗ്രൂപ്പുകളെ ദീർഘനാളുകളായി സപ്പോർട്ട് ചെയ്‌തു വരികയാണ്. പത്ത് വർഷത്തിലേറെയായി തന്‍റെ ഗേ സമൂഹത്തിന്‍റെ വൈവിധ്യമാർന്ന പ്രശ്നങ്ങളുടെ പരിഹാരത്തിനായി അദ്ദേഹം പ്രവർത്തിക്കുകയും പിന്തുണക്കുകയും പണം സ്വരൂപിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്‍റെ കല അദ്ദേഹത്തിന്‍റെ പൊതുവായതും സ്വകാര്യമായതുമായ യഥാർത്ഥ അനുഭവങ്ങളെയും ഗേ സമൂഹത്തോടുള്ള അദ്ദേഹത്തിന്‍റെ സ്നേഹത്തെയും പ്രതിഫലിപ്പിക്കുന്നതാണ്.
ജോസഫ് മൈദയുടെ മേൽനോട്ടത്തിൽ, ന്യൂയോർക്ക് സിറ്റിയിലെ സ്കൂൾ ഓഫ് വിഷ്വൽ ആർട്സിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഫോട്ടോ ആൻഡ് വീഡിയോയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രൊഫസറാണ് ക്രെവറ്റ്. തന്‍റെ വിദ്യാർത്ഥികളില്‍ പ്രവർത്തനങ്ങള്‍, സാഹസികത, സമൂഹം എന്നിവയെ കുറിച്ചുള്ള അവബോധവും സര്‍ഗാത്മക വളര്‍ച്ചയും വികസിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു.
3. ടാലിയ റോസ അബ്രു
ടാലിയ റോസ അബ്രു 2 D, 3 D ആര്‍ട്ടും ഡിസൈനുകളും ബ്രാൻഡ് ഐഡന്‍റിറ്റികളും സൃഷ്ടിക്കുന്നതിൽ സ്പെഷ്യലൈസ് ചെയ്യുന്ന ഒരു ഗ്രാഫിക് ഡിസൈനറും ഡിജിറ്റൽ ആർട്ടിസ്റ്റുമാണ് അവര്‍. ഒരു ട്രാൻസ്-ലാറ്റിന ആർട്ടിസ്റ്റും റുണിക് ഗ്ലോറി NFT പ്രോജക്റ്റിന്‍റെ ആർട്ട് ഡയറക്ടറുമാണ് അവര്‍. കമ്മ്യൂണിറ്റി-അധിഷ്ഠിത ഓൺലൈൻ വീഡിയോ ഗെയിം പ്രോജക്റ്റായ ഫോറസ്റ്റ് ഹാർട്ട് പ്രോജക്റ്റിന്‍റെ ക്രിയേറ്ററും സ്ഥാപകയുമാണ് അവർ.
4. ഡയാന സിൻക്ലെയർ – ഹേര്‍ സ്റ്റോറി DAO
ന്യൂ ജേഴ്‌സി/ന്യൂയോർക്ക് സിറ്റിയിൽ നിന്നുളള ഡയാന സിൻക്ലെയർ ഒരു ബ്ലാക്ക് ക്വീർ ഫോട്ടോഗ്രാഫറും ആർട്ടിസ്റ്റുമാണ്, ഐഡന്‍റിറ്റികളുടെ പര്യവേക്ഷണത്തിലും അവതരണത്തിലുമാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. NFT ഇൻഡസ്ട്രിയിലെ വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഒരു പ്രധാന പതാകവാഹകയാണ് ഡയാന. അവരുടെ കലാപ്രവർത്തനങ്ങളോടൊപ്പം ബൗദ്ധിക പ്രവർത്തനങളും വികസിച്ച് ലോകത്ത് സ്വാധീനങ്ങള്‍ സൃഷ്ചിച്ചു.
ക്വീർ, ട്രാൻസ്, ബ്ലാക്ക് ലിവ്സ് മാറ്റര്‍ എന്നീ ആശയങ്ങള്‍ തന്‍റെ കലാസൃഷ്ടികളിൽ ഉൾപ്പെടുത്തുന്നതിനും ആ ആശയങ്ങളെ പിന്തുണയ്ക്കുന്ന മറ്റ് സംരംഭങ്ങൾ ആരംഭിക്കുന്നതിനും അവര്‍ പരിശ്രമിച്ചു. കാരണം, അവര്‍ അത്തരം ആശയങ്ങളെ ഉറച്ചു പിന്തുണയ്ക്കുന്നു. അടുത്തിടെ, അവര്‍ @herstorydaoഎന്ന ഒരു DAO-യുടെ സഹ സ്ഥാപകയായി മാറി. മെറ്റാവേർസിൽ പ്രാതിനിധ്യം കുറവായ വിഭാഗങ്ങളുടെ കലയെയും സംസ്‌കാരത്തെയും സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ആഘോഷിക്കുന്നതിനുമുള്ള ദൗത്യമാണ് ഇതിൽ ഉള്ളത്.
5. ഡോ. ബ്രിട്ടാനി ജോൺസ് – ക്വീർ ഫ്രണ്ട്സ് NFT
ദി ക്വീർ ഫ്രണ്ട്സ് NFT എന്ന പ്രോജക്ടിന്‍റെ സഹ-സ്ഥാപകയായ ഡോ. ബ്രിട്ടാനി ജോൺസ് അത് വികസിപ്പിക്കുന്നതിലും മാനേജ് ചെയ്യുന്നതിലും നേതൃത്വം നല്‍കി. ജോൺസ് ഒരു ബൈസെക്ഷ്വൽ മറൈൻ ബയോളജിസ്റ്റാണ്. കായിക വിനോദങ്ങളിലൂടെയും ശ്രദ്ധ നേടിയിട്ടുള്ള അവര്‍ ഡോള്‍ഫിനുകളുടെ ആശയവിനിമയത്തെക്കുറിച്ചുള്ള പഠനത്തിലാണ് വൈദഗ്ധ്യം നേടിയിട്ടുള്ളത്. നേരത്തെ അവര്‍ ഡിജിറ്റൽ ആർട്ടുകളിലൂടെ ശാസ്ത്രവും STEAM (സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, ആർട്സ്, ഗണിതം) ജോലികളും പെൺകുട്ടികളെ പഠിപ്പിച്ചിരുന്നു.
6. പാപ്പികാൻഡ്ൽസ് – ദ് ക്രിപ്റ്റോകാൻഡ്ൽസ് (PapiCandlez – The CryptoCandlez)
ലോസ് ഏഞ്ചൽസിൽ താമസിക്കുന്ന ഒരു ഗേ ഇല്ലസ്ട്രേറ്ററും ആനിമേറ്ററുമാണ് പാപ്പികാൻഡ്ൽസ്. അടുത്തിടെയാണ് ഓപ്പണ്‍സീ-യില്‍ TheCryptoCandlez കളക്ഷന്‍ അദ്ദേഹം പുറത്തിറക്കിയത്. വിവിധ ആകർഷകമായ തരങ്ങളിലുള്ള 103 കാൻഡ്ൽസ് ആണ് കളക്ഷനില്‍ ഉൾപ്പെടുത്തിയിട്ടുള്ളത്.
7. ജെസ്സി സൊലെയിൽ (Jesse Soleil)
ക്രിപ്റ്റോയിലെ തന്‍റെ കരിയറിൽ 17 അതുല്യമായ NFT-കൾ വിറ്റഴിച്ച 2D, 3D ആർട്ടിസ്റ്റാണ് ജെസ്സി സൊലെയിൽ. തങ്ങള്‍ ചെയ്യുന്നത് “ഡിജിറ്റൽ തെറാപ്പി” ആണെന്നാണ് ജെസ്സി വിശേഷിപ്പിക്കുന്നത്. NFT സമൂഹത്തിന്‍റെ നിർണ്ണായക ഘടകമായി മാറിയിട്ടുള്ളതിനാൽ, അവരുടെ ഉദ്യമങ്ങള്‍ക്കായി നാം ആകാംക്ഷാപൂർവം കാത്തിരിക്കുന്നു.
8. സ്റ്റേസി എ ബഹ്ലർ – അഗ്ലി ബെർട്‍സ് & ബെറ്റിസ്
ലോസ് ഏഞ്ചൽസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഫാഷൻ ഫോട്ടോഗ്രാഫറും NFT ആർട്ടിസ്റ്റുമാണ് സ്റ്റേസി എ ബഹ്ലർ . തന്റെ സൃഷ്ടിയെ “ശാന്തവും സന്തോഷകരവും സൗഹൃദപരവും എല്ലാവർക്കും പ്രാപ്യവും” ആയതെന്നാണ് അവര്‍ വിശേഷിപ്പിക്കുന്നത് അവർ അഗ്ലി NFT-കൾ സ്ഥാപിച്ചു, അതിൽ അഗ്ലി ബെറ്റിസും അഗ്ലി ബെർട്ട്സും ഉണ്ട്. അവരുടെ വസ്ത്രധാരണ രീതി ഇഷ്ടപ്പെടുന്നില്ലെന്ന് പുരുഷന്മാരും സ്ത്രീകളും ഒരുപോലെ അവരോട് പറഞ്ഞിട്ടുണ്ട്. ഇത്തരം സ്വന്തം അനുഭവങ്ങളാണ് ഈ കളക്ഷനില്‍ അവര്‍ക്ക് പ്രചോദനമായത്.
ഈ സീരീസിലെ ഓരോ NFT-യും സ്റ്റേസി കൈകൊണ്ട് ഡിജിറ്റലായി വരച്ചതാണ്. ഈ പ്രോജക്റ്റിന്‍റെ വിവരണത്തില്‍ ഇങ്ങനെ പറയുന്നു:
“ഈ NFT കളക്ഷന്‍ മോഡൽ വൈവിധ്യത്തെയും LGTBQ+ അവകാശങ്ങളെയും ഫാഷൻ വ്യവസായത്തിനുള്ളിലെ എക്സ്പോഷറിനെയും അടിസ്ഥാനമാക്കിയുള്ളതാണ്.”
9. കാതറീന (കേറ്റ് ദി കർസ്ഡ്) – aGENDadao
ന്യൂയോർക്കിൽ നിന്നുള്ള ഒരു ട്രാൻസ്ജെൻഡർ സ്ത്രീയാണ് കാതറീന “കേറ്റ് ദി കർസ്‍ഡ്” ജെസെക്ക് , 23 വയസ്സുണ്ട്. ഭാവിയിലേക്ക് ഒരു പോസിറ്റിവ്, നൊസ്റ്റാൾജിക് സൗന്ദര്യാത്മകത സൃഷ്ടിക്കുന്നതിനായി, പഴയ കാഥോഡ് റേ ടെലിവിഷനുകളും സമകാലികവും ചരിത്രപരവുമായ ഡിജിറ്റൽ ആർട്ട് ടൂളുകളും ഉപയോഗിക്കുന്ന ഒരു വിഷ്വൽ ആർട്ടിസ്റ്റാണ് കാതറീന.
10. വംശിക ധ്യാനി – ദ് ദേശി ദുൽഹാൻ ക്ലബ്
വംശിക ധ്യാനി ഏഷ്യക്കാരിയായ ഒരു ബൈസെക്ഷ്വൽ, ന്യൂറോഡൈവർജെന്‍റ് ആർട്ടിസ്റ്റാണ്. ദക്ഷിണേഷ്യയിൽ നടക്കുന്ന ശൈശവ വിവാഹങ്ങൾ, സ്ത്രീധന കൊലപാതകങ്ങൾ, ദുരഭിമാനക്കൊലകൾ, പെൺ ശിശുഹത്യകൾ എന്നിവയിലേക്ക് ശ്രദ്ധ ആകർഷിക്കാൻ അവര്‍ ദേശി ദുൽഹാൻ ക്ലബ് NFT കളക്ഷന്‍ സ്ഥാപിച്ചു.
പതിമൂന്നാം വയസ്സിൽ വിവാഹിതയായ മുത്തശ്ശിയുടെ ഓർമ്മക്കു വേണ്ടിയാണ് അവര്‍ ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. കൂടാതെ, ഈ സീരീസിലെ ‘ദേശി ദുൽഹൻസിന്’ (തദ്ദേശീയ വധുക്കള്‍ക്ക്) ചുണ്ടുകളില്ല, ദക്ഷിണേഷ്യയിലെ സ്ത്രീകൾ എങ്ങനെ നിശബ്ദരാകുന്നു എന്നതിന്‍റെ പ്രതീകമാണത്. ഇതിനു വിപരീതമായി, “ഭയചകിതവും ചിന്താക്കുഴപ്പം പ്രതിഫലിപ്പിക്കുന്നതുമായ” ഒരു രൂപം പ്രകടിപ്പിക്കുന്ന തരത്തിലാണ് കണ്ണുകളുള്ളത്.
സ്ത്രീകളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനും വിദ്യാഭ്യാസത്തിനും ദക്ഷിണേഷ്യയിലെ യൂണിസെഫുമായി സഹകരിക്കാൻ വ്യക്തികളെ പ്രചോദിപ്പിക്കുകയാണ് ഈ ശേഖരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ധ്യാനി പറയുന്നു.
ഏറ്റവും പ്രധാന കാര്യം
ഈ ലേഖനത്തിൽ കുറച്ച് NFT ആർട്ടിസ്റ്റുകളെമാത്രമേ പരാമര്‍ശിച്ചിട്ടുള്ളൂ. പക്ഷെ, ലോകത്തെമ്പാടും മറ്റനേകം പ്രഗത്ഭ ആർട്ടിസ്റ്റുകൾ ഉണ്ട്. കൂടാതെ, ഈ പ്രൈഡ് മാസത്തിലും തുടർന്നും നിങ്ങൾക്ക് വിവിധ LGBTQ+ NFT ആർട്ടിസ്റ്റുകളെ പിന്തുണയ്ക്കാം അപ്പോള്‍, ഒന്നിനും കാത്തുനില്‍ക്കാതെ നിങ്ങളുടെ സ്നേഹവും പിന്തുണയും പ്രദർശിപ്പിച്ചോളൂ!
നിരാകരണം: ക്രിപ്‌റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്‌റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.