
Table of Contents
പുതുമുഖ ക്രിപ്റ്റോകറൻസി നിക്ഷേപകർ എന്ന നിലയിൽ, നിങ്ങൾ ഉറപ്പായും ഇനിപ്പറയുന്നതു പോലുള്ള ചോദ്യങ്ങൾ സ്വയം ചോദിക്കും:
- ബിറ്റ്കോയിൻ വില പെട്ടെന്ന് ഉയർന്നത് അത് പോലെ താഴ്ന്നു പോയോ?
- തുടങ്ങാൻ വളരെ വൈകിയോ? കൂടാതെ
- നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ഈ നിക്ഷേപ മേഖലയില്‍ വിജയിക്കുന്നതിനുള്ള മികച്ച തന്ത്രങ്ങൾ ഏതൊക്കെയാണ്?
നിങ്ങൾ ഈ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ, ക്രിപ്റ്റോകറൻസി മാർക്കറ്റിന്റെ ചാഞ്ചാട്ടവും നിങ്ങൾ നിരീക്ഷിച്ചിരിക്കണം. ക്രിപ്റ്റോകറൻസിയെ കുറിച്ച് നല്ലതും ചീത്തയുമായ കുറെ വാർത്തകൾ നാം കേൾക്കുന്നുണ്ട്. പക്ഷെ അത് ഇവിടെ നിലനിൽക്കുക തന്നെ ചെയ്യും. എന്ന് മാത്രമല്ല, ക്രിപ്റ്റോകറൻസി നിക്ഷേപ മാർഗം ഇന്ന് എന്നത്തേക്കാളും കൂടുതൽ ലാഭപ്രതീക്ഷ നൽകുകയും ചെയ്യുന്നു,
അതിനാൽ, ക്രിപ്റ്റോ നിക്ഷേപത്തിലേക്ക് നിങ്ങൾ പദമൂന്നുന്നതിന് മുമ്പ്, അതായത്, നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില ടിപ്പുകൾ ഇതാ. തുടര്‍ന്ന് വായിക്കൂ!
നിങ്ങൾക്ക് ക്രിപ്റ്റോയുടെ സാങ്കേതിക പദാവലികൾ അറിയണമെങ്കിൽ, ഇതാ ഒരു ചെറിയ ഗൈഡ്.
ക്രിപ്റ്റോ നിക്ഷേപകർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 5 ടിപ്പുകൾ
1. നിങ്ങൾക്ക് നഷ്ടം സഹിക്കാനാകുന്ന അളവില്‍ മാത്രം നിക്ഷേപിക്കുക
നിങ്ങളുടെ ദീർഘകാല സാമ്പത്തിക സ്ഥിരത ഉറപ്പാക്കാൻ ഫിക്സഡ് ഡിപ്പോസിറ്റുകൾ, മ്യൂച്വൽ ഫണ്ടുകൾ, എസ്ഐപികൾ, ഡെറ്റ് ഫണ്ടുകൾ, ഇൻഷുറൻസുകൾ, എമർജൻസി ഫണ്ടുകൾ എന്നിവയിൽ നിക്ഷേപിക്കുക. ഈ സുരക്ഷിത നിക്ഷേപങ്ങൾ നടത്തിയ ശേഷവും നിങ്ങൾക്ക് പണമുണ്ടെങ്കിൽ, നിങ്ങൾക്ക് തീർച്ചയായും ക്രിപ്റ്റോകറൻസിയിൽ നിക്ഷേപിക്കാം. കാരണം സാമ്പത്തികമായി ബാധിക്കപ്പെടാത്ത സമയത്ത്, നിങ്ങള്‍ക്കിത് നഷ്ടപ്പെട്ടാലും താങ്ങാനാകുന്നതാകണം.
2. ക്രിപ്റ്റോകറന്‍സിയെ കുറിച്ച് ആഴത്തിൽ പഠിക്കുക
സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ഉള്ള ശുപാർശകളെ അടിസ്ഥാനമാക്കി, കണ്ണുംപൂട്ടി നിക്ഷേപിക്കുന്നത് എളുപ്പമാണ്. എന്നിരുന്നാലും, ഇത് നിങ്ങളുടെ പണമാണെന്ന് ഓർമ്മിക്കുക. നിക്ഷേപം പരാജയപ്പെട്ടാൽ ആരും നിങ്ങളെ സഹായിക്കാൻ തിരക്കു കൂട്ടില്ല. അതു കൊണ്ട്, ക്രിപ്റ്റോകറൻസി വിപണിയില്‍ പണം നിക്ഷേപിക്കുന്നതിന് മുമ്പ് അതിനെ നന്നായി മനസ്സിലാക്കുന്നതാണ് നല്ലത്. ആദ്യം, ബിറ്റ്കോയിന്, എഥീറിയം, ടെതർ, പോളിഗൺ എന്നിവയെ കുറിച്ചും മറ്റ് ജനപ്രിയ ക്രിപ്റ്റോകറൻസികളെ കുറിച്ചും പഠിക്കുക. തുടർന്ന്, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ്, അവയുടെ ഉപയോഗ സാഹചര്യങ്ങളെയും സാധ്യതകളെയും കുറിച്ച് പഠിക്കുക.
3. ആശ്രയിക്കാവുന്നതും വിശ്വാസ്യതയുള്ളതുമായ ഒരു എക്സ്ചേഞ്ച് തെരഞ്ഞെടുക്കുക..
ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകൾ ഇടയ്ക്കിടെ ഹാക്ക് ചെയ്യപ്പെടുകയോ നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കാൻ ഉപയോഗിക്കുകയോ ചെയ്യാം. അതിനാൽ, വിശ്വാസ്യത തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോർഡുള്ള ഒരു വലിയ എക്സ്ചേഞ്ചിലാണ് നിങ്ങൾ അക്കൗണ്ട് തുറക്കുന്നതെന്നും ഒരു ഹാക്ക് സംഭവിച്ചാൽ നിങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ടെന്നും ഉറപ്പാക്കുക.
4. സാങ്കേതിക വശങ്ങൾ അറിഞ്ഞിരിക്കുക..
ക്രിപ്റ്റോകറൻസി നിക്ഷേപത്തെ ഗൗരവമായാണ് നിങ്ങള്‍ കാണുന്നതെങ്കില്‍, നിങ്ങളുടെ ഡിജിറ്റൽ വാലറ്റുകൾ എങ്ങനെ രൂപകൽപ്പന ചെയ്യാം അല്ലെങ്കിൽ നിങ്ങളുടെ ഫണ്ടുകൾ സംരക്ഷിക്കുന്നതിനായി ഒരു പ്രശസ്തമായ ഹാർഡ് വാലറ്റ് വാങ്ങുന്നത് എങ്ങനെയാണ് എന്നെല്ലാം പഠിക്കുന്നത് നല്ലതാണ്. തുടർന്ന്, നിങ്ങളുടെ വൈദഗ്ധ്യം വർദ്ധിപ്പിക്കുന്നതിനായി ലിക്വിഡിറ്റി മൈനിംഗ്, സ്റ്റേക്കിംഗ്, ഡീസെന്‍ട്രലൈസ്ഡ് മണി തുടങ്ങിയവയെ കുറിച്ച് പഠിക്കുക.
5. സ്കാമർമാർ എന്ന തട്ടിപ്പുകാരെ സൂക്ഷിച്ചു കൊൾക..
നിക്ഷേപകരുടെ പണം തട്ടിയെടുക്കാനുള്ള വഴികൾ നിരന്തരം തിരയുന്നവരാണ് തട്ടിപ്പുകാര്‍. വ്യാജ എയർഡ്രോപ്പുകൾ, പമ്പ് ആൻഡ് ഡംപ് തട്ടിപ്പുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നുള്ള സന്ദേശങ്ങൾ എന്നിവയെല്ലാം ഒഴിവാക്കണം. നിക്ഷേപകരെ കബളിപ്പിക്കാൻ തട്ടിപ്പുകാർ വ്യാജ വെബ്സൈറ്റുകളും ഉപയോഗിക്കുന്നു.
നിങ്ങളുടെ വിവരങ്ങൾ സമർപ്പിക്കുന്നതിന് മുമ്പ്, എക്സ്ചേഞ്ചിന്റെ URL ശരിയാണോയെന്ന് രണ്ടു തവണ പരിശോധിക്കുക. ട്രേഡിംഗ് ആപ്ലിക്കേഷനുകൾ എപ്പോഴും Google Play Store അല്ലെങ്കിൽ Apple App Store പോലുള്ള പ്രശസ്തമായ സൈറ്റുകളിൽ നിന്ന് മാത്രം ഡൗൺലോഡ് ചെയ്യുക. സോഷ്യൽ മീഡിയയിലെ മറ്റ് ക്രിപ്റ്റോ നിക്ഷേപകരുമായും ക്രിപ്റ്റോയെ കുറിച്ച് നിരന്തരം പോസ്റ്റുകൾ ഇടുന്നവരുമായും ബന്ധം പുലര്‍ത്തുന്നത് പ്രയോജനകരമാണ്, എന്നാൽ അവരുടെ ശുപാർശകളെ അടിസ്ഥാനമാക്കി ഒരിക്കലും നിക്ഷേപം നടത്തരുത്.
നിക്ഷേപിക്കുന്നതിന് മുമ്പ്, ഈ ടിപ്പുകൾ മനസ്സിൽ വയ്ക്കുക, എപ്പോഴും ശ്രദ്ധാലു ആയിരിക്കുക.
പുതുമുഖ ക്രിപ്റ്റോ നിക്ഷേപകർ ഒഴിവാക്കേണ്ട 5 അബദ്ധങ്ങള്‍
ക്രിപ്റ്റോ ട്രേഡിംഗിലേക്കുള്ള നിങ്ങളുടെ യാത്ര ആരംഭിക്കുമ്പോൾ, തെറ്റുകൾ വരുത്തുന്നത് ഒഴിവാക്കാനാകാത്ത ഒന്നായേക്കാം. പക്ഷേ, ഒരു പുതിയ നിക്ഷേപകൻ എന്ന നിലയിൽ നിങ്ങൾക്ക് ഒഴിവാക്കാവുന്ന അഞ്ച് തെറ്റുകൾ ഞങ്ങൾ ഇവിടെ പട്ടികപ്പെടുത്തിയിരിക്കുന്നു. അവ ഏതെന്ന് താഴെ പരിശോധിക്കുക:
1. കുറഞ്ഞ വിലയുടെ അടിസ്ഥാനത്തിൽ മാത്രമുള്ള നിക്ഷേപം
കുറഞ്ഞ വില ഒരു നല്ല ഇടപാടിനെ സൂചിപ്പിക്കുന്നതാകണം എന്ന് നിര്‍ബന്ധമില്ല. ചിലപ്പോൾ വില കുറവായിരിക്കുന്നതിന് പിന്നില്‍ എന്തെങ്കിലും കാരണമുണ്ടാകും! യൂസര്‍മാരുടെ എണ്ണം കുറയുന്ന കോയിനുകളെ ശ്രദ്ധിക്കുക.
പലപ്പോഴും, ഡെവലപ്പർമാർ ഒരു പ്രോജക്റ്റ് ഉപേക്ഷിക്കുന്നു, അത് അപ്ഗ്രേഡ് ചെയ്യുന്നതിൽ പരാജയപ്പെടുന്നു, ഇത് ആ ക്രിപ്റ്റോയെ സുരക്ഷിതമല്ലാതാക്കുന്ന
2. എല്ലാം കൊണ്ടു പോയി റിസ്ക്കുള്ളവയിൽ നിക്ഷേപിക്കുന്നത്
നിങ്ങളുടെ ലാഭം പരമാവധിയാക്കാൻ സാധ്യമായത്രയും നിക്ഷേപിക്കാന്‍ ചില ഉപദേശകർ നിങ്ങളെ ഉപദേശിച്ചേക്കാം. പക്ഷേ, സൂക്ഷിക്കുക, നിങ്ങൾ പാപ്പരാകാൻ സാധ്യതയുണ്ട്.
നിങ്ങളുടെ നിക്ഷേപ തുക ഒരു പ്രത്യേക ശതമാനത്തിലേക്ക് പരിമിതപ്പെടുത്തുന്നതാണ് മികച്ച ക്രിപ്റ്റോ നിക്ഷേപ ഉപദേശം – അതായത്, 5% അല്ലെങ്കിൽ 10% – നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിൽ ഉണ്ടാകണം. അത് നിങ്ങളുടെ അത്യാവശ്യ ഘട്ടങ്ങള്‍ക്കുള്ള കരുതല്‍ ധനമായി ഇരിക്കട്ടെ.
3. ക്രിപ്റ്റോകറൻസി “എളുപ്പത്തിൽ പണം ഉണ്ടാക്കാനുളള വഴി” ആണെന്ന് വിശ്വസിക്കുന്നത്
സ്റ്റോക്കുകൾ, ഷെയറുകൾ, വെള്ളി, സ്വർണം എന്നിങ്ങനെയുള്ള ഏതൊരു ധന സാമഗ്രിയും ട്രേഡ് ചെയ്ത് പണം സമ്പാദിക്കുക എന്നത് എളുപ്പമല്ല. നിർഭാഗ്യവശാൽ, ക്രിപ്റ്റോകറൻസിയും അങ്ങനെ തന്നെയാണ്.
അങ്ങനെയല്ലെന്ന് അവകാശപ്പെടുന്ന ഏതൊരാളും ക്രിപ്റ്റോ തെറ്റുകൾ വരുത്താൻ പ്രേരിപ്പിച്ച് നിങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുകയാണ്
4. നിങ്ങളുടെ ക്രിപ്റ്റോ കീയുടെ ട്രാക്ക് നഷ്ടമാകല്‍
നിങ്ങളുടെ ക്രിപ്റ്റോകറൻസി ഒരു ഹാർഡ്വെയർ വാലറ്റിലാണ് സൂക്ഷിക്കുന്നതെങ്കില്‍, നിങ്ങളുടെ കീ മറക്കുന്നത് ഒരു സേഫ്റ്റി ഡെപ്പോസിറ്റ് ബോക്സിൽ കീകൾ ഇടുന്നത് പോലെയാണ്.
നിങ്ങളുടെ കീ ശരിയായ സ്ഥലത്ത് വെക്കുന്നില്ലെങ്കിൽ, നിങ്ങളുടെ എല്ലാ ക്രിപ്റ്റോ കറൻസികളും എന്നെന്നേക്കുമായി നഷ്ടപ്പെടും. ഇക്കാര്യം മനസ്സില്‍ വെക്കുക!
5. തട്ടിപ്പുകളിൽ വഞ്ചിതരാകുന്നത്
ആദ്യം തന്നെ ആവേശം കൊള്ളിക്കുന്ന ക്രിപ്റ്റോ ഡീലുകളിൽ ജാഗ്രത പാലിക്കുക. സാധാരണയായി നടക്കുന്ന, അറിഞ്ഞിരിക്കേണ്ട നാല് ക്രിപ്റ്റോകറൻസി തട്ടിപ്പുകളെ കുറിച്ച് ഞങ്ങള്‍ വ്യക്തമാക്കുകയാണ്:
- ക്ലൗഡ് മൾട്ടിപ്ലയറുകളുള്ള അഴിമതികൾ
തട്ടിപ്പുകാർ ഇടയ്ക്കിടെ ഇരകളെ ഇമെയിൽ വഴിയോ ടെക്സ്റ്റ് വഴിയോ “നിക്ഷേപ അവസരം” വാഗ്ദാനം ചെയ്ത് ബന്ധപ്പെടുന്നു. ഒരു പ്രത്യേക ഡിജിറ്റൽ വാലറ്റിലേക്ക് പണം നിക്ഷേപിക്കുന്ന നിക്ഷേപകർക്ക് ബിറ്റ്കോയിനിൽ നടത്തിയ നിക്ഷേപത്തിന്റെ ഇരട്ടിയോ മൂന്നിരട്ടിയോ തിരികെ നൽകുമെന്ന് അവർ അവകാശപ്പെടും.
ഓര്‍ക്കുക: സൗജന്യമായി പണം നല്‍കുമെന്ന വാഗ്ദാനങ്ങൾ എപ്പോഴും ജാഗ്രതയോടെ കൈകാര്യം ചെയ്യണം.
- പമ്പ് & ഡമ്പ്
ചെറുതോ അജ്ഞാതമായതോ ആയ കോയിനുളുടെ വില ക്രിമിനലുകള്‍ പെട്ടെന്ന് വർദ്ധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്യാം, ചില സന്ദർഭങ്ങളിൽ അവയുടെ മൂല്യം കുതിച്ചുയരുന്നു.
ക്രിമിനലുകൾക്ക് ഏത് നിമിഷവും വലിയ അളവിൽ ക്രിപ്റ്റോകറൻസി കൈവശം വെക്കാനായേക്കാം (എല്ലാവർക്കും ലഭ്യമാകുന്നതിന് മുമ്പ് തന്നെ അതിന്റെ ഭൂരിഭാഗവും മുൻകൂട്ടി മൈനിംഗ് ചെയ്യുന്നതിലൂടെ).
നേർബുദ്ധികളായ നിക്ഷേപകർ ലാഭത്തിന്റെ വിഹിതത്തിനായി ശ്രമിക്കുമ്പോൾ, കുറ്റവാളികൾ അവരുടെ എല്ലാ നാണയങ്ങളും വിൽക്കുന്നതിന് മുമ്പ് വില ഉയരുന്നത് വരെ കാത്തിരിക്കുന്നു, ഇത് വില കുറയുന്നതിന് കാരണമാകുന്നു.
കൂടുതലായി വിൽക്കുന്നതിന് മുമ്പ്, സോഷ്യൽ മീഡിയയിൽ മാര്‍ക്കറ്റിംഗ് ചെയ്തുകൊണ്ട് അവർ വില ഉയർത്തിയേക്കാം.
- അപകടകരമായ വാലറ്റ് സോഫ്റ്റ്വെയർ
അറിയപ്പെടുന്ന ക്രിപ്റ്റോ വാലറ്റുകളിൽ തന്നെ ഉറച്ചുനിൽക്കുക.
ഗൂഗിൾ പ്ലേയിലോ ആപ്പ് സ്റ്റോറിലോ കാണുന്ന സ്കെച്ചി അല്ലെങ്കിൽ അജ്ഞാത വാലറ്റുകൾ നിങ്ങളുടെ ക്രിപ്റ്റോ അസറ്റുകൾ മോഷ്ടിക്കാൻ തെറ്റായ പ്രോഗ്രാമിംഗ് ഉപയോഗിച്ചേക്കാം.
- വ്യാജ കോയിനുകള്‍
വിപണിയിലെ നിരവധി ക്രിപ്റ്റോകറൻസികളിൽ യഥാർത്ഥമായതും അല്ലാത്തതും വേർതിരിക്കുക അസാധ്യമാണ്.
നിങ്ങൾ വ്യാജ കോയിനുകൾ വാങ്ങുകയാണെങ്കിൽ, കുറ്റവാളികൾക്ക് നിങ്ങളുടെ വ്യക്തി വിവരങ്ങളും ചില സന്ദർഭങ്ങളിൽ നിങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണവും നേടാനാകും.
ആരെങ്കിലും പറയുന്നത് അതേ പോലെ വിശ്വസിക്കരുത്; നാണയങ്ങൾ വാങ്ങുന്നതിന് മുമ്പ് കഴിയുന്നത്ര സ്രോതസുകൾ ഉപയോഗിച്ച് നിങ്ങളുടെ ഗവേഷണം സ്വയം നടത്തുക.
ബോട്ടം ലൈന്‍
സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിനുള്ള ഒരു വഴിയാണ് ക്രിപ്റ്റോകറൻസി, ലോകമെമ്പാടുമുള്ള ക്രിപ്റ്റോ സമൂഹം അനുദിനം വളരുകയാണ്. 2021-ൽ, ആഗോളവ്യാപകമായി ക്രിപ്റ്റോകറൻസിയിൽ 30 ബില്യൺ ഡോളറിലധികം നിക്ഷേപമുണ്ടായി. മറുവശത്ത്, ക്രിപ്റ്റോ ഉയർന്ന അപകടസാധ്യതയുള്ളതും നിരന്തരമായ ചാഞ്ചാട്ടമുള്ളതുമായ ഉയർന്ന റിവാർഡ് നല്കുന്ന ഗെയിമാണ്.
നിങ്ങളുടെ നിക്ഷേപം വിപുലീകരിക്കുന്നതിന്, അടിസ്ഥാനകാര്യങ്ങളെക്കുറിച്ച് അറിവ് നേടണം, അപ്പോഴപ്പോൾ ഉള്ള ട്രെൻഡുകളെ ഉടൻ അറിയുകയും വേണം. നിക്ഷേപകർക്ക് അവരുടെ പണത്തിന്മേൽ പൂർണ്ണ നിയന്ത്രണം നൽകാൻ ക്രിപ്റ്റോ ആഗ്രഹിക്കുന്നു, പക്ഷേ അവർ കിംവദന്തികളെ അടിസ്ഥാനമാക്കിയുള്ള നിക്ഷേപം ഒഴിവാക്കണം.
