Skip to main content

ലോകമെമ്പാടുമുള്ള ക്രിപ്‌റ്റോ സൗഹൃദ രാജ്യങ്ങൾ ക്രിപ്‌റ്റോ നിയന്ത്രണങ്ങളെ സമീപിക്കുന്നത് എങ്ങനെയാണ്? (How are crypto-friendly nations around the globe approaching Crypto regulations?)

By ഡിസംബർ 22, 2021മെയ്‌ 13th, 20224 minute read

ശ്രദ്ധിക്കുക: ഈ ബ്ലോഗ് ഒരു ബാഹ്യ ബ്ലോഗർ എഴുതിയതാണ്. ഈ പോസ്റ്റിൽ ആവിഷ്ക്കരിച്ചിട്ടുള്ള വീക്ഷണങ്ങളും അഭിപ്രായങ്ങളും രചയിതാവിന്‍റേത് മാത്രമാണ്.

ഒരു ഊഹക്കച്ചവട നിക്ഷേപത്തിൽ നിന്ന് ഒരു പോർട്ട്‌ഫോളിയോയിലെ വൈവിധ്യമാർന്ന ഹോൾഡിംഗിലേക്ക് ക്രിപ്‌റ്റോകറൻസി ചേക്കേറവേ, അതിനെ എങ്ങനെ നിയന്ത്രിക്കണം എന്ന കാര്യത്തിൽ ലോകമെമ്പാടുമുള്ള ഗവൺമെന്‍റുകൾക്ക് വിയോജിപ്പുണ്ട്.

 വളരെ മികച്ച കാരണങ്ങളാൽ ഈ മേഖല ഇന്ന് ലോകത്തിന്‍റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും തഴച്ചുവളരുകയാണ്. ഇടപാടുകൾ നടത്തുന്നതിനുള്ള ഏറ്റവും എളുപ്പമുള്ള മാർഗ്ഗങ്ങളിലൊന്നാണിത്. കൂടാതെ ഏറ്റവും നല്ല വഴക്കവും ഇതു നൽകുന്നു. അതിലും മികച്ചത്, അത് ആകർഷകവും ചലനാത്മകവുമായ ഒരു പുതിയ വ്യക്തിഗത ശാക്തീകരണത്തിന്‍റെ രൂപം നൽകുന്നു എന്നതാണ്. മറ്റ് പല കാരണങ്ങളാൽ ഡിജിറ്റൽ ആസ്തികളും കുതിച്ചുയരുകയാണ്. ഇത് പണപ്പെരുപ്പത്തിൽ നിന്ന് സംരക്ഷിക്കുന്നു, ചെലവ് കുറഞ്ഞതാണ്, കൂടാതെ സുരക്ഷിതമായി പണമടയ്ക്കാനുള്ള മാർഗവുമാണ്. ഇതിലും ശ്രദ്ധേയമായ കാര്യം, ഇതിന് സ്വയം പരിപാലിക്കുന്നതും നിയന്ത്രിക്കുന്നതുമായ ഒരു സ്വകാര്യ സമീപനമാണുള്ളത് എന്നതാണ്.

ഒരു രാജ്യം ക്രിപ്‌റ്റോകറൻസിയോട് എത്രത്തോളം സൗഹൃദപരമാണെന്ന് ഞാൻ ചിന്തിക്കുമ്പോൾ, അത് ക്രിപ്‌റ്റോകറൻസിയെ എത്രത്തോളം നിയന്ത്രിക്കുകയും നികുതി ചുമത്തുകയും ചെയ്യുന്നു എന്നതിനെക്കുറിച്ച് ചിന്തിക്കും. അത് മനസ്സിൽ വെച്ചുകൊണ്ട്, “ക്രിപ്‌റ്റോ സൗഹൃദം” എന്ന് വിളിക്കപ്പെടുന്ന ചില രാജ്യങ്ങൾ ക്രിപ്‌റ്റോ നിയമനിർമ്മാണം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് പരിശോധിക്കാം.

Get WazirX News First

* indicates required

മാൾട്ട

ക്രിപ്‌റ്റോകറൻസി നിക്ഷേപകർ ഈ ചെറിയ മെഡിറ്ററേനിയൻ ദ്വീപ് രാജ്യത്തെ സ്വാഗതം ചെയ്യുന്ന മുഖമുള്ള ഒന്നായാണ് എല്ലായ്പ്പോഴും കാണുന്നത് . അവരുടെ തുറന്ന മനസ്സ് കാരണം, നിരവധി ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചുകളുടെയും ബ്ലോക്ക്‌ചെയിൻ പ്രോജക്‌ടുകളുടെയും ആസ്ഥാനം ഈ രാജ്യത്താണ്.

ക്രിപ്‌റ്റോ കേന്ദ്രീകൃത സംരംഭങ്ങൾക്ക് മാൾട്ട തന്ത്രപരമായ സ്ഥലമായി കാണപ്പെടുന്നതിന് കുറച്ചുകൂടി കാരണങ്ങളുണ്ട്. യൂറോപ്യൻ യൂണിയനിലെ അംഗരാജ്യമാണ് മാൾട്ട. മാൾട്ടയിൽ പ്രവർത്തിക്കുന്ന ക്രിപ്‌റ്റോ പ്രോജക്റ്റുകൾക്ക് യൂറോപ്യൻ യൂണിയനിലെ ശേഷിക്കുന്ന ഭാഗങ്ങളിലുടനീളം സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുമെന്ന് ഇത് സൂചിപ്പിക്കുന്നു.

ക്രിപ്‌റ്റോ നിയന്ത്രിക്കുന്നതിലെ രാജ്യത്തിന്‍റെ മൃദുവായ നിലപാടിന് വിമർശനങ്ങളില്ലാതെ പോയിട്ടില്ല. 39 അംഗരാജ്യങ്ങളുള്ള അന്താരാഷ്ട്ര നയരൂപീകരണ ഗ്രൂപ്പായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (FATF) മാൾട്ടയെക്കുറിച്ചുള്ള ആശങ്കയിൽ ശബ്ദമുയർത്തുന്നു. FATF ഒരു രഹസ്യ മീറ്റിംഗിൽ, മാൾട്ടയുടെ അതിർത്തികളിലൂടെ ഒഴുകിയെത്തിയ 60 ബില്യൺ യൂറോ (71.2 ബില്യൺ ഡോളർ) ക്രിപ്‌റ്റോകറൻസിയുടെ കാര്യത്തിൽ ആശങ്ക പ്രകടമാക്കി. ഇത് ക്രിമിനൽ ആവശ്യങ്ങൾക്കായി ഉപയോഗിച്ചതായി റിപ്പോർട്ടുകളോ അതിന്‍റെ സൂചനകളോ പോലും ഇല്ല. മാർഗനിർദേശം നൽകാൻ റഗുലേറ്ററി അതോറിറ്റി ഇല്ലാത്തത് ആശങ്ക ഉയർത്തിയിട്ടുണ്ട്.

ഈ ചെറിയ മെഡിറ്ററേനിയൻ ദ്വീപിൽ വർദ്ധിച്ച നിയന്ത്രണം വരാം അല്ലെങ്കിൽ വരാതിരിക്കാം. അതിനിടയിൽ, EU ഇതര രാജ്യങ്ങളിൽ നിന്നുള്ള സമ്പന്നരായ ക്രിപ്‌റ്റോ നിക്ഷേപകർ അതിന്‍റെ 1.5 മില്യൺ യൂറോ (1.78 മില്യൺ ഡോളർ) പൗരത്വ ഓഫറിനും ക്രിപ്‌റ്റോയോടുള്ള ഉദാരമായ നിലപാടുകൾക്കും രാജ്യത്തെ പരിഗണിക്കുന്നത് തുടരും.

സ്വിറ്റ്സർലൻഡ്

പല കാര്യങ്ങളിലും സ്വിറ്റ്സർലൻഡ് പ്രശസ്തമാണ്. ഉയർന്ന സ്വകാര്യതയും കുറഞ്ഞ അപകടസാധ്യതയും സ്വിസ് ബാങ്കിംഗ് മാനദണ്ഡങ്ങളുടെ പര്യായമാണ്, സാമ്പത്തിക ലോകത്ത് അത് വളരെ പ്രശസ്തമാണ്. തൽഫലമായി, ക്രിപ്‌റ്റോ നിക്ഷേപകർക്കും രാജ്യത്ത് അയഞ്ഞ നിയമങ്ങളുണ്ടെന്നതിൽ അതിശയിക്കാനില്ല.

എന്നിരുന്നാലും, പ്രദേശങ്ങളെ കന്റോണുകളായി വിഭജിക്കുന്നത് എന്തൊക്കെ സാധ്യമാണ് അല്ലെങ്കിൽ സാധമല്ല എന്നതിനെ സാരമായി ബാധിക്കുന്നു. 26 സംസ്ഥാനങ്ങളും ഫെഡറൽ പ്രദേശങ്ങളുമുള്ള സ്വിറ്റ്‌സർലൻഡിൽ ക്രിപ്‌റ്റോകറൻസികൾ നിയന്ത്രിക്കുന്നതിനുള്ള നിയമപരമായ മാനദണ്ഡങ്ങൾ ഓരോ കന്റോണിലും വ്യത്യാസപ്പെട്ടിരിക്കുന്നു.

ക്രിപ്‌റ്റോകറൻസിക്ക് ഒരു സ്വിസ് കന്റോണിൽ നികുതി ഉണ്ടാകാം, എന്നാൽ മറ്റൊന്നിൽ അത് ഇല്ലായിരിക്കാം. ഓരോ കന്റോണിനും നികുതി ചുമത്തേണ്ടത് എപ്പോഴാണെന്ന് നിർണ്ണയിക്കാൻ അതിന്‍റേതായ മാനദണ്ഡങ്ങൾ ഉണ്ടായിരിക്കാം. സൂറിച്ചിൽ സ്വകാര്യ ജംഗമ സമ്പത്തിന് നികുതി ഇളവ് ഉള്ളതിനാൽ, ബിറ്റ്കോയിനും മറ്റ് ക്രിപ്റ്റോകറൻസികളും രാജ്യത്തിന്‍റെ ആദായനികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടേക്കാം. നേരേമറിച്ച്, മൈനിംഗ് ലാഭം സാധാരണ ആദായനികുതിക്ക് വിധേയമാണ്. ബേണിൽ നിയമങ്ങൾ കൂടുതൽ കർശനമാണ്, മൈനിംഗും ട്രേഡിംഗും സാധാരണ തൊഴിൽ പ്രതിഫലമായി കണക്കാക്കുന്നു. സൂറിച്ചിന്‍റെ മൂലധന നേട്ടങ്ങൾക്ക് ലുസെർണിൽ നികുതി ഒഴിവാക്കിയിരിക്കുന്നു, ഇത് കൂടുതലായും കന്റോണിന്‍റെ നയത്തിന് അനുസൃതമായിട്ടാണ്.

യൂറോപ്യൻ യൂണിയൻ

യൂറോപ്യൻ യൂണിയന്‍റെ (EU) ഭൂരിഭാഗം രാജ്യങ്ങളിലും ക്രിപ്‌റ്റോകറൻസി നിയമപരമാണെങ്കിലും, അംഗരാജ്യത്തിനനുസരിച്ച് എക്‌സ്‌ചേഞ്ച് അഡ്മിനിസ്ട്രേഷൻ വ്യത്യാസപ്പെടുന്നു. അതേസമയം, EU-വിനുള്ളിൽ നികുതികൾ 0% മുതൽ 50% വരെ വ്യത്യാസപ്പെട്ടിരിക്കുന്നു. KYC/CFT മാനദണ്ഡങ്ങളും സ്റ്റാൻഡേർഡ് റിപ്പോർട്ടിംഗ് നിബന്ധനകളും ശക്തിപ്പെടുത്തുന്ന EU-വിന്‍റെ അഞ്ചാമത്തെയും ആറാമത്തെയും കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിർദ്ദേശങ്ങൾ (5AMLD, 6AMLD) നടപ്പിലാക്കുന്നത് സമീപ വർഷങ്ങളിൽ കണ്ടു. യൂറോപ്യൻ കമ്മീഷൻ 2020 സെപ്റ്റംബറിൽ മാർക്കറ്റ്‌സ് ഇൻ ക്രിപ്‌റ്റോ-അസറ്റ് റെഗുലേഷൻ (MiCA) നിർദ്ദേശിച്ചു – ക്രിപ്‌റ്റോ വ്യവസായ പെരുമാറ്റം വ്യക്തമാക്കുകയും പുതിയ ലൈസൻസിംഗ് നിബന്ധനകൾ നിർദ്ദേശിക്കുകയും ചെയ്യുന്ന, ഉപഭോക്തൃ സംരക്ഷണം ശക്തിപ്പെടുത്തുന്ന ഒരു ചട്ടക്കൂടാണിത്.

പോർച്ചുഗൽ

ഇന്ന്, നിങ്ങൾ ലോകത്തിലെ ഏറ്റവും ക്രിപ്‌റ്റോ-സൗഹൃദ രാജ്യങ്ങളിൽ ചിലത് തിരയുകയാണെങ്കിൽ, പോർച്ചുഗൽ ഒന്നാം സ്ഥാനത്തെത്തുമെന്ന് ഏതാണ്ട് ഉറപ്പാണ്. പോർച്ചുഗലിൽ, ക്രിപ്‌റ്റോകറൻസി നികുതി രഹിതമാണ്, കൂടാതെ നിരവധി ക്രിപ്‌റ്റോ വ്യാപാരികൾ ഇതിനകം രാജ്യത്ത് രണ്ടാമത്തെ താമസസ്ഥലം സ്ഥാപിച്ചിട്ടുണ്ട്. പോർച്ചുഗലിൽ ക്രിപ്‌റ്റോകറൻസിയിൽ വലിയ താൽപ്പര്യമുണ്ട്. 2020 ഏപ്രിലിൽ പോർച്ചുഗൽ ഡിജിറ്റലൈസേഷൻ വർദ്ധിപ്പിക്കാനായി “ഡിജിറ്റൽ ട്രാൻസിഷണൽ ആക്ഷൻ പ്ലാൻ” ആരംഭിച്ചു. സർക്കാരിന്‍റെ അഭിപ്രായത്തിൽ, ഈ സ്ട്രാറ്റജി കോർപ്പറേറ്റ് നവീകരണത്തിനും ഡിജിറ്റൽ പരിവർത്തനത്തിനും അനുകൂലമായ അന്തരീക്ഷം വളർത്തും. കൂടാതെ, ബ്ലോക്ക്ചെയിനും മറ്റ് ഫീൽഡ് പരീക്ഷണങ്ങളും സുഗമമാക്കുന്നതിന് “ടെക്നോളജിക്കൽ ഫ്രീ സോണുകൾ” സ്ഥാപിക്കാൻ ആക്ഷൻ പ്ലാൻ ആവശ്യപ്പെടുന്നു.

കാനഡ

ക്രിപ്‌റ്റോകറൻസിയിൽ സജ്ജീവായി ഇടപെടുന്ന ഒരു മനോഭാവമാണ് കനേഡിയൻ റെഗുലേറ്റർമാർ പൊതുവേ സ്വീകരിച്ചിട്ടുള്ളത്. 2021 ഫെബ്രുവരിയിൽ ഒരു ബിറ്റ്കോയിൻ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടിന് (ETF) അംഗീകാരം നൽകുന്ന ആദ്യത്തെ നിയമാധികാരമായി ഇത് മാറി. കൂടാതെ, ക്രിപ്‌റ്റോകറൻസി ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളും ഡീലർമാരും കാനഡയിലെ പ്രവിശ്യാ അധികാരികളിൽ രജിസ്റ്റർ ചെയ്യണമെന്ന് കനേഡിയൻ സെക്യൂരിറ്റീസ് അഡ്മിനിസ്ട്രേറ്റർമാരും (CSA) കാനഡയിലെ ഇൻവെസ്റ്റ്‌മെന്‍റ് ഇൻഡസ്ട്രി റെഗുലേറ്ററി ഓർഗനൈസേഷനും (IIROC) പ്രസ്താവിച്ചിട്ടുണ്ട്. കൂടാതെ, കാനഡ ക്രിപ്‌റ്റോകറൻസി നിക്ഷേപ സ്ഥാപനങ്ങളെ മണി സർവീസ് ബിസിനസുകളായി (MSBs) അംഗീകരിക്കുകയും കനേഡിയൻ ഫിനാൻഷ്യൽ ട്രാൻസാക്ഷൻസ് ആന്റ് റിപ്പോർട്ട്സ് അനാലിസിസ് സെന്‍ററിൽ (FINTRAC) രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. മറ്റ് ചരക്കുകൾക്ക് സമാനമായി കാനഡ ക്രിപ്‌റ്റോകറൻസികൾക്ക് നികുതി ചുമത്തുന്നു.

എസ്റ്റോണിയ

ക്രിപ്‌റ്റോകറൻസിയുടെ ലോകത്ത് അതിന്‍റേതായ മഹത്തായ ഒരു ഇടം രൂപപ്പെടുത്തുന്നതിൽ എസ്റ്റോണിയ ഉറച്ചുനിൽക്കുന്നു. ക്രിപ്‌റ്റോകറൻസി സ്റ്റാർട്ടപ്പുകളുടെ യൂറോപ്പിലെ വിളനിലങ്ങളിൽ ഒന്നാണിത്, കൂടാതെ ക്രിപ്‌റ്റോകറൻസികളുടെ ജനപ്രീതി എസ്റ്റോണിയയുടെ ഡിജിറ്റൽ വിജയഗാഥയെന്ന ഖ്യാതിയുമായി പൊരുത്തപ്പെടുന്നു.

ഈ വിപണി വികസിച്ചുകൊണ്ടിരിക്കുന്നു, ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ ഉൾപ്പെടെ ഏത് സൊലൂഷനിലും നിക്ഷേപം നടത്താൻ നിക്ഷേപകർ തയ്യാറാണ്. എസ്റ്റോണിയയിൽ ബിറ്റ്കോയിനും മറ്റ് ക്രിപ്‌റ്റോകറൻസി ഇടപാടുകൾക്കും മറ്റ് കമ്പനി പ്രവർത്തനങ്ങൾക്കു സമാനമായ നികുതി ചുമത്തുന്നു – ഡിസ്പേഴ്സ് ചെയ്യാത്ത ലാഭത്തിന് കോർപ്പറേറ്റ് ആദായനികുതി ഇല്ല.

എസ്റ്റോണിയയുടെ ബാങ്കിംഗ് മേഖലയും കൂടുതൽ ക്രിപ്‌റ്റോ കേന്ദ്രീകൃതമായി മാറുകയാണ്. ഉദാഹരണത്തിന്, ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ച ആദ്യത്തെ സാമ്പത്തിക സ്ഥാപനങ്ങളിലൊന്നാണ് എസ്റ്റോണിയയിലെ LHV ബാങ്ക്. കൂടാതെ, ഈ സ്ഥാപനം ഒരു സൈബർ വാലറ്റ് ആപ്ലിക്കേഷൻ അവതരിപ്പിച്ചു, യഥാർത്ഥ യൂറോയുടെ ഡിജിറ്റൽ റെപ്രസന്‍റേഷനുകൾ കൈമാറാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ബ്ലോക്ക്ചെയിൻ അടിസ്ഥാനമാക്കിയുള്ള ഒരു വാലറ്റാണിത്.

സിംഗപ്പൂർ

തെക്കുകിഴക്കൻ ഏഷ്യയിലെ ഒരു ഫിൻടെക് കേന്ദ്രമായി സിംഗപ്പൂർ അറിയപ്പെടുന്നു. കള്ളപ്പണം വെളുപ്പിക്കലും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിന് ക്രിപ്‌റ്റോകറൻസി ഇക്കോസിസ്റ്റം കർശനമായി നിയന്ത്രിക്കേണ്ടതുണ്ടെങ്കിലും നവീകരണത്തെ തടസ്സപ്പെടുത്തരുതെന്ന് സിംഗപ്പൂരിന്‍റെ സെൻട്രൽ ബാങ്കായ മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂർ വാദിക്കുന്നു.

സിംഗപ്പൂരിന് മൂലധന നേട്ട നികുതിയില്ല. വ്യക്തികളുടെയും കോർപ്പറേഷനുകളുടെയും കൈവശമുള്ള ക്രിപ്‌റ്റോകറൻസി പണത്തിന് നികുതിയില്ല. എന്നിരുന്നാലും, ഒരു ബിസിനസ് സിംഗപ്പൂരിൽ ഇൻകോർപറേറ്റ് ചെയ്ത് ക്രിപ്‌റ്റോ ട്രേഡിംഗിൽ ഏർപ്പെടുകയോ ക്രിപ്‌റ്റോ പേയ്‌മെന്‍റുകൾ സ്വീകരിക്കുകയോ ചെയ്‌താൽ, ആ കോർപ്പറേഷൻ ആദായനികുതി നൽകണം.

ജർമ്മനി

ക്രിപ്‌റ്റോകറൻസി നികുതിയിൽ അസാധാരണമായ നിലപാടാണ് ജർമ്മനിക്കുള്ളത്. ബിറ്റ്കോയിനെ ഒരു കറൻസിയോ ആസ്തിയോ സ്റ്റോക്കോ എന്നതിലുപരി ഒരു സ്വകാര്യ പണമായി കാണുന്ന ഈ രാജ്യം വ്യക്തിഗത നിക്ഷേപത്തിന് അനുകൂലമാണ്. ബിറ്റ്‌കോയിനും മറ്റ് ക്രിപ്‌റ്റോകറൻസികളും ഒരു വർഷത്തിൽ കൂടുതൽ സൂക്ഷിക്കുകയാണെങ്കിൽ ജർമ്മനിയിൽ നികുതി ഇളവുണ്ട്. അവ വിൽക്കുന്നതിനോ വാങ്ങുന്നതിനോ വാറ്റ് ബാധകമല്ല.

ഒരു വർഷത്തിനുള്ളിൽ നിങ്ങൾ പണം കാഷായോ മറ്റൊരു ക്രിപ്‌റ്റോകറൻസിയായോ പരിവർത്തനം ചെയ്യുകയാണെങ്കിൽ, ലാഭം 600 യൂറോയിൽ കുറവാണെങ്കിൽ, അതു നികുതിരഹിതമാണ്.

ലക്സംബർഗ്

ക്രിപ്‌റ്റോകറൻസിയെ ഒരു സാധുവായ വിനിമയ മാധ്യമമായാണ് ലക്സംബർഗ് കാണുന്നത്. രാജ്യത്തിനുള്ളിൽ ക്രിപ്‌റ്റോകറൻസികൾ കൈകാര്യം ചെയ്യുന്നതിനോ ഉപയോഗിക്കുന്നതിനോ വിലക്കുകളൊന്നുമില്ല. ലക്സംബർഗിന് വ്യക്തമായ ക്രിപ്‌റ്റോകറൻസി നിയന്ത്രണങ്ങൾ ഇല്ലെങ്കിലും, നിയമനിർമ്മാണത്തോടുള്ള സർക്കാരിന്‍റെ മനോഭാവം സാധാരണയായി പുരോഗമനപരമാണ്.

ലക്സംബർഗിലെ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചുകൾ നിയന്ത്രിക്കുന്നത് CSSF ആണ്, കൂടാതെ മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെ അതേ നിയമങ്ങൾ പാലിക്കുകയും വേണം.

ഇന്ന്, ക്രിപ്‌റ്റോകറൻസിയുടെ കാര്യത്തിൽ ആനുകാലികമായി നിലകൊള്ളാനും അവ കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും ഫലപ്രദമായ തന്ത്രങ്ങൾ സ്ഥാപിക്കാനും രാജ്യം സജ്ജമാണ്.

നെതർലാൻഡ്സ്

ക്രിപ്‌റ്റോകറൻസികളെ സംബന്ധിച്ച് നെതർലാൻഡ്‌സിന് ഉദാരമായ സമീപനമുണ്ട്. രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുന്നതിനു സഹായിക്കാൻ ഇതിന് കഴിയുമെന്ന് ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു. ക്രിപ്‌റ്റോകറൻസികളുടെ ഉപയോഗം നിരോധിക്കുന്ന ശക്തമായ നിയന്ത്രണങ്ങളൊന്നും നെതർലാൻഡ്‌സിനില്ലാത്തതിനാൽ, വ്യക്തികൾ ആശങ്കയില്ലാതെ അവ ഉപയോഗിക്കുന്നു. അവർ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്‍റെ (FATF) നിബന്ധനകൾ പാലിക്കുന്നു.

നെതർലാൻഡിൽ ക്രിപ്‌റ്റോകറൻസി നിയന്ത്രിക്കുന്നത് ഡച്ച് നാഷണൽ ബാങ്ക് (DNB) ആണ്.

ഇന്ത്യ

അപ്പോൾ ഇന്ത്യയുടെ കാര്യമോ?

വ്യത്യസ്‌ത രാജ്യങ്ങൾ ക്രിപ്‌റ്റോകറൻസികളെ വ്യത്യസ്ത രീതിയിലാണ് നിയന്ത്രിക്കുന്നത്, എന്നാൽ ഇന്ത്യ ഇതുവരെയും, ക്രിപ്‌റ്റോകറൻസികളോട് ഏറ്റവും പ്രതിരോധമുള്ള രാജ്യങ്ങളിലൊന്നാണെന്ന് ന്യായമായും പറയാനാകും. ക്രിപ്‌റ്റോ നിയമനിർമ്മാണത്തിൽ സർക്കാർ എന്താണ് നിർദ്ദേശിക്കാൻ പോകുന്നത് എന്നതിനെക്കുറിച്ച് മാധ്യമ കേന്ദ്രങ്ങൾ പറയുന്നത് ഈ നിലപാടിൽ വലിയ മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്നാണ്.

ക്രിപ്‌റ്റോകറൻസികളോട് രാജ്യം ജാഗ്രതയോടെയുള്ള ഒരു നിലപാടാണ് തുടർന്നുപോന്നിട്ടുള്ളത്, RBI അവ നിരോധിക്കാനും ശ്രമിച്ചിരുന്നു. ആ നിയന്ത്രണം നീക്കിയ ശേഷവും കേന്ദ്ര ബാങ്കിന്‍റെ പ്രഖ്യാപിത നിലപാട് അതേപടി തുടരുകയാണ്. ഒരുവശത്ത്, ബ്ലോക്‌ചെയിൻ സാങ്കേതികവിദ്യയുടെ ഉപയോഗത്തെ പിന്തുണയ്‌ക്കുമ്പോൾ, മറുവശത്ത് ക്രിപ്‌റ്റോകറൻസികളെ കർശനമായി നിയന്ത്രിക്കുന്ന ഇരട്ട തന്ത്രമാണ് ഇന്ത്യൻ സർക്കാർ പിന്തുടരുന്നത്.

നിരാകരണം: ക്രിപ്‌റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്‌റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.

Leave a Reply