Table of Contents
ശ്രദ്ധിക്കുക: ഈ ബ്ലോഗ് പുറത്തു നിന്നുള്ള ഒരു ബ്ലോഗർ എഴുതിയതാണ്. ഈ പോസ്റ്റിലെ വീക്ഷണങ്ങളും അഭിപ്രായങ്ങളും രചയിതാവിന്റെ മാത്രം ഉത്തരവാദിത്തിലുള്ളതാണ്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ക്രിപ്റ്റോകറൻസി ലോകമെമ്പാടും വളരെ പ്രചാരം നേടിയിട്ടുണ്ട്. എലോൺ മസ്കിന്റെ ട്വിറ്റർ ഫീഡ് മുതൽ നിങ്ങളുടെ ഹൈസ്കൂൾ സുഹൃത്തിന്റെ ഫേസ്ബുക്ക് വാൾ വരെ, എവിടെയും ക്രിപ്റ്റോയെ കാണാം. എവിടെയാണ് ഇല്ലാത്തത്? iഎൽ സാൽവഡോറിൽ നിയമപരമായ ടെൻഡറായി ബിറ്റ്കോയിനെ ഉൾപ്പെടുത്തിയത് ഫിയറ്റ് കറൻസികൾക്കുള്ള സാധ്യമായ ബദലായി ക്രിപ്റ്റോകറൻസികളെ ഉയര്‍ത്തിക്കാട്ടുന്നതായിരുന്നു.
ക്രിപ്റ്റോകറൻസികളുടെ ജനപ്രീതി വർദ്ധിക്കുന്നതിന്റെ മറ്റൊരു കാരണം അവയുടെ ഉയർന്ന ചാഞ്ചാട്ട സ്വഭാവമാണ്. വില ചാഞ്ചാട്ടം ക്രിപ്റ്റോകളെ ആവേശകരമായ ഹ്രസ്വകാല നിക്ഷേപ ബദലാക്കുന്നു. വാസ്തവത്തിൽ, ഇന്ത്യയിലെ വികസിച്ചു കൊണ്ടിരിക്കുന്ന ക്രിപ്റ്റോ വിപണിയിൽ, പല ട്രേഡര്‍മാരും ഡേ ട്രേഡിംഗിനായി ക്രിപ്റ്റോകറൻസികളിലേക്ക് മാറുകയാണ്. അതുകൊണ്ട് വലിയ മുഖവുരയില്ലാതെ, ഇന്ത്യയിൽ അതിവേഗം വളരുന്ന ക്രിപ്റ്റോകറൻസികളാകാൻ ശേഷിയുള്ള ക്രിപ്റ്റോകറൻസികളെക്കുറിച്ച് നമുക്ക് നോക്കാം. എന്നാൽ അതിനു മുമ്പ്, ക്രിപ്റ്റോയിലെയും ട്രേഡിംഗിലെയും നിങ്ങളുടെ വൈദഗ്ധ്യം വർധിപ്പിക്കുന്നതിന് നിർണായകമായ ചില പദപ്രയോഗങ്ങൾ നമുക്ക് പരിശോധിക്കാം.
എന്താണ് ഡേ ട്രേഡിംഗ്?
ഒരു ട്രേഡര്‍ ഒരു ഫിനാന്‍ഷ്യല്‍ ഇന്‍സ്ട്രുമെന്റ് വാങ്ങിയ അതേ ദിവസം തന്നെ വിൽക്കുന്ന ഒരു വ്യാപാര രീതിയാണ് ഡേ ട്രേഡിംഗ്. ഓഹരി വിപണിയിലും ഈ തന്ത്രം ഉപയോഗിക്കപ്പെടുന്നു. ഡേ ട്രേഡിംഗിൽ ലാഭം നേടുന്നതിന് ഉപയോഗിക്കുന്ന നിരവധി അടവുകളുണ്ട്, അവയെ ഇൻട്രാഡേ തന്ത്രങ്ങൾ എന്ന് വിളിക്കുന്നു. ചാഞ്ചാടിക്കൊണ്ടിരിക്കുന്ന വിപണിയിൽ ലാഭം നേടാൻ അവ സഹായിക്കുന്നു. ഡേ ട്രേഡിംഗിൽ ഏർപ്പെട്ടിരിക്കുന്ന വ്യാപാരികളെ സ്പെക്കുലേറ്റേർമാർ എന്ന് വിളിക്കുന്നു.
ഇത് വളരെ ലാഭകരമായ ഒരു കരിയർ ആയി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, ഡേ ട്രേഡിംഗ് പ്രാഥമികമായി കനത്ത വെല്ലുവിളികൾ നിറഞ്ഞതാണ്. റിസ്ക് സാധ്യത നോക്കുമ്പോൾ, ഇത് ചൂതുകളി പോലെയുള്ള ഒന്നായി കണക്കാക്കപ്പെടുന്നു.. എന്നിരുന്നാലും, ആശങ്കപ്പെടേണ്ടതായി ഒന്നുമില്ല. നിങ്ങൾക്ക് വേണ്ടത് അസ്സറ്റുകളെക്കുറിച്ചുള്ള നല്ല അറിവ്, വസ്തുനിഷ്ഠ സമീപനം, സ്വയം അച്ചടക്കം, മികച്ച ഡീലുകൾ കിട്ടാനുള്ള അൽപ്പം ഭാഗ്യം എന്നിവയാണ്. ഇത് ചാഞ്ചാട്ടത്തെ നിങ്ങളുടെ നേട്ടമാക്കി മാറ്റുന്നു!
ഡേ ട്രേഡിങ്ങിനായി ക്രിപ്റ്റോകറൻസികൾ എങ്ങനെ തിരഞ്ഞെടുക്കാം?
മൂന്ന് ഘടകങ്ങളാണ് ക്രിപ്റ്റോകറൻസികളിലെ വില ചലനത്തെ നിർണ്ണയിക്കുന്നത്. ഇവയാണത്- ചാഞ്ചാട്ടം, വോളിയം, ഒരു കോയിനിന്റെ നിലവിലെ പ്രവർത്തനം. ഡേ ട്രേഡിംഗിനായി നല്ല ക്രിപ്റ്റോകൾ നിർണ്ണയിക്കുന്നതിനും ഡേ ട്രേഡിംഗിനായി ക്രിപ്റ്റോകൾ എങ്ങനെ തെരഞ്ഞെടുക്കാമെന്ന് മനസിലാക്കുന്നതിനും, നിങ്ങൾ ഇവ മൂന്നും കണക്കിലെടുക്കേണ്ടതുണ്ട്.
1. ചാഞ്ചാട്ടം
ഇത് ഒരു ക്രിപ്റ്റോകറൻസിയുടെ വിലയിലെ ദൈനംദിന ഏറ്റക്കുറച്ചിലുകളെ സൂചിപ്പിക്കുന്നു. മനസ്സിൽ സൂക്ഷിക്കേണ്ട ഒരു കാര്യം, ക്രിപ്റ്റോ പൊതുവെ വളരെ അസ്ഥിരമായ ഒരു വിപണിയാണ് എന്നതാണ്. അതിനാൽ, നിങ്ങൾക്ക് 10% മുതൽ 50% വരെയുള്ള നിരക്ക് പ്രതീക്ഷിക്കാം – ഉയർന്ന ചാഞ്ചാട്ടം, കൂടുതൽ ലാഭം. എന്നിരുന്നാലും, നിക്ഷേപത്തിൽ ഉൾപ്പെട്ടിരിക്കുന്ന വലിയ അപകടസാധ്യതയെ കൂടിയാണിത് കാണിക്കുന്നതെന്ന് ശ്രദ്ധിക്കേണ്ടതാണ്.
ക്രിപ്റ്റോകറൻസി വിപണിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ഒരു ട്രേഡര്‍, ഉയര്‍ച്ചയിലേക്ക് വില ചാഞ്ചാട്ടമുള്ള ഒരു അസറ്റിൽ തന്റെ പണം ബെറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ അസറ്റ് കുതിച്ചുയരുമ്പോൾ, നിങ്ങൾക്ക് നല്ല ലാഭം ലഭിക്കുമെന്ന് ഉറപ്പാക്കാം.
2. വോള്യം
ഒരു ക്രിപ്റ്റോകറൻസിയെ ആസ്പദമാക്കി എന്ത് പ്രവർത്തനമാണ് നടക്കുന്നതെന്ന് നിർണ്ണയിക്കുന്ന കാര്യത്തിൽ അതിന്റെ വോള്യം പ്രധാന പരിഗണനയാണ്. വേണ്ടത്ര ആളുകൾ ആ ക്രിപ്റ്റോകറൻസി വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നുണ്ടോ എന്ന് വോള്യം വ്യക്തമാക്കുന്നു. ഉയർന്ന ട്രേഡിംഗ് വോള്യം സൂചിപ്പിക്കുന്നത് കൂടുതൽ ആളുകൾ വാങ്ങുന്നുണ്ടെന്നാണ്. അങ്ങനെയല്ലെങ്കില്‍ തിരിച്ചും. ഉയർന്ന വോള്യം സാങ്കേതിക സൂചകങ്ങളെ കൂടുതൽ വിശ്വസനീയമാക്കുകയും വിലയിൽ അപ്രതീക്ഷിതമായ കുതിച്ചുകയറ്റങ്ങള്‍ അല്ലെങ്കിൽ ഇടിവുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
3. സമീപകാല വാർത്തകൾ
ഒരു ക്രിപ്റ്റോയെ ചുറ്റിപ്പറ്റി നടക്കുന്ന ചർച്ചകളും ക്രിപ്റ്റോയെ ആഴത്തിൽ സ്വാധീനിക്കുന്നു. ചിലപ്പോൾ, അതുമായി ബന്ധമില്ലാത്ത ചർച്ചകളും മൂല്യത്തെ സ്വാധീനിക്കും. ഉദാഹരണത്തിന്, ഷിബു നായ്ക്കുട്ടിയെ സ്വന്തമാക്കാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് എലോൺ മസ്ക് ട്വീറ്റ് ചെയ്തപ്പോൾ ഷിബ് (SHIB) കോയിനുകളുടെ വില വർദ്ധന എടുക്കുക. ക്രിപ്റ്റോ നിക്ഷേപങ്ങളിൽ വിജയിക്കുന്നതിന്, നിങ്ങൾ എപ്പോയും സജ്ജരായി ഇരിക്കേണ്ടതുണ്ട്. ക്രിപറ്റോയുടെ സ്ഥാപകരെ കുറിച്ച് വായിക്കുന്നതും സോഷ്യൽ മീഡിയയിൽ അവർ നടത്തുന്ന സംഭാഷണങ്ങളുടെ ട്രാക്ക് സൂക്ഷിക്കുന്നതും ക്രിപ്റ്റോകറൻസിയെ കുറിച്ചുള്ള പുതിയ ചർച്ചകൾ നിരീക്ഷിക്കുന്നതും ഗുണം ചെയ്യും. ഇന്ത്യയിൽ പ്രകമ്പനമാകാവുന്ന അടുത്ത ക്രിപ്റ്റോകറൻസി കണ്ടെത്താൻ ഇത് നിങ്ങളെ സഹായിക്കും
ഇന്ത്യയിലെ ഡേ ട്രേഡിംഗിനുള്ള മികച്ച ക്രിപ്റ്റോകറൻസികൾ
ഇതോടെ ചർച്ചയുടെ പ്രധാന ഭാഗത്തേക്ക് നമ്മള് എത്തുകയാണ് സാധ്യതയുള്ള ക്രിപ്റ്റോ അസറ്റുകൾ നോക്കാം.
#1 എഥീറിയം (Ethereum)
വിപണിയിലെ ഏറ്റവും പ്രചാരമുള്ള ആള്‍ട്ട്കോയിനാണ് എഥീറിയം (Ethereum). എഥീറിയത്തിന്റെ ആവശ്യകത ഒരിക്കലും അവസാനിക്കുന്നില്ല, ഇത് 2021-ലെ അതിന്റെ ആവേശകരമായ വില ഉയർച്ചയിൽ പ്രതിഫലിക്കുന്നു. ക്രിപ്റ്റോ മേഖലയിലെ സ്മാർട്ട് കോൺട്രാക്റ്റുകളുടെയും dApps വിപണിയുടെയും അധികാരിയാണിത്. tഅത് കഴിഞ്ഞ വർഷം വിലയിൽ 425%-ന്റെ വര്‍ധന സ്വന്തമാക്കി.
ഇത് മാത്രമല്ല, എഥീറിയം നല്ല ചാഞ്ചാട്ടം പ്രദാനം ചെയ്യുകയും ഗണ്യമായ ലാഭം വേഗത്തിൽ നേടാനുള്ള മികച്ച അവസരം നൽകുകയും ചെയ്യുന്നു. ഈ വർഷം ബ്ലോക്ക്ചെയിൻ ETH-2 പ്രോട്ടോക്കോൾ സ്വീകരിക്കാൻ സജ്ജമായിരിക്കുന്നതിനാൽ, 2022-ൽ എഥീറിയം ഒരു വലിയ മാറ്റത്തിന്റെ വക്കിലാണ്. ഈ അഡോപ്റ്റേഷന് ഉണ്ടാകാവുന്ന പ്രതികരണങ്ങളെ കുറിച്ച് വ്യാവസായിക ലോകത്തിനുള്ള അവ്യക്തത കാരണം, ഇത് ഇതിനകം തന്നെ വിപണിയിൽ എഥീറിയത്തിന്റെ ചാഞ്ചാട്ടത്തിന് ആക്കം കൂട്ടുന്നു. ഡേ ട്രേഡിംഗിനുള്ള ക്രിപ്റ്റോകറൻസികൾക്കായി തിരയുമ്പോൾ എഥീറിയത്തിൽ എത്തിച്ചേരാന്‍ കൂടുതലായുള്ള മറ്റെല്ലാ കാരണങ്ങളും!
#2 മാറ്റിക് (Matic)
ഈ വർഷത്തെ ഏറ്റവും പ്രതീക്ഷ നൽകുന്ന ക്രിപ്റ്റോകറൻസികളിലൊന്നാണ് മാറ്റിക്. 2021 ജനുവരി 1-ലെ $0.01-ൽ നിന്ന് 2021-ന്റെ അവസാനത്തിൽ $2.9 എന്ന നിലയിലേക്ക് വലിയ കുതിപ്പാണ് അതിന്റെ വിലയിൽ കണ്ടത്! ഇപ്പോൾ, എന്തു കൊണ്ടാണ് ഡേ ട്രേഡിംഗിന് വളരെ ലാഭകരമായ ചോയിസായി മാറ്റിക് മാറുന്നത്? നിരവധി ഫോര്‍കാസ്റ്റിംഗ് സര്‍വീസുകള്‍, 2022-ലേക്കും അതിനുമപ്പുറത്തേക്കും മാറ്റിക് -നെ സംബന്ധിച്ച് ബുള്ളിഷ് വീക്ഷണം പ്രവചിച്ചിട്ടുണ്ട്. 2022 ജനുവരി അവസാനത്തോടെ, ഈ കോയിന് വില പതിയെ വളരെ ഇടിഞ്ഞു.
ഇതാണ് ഇന്ത്യയിൽ അതിവേഗം വളരുന്ന ക്രിപ്റ്റോകറൻസിയായി ഇതിനെ മാറ്റുന്നത്! എഥീറിയത്തിറെ വരാനിരിക്കുന്ന അപ്ഡേറ്റിന്റെ പശ്ചാത്തലത്തിൽ, മാറ്റിക്കിന്റെ ബ്ലോക്ക്ചെയിനായ പോളിഗണിനെ (Polygon) ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. ബെയറിഷ് റൺ കാലം മാറുമ്പോള്‍ കോയിന് ഇനിയും വളരും. WazirX സന്ദര്‍ശിച്ച് മാറ്റിക് വാങ്ങുക , നിങ്ങളുടെ ഡേ ട്രേഡിംഗ് സ്ഥാനം മെച്ചപ്പെടുത്തുക.
#3 സോളാന (Solana) (SOL)
2021-ൽ സോളാന ഒരു മുഖ്യധാരാ ക്രിപ്റ്റോകറൻസിയായി. മാർക്കറ്റ് ക്യാപിറ്റലൈസേഷൻ അനുസരിച്ച് ഈ ക്രിപ്റ്റോ അഞ്ചാമത്തെ വലിയ ക്രിപ്റ്റോ അസറ്റ് എന്ന സ്ഥാനത്തേക്ക് വളർന്നു, ഒരു വർഷത്തിൽ സോളാന വിലയിൽ 11,000% വളർച്ച നേടി! വേഗത്തിലുള്ള ഇടപാടുകളും കുറഞ്ഞ ചിലവും കാരണം ഈ ക്രിപ്റ്റോയെ ‘എഥീറിയം-കില്ലര്‍’ എന്ന് വിളിക്കാറുണ്ട്.
വളരെ ചലനാത്മകമായ ഈ ചരിത്രം, ഡേ ട്രേഡിംഗിന് ലഭ്യമായ ഏറ്റവും മികച്ച ക്രിപ്റ്റോകറൻസികളില് ഒന്നാക്കി ഇതിനെ മാറ്റുന്നു. എന്തു കൊണ്ടെന്ന് ഇവിടെ വിശദമാക്കാം. ബ്ലോക്ക്ചെയിനിൽ പുതിയ പ്രോജക്ടുകൾ ചേരുന്നതോടെ സോളാന ആവാസവ്യവസ്ഥ അനുദിനം വളരുകയാണ്. NFT ഇടപാടുകൾക്കായി ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന ക്രിപ്റ്റോകറൻസികളിൽ ഒന്നാണ് സോളാന ഇതെല്ലാം സോളാനയുടെ ചാഞ്ചാട്ടം വർദ്ധിപ്പിക്കുന്നു, ഇത് ഇന്ത്യയിലെ ഡേ ട്രേഡിംഗിനുള്ള മികച്ച ക്രിപ്റ്റോകറൻസിയാക്കി ഇതിനെ മാറ്റുന്നു.
#4 റിപ്പിള്(Ripple (XRP))
നിലവിൽ ₹61.89 വിലയുള്ള റിപ്പിൾ ( മറ്റ് എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ വില കുറഞ്ഞ നിക്ഷേപമാണ്. 2021-ൽ ഈ കോയിനിന്റെ വില കുറയാൻ തുടങ്ങിയെങ്കിലും, ഒരിക്കൽ ഏറെ മതിക്കപ്പെട്ടിരുന്ന ഈ കോയിനിനെ സംബന്ധിച്ചിടത്തോളം എല്ലാ കാര്യങ്ങളും മോശം നിലയിലല്ല. റിപ്പിളിനെ സംബന്ധിച്ചിടത്തോളം വിപണി ബെയറിഷായാണ് കാണപ്പെടുന്നത്, പക്ഷേ ഇത് ഒരു താല്‍ക്കാലിക തിരിച്ചടി മാത്രമായേക്കാം.
വരും മാസങ്ങളിലും റിപ്പിൾ ഇടിവ് തുടരുമെന്ന് വ്യവസായ വിദഗ്ധർ പ്രവചിക്കുന്നു. റിപ്പിളിനും അതിന്റെ സ്ഥാപകർക്കും എതിരായ SEC വ്യവഹാരമാണ് ഇതിന് കാരണം. വിപണിയിൽ, ഒരു ആസ്തിയുടെ വില നിശ്ചയിക്കുന്നത് യഥാര്‍ത്ഥത്തില്‍ നിക്ഷേപകന്റെ വികാരമാണ് ക്രിപ്റ്റോകറൻസികളുടെ കാര്യത്തിലും ഇത് വ്യത്യസ്തമല്ല. ഇതുവരെ കാര്യങ്ങള്‍ റിപ്പിളിനെ പിന്തുണയ്ക്കുന്ന നിലയിലെത്തിയിട്ടില്ല.
എങ്കിലും, വിദഗ്ധര്‍ നല്‍കുന്നത് 2022 മധ്യത്തോടെ കാര്യങ്ങള്‍ മാറുമെന്ന സൂചനയാണ്. SEC യ്ക്കെതിരായ തങ്ങളുടെ നിലപാടിൽ റിപ്പിൾ ടീം ഉല്‍സാഹത്തോടെ നിലകൊള്ളുകയാണ്, ഇത് ഇതിനകം തന്നെ വിപണി വികാരത്തെ സ്വാധീനിക്കുന്നുണ്ട്. പ്രമുഖ ബാങ്കുകളുമായുള്ള പുതിയ കരാറുകളാണ് റിപ്പിളിന്റെ ചെലവിടലിനെ സംബന്ധിച്ച പ്രധാന പ്രേരകങ്ങൾ എന്ന് നാം മറക്കരുത്. ഉദാഹരണത്തിന്, 2021 ഓഗസ്റ്റിൽ, ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ k HDFC ബാങ്ക് ലിമിറ്റഡ് RippleNet-ൽ ചേർന്നു. കൂടാതെ, ബാങ്കിംഗ് മേഖല ഈ അസറ്റിന്റെ പിന്നിൽ അണിനിരക്കുകയാണ്. ഇന്ത്യയിൽ പ്രകമ്പനമുണ്ടാക്കാന്‍ സാധ്യതയുള്ള അടുത്ത ക്രിപ്റ്റോകറൻസികളിൽ ഒന്നായിരിക്കും റിപ്പിൾ.
#5 ബിനാന്‍സ് കോയിന്(Binance Coin) അഥവാ (BNB)
ബിനാന്‍സ് കോയിന് വിപണിയിലെ മൂന്നാമത്തെ വലിയ കോയിനായി മാറിയിട്ടുണ്ട്, നിലവില്‍ ലഭ്യമായ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചായ ബിനാൻസ് ഇതിനെ പിന്തുണക്കുന്നു. ഗ്ലോബൽ ക്രിപ്റ്റോ മാർക്കറ്റിൽ ബിനാൻസിന്റെ ആധിപത്യ സാന്നിധ്യമുള്ളതിനാൽ, ഡേ ട്രേഡിംഗിനുള്ള സുരക്ഷിത നിക്ഷേപമാണ് ബിനാൻസ് കോയിൻ. എന്തു കൊണ്ടെന്ന് ഇവിടെ വിശദമാക്കാം
ഗെയിമിംഗിന്റെയും ഫാമിംഗിന്റെയും കാര്യത്തിൽ, വളർന്നു വരുന്ന NFT വ്യവസായത്തിൽ ബിനാൻസ് വളരെയധികം നിക്ഷേപിക്കുന്നു. പാൻ-ക്രിപ്റ്റോ വ്യവസായത്തിന്റെ ഏത് ഉൽപ്പന്ന വിഭാഗത്തിന്റെയും ട്രേഡിംഗിൽ പങ്കെടുക്കാൻ കഴിയുന്ന പ്ലാറ്റ്ഫോമുകൾ ഈ എക്സ്ചേഞ്ച് നിങ്ങൾക്ക് ലഭ്യമാക്കുന്നു. ബിഎൻബിയുടെ ആവശ്യകത വർധിക്കുമെന്നതിനുള്ള സൂചനയാണിത്.
ഈ ക്രിപ്റ്റോകറൻസിയിൽ വിജയകരമായ നിക്ഷേപം നടത്താൻ, അതുമായി ബന്ധപ്പെട്ട ക്രിപ്റ്റോ എക്സ്ചേഞ്ച് വാർത്തകൾ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. എക്സ്ചേഞ്ചിന്റെ ഏത് നീക്കവും കോയിനിന്റെ വിലയെ സാരമായി ബാധിക്കുമെന്നതിനാലാണിത്. രസകരമെന്നു പറയട്ടെ, നാണയം എഥീറിയത്തേക്കാള് ചാഞ്ചാട്ടം പ്രകടമാക്കുന്നുണ്ട്.
ഇന്ത്യയിൽ ഡേ ട്രേഡിംഗിനായി മികച്ച ക്രിപ്റ്റോകറൻസികളിൽ എങ്ങനെ നിക്ഷേപിക്കാം?
എവിടെ നിക്ഷേപിക്കണമെന്ന് ഇപ്പോൾ നിങ്ങൾക്കറിയാം, എങ്ങനെയെന്നതാണ് ഇപ്പോഴും ഉത്തരം ലഭിക്കേണ്ട ഒരു ചോദ്യം.
ക്രിപ്റ്റോകറൻസി ട്രേഡിംഗിനായി വ്യവസ്ഥാപിതമായ ഒരു സംവിധാനം ഇന്ത്യയില്‍ ഇപ്പോഴും ഇല്ല. ഇവിടെയാണ് ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ നിങ്ങളുടെ രക്ഷക്കെത്തുന്നത്. നിങ്ങളുടെ തുടക്കം സുഗമമാക്കാന്‍ ഉപയോക്തൃസൗഹൃദ ഇന്റര്‍ഫേസുള്ള നിരവധി എക്സ്ചേഞ്ചുകളുണ്ട്. അതിലൊന്നാണ് WazirX. നിങ്ങൾ ചെയ്യേണ്ടത് ഒരു അക്കൗണ്ട് സൃഷ്ടിക്കുക, നിങ്ങളുടെ KYC പൂർത്തിയാക്കുക, ഫണ്ടുകൾ നിക്ഷേപിക്കുക, നിങ്ങൾ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന തുകയും ക്രിപ്റ്റോയും തെരഞ്ഞെടുക്കുക. അത്രമാത്രം! പ്ലാറ്റ്ഫോമിൽ നൽകിയിരിക്കുന്ന എല്ലാ നയങ്ങളും നിബന്ധനകളും നിങ്ങൾ ശ്രദ്ധാപൂർവം വായിക്കുന്നത് നന്നായിരിക്കും. അവിടെ ആവശ്യപ്പെട്ടേക്കാവുന്ന എല്ലാ ഡോക്യുമെന്റേഷനുകളും നിങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.
തുടർന്ന്, നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ നിക്ഷേപങ്ങൾ നടത്തുക എന്നതാണ്. ഇത് മുമ്പൊരിക്കലും ഇത്ര എളുപ്പമായിരുന്നില്ല!
ഉപസംഹാരം
ഇന്ത്യയിലെ ഡേ ട്രേഡിംഗിനുള്ള മികച്ച ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള അറിവ് ഉപയോഗിച്ച്, നിങ്ങളുടെ ബഡ്ജറ്റും റിസ്കും അടിസ്ഥാനമാക്കി ട്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവ നിങ്ങൾക്ക് തെരഞ്ഞെടുക്കാം. ഒരു ഡേ ട്രേഡിംഗ് ക്രിപ്റ്റോയിൽ നിങ്ങൾക്ക് സമ്പാദിക്കാൻ കഴിയുന്ന പണത്തിന് പരിധിയില്ല. എന്നിരുന്നാലും, കൂടുതൽ കാര്യമായ നേട്ടങ്ങൾ ഉണ്ടാക്കാൻ നിങ്ങൾ ഗണ്യമായ മൂലധന ചെലവിടല്‍ നടത്തേണ്ടതുണ്ട്. ഇവിടെയാണ് നിങ്ങൾ നിങ്ങളുടെ വസ്തുനിഷ്ഠ സമീപനം ഉപയോഗിക്കേണ്ടതും നിങ്ങൾ തെരഞ്ഞെടുത്ത ക്രിപ്റ്റോ മൂല്യവത്തായതാണോ അല്ലയോ എന്ന് നിർണ്ണയിക്കേണ്ടതും. ക്രിപ്റ്റോ വ്യവസായം വളരുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്നു. നിങ്ങൾ ചെയ്യേണ്ടത് ട്രെൻഡുകൾ പഠിക്കുകയും ബോധ്യത്തെ അടിസ്ഥാനമാക്കി നിക്ഷേപിക്കുകയും ചെയ്യുക എന്നതാണ്.
നിരാകരണം: ക്രിപ്റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.