Table of Contents
DeFi സ്പെയ്സിനുള്ളിൽ, ഒരു വലിയ ട്രേഡിംഗ് വോളിയമുള്ള, അറിയപ്പെടുന്ന ഒരു പ്ലാറ്റ്ഫോമാണ് യൂനിസ്വാപ്പ് (Uniswap). ഏറെ പ്രചാരം ഉണ്ടെങ്കിലും, പ്രോട്ടോക്കോള്‍ വികസനത്തിന്റെ ദിശ സംബന്ധിച്ച കാര്യങ്ങളിൽ, യൂനിസ്വാപ്പ് തങ്ങളുടെ ഉപയോക്താക്കളുടെ അഭിപ്രായം കാര്യമായി പരിഗണിക്കാത്തത് ക്രിപ്റ്റോ ലോകത്തുള്ള ആളുകളെ നിരാശരാക്കുന്നുണ്ട്. എന്നിരുന്നാലും, യൂനിസ്വാപ്പില് നിന്നു വേര്‍തിരിഞ്ഞ് സൃഷ്ടിക്കപ്പെട്ട സുഷിസ്വാപ്പ് , ഇത് അതിന്റെ നേറ്റീവ് ക്രിപ്റ്റോ ആയ സുഷിയുടെ ഉടമകളെ നെറ്റ്വർക്ക് ഭരണനിര്‍വഹണത്തിൽ പങ്കെടുക്കാൻ അനുവദിക്കുന്നു.
4.5 ബില്യൺ ഡോളറിന്റെ TVL ഉള്ള സുഷിസ്വാപ്പ്, DeFi ലോകത്തെ മുൻനിര AMM (ഓട്ടോമേറ്റഡ് മാർക്കറ്റ് മേക്കർ) ആണ്. നിങ്ങൾ ഇന്ത്യയിൽ സുഷി വാങ്ങുന്നതിന് മുമ്പ് സുഷിസ്വാപ്പിനെ കുറിച്ച് നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും ഞങ്ങൾ ഈ പോസ്റ്റിൽ നിങ്ങൾക്ക് നൽകുന്ന, സുഷിസ്വാപ്പിന്റെ വില വിവരങ്ങൾ ഉൾപ്പെടെ.
സുഷിസ്വാപ്പിനെ കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
ഷെഫ് നോമി എന്ന വ്യാജനാമത്തില്‍ അറിയപ്പെടുന്ന ഒരാളാണ് 2020-ൽ സുഷിസ്വാപ്പ് സ്ഥാപിച്ചത്. സുഷിസ്വാപ്പിന്റെ സൃഷ്ടിയിൽ അപരനാമങ്ങളുള്ള മറ്റ് രണ്ട് സഹസ്ഥാപകരും ഉൾപ്പെട്ടിരിക്കുന്നു. സുഷിസ്വാപ്പ് , മക്കി (Maki) അഥവാ ഓക്സ്മക്കി (0xMaki) എന്നിങ്ങനെയാണ് ഇവര്‍ അറിയപ്പെടുന്നത്. അവർ മൂന്നുപേരെ കുറിച്ചും യൂനിസ്വാപ്പിൽ നിന്ന് അവർ പിരിഞ്ഞതിന് പിന്നിലെ കാരണങ്ങളെ കുറിച്ചും വളരേ കുറച്ചു മാത്രമേ പുറംലോകത്തിന് അറിയൂവെങ്കിലും സുഷിസ്വാപ്പിന്റെ പ്രൊജക്റ്റ് ഡെവലപ്മെന്റും ബിസിനസ് ഓപ്പറേഷന്‍സും കൈകാര്യം ചെയ്യുന്നത് അവരാണ്. പ്ലാറ്റ്ഫോമിന്റെ കോഡിന്റെ ചുമതലയും അവര്‍ക്കാണ്.
സുഷിസ്വാപ്പ് അതിന്റെ DEX- അല്ലെങ്കിൽ വികേന്ദ്രീകൃത എക്സ്ചേഞ്ച് പ്രോട്ടോക്കോളിനായി ഒരു ഓട്ടോമേറ്റഡ് മാർക്കറ്റ് മേക്കിംഗ് (AMM) മോഡൽ ഉപയോഗിക്കുന്നു. അതിനാൽ, പ്ലാറ്റ്ഫോമിൽ ഓർഡർ ബുക്ക് ഇല്ല; ക്രിപ്റ്റോ വാങ്ങാനും വിൽക്കാനുമുള്ള പ്രവർത്തനങ്ങൾ സ്മാർട്ട് കരാറുകൾ വഴി സാധ്യമാക്കുകയും വിലകൾ ഒരു അൽഗോരിതം വഴി തീരുമാനിക്കുകയും ചെയ്യുന്നു.
സുഷിസ്വാപ്പ് പ്രാഥമികമായി യൂനിസ്വാപ്പിന്റെ അടിസ്ഥാന കോഡിൽ നിർമ്മിച്ചതാണെങ്കിലും, ഇവ രണ്ടും തമ്മിൽ ചില പ്രധാന വ്യത്യാസങ്ങളുണ്ട്. അതായത്, സുഷിസ്വാപ്പ് പൂളുകളിലെ എല്ലാ ലിക്വിഡിറ്റി ദാതാക്കൾക്കും സുഷി ടോക്കണുകൾ പ്രതിഫലമായി നൽകുന്നു, ഒരു ഗവേണൻസ് ടോക്കൺ എന്ന നിലയിൽ അതിന് ഇരട്ടി മൂല്യമുണ്ട്. അതിനുപുറമെ, പ്ലാറ്റ്ഫോമിൽ ലിക്വിഡിറ്റി നൽകുന്നത് അവസാനിപ്പിച്ചതിന് ശേഷവും സുഷി ക്രിപ്റ്റോ ഉടമകൾക്ക് പ്രതിഫലം ലഭിക്കുന്നത് തുടരാം.
സുഷിസ്വാപ്പ് പ്രവർത്തിക്കുന്നത് എങ്ങനെ?
വിവിധ ക്രിപ്റ്റോകറൻസികൾ വാങ്ങാനും വിൽക്കാനും ഉപയോക്താക്കളെ സഹായിക്കുന്നതിന് സുഷിസ്വാപ്പ് നിരവധി ലിക്വിഡിറ്റി പൂളുകൾ ഉപയോഗിക്കുന്നു; ഉദാഹരണത്തിന്, സുഷിസ്വാപ്പിൽ ഒരു USDT/ETH പൂൾ ഉണ്ട്, അത് USDT, ETH കോയിനുകളുടെ തുല്യമൂല്യം നല്കാന് ലക്ഷ്യമിടുന്നു. രണ്ടോ (അല്ലെങ്കിൽ അതിലധികമോ) ക്രിപ്റ്റോ അസറ്റുകൾ ഒരു സ്മാർട്ട് കരാറിലേക്ക് ലോക്ക് ചെയ്തുകൊണ്ട്, LP-കൾക്ക് അഥവാ ലിക്വിഡിറ്റി ദാതാക്കൾക്ക് ഈ പൂളുകളിലേക്ക് സംഭാവന ചെയ്യാൻ കഴിയും.
ഒരു നിശ്ചിത ലിക്വിഡിറ്റി പൂളിൽ സംഭരിച്ചിരിക്കുന്ന ക്രിപ്റ്റോയ്ക്കായി ബയേര്‍സിന് അവരുടെ ക്രിപ്റ്റോ സ്വാപ്പ് ചെയ്യാവുന്നതാണ്. വാങ്ങുന്നയാൾ ട്രേഡ് ഔട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന ടോക്കണുകൾ സ്മാർട്ട് കരാറുകൾ സ്വീകരിക്കുകയും തതുല്യമായ മൂല്യത്തില്‍ അവര്‍ക്ക് ആവശ്യമായ ടോക്കണുകള്‍ തിരികെ അയയ്ക്കുകയും, ലിക്വിഡിറ്റി പൂളിലെ ക്രിപ്റ്റോ ടോക്കണുകളുടെ ബാലൻസ് തുടർച്ചയായി നിലനിർത്തുകയും ചെയ്യുന്നു.
ലിക്വിഡിറ്റി ദാതാക്കൾക്ക് അവരുടെ നിക്ഷേപങ്ങൾക്ക് പ്രതിഫലമായി സുഷിസ്വാപ്പ് പ്ലാറ്റ്ഫോം നേടുന്ന ഫീസിന്റെ ഒരു ഭാഗം ലഭിക്കും. കൂടാതെ, എക്സ്സുഷി (xSUSHI) ടോക്കൺ സമ്പാദിക്കാനായി തങ്ങളുടെ സുഷി സ്റ്റേക്ക് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന സുഷിസ്വാപ്പിലെ ഒരു ആപ്ലിക്കേഷനാണ് സുഷിബാർ (SushiBar), ഇത് എക്സ്ചേഞ്ച് ശേഖരിക്കുന്ന എല്ലാ ട്രേഡിംഗ് ഫീസിൽ നിന്നും 0.05% പ്രതിഫലം നേടാൻ അവരെ അനുവദിക്കുന്നു.
സുഷിസ്വാപ്പ് എങ്ങനെ പ്രവർത്തിക്കുന്നു എന്നതു സംബന്ധിച്ച അടിസ്ഥാന കാര്യങ്ങൾ നമ്മൾ ഇപ്പോൾ മനസ്സിലാക്കിയ സ്ഥിതിക്ക്, സുഷി വിലയുടെ വിശദാംശങ്ങളിലേക്കും ഇന്ത്യയിൽ അതു വാങ്ങുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന നടപടിക്രമങ്ങളിലേക്കും കടക്കാം. അതിനു മുമ്പ് നിങ്ങൾ എന്തുകൊണ്ട് സുഷി വാങ്ങണം എന്ന് നോക്കാം.
എന്തുകൊണ്ട് സുഷി വാങ്ങണം?
സുഷിസ്വാപ്പിന്റെ നേറ്റീവായ സുഷി ക്രിപ്റ്റോ ഒരു ERC-20 കോയിനാണ്, ഇതിന് മൊത്തം 250 ദശലക്ഷം ടോക്കണുകൾ ഉണ്ട്. 2021 നവംബറിലെ കണക്കനുസരിച്ച്, ഒരു ബ്ലോക്കിന് 100 ടോക്കണുകൾ എന്ന നിരക്കിൽ പുതിയ സുഷി നാണയങ്ങൾ സ്ഥിരമായി മിന്റ് ചെയ്യുന്നുണ്ട്. അതിന്റെ വിനിമയത്തിലുള്ള വിതരണം വിതരണത്തിലുള്ള മുഴുവന്‍ മൂല്യത്തിന്റെ ഏകദേശം 50% എത്തിയിരുന്നു, അതായത് സർക്കുലേറ്റ് ചെയ്യുന്ന ഏകദേശം 127 ദശലക്ഷം നാണയങ്ങൾ.
സുഷി ക്രിപ്റ്റോ പല കാരണങ്ങളാൽ ഉപയോഗപ്രദമാണ്. തുടക്കക്കാർക്ക്, സുഷിസ്വാപ്പ് നെറ്റ്വർക്ക് നിയന്ത്രിക്കുന്നതിലും പ്രവർത്തിപ്പിക്കുന്നതിലും ഒരു പ്രധാന പങ്കുണ്ട്. സുഷി വാങ്ങുന്ന ഉപയോക്താക്കൾക്ക് പ്ലാറ്റ്ഫോം നടത്തിപ്പിൽ പങ്കെടുക്കാനും അതിന്റെ തുടര്‍ന്നുള്ള വികസനം സംബന്ധിച്ച നിർദ്ദേശങ്ങളിൽ വോട്ട് ചെയ്യാനും കഴിയും. വാസ്തവത്തിൽ, സുഷിസ്വാപ്പിൽ ഉള്ള ആർക്കും ഒരു SIP അഥവാ ഒരു സുഷിസ്വാപ്പ് ഇംപ്രൂവ്മെന്റ് പ്രൊപ്പോസല്‍ സമർപ്പിക്കാൻ കഴിയും, മറ്റ് SUSHI ഉടമകൾക്ക് അതിന്മേൽ വോട്ട് ചെയ്യാനും കഴിയും.
ഇതിനെല്ലാം പുറോ, സുഷി ഹോൾഡർമാർക്ക് ഈ നാണയങ്ങൾ എക്സ്സുഷി പൂളിൽ നിക്ഷേപിക്കുന്നതിലൂടെ പ്ലാറ്റ്ഫോം ഫീസിന്റെ ഒരു ഭാഗം നേടാനാകും. അതിനാൽ അടിസ്ഥാനപരമായി, സുഷിസ്വാപ്പ് കമ്മ്യൂണിറ്റിയാണ് പ്ലാറ്റ്ഫോം കൈയാളുന്നത്. സുഷി നാണയങ്ങൾ സ്വന്തമാക്കുന്നതിലൂടെ മാത്രം ഭാവി വികസനത്തിന്റെ കാര്യത്തില്‍ പ്രസക്തമായ അഭിപ്രായങ്ങള്‍ പറയാനും പ്രോട്ടോക്കോള്‍ യഥാവിധി പ്രവര്‍ത്തിക്കുന്നതില്‍ സഹായിക്കാനുമാകും.
ഇന്ത്യയിൽ സുഷി എങ്ങനെ വാങ്ങാം?
WazirX ഇതിനകം തന്നെ മികച്ച ക്രിപ്റ്റോ എക്സ്ചേഞ്ച് പ്ലാറ്റ്ഫോമുകളിലൊന്നായി ചുവടുറപ്പിച്ചിട്ടുണ്ട്. അവർ നൽകുന്ന നിരവധി ആൾട്ട്കോയിനുകളിൽ ഒന്നാണ് സുഷി; അതിനാൽ താഴെ കൊടുത്തിരിക്കുന്ന ലളിതമായ ചില സ്റ്റെപ്പുകള്‍ പിന്തുടര്ന്നുകൊണ്ട് നിങ്ങൾക്ക് WazirX വഴി ഇന്ത്യയിൽ സുഷി വാങ്ങാം :
- WazirX -ൽ സൈൻ അപ്പ് ചെയ്യുക
ആദ്യം, ഇവിടെ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് WazirX-ൽ ഒരു അക്കൗണ്ട് സൃഷ്ടിക്കാം.
- ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിക്കുക
നിങ്ങളുടെ ഇമെയിൽ വിലാസം നൽകിയിട്ട് സുരക്ഷിതമായ പാസ്വേഡ് തിരഞ്ഞെടുക്കുക.
- ഇമെയിൽ പരിശോധിച്ചുറപ്പാക്കലും അക്കൗണ്ട് സുരക്ഷാ സജ്ജീകരണവും
നിങ്ങള്‍ നല്കിയ ഇമെയിൽ വിലാസം പരിശോധിച്ചുറപ്പാക്കിയ ശേഷം അക്കൗണ്ട് സൃഷ്ടിക്കുന്നത് തുടരുക, ഇമെയിൽ വിലാസത്തിലേക്ക് അയച്ച വെരിഫിക്കേഷന് ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം അക്കൗണ്ട് സൃഷ്ടിക്കുന്നത് തുടരുക. അടുത്തതായി, നിങ്ങളുടെ അക്കൗണ്ടിന്റെ സുരക്ഷ ഉറപ്പാക്കാൻ, താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിങ്ങൾക്ക് കാണാനാകുന്നതുപോലെ, WazirX നിങ്ങൾക്ക് രണ്ട് ചോയ്സുകൾ നൽകും. ഒരു ഓപ്ഷൻ തെരഞ്ഞെടുക്കുമ്പോൾ, ഓതന്റിക്കേറ്റർ ആപ്പ് മൊബൈൽ SMS-നേക്കാൾ സുരക്ഷിതമാണെന്ന് ഓർമ്മിക്കുക, കാരണം വൈകിയെത്തുന്ന സന്ദേശമോ സിം കാർഡ് ഹാക്കിംഗോ ഒരു അപകടസാധ്യതയുള്ളതാണ്.
- നിങ്ങളുടെ രാജ്യം തിരഞ്ഞെടുത്ത് KYC പൂർത്തിയാക്കുക
നിങ്ങൾ രാജ്യം തിരഞ്ഞെടുത്തുകഴിഞ്ഞാൽ, KYC പ്രക്രിയയിലൂടെ കടന്നുപോകാൻ ശുപാർശ ചെയ്യുന്നു, കാരണം KYC പൂർത്തിയാക്കാതെ നിങ്ങൾക്ക് പിയർ-ടു-പിയർ ട്രേഡ് നടത്താനോ ഫണ്ട് പിൻവലിക്കാനോ കഴിയില്ല.
KYC പൂർത്തിയാക്കാൻ, നിങ്ങൾ ഈ വിശദാംശങ്ങൾ സമർപ്പിക്കണം:
- നിങ്ങളുടെ ആധാറിലോ തതുല്യമായ രേഖയിലോ ഉള്ള നിങ്ങളുടെ മുഴുവൻ പേര്,
- നിങ്ങളുടെ ആധാറിലോ തതുല്യ രേഖയിലോ പറഞ്ഞിരിക്കുന്ന നിങ്ങളുടെ ജനനത്തീയതി,
- നിങ്ങളുടെ ആധാറിലോ തതുല്യമായ രേഖയിലോ കാണുന്ന നിങ്ങളുടെ വിലാസം,
- ഡോക്യുമെന്റിന്റെ സ്കാൻ ചെയ്ത പകർപ്പ്,
- അവസാനമായി, നടപടിക്രമം പൂർത്തിയാക്കാൻ ഒരു സെൽഫി.
നിങ്ങൾ ഇപ്പോൾ അക്കൗണ്ട് സൃഷ്ടിച്ച് കഴിഞ്ഞിരിക്കുന്നു! സാധാരണയായി 24 മുതൽ 48 മണിക്കൂറിനുള്ളിൽ, അക്കൗണ്ട് സാധൂകരിക്കപ്പെടും.
- ഇപ്പോൾ നിങ്ങളുടെ WazirX അക്കൗണ്ടിലേക്ക് ഫണ്ടുകൾ ട്രാൻസ്ഫര്‍ ചെയ്യുക
നിങ്ങളുടെ ബാങ്ക് അക്കൗണ്ട് WazirX അക്കൗണ്ടുമായി ലിങ്ക് ചെയ്ത ശേഷം, നിങ്ങൾക്ക് WazirX വാലറ്റിൽ പണം നിക്ഷേപിക്കാം. IMPS, UPI, RTGS, NEFT എന്നിവ ഉപയോഗിച്ച് പ്ലാറ്റ്ഫോം INR-ൽ നിക്ഷേപം സ്വീകരിക്കുന്നു. നിങ്ങളുടെ WazirX അക്കൗണ്ടിൽ നിങ്ങൾക്ക് കുറഞ്ഞത് 100 രൂപ നിക്ഷേപിക്കാം, പരമാവധിയ്ക്ക് പരിധി ഇല്ല.
ഫണ്ടുകൾ നിക്ഷേപിക്കാൻ, നിങ്ങളുടെ WazirX അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്തിട്ട് താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ കാണുന്നത് പോലെ “ഫണ്ട്സ്” തിരഞ്ഞെടുക്കുക. തുടർന്ന് “രൂപ (INR)” തിരഞ്ഞെടുത്തിട്ട് “ഡെപ്പോസിറ്റ്” ക്ലിക്ക് ചെയ്യുക.
- ഇന്ത്യയിലെ സുഷി ക്രിപ്റ്റോ വില പരിശോധിച്ച ശേഷം, WazirX-ൽ സുഷി വാങ്ങുക
WazirX വഴി നിങ്ങൾക്ക് INR ഉപയോഗിച്ച് സുഷി വാങ്ങാവുന്നതാണ്. നിങ്ങളുടെ WazirX അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്തിട്ട് “എക്സ്ചേഞ്ച്” ഓപ്ഷനിൽ നിന്ന് INR തെരഞ്ഞെടുക്കുക. എല്ലാ ക്രിപ്റ്റോകളെയും ഇന്ത്യൻ രൂപയുമായി പൊരുത്തപ്പെത്തുന്ന ഒരു സ്പോട്ട് മാർക്കറ്റിലേക്ക് നിങ്ങളെ റീഡയറക്ട് ചെയ്യും. സ്ക്രീനിന്റെ വലതുവശത്ത്, എല്ലാ വില ചാർട്ടുകളും ഓർഡർ ബുക്ക് ഡാറ്റയും ഒരു ഓർഡർ ഇൻപുട്ട് ഫോമും നിങ്ങൾ കാണും.
നിങ്ങൾ ബയ് ഓർഡർ ഫോം പൂരിപ്പിച്ച് “ബയ് സുഷി” എന്നതിൽ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ്, ഇന്ത്യയിലെ സുഷി ക്രിപ്റ്റോ വില പരിശോധിച്ചെന്ന് ഉറപ്പാക്കുക. താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ ഒരു BTC ഓർഡറിന്റെ കാര്യത്തിൽ നല്കിയിട്ടുള്ളതു പോലെ തന്നെയാണ് ഫോം കാണപ്പെടുക.
ഓർഡർ നടപ്പിലാക്കാൻ കുറച്ച് സമയമെടുക്കും. എന്നാൽ ഓർഡർ നടപ്പിലാക്കിയാൽ ഉടൻ, നിങ്ങൾ വാങ്ങിയ സുഷി നാണയങ്ങൾ നിങ്ങളുടെ WazirX വാലറ്റിൽ ലഭിക്കും.
സുഷിസ്വാപ്പിന്റെ ഭാവി എന്താണ്?
2020-ൽ മാത്രമാണ് വിപണിയിൽ പ്രവേശിച്ചതെങ്കിലും, 2022-ന്റെ തുടക്കത്തില്‍ സുഷിസ്വാപ്പിന്റെ വിപണി മൂല്യം ഏകദേശം 545 മില്യൺ ഡോളറായിരുന്നു. സുഷിസ്വാപ്പിന്റെ വില 2021 മാർച്ച് 13-ന് $23.38 എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. ഈ നാണയം 2021 അവസാനിപ്പിച്ചത് ഉയർന്ന നിലയിലല്ല എങ്കിലും, സുഷി ക്രിപ്റ്റോയുടെ ഭാവിയെ കുറിച്ച് വിദഗ്ധർക്ക് ബുള്ളിഷ് വികാരങ്ങളാണുള്ളത്.
അൽഗോരിതം അടിസ്ഥാനമാക്കിയുള്ള പ്രവചന സൈറ്റായ വാലറ്റ് ഇൻവെസ്റ്റർ പറയുന്നത് അനുസരിച്ച്, 2023 ജനുവരിയുടെ തുടക്കത്തോടെ സുഷിയുടെ വില $8.4 വരെ ഉയരാം. അഞ്ചു വര്‍ഷം കൊണ്ട് വില $25-നടുത്ത് എത്താമെന്നും അവര്‍ പ്രവചിക്കുന്നു. അതേസമയം, സുഷിസ്വാപ്പ് വില 2022-ൽ ഏകദേശം $6 ആയിരിക്കുമെന്നും 2025-ഓടെ ഏകദേശം $10 ആയിരിക്കുമെന്നും 2029-ഓടെ $18.18 ആയി ഉയരുമെന്നും ഡിജിറ്റൽകോയിൻ പറയുന്നു.
ഒരു യൂനിസ്വാപ്പ് ഫോർക്ക് ആണെങ്കിലും, കമ്മ്യൂണിറ്റി ഗവേണന്‍സിനുള്ള വലിയ അവസരം ഒരുക്കിക്കൊണ്ട് സുഷിസ്വാപ്പ് AMM മോഡലിലേക്ക് പുതിയ ഫീച്ചറുകൾ കൊണ്ടുവന്നു. സുഷി കമ്മ്യൂണിറ്റിയിലെ ഒരു അംഗത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഷോയു (Shoyu) എന്ന് വിളിക്കപ്പെടുന്ന ഒരു NFT പ്ലാറ്റ്ഫോമിന്റെ കൂട്ടിച്ചേര്‍ക്കല്‍ ഈയടുത്ത് നടന്നത്. നവീകരണത്തിലും നിരന്തരമായ മെച്ചപ്പെടുത്തലിലുമുള്ള തങ്ങളുടെ പ്രതിബദ്ധത സുഷിസ്വാപ്പ് ഇതിലൂടെ പ്രകടമാക്കുന്നു. സുഷിസ്വാപ്പ് പോലുള്ള പ്ലാറ്റ്ഫോമുകൾ മൂലം DeFi-യുടെ ഭാവി തികച്ചും ശോഭനമാക്കപ്പെടുകയാണ്.
നിരാകരണം: ക്രിപ്റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.