എതീറിയം (Ethereum)
പേര്
എതീറിയം (Ethereum)
സംഗ്രഹം
2013-ൽ വിറ്റാലിക് ബ്യൂട്ടറിൻ സൃഷ്ടിച്ച ഒരു വികേന്ദ്രീകൃത നെറ്റ്വര്‍ക്കാണ് എതീറിയം (Ethereum) (പലപ്പോഴും "ലോക കമ്പ്യൂട്ടർ" എന്ന് വിളിക്കപ്പെടുന്നു). അതിന്റെ നെറ്റ്വർക്ക് ഓപ്പൺ സോഴ്സായതും ആഗോളതലത്തിൽ വികേന്ദ്രീകൃതമായതുമായ കമ്പ്യൂട്ടിംഗ് ഇൻഫ്രാസ്ട്രക്ചർ ഉള്‍ക്കൊള്ളുന്നു, അത് സ്മാർട്ട് കരാറുകൾ എന്ന് വിളിക്കുന്ന പ്രോഗ്രാമുകൾ നടപ്പിലാക്കുന്നു. ഈതർ (ETH) എന്ന് പേരുള്ള ഒരു ക്രിപ്റ്റോകറൻസിയാണ് ഈ നെറ്റ്വര്ക്കിന് ഇന്ധനം നൽകുന്നത്.
2015-ലെ അതിന്റെ ICO മുതൽ, എതീറിയം ആശ്രയിക്കുന്നത് പ്രൂഫ് ഓഫ് വർക്കിനെ (PoW) ആണ്. എതീറിയത്തിന്റെ ആദ്യ ബ്ലോക്ക് 2015 ജൂലൈയിൽ മൈന്‍ ചെയ്തു. നിരവധി തിരിച്ചടികൾക്കിടയിലും ഒരു പ്രൂഫ് ഓഫ് സ്റ്റേക്ക് (PoS) സമവായ മോഡലിലേക്ക് മാറുന്നതിന് പദ്ധതിയിട്ടിട്ടുണ്ട്.
-ബിറ്റ്കോയിനിൽ നിന്ന് വ്യത്യസ്തമായി, എതീറിയം ഒരു അക്കൗണ്ട് മോഡലിനെ അടിസ്ഥാനമാക്കിയാണ് (Vs. UTXO) സ്റ്റേറ്റിലെ മാറ്റങ്ങള്‍ രേഖപ്പെടുത്തുന്നത്. അതില്‍ മുഖ്യമായും എതീറിയം, രണ്ട് തരം വിലാസങ്ങളുള്ള ഒരു വെർച്വൽ മെഷീനെ (EVM) ആശ്രയിക്കുന്നു: ബാഹ്യമായ ഉടമസ്ഥതയിലുള്ള വിലാസങ്ങളും (EOAs), EVM-ൽ വിന്യസിച്ചിരിക്കുന്ന കോണ്ട്രാക്റ്റ് വിലാസങ്ങളും.
-ഇന്നത്തെ കണക്കനുസരിച്ച്, മാർക്കറ്റ് ക്യാപിറ്റലൈസേഷന്റെ അടിസ്ഥാനത്തില്‍ എതീറിയം രണ്ടാമത്തെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസിയാണ്. ഇത് സ്മാർട്ട് കരാറുകളുടെ ഉപയോഗം ജനകീയമാക്കി, കൂടാതെ യഥാർത്ഥ ബിസിനസ്സ് ആപ്ലിക്കേഷനുകൾക്കായി ഈ നെറ്റ്വർക്കിൽ ആയിരക്കണക്കിന് ടീമുകൾ തേഡ് പാര്‍ട്ടി സൊലൂഷനുകളില്‍ പ്രവർത്തിക്കുന്നു.
റേറ്റിംഗ്
AAA
സിംബൽ
ETH
ആകമാന വീക്ഷണം
ബിറ്റ്കോയിന് ശേഷം മാർക്കറ്റ് ക്യാപ്പിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനമുള്ള ഒരു പ്രമുഖ ഓപ്പൺ സോഴ്സ് ബ്ലോക്ക്ചെയിനാണ് എതീറിയം. വികേന്ദ്രീകൃത ഓപ്പൺ സോഴ്സ് ബ്ലോക്ക്ചെയിനിനെ അടിസ്ഥാനമാക്കിയുള്ള സ്മാർട്ട് കരാറുകൾ ഈ പ്ലാറ്റ്ഫോം പ്രാപ്തമാക്കുന്നു. നെറ്റ്വര്‍ക്ക് നിര്‍മാണത്തിന് അത് ETH (നേറ്റീവ് ടോക്കൺ) ഉപയോഗിക്കുന്നു.
2013-ൽ പ്രസിദ്ധീകരിച്ച ഒരു ധവളപത്രത്തിലാണ് വിറ്റാലിക് ബ്യൂട്ടറിൻ യഥാർത്ഥത്തിൽ എതീറിയം അവതരിപ്പിച്ചത്. 2014 ലെ വേനൽക്കാലത്ത്, ബ്യൂട്ടറിനും അദ്ദേഹത്തിന്റെ സഹസ്ഥാപകരും ഒരു ഓൺലൈൻ പബ്ലിക് ക്രൗഡ് വിൽപ്പനയിലൂടെ പദ്ധതിക്കായി ഫണ്ട് സ്വരൂപിച്ചു. ബിറ്റ്കോയിനിൽ $18.3 മില്യൺ സമാഹരിക്കാന്‍ പ്രൊജക്റ്റിനായി, പ്രാരംഭ കോയിൻ ഓഫറിംഗിൽ (ICO) എതീറിയത്തിന്റെ വില ഏകദേശം $0.311 ആയിരുന്നു, 60 ദശലക്ഷത്തിലധികം ഈതർ വിൽക്കുകയും ചെയ്തു.
2015 ജൂലായ് 30-ന്, എഥീറിയം ഫൗണ്ടേഷൻ ഈ ബ്ലോക്ക്ചെയിനിനെ "ഫ്രോണ്ടിയർ" എന്ന വിളിപ്പേരുള്ള ഒരു പ്രോട്ടോടൈപ്പായി ഔപചാരികമായി അവതരിപ്പിച്ചു. അതിനുശേഷം, നിരവധി നെറ്റ്വർക്ക് അപ്ഗ്രേഡുകൾ സംഭവിച്ചു: 2019 ഫെബ്രുവരി 28-ന് "കോൺസ്റ്റാന്റിനോപ്പിൾ", 2019 ഡിസംബർ 8-ന് "ഇസ്താംബുൾ", 2020 ജനുവരി 2-ന് "മുയിർ ഗ്ലേസിയർ", 2021 ഏപ്രിൽ 14-ന് "ബെർലിൻ", ഏറ്റവും അടുത്തയിടെ, 2021 ഓഗസ്റ്റ് 5-ന് "ലണ്ടൻ" ഹാർഡ് ഫോർക്ക്. നവീകരണങ്ങൾ ശൃംഖലയെ കൂടുതൽ കരുത്തുറ്റതും സ്കെയിലബിളും ആക്കുന്നു. ഇതിനൊപ്പം കൂടുതൽ ഇടപാടുകൾ കൈകാര്യം ചെയ്യാനാകുകയും ബ്ലോക്ക് സ്ഥിരീകരണത്തിനും ഇടപാടിനുമുള്ള ഫീസ് കുറയുകയും ചെയ്യുന്നു.
നിരവധി അപ്ഗ്രേഡുകൾ ഉണ്ടായിരുന്നിട്ടും, എഥീറിയം ശൃംഖല പൂർണ്ണമായും പ്രൂഫ് ഓഫ് സ്റ്റേക്കിലേക്ക് മൈഗ്രേറ്റ് ചെയ്തിട്ടില്ല, പ്രൂഫ് ഓഫ് വര്‍ക്കും സ്റ്റേക്കും ഒരുമിച്ച് ഉപയോഗിക്കുന്ന ഒരു ഹൈബ്രിഡ് ആയാണ് നിലവിൽ പ്രവർത്തിക്കുന്നത്. പൂർണ്ണമായും മൈഗ്രേറ്റ് ചെയ്യാനുള്ള കഴിവില്ലായ്മ കാരണം, എതീറിയം കനത്ത ഗ്യാസ് ഫീസ് നേരിടുന്നത് തുടരുകയാണ്, ഇത് മൈക്രോ ഇടപാടുകളുടെ കാര്യത്തിൽ ഇതിനെ കാര്യക്ഷമതയില്ലാത്തതാക്കുന്നു. യുണിസ്വാപ്പ് (UniSwap) പോലുള്ള മറ്റ് DeFi പ്ലാറ്റ്ഫോമുകളുടെ ഉപയോഗത്തെയും ഈ ഉയർന്ന ഗ്യാസ് ഫീസ് ചെലവേറിയതാക്കുന്നു. NFT-കൾ സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന ERC-721 ടോക്കണുകൾ നിർമ്മിക്കുന്നത് പോലും വളരെ ചെലവേറിയതായി മാറിയിരിക്കുന്നു.
Historical Price Movement (in INR)
സാങ്കേതികവിദ്യ
സ്മാർട്ട് കരാറുകൾ പ്രവർത്തനക്ഷമമാക്കുന്ന ഒരു രണ്ടാം തലമുറ ബ്ലോക്ക്ചെയിൻ എതീറിയം അവതരിപ്പിച്ചു. ഒന്നോ അതിലധികമോ കക്ഷികൾ തമ്മിലുള്ള കരാർ പൂർത്തിയാക്കാൻ ആവശ്യമായ നടപടികൾ ഓട്ടോമാറ്റിക്കായി നടപ്പിലാക്കുന്ന ബ്ലോക്ക്ചെയിൻ അധിഷ്ഠിത പ്രോഗ്രാമുകളാണ് സ്മാർട്ട് കരാറുകൾ. എതീറിയം സ്മാർട്ട് കരാറുകൾ എഴുതാൻ ഉപയോഗിക്കുന്ന ഭാഷ സോളിഡിറ്റി (Solidity) ആണ്.
2020 ഓഗസ്റ്റ് വരെയുള്ള വിവരമനുസരിച്ച് ഇതാഷ് (Ethash) പ്രൂഫ്-ഓഫ്-വർക്ക് അൽഗോരിതം ഉപയോഗിച്ചാണ് എതീറിയം പരിരക്ഷിച്ചിരിക്കുന്നത്, ഇത് ഹാഷ് ഫംഗ്ഷനുകളുടെ കെക്കാക്ക് (Keccak) കുടുംബത്തിൽ ഉള്‍പ്പെട്ടതാണ്. ഇതിനകം പ്രവർത്തനക്ഷമമായ ഒരു ബീക്കൺ ചെയിനുള്ള പ്രൂഫ് ഓഫ് സ്റ്റേക്കിലേക്ക് ഇപ്പോഴിത് മൈഗ്രേറ്റ് ചെയ്യുകയാണ്.
ERC-20 കോംപാറ്റിബിലിറ്റി സ്റ്റാൻഡേർഡ് എതീറിയത്തിന്റെ ബ്ലോക്ക്ചെയിനിനെ "ടോക്കണുകൾ" എന്നും സ്മാർട്ട് കരാറുകൾ എന്നും അറിയപ്പെടുന്ന അധിക ക്രിപ്റ്റോകറൻസികൾ കൈവശം വയ്ക്കാൻ അനുവദിക്കുന്നു. ETH പ്ലാറ്റ്ഫോമിൽ 280,000-ലധികം ERC-20-കോംപ്ലിയന്റ് ടോക്കണുകൾ പുറത്തിറക്കിയിട്ടുണ്ട്, ഇത് നെറ്റ്വർക്കിന്റെ ഏറ്റവും ജനപ്രിയമായ ഉപയോഗമായി മാറി. ഉദാഹരണത്തിന്, USDT, LINK, MATIC എന്നിവ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ പ്രകാരം മികച്ച 100 ക്രിപ്റ്റോകറൻസികളിൽ ഉൾപ്പെടുന്നു.
ഇക്കോസിസ്റ്റത്തിലെ പ്രാദേശിക ടോക്കണുകളുടെ ഉപയോഗം
എതീറിയം ചെയിൻ പല തരത്തിലുള്ള ERC (എതീറിയം റിക്വസ്റ്റ് ഫോര്‍ കമന്റ്) ഉപയോഗിക്കുന്നു
ERC 20: ബ്ലോക്ക്ചെയിനിൽ ടോക്കണുകൾ സൃഷ്ടിക്കാൻ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്നു.
ERC 721: നോൺ-ഫംജിബിൾ ടോക്കണുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നു
ERC 777: ഇതൊരു ഫംജിബിൾ ടോക്കൺ പ്രോട്ടോക്കോൾ ആണ്, ERC 20-നുള്ള മെച്ചപ്പെടുത്തിയ സ്റ്റാന്‍ഡേര്‍ഡ് ആണിത്.
ERC 1155: ERC 20, 721, 777 എന്നിവയ്ക്കായി ഒരു ഹൈബ്രിഡ് സൃഷ്ടിക്കുന്നതിന് ഒന്നിലധികം ടോക്കൺ രീതികൾ ഉപയോഗിക്കുന്നു. ഇതിന്റെ പ്രോഗ്രാമിംഗ് സങ്കീര്‍ണവും ജനപ്രീതി കുറഞ്ഞതുമാണ്.
നിങ്ങൾ ETH കൈമാറുമ്പോഴോ എതീറിയം ആപ്ലിക്കേഷൻ ഉപയോഗിക്കുമ്പോഴോ എതീറിയം നെറ്റ്വർക്ക് ഉപയോഗിക്കുന്നതിന് ETH (നെറ്റ്വർക്കിന്റെ ക്രിപ്റ്റോകറൻസി) ചെലവിടുന്നു. നെറ്റ്വർക്ക് പ്രോസസ്സ് ചെയ്യുന്നതിനും വാലിഡേറ്റ് ചെയ്യുന്നതിനും ഒരു മൈനര്‍ക്ക് പ്രതിഫലം ലഭിക്കുന്നതിനുള്ള ഒരു മാർഗമാണ് ഈ ഫീസ്.
ജെനസിസ് ബ്ലോക്ക് (Genesis block)
72 മില്യണ്‍
ആദ്യകാല കോൺട്രിബ്യൂട്ടർമാർ
60 മില്യണ്‍
വികസന ഫണ്ട്
12 മില്യണ്‍
വോള്യം (2022 മാർച്ച് 21-ന്)
$12,430,393,134
മൊത്തം സപ്ലൈ
120044056
സർക്കുലേറ്റിംഗ് സപ്ലൈ
120,044,055.87 ETH
ക്രൗഡ് വിൽപ്പന (സാധ്യമെങ്കിൽ)
എട്ട് നിക്ഷേപ റൗണ്ടുകളിലൂടെ, എതീറിയം ഫൗണ്ടേഷൻ ഏകദേശം 18 ദശലക്ഷം ഡോളർ സമാഹരിച്ചു. അവരുടെ ഏറ്റവും പുതിയ ധനസമാഹരണം 2017 മെയ് 1-ന് നടന്ന ഒരു സെക്കൻഡറി മാർക്കറ്റ് റൗണ്ടിൽ നിന്നാണ്. 13 നിക്ഷേപകരുടെ ഒരു ഗ്രൂപ്പാണ് എതീറിയം ഫൗണ്ടേഷനെ പിന്തുണയ്ക്കുന്നത്. ഏറ്റവും പുതിയ നിക്ഷേപകർ അലക്സിസ് ബെർതൗഡും ജൂലിയൻ സരോക്കിനും ആണ്.
ധനസഹായം
01-01-2017: വെഞ്ച്വർ റൗണ്ട്- NA, 01-01-2017:സെക്കൻഡറി മാർക്കറ്റ്- NA, 23/12/2015: സെക്കൻഡറി മാർക്കറ്റ്: NA, 1/09/2015: സീഡ് റൗണ്ട്- NA, 12/07/2014: ICO-$18.4M, 1/06/2014: സെക്കൻഡറി മാർക്കറ്റ്- NA, 1/01/2014: വെഞ്ച്വർ റൗണ്ട്- NA
രാജ്യം
സ്വിറ്റ്സർലൻഡ്
സ്ഥാപനത്തിന്റെ പേര്
എതീറിയം ഫൗണ്ടേഷന്
സ്ഥാപിച്ച വർഷം
2014-01-24T18:29:50.000Z
രേഖപ്പെടുത്തിയ വിലാസം
സീഗോഷ്യസ് 7a, 6300 സുഗ്, സ്വിറ്റ്സർലൻഡ്
മറ്റുള്ള/ഓപ്പറേറ്റിംഗ് വിലാസം
NA
തർക്ക പരിഹാരവും ബാധകമായ നിയമവും
സ്വിറ്റ്സർലൻഡ്
കൺട്രി റിസ്ക് വിലയിരുത്തൽ
A1
ഫൗണ്ടിംഗ് ടീം
പേര് | പദവി | വിദ്യാഭ്യാസം | പ്രവൃത്തിപരിചയം |
വിറ്റാലിക് ബ്യൂട്ടറിൻ | സ്ഥാപകൻ | യൂണിവേഴ്സിറ്റി ഓഫ് വാട്ടർലൂ, കമ്പ്യൂട്ടർ സയൻസ് (ഡ്രോപ്പ് ഔട്ട്) | 8 വര്‍ഷം |
മിഹായ് അലിസി | സഹസ്ഥാപകൻ | യൂണിവേഴ്സിറ്റി "ലൂസിയൻ ബ്ലാഗ" ഡിൻ സിബിയു, സൈബർനെറ്റിക്സ്, ഇക്കണോമി ഇൻഫോർമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് | 8 വര്‍ഷം |
ജോസഫ് ലൂബിൻ | സഹസ്ഥാപകൻ | പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി B.S. എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് | 30 വര്‍ഷം |
ഗാവിൻ വുഡ് | സഹസ്ഥാപകൻ | യോർക്ക് യൂണിവേഴ്സിറ്റി മാസ്റ്റർ ഓഫ് എഞ്ചിനീയറിംഗ് (MEng), കമ്പ്യൂട്ടർ സിസ്റ്റംസ്/സോഫ്റ്റ്വെയർ എഞ്ചിനീയറിംഗ് യോർക്ക് യൂണിവേഴ്സിറ്റി ഡോക്ടർ ഓഫ് ഫിലോസഫി Ph.D.), മ്യൂസിക് വിഷ്വലൈസേഷൻ ഫോർ ഹ്യൂമൻ-കമ്പ്യൂട്ടർ ഇന്റർഫേസിംഗ് | 20 വർഷം |
ആന്റണി ഡി ഓറിയോ | സഹസ്ഥാപകൻ | റയേഴ്സൺ യൂണിവേഴ്സിറ്റി ബാച്ചിലർ ഓഫ് കൊമേഴ്സ് (B.Com.), മാർക്കറ്റിംഗ് | 13 വർഷം |
ചാൾസ് ഹോസ്കിൻസൺ | സഹസ്ഥാപകൻ | അനലിറ്റിക് നമ്പർ തിയറി പഠിക്കാൻ മെട്രോപൊളിറ്റൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ഡെൻവർ, യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ ബോൾഡർ എന്നിവയിൽ ഹോസ്കിൻസൺ ചേര്‍ന്നു. | 15 വർഷം |