ഷിബാ ഇനു (Shiba Inu)
പേര്
ഷിബാ ഇനു (Shiba Inu)
സംഗ്രഹം
-എഥീറിയം-അധിഷ്ഠിത ക്രിപ്‌റ്റോകറൻസിയായ ഷിബാ ഇനു (Shiba Inu)-വിന്റെ ഭാഗ്യസിംബൽ വേട്ട നായ ആണ്.
--ഒരു വ്യക്തി അല്ലെങ്കിൽ ഗ്രൂപ്പ് ആയ റിയോഷി ആണ് 2020 ഓഗസ്റ്റിൽ ഷിബാ ഇനു സ്ഥാപിച്ചത്..
-എഥീറിയം അടിസ്ഥാനമാക്കിയുള്ള ERC-20 ടോക്കണാണ് SHIB. .അത് പ്രൂ ഫ്-ഓഫ്-വർക്കിൽ നിന്ന് പ്രൂഫ്-ഓഫ്-സ്റ്റേക്കിലേക്ക് മാറുന്നു.
-ഷിബ ഇനുവിന്റെ മൂല്യം 2021 ഒക്ടോബറിൽ പത്ത് മടങ്ങ് കൂടി. അങ്ങനെ അതിന്റെ മാർക്ക പ്പിറ്റലൈസേഷൻ $35 ബില്യനായി (2021 ഒക്ടോബർ 31-ൽ).ഈ മെട്രിക് അനുസരിച്ച് അത് എല്ലാ ക്രിപ്റ്റോകറൻസികളിലും വെച്ച് പത്താം സ്ഥാനത്തെത്തുകയും ചെയ്തു
-ഒരു മീം (meme) കോയിനായി തുടങ്ങിയ SHIBA ട്രേഡിംഗിനുള്ള മികച്ച 10 എക്സ്ചേഞ്ചുകളിൽ ഒന്നായിത്തീർന്നു.
-- ഇത് വളരെ ഊഹക്കച്ചവടപരവും ചാഞ്ചാട്ടവുമുള്ള ഒരു കോയിൻ ആണ്,
റേറ്റിംഗ്
C
സിംബൽ
SHIB
അവലോകനം
അനൗപചാരികമായി ഷിബ ടോക്കൺ എന്നറിയപ്പെടുന്ന ഷിബാ ഇനു (ടിക്കർ:SHIB), 2020 ഓഗസ്റ്റിൽ ഒരു അജ്ഞാതവ്യക്തിയോ "റിയോഷി" എന്നറിയപ്പെടുന്ന വ്യക്തികളോ സൃഷ്ടിച്ച വികേന്ദ്രീകൃത ഒരു ക്രിപ്റ്റോകറൻസിയാണ്.
ഷിബാ ഇനു( 柴犬)എന്നത് ഒരു നായ ബ്രീഡിന്റെ ജാപ്പനീസ് പേരാണ്. ഡോജ്കോയിനിന്റെ (Dogecoin) ചിഹ്നത്തിൽ ചിത്രീകരിച്ചിരിക്കുന്ന നായയാണ് അത്. യഥാർത്ഥത്തിൽ ഡോജ് മീമിനെ (Dogememe) അടിസ്ഥാനമാക്കിയുള്ള ഒരു തമാശ ക്രിപ്റ്റോകറൻസി ആയിരുന്നു ഇത്.
'ഡോജ്കോയിൻ കില്ലർ'എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഷിബാ ഇനു 2020 ഓഗസ്റ്റിലാണ് സൃഷ്ടിക്കപ്പെട്ടത് മെയ് 13 ന് വിറ്റാലിക് ബ്യൂട്ടെറിൻ 50 ട്രില്യണിലധികം SHIB (അക്കാലത്ത് 1 ബില്യൺ ഡോളർ വിലമതിക്കുന്ന) ഇന്ത്യയുടെ കോവിഡ്-ക്രിപ്റ്റോ റിലീഫ് ഫണ്ടിലേക്ക് സംഭാവന ചെയ്തു.
2021 ഒക്‌ടോബർ തുടക്കത്തിൽ ഈ ക്രിപ്‌റ്റോകറൻസിയുടെ വില ശ്രദ്ധ പിടിച്ചു പറ്റും വിധം കുതിച്ചുയർന്നു. വികേന്ദ്രീകൃത എക്സ്ചേഞ്ച് തുടങ്ങുന്നതിനെ കുറിച്ചുള്ള അഭ്യൂഹങ്ങളെ തുടർന്നു തുടക്കത്തിൽ ഇത് 55%ത്തിലധികം ഉയർന്നു, [4] തുടർന്ന് അതിന്റെ മൂല്യം ഒരാഴ്ചയിൽ 240% വർദ്ധിച്ചു.
SHIB ടോക്കണിന്റെ സൃഷ്ടാക്കൾ പുറത്തിറക്കിയ വികേന്ദ്രീകൃത എക്‌സ്‌ചേഞ്ചാണ് Shibaswap. ലോഞ്ച് വേളയിൽ, രണ്ടു ദിവസത്തിനുള്ളിൽ മൊത്തം വോളിയം1.5 ബില്യൺ ഡോളർ പിന്നിട്ടു. പ്രതീക്ഷിച്ച ലോഞ്ച് വിലയെ കാര്യമായി ബാധിച്ചില്ല. സെക്യൂരിറ്റി കമ്പനിയായ സെർട്ടിക്(Certik) എക്‌സ്‌ചേഞ്ചിന്റെ സെക്യൂരിറ്റിസ്‌കോർ 100-ൽ 89 ആയി റേറ്റു ചെയ്‌തു. മറ്റൊരു കമ്പനിയായ ഡീഫൈസേഫ്റ്റി(DeFiSafety) Shibaswap-ന് 3 ശതമാനം കുറഞ്ഞ സ്‌കോർ നൽകി.
സാങ്കേതികവിദ്യ
റിയോഷിഎന്നറിയപ്പെടുന്ന ഒരു അജ്ഞാതവ്യക്തി എഥീറിയമിൽ സൃഷ്‌ടിച്ച ഒരു ERC-20 ടോക്കണാണ് ഷിബാ ഇനു. ഈ കോയിൻ ഒരു വികേന്ദ്രീകൃത മീം ടോക്കൺ ആണെന്നു ഷിബാ ഇനു-വിന്റെ വെബ്‌സൈറ്റ്പ റയുന്നു. ഇത് ഒരു ERC20 ടോക്കൺ ആയതിനാൽ, പ്രോഗ്രാമിംഗ് ലാംഗ്വേജ് സോളിഡിറ്റിയാണ്(Solidity).
വികേന്ദ്രീകൃതമായ സ്വമേധയാ ഉള്ള കമ്മ്യൂണിറ്റി നിർമ്മാണത്തിലെ ഒരു പരീക്ഷണമാണ് SHIB. SHIB ടോക്കൺ ഞങ്ങളുടെ ആദ്യ ടോക്കണാണ്, ബില്യണുകളോ ട്രില്യണുകളോ കൈവശം വയ്ക്കാൻ ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു. ഡോജ്കോയിൻ കില്ലർ എന്ന് വിളിപ്പേരുള്ള ഈ ERC-20 ടോക്കണിന് ഒരു പെന്നിക്ക് കീഴിൽ നന്നായി തുടരാനും കുറഞ്ഞ സമയത്തിനുള്ളിൽ ഡോജ് കോയിനെ മറികടക്കാനും കഴിയും (താരതമ്യേന പറഞ്ഞാൽ).
വ്യത്യസ്ത വിതരണങ്ങളുള്ള മൂന്ന് ടോക്കണുകൾ അടങ്ങുന്ന ഒരു ഇക്കോസിസ്റ്റം നിർമ്മിക്കുകയാണ് ഉദ്ദേശമെന്ന് ടോക്കണിന്റെ ധവള പത്രം പറയുന്നു.
പരമാവധി ഒരു ക്വാഡ്രില്യൺ വിതരണമുള്ള SHIB ഈ ഇക്കോസിസ്റ്റത്തിന്റെ അടിസ്ഥാന കറൻസിയാണ്. സൃഷ്ടിക്കപ്പെട്ട രണ്ടാമത്തെ ടോക്കണാണ് LEASH. അതിന് 107,646 ടോക്കണുകളുടെ സപ്ലൈ ഉണ്ട്. മൂന്നാമത്തെ ടോക്കൺ BONE ആണ്. അതിന് 250,000,000 ടോക്കണുകളുടെ സപ്ലൈ ഉണ്ട്.
ഈ ടോക്കണുകൾക്കു പിന്നിലുള്ള ടീം ShibaSwap എന്നറിയപ്പെടുന്ന ഒരു വികേന്ദ്രീകൃത എക്സ്ചേഞ്ചും സൃഷ്ടിച്ചിട്ടുണ്ട്. അത് ഉപയോക്താക്കളെ കോയിനുകൾ "കുഴിക്കാനും" (ലിക്വിഡിറ്റി നൽകാനും),"കുഴിച്ചു മൂടാനും"(കോയിനുകൾ സ്റ്റേക്ക് ചെയ്യാനും), "വീണ്ടെടുക്കാനും" (Uniswap-ൽ നിന്നോ SushiSwap-ൽ നിന്നോ ടോക്കണുകൾ വീണ്ടെടുക്കാനും), സ്വാപ്പ് ചെയ്യാനും അനുവദിക്കുന്നു. SushiSwap, Uniswap എന്നിവ പോലെയുള്ള എഥീറിയം നെറ്റ്‌വർക്കിലെ മറ്റുള്ളവയോട് സമാനമാണ് ഈ എക്സ്ചേഞ്ച്.
ഇക്കോസിസ്റ്റത്തിലെ നേറ്റീവ് ടോക്കണുകളുടെ ഉപയോഗം
ഇതൊരു മീം കോയിനാണ്. SHIB എന്നത് എഥീറിയം അടിസ്ഥാനമാക്കിയുള്ള ERC-20 ടോക്കണാണ്. അത് പ്രൂഫ്-ഓഫ്-വർക്കിൽ നിന്ന് പ്രൂഫ്-ഓഫ്-സ്റ്റേക്കിലേക്ക് മാറുന്നു.
ഷിബസ്വാപ്പിലും ഷിബാസ്വാപ്പിലെ മറ്റ് ഫീച്ചറുകളിലും ഷിബ്ടോക്കൺ ഒരു യൂട്ടിലിറ്റിയായി ഉപയോഗിക്കുന്നു
Uniswap
50%
വിറ്റാലിക് ബ്യൂട്ടറിൻ
50%
വോള്യം(2022മാർച്ച്21-ന്)
$1,132,855,104
മൊത്തം സപ്ലൈ
589735030408323
സർക്കുലേറ്റ് ചെയ്യുന്ന സപ്ലൈ
549,063.28B SHIB
ക്രൗഡ് വിൽപ്പന (സാധ്യമെങ്കിൽ)
NA
രാജ്യം
NA
സ്ഥാപനത്തിന്റെ പേര്
ഷിബാ ഇനു
സ്ഥാപിക്കപ്പെട്ട വർഷം
2020
രജിസ്റ്റർ ചെയ്ത വിലാസം
NA
തർക്കപരിഹാരവും ബാധകമായ നിയമവും
വികേന്ദ്രീകൃതം
രാജ്യ റിസ്ക് വിലയിരുത്തൽ
വികേന്ദ്രീകൃതം
ഫൗണ്ടിംഗ് ടീം
പേര് | പദവി | വിദ്യാഭ്യാസം | പ്രവൃത്തിപരിചയം |
Ryoshi | അജ്ഞാതമായ | അജ്ഞാതമായ |