കവ നെറ്റ്‌വര്‍ക്ക്


പേര്

കവ നെറ്റ്‌വര്‍ക്ക്

സംക്ഷിപ്തം

ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രണ്ട് പെര്‍മിഷന്‍ലെസ് ഇക്കോസിസ്റ്റങ്ങളായ എതീറിയം, കോസ്മോസ് എന്നിവയെ വികസിപ്പിക്കാവുന്ന ഒരൊറ്റ നെറ്റ്‌വർക്കിലേക്ക് സംയോജിപ്പിക്കുന്ന, ഡെവലപ്പർ-ഒപ്റ്റിമൈസ്‍ഡായ ഒരു കോ-ചെയിൻ ആർക്കിടെക്ചർ അവതരിപ്പിക്കുന്ന, മിന്നൽ വേഗത്തിലുള്ള ഒരു ലെയർ-1 ബ്ലോക്ക്‌ചെയിൻ ആണ് കവ (Kava).

വഴക്കമുള്ള വിന്യാസം, തടസ്സമില്ലാത്ത പരസ്പര പ്രവർത്തനക്ഷമത, അവിശ്വസനീയമായ ഓൺ-ചെയിൻ ഇൻസെന്റീവുകൾ എന്നിവ ഉപയോഗിച്ച് വെബ്3 ഡെവലപ്പർമാർക്കായി കവ ഏറ്റവും മികച്ച നെറ്റ്‌വർക്ക് സൃഷ്ടിക്കുന്നു.

കവയുടെ അതുല്യമായ കോ-ചെയിൻ ആർക്കിടെക്ചർ ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന എല്ലാ ബ്ലോക്ക്‌ചെയിനുകളിലേക്കുമുള്ള കണക്ഷനുകൾ സാധ്യമാക്കുന്നു, ഇത് കവ ഇക്കോസിസ്റ്റത്തിലേക്ക് ഉപയോക്താക്കളുടെയും അസറ്റുകളുടെയും പ്രോജക്റ്റുകളുടെയും സ്വതന്ത്രമായ ഒഴുക്ക് അനുവദിക്കുന്നു.

റേറ്റിംഗ്

B

സിംബൽ

KAVA

മൊത്തത്തിലുള്ള വീക്ഷണം

ക്രിപ്‌റ്റോകറൻസി ഉപയോക്താക്കൾക്കായി പല ആപ്ലിക്കേഷനുകളെയും സേവനങ്ങളെയും പിന്തുണയ്‌ക്കുന്ന ഒരു ക്രോസ്-ചെയിൻ DeFi പ്ലാറ്റ്‌ഫോമാണ് കവ. DeFi ആപ്പുകളും സേവനങ്ങളും പ്രവർത്തിപ്പിക്കാൻ സുരക്ഷിതവും സംരക്ഷിതവുമായ ഒരു അന്തരീക്ഷം കവയുടെ ബ്ലോക്ക്‌ചെയിന്‍ പ്രദാനം ചെയ്യുന്നു.

മികച്ച ഡെവലപ്പർമാർക്കും പ്രോജക്റ്റുകൾക്കും DeFi, GameFi, NFT എന്നിവ ഉൾപ്പെടെയുള്ള എല്ലാ വെബ്3 വെർട്ടിക്കലുകളിലും പ്രതിഫലം ലഭിക്കുന്നുണ്ടെന്ന് വികേന്ദ്രീകൃത ഓൺ-ചെയിൻ ഇൻസെന്‍റിവ് മോഡൽ ഉറപ്പാക്കും.

കവ നെറ്റ്‌വർക്കിനെ നിയന്ത്രിക്കുന്ന ഒരു ഫുള്ളി ഡീസെന്‍ട്രലൈസ്‍ഡ് ഓട്ടോണോമസ് ഓര്‍ഗണൈസേഷന്‍ (DAO) ആണ് കവDAO. കവ (KAVA) സ്റ്റേക്കറുകളും വാലിഡേറ്ററുകളും നെറ്റ്‌വർക്ക് സുരക്ഷിതമാക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു; അതുകൊണ്ട്, കവ നെറ്റ്‌വർക്കിനെ ബാധിക്കുന്ന പ്രൊപ്പോസലുകള്‍ മേശപ്പുറത്ത് വയ്ക്കുകയും വോട്ടുചെയ്യുകയും ചെയ്യുക എന്നതാണ് അവരുടെ ഉത്തരവാദിത്തം.

സാങ്കേതികവിദ്യ

കോസ്‌മോസിലാണ് കവ നിർമ്മിച്ചിരിക്കുന്നത്. നെറ്റ്‌വർക്കിന്‍റെ സമഗ്രത ഉറപ്പാക്കാനായി അത് ടെൻഡർമിന്റ് അടിസ്ഥാനമാക്കിയുള്ള പ്രൂഫ്-ഓഫ്-സ്റ്റേക്ക് (POS) കണ്‍സെന്‍സസ് മെക്കാനിസം ഉപയോഗിക്കുന്നു.
ഇടപാടുകൾ സ്ഥിരീകരിക്കാനായി കവ നെറ്റ്‌വര്‍ക്ക് വാലിഡേറ്റർ നോഡുകളുടെ ഒരു ശൃംഖല ഉപയോഗിക്കുന്നു. ഇടപാടുകൾ സാധൂകരിക്കുന്നതിനുള്ള ചുമതല ഏറ്റെടുക്കുന്നതിനായി വാലിഡേറ്റർ നോഡുകൾ ഈട് നൽകണം. വാലിഡേറ്റർമാർ മോശമായി പെരുമാറുകയോ അല്ലെങ്കിൽ കർശനമായ മിനിമം നിബന്ധനകൾ പാലിക്കുന്നതിൽ പരാജയപ്പെടുകയോ ചെയ്താൽ, അവരുടെ സ്റ്റേക്കിന് പിഴ ചുമത്തപ്പെടും - സത്യസന്ധതയും കാര്യക്ഷമതയുള്ളവരുമായി തുടരാൻ അത് വാലിഡേറ്റർമാരെ പ്രോത്സാഹിപ്പിക്കുന്നു.
കവ ഇക്കോസിസ്റ്റത്തിന് മൂന്ന് തരം ടോക്കണുകൾ ഉണ്ട്, കവ (KAVA) ടോക്കൺ, USDX സ്റ്റേബിൾകോയിൻ, HARD ടോക്കൺ എന്നിവ. പ്ലാറ്റ്‌ഫോമിന്‍റെ സുരക്ഷ, ഭരണനിർവ്വഹണം, മെക്കാനിക്കൽ പ്രവർത്തനങ്ങൾ എന്നിവയിൽ കവ ടോക്കൺ ആണ് കവ ബ്ലോക്ക്‌ചെയിനിന്‍റെ നേറ്റീവ് ടോക്കൺ.
ഇക്കോസിസ്റ്റത്തിലെ നേറ്റീവ് ടോക്കണുകളുടെ ഉപയോഗം:
കവ നെറ്റ്‌വര്‍ക്ക് ഒരു നേറ്റീവ് ഭരണനിർവ്വഹണ, യൂട്ടിലിറ്റി ടോക്കണായ KAVA അവതരിപ്പിക്കുന്നു, അത് വാലിഡേറ്റർമാർക്ക് സ്റ്റാക്ക് ചെയ്യാനാകും, അല്ലെങ്കില്‍ വാലിഡേറ്റർ നോഡുകളിലേക്ക് ഡെലിഗേറ്റ് ചെയ്യാവുന്നതാണ്. നെറ്റ്‌വർക്ക് സുരക്ഷിതമാക്കുന്നതിന്‍റെ പ്രതിഫലമായി സ്റ്റാക്കർമാരും ഡെലിഗേറ്റർമാരും കവഎമിഷനുകളുടെ 37.5% സമ്പാദിക്കുന്നു. നെറ്റ്‌വർക്ക് ഭരണനിർവഹണ നിർദ്ദേശങ്ങളിൽ കവ സ്റ്റേക്കർമാർക്കും വോട്ടിംഗ് അവകാശമുണ്ട്.

പൊതു, സ്വകാര്യ വിൽപ്പനകൾ

46.5%

ടോക്കൺ ട്രഷറി

28.5%

കാവ ലാബ്‍സ് (Kava Labs) ഓഹരി ഉടമകൾ

25%

വോള്യം (2022 ഏപ്രിൽ 25-ൽ)

$221,270,139

മൊത്തം സപ്ലൈ

186,522,368 KAVA

സർക്കുലേറ്റിംഗ് സപ്ലൈ

179,100,791 KAVA

ക്രൗഡ് വിൽപ്പന

24/10/2019 - ICO - $3M

ഫണ്ടിംഗ്

28/02/2022 - സീഡ് റൗണ്ട് - $1.2M

രാജ്യം

അമേരിക്ക

ഓർഗനൈസേഷന്‍റെ പേര്

കാവ ലാബ്‍സ് ഇൻക് (KAVA LABS INC.)

സ്ഥാപിക്കപ്പെട്ട വർഷം

2018

രജിസ്റ്റർ ചെയ്ത വിലാസം

8 ഗ്രീൻ സ്റ്റെ എ ഡോവർ ഡി 19901

തർക്ക പരിഹാരവും ബാധകമായ നിയമവും

അമേരിക്ക

കണ്‍ട്രി റിസ്ക് വിലയിരുത്തൽ

A1

ഫൗണ്ടിംഗ് ടീം
പേര്പദവിവിദ്യാഭ്യാസംപ്രവൃത്തിപരിചയം
സ്കോട്ട് സ്റ്റുവർട്ട്CEO-5 yrs
ബ്രയാൻ കെ.സഹസ്ഥാപകൻസാൻ ഫ്രാൻസിസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി: ബിസിനസ് അഡ്മിനിസ്ട്രേഷൻ, മാർക്കറ്റിംഗ്12 yrs
സോഷ്യൽ