
നമസ്കാരം! 🙏
WazirX API ഇപ്പോള്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാണ്.
നിരവധി പ്രോഗ്രാമിംഗ് ഭാഷകൾ വഴി WazirX-ന്റെ സെർവറുകളിലേക്ക് കണക്റ്റുചെയ്യാൻ API നിങ്ങളെ സഹായിക്കുന്നു. WazirX-ൽ നിന്ന് ഡാറ്റ പിൻവലിക്കാനും മറ്റ് ബാഹ്യ ആപ്ലിക്കേഷനുകളുമായി സംവദിക്കാനും കഴിയും. നിങ്ങളുടെ നിലവിലെ വാലറ്റും ഇടപാട് ഡാറ്റയും കാണാനും ട്രേഡിംഗ് നടത്താനും മൂന്നാം കക്ഷി പ്രോഗ്രാമുകളിൽ പണം നിക്ഷേപിക്കാനും പിൻവലിക്കാനും കഴിയും.
ഒരു API കീ സൃഷ്ടിക്കുന്നത് വെറും 5 മിനിറ്റിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുന്ന ഒരു ലളിതമായ പ്രക്രിയയാണ്.
WazirX API-യെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഇവിടെ റഫർ ചെയ്യുക.
നിങ്ങളുടെ സ്വന്തം WazirX API Key എങ്ങനെ സൃഷ്ടിക്കാം?
1. നിങ്ങളുടെ WazirX അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്ത ശേഷം, അക്കൗണ്ട് സെറ്റിംഗ്സ് > API കീ മാനേജർ എന്നതിലേക്ക് പോകുക
2. ക്രിയേറ്റ് ന്യൂ കീ എന്നതിൽ ക്ലിക്ക് ചെയ്യുക, നിങ്ങളുടെ API കീയ്ക്ക് ഒരു പേര് നൽകിയ ശേഷം സുരക്ഷാ പരിശോധന പൂർത്തിയാക്കുക.
3. നിങ്ങളുടെ API കീ ഇപ്പോള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
നിങ്ങളുടെ രഹസ്യ കീ വീണ്ടും കാണിക്കുകയില്ല എന്നതിനാല്‍ അത് സുരക്ഷിതമായി സൂക്ഷിക്കുക. ഈ കീ ആരുമായും പങ്കിടരുത്. നിങ്ങള്‍ രഹസ്യ കീ മറന്നാൽ, API കീ ഇല്ലാതാക്കുകയും പുതിയ ഒരെണ്ണം സൃഷ്ടിക്കുകയും ചെയ്യേണ്ടതുണ്ട്. IP ആക്സസ് നിയന്ത്രണങ്ങൾ ദയവായി ശ്രദ്ധിക്കുക. ഉയർന്ന സുരക്ഷയ്ക്കായി വിശ്വസനീയ IP–കളിലേക്കു മാത്രമായി ആക്സസ് നിയന്ത്രിക്കുക എന്നത് തിരഞ്ഞെടുക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു.

4. നിങ്ങൾക്ക് നിങ്ങളുടെ API കീ ട്രേഡിംഗ് അനുമതികളും IP നിയന്ത്രണങ്ങളും എഡിറ്റ് ചെയ്യാനും ആവശ്യാനുസരണം അപ്ഡേറ്റ് ചെയ്യാനും കഴിയും. ഡിഫോള്‍ട്ടായി, അവ വായിക്കാൻ മാത്രമുള്ളതാണ്. ടോഗിളിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് SPOT ട്രേഡിംഗ് പ്രവർത്തനക്ഷമമാക്കാം.

വിപുലമായ ട്രേഡിങ്ങിനായി WazirX API ഉപയോഗിക്കുക, ഏറ്റവും ഉയർന്ന ലിക്വിഡിറ്റിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ എക്സ്ചേഞ്ച് പരമാവധി പ്രയോജനപ്പെടുത്തുക. മുഴുവൻ ഡോക്യുമെന്റേഷനും ഇവിടെ വായിക്കുക.
WazirX API വാര്‍ത്തകള്‍ക്കായി ഇവിടം സന്ദര്‍ശിക്കൂ.
സന്തോഷകരമായ ട്രേഡിംഗ് ആശംസിക്കുന്നു 🚀
