ഓരോ നിക്ഷേപകന്‍റെയും പ്രധാന ശ്രദ്ധ നിക്ഷേപത്തിൽ നിന്നുള്ള വരുമാനം (ROI) ആണ്. ROI എന്നത് വ്യത്യസ്ത നിക്ഷേപങ്ങളുടെ പ്രവചിക്കപ്പെടുന്ന ലാഭക്ഷമത വിലയിരുത്തുന്നതിന് വ്യാപകമായി ഉപയോഗിക്കുന്ന ഒരു മാനദണ്ഡമാണ്. സ്റ്റോക്കുകൾ, ജീവനക്കാർ, ക്രിപ്‌റ്റോ എന്നുവേണ്ട ഒരു ആട് ഫാം പോലും വിലയിരുത്താൻ ഈ മെട്രിക് ഉപയോഗിക്കാം. അടിസ്ഥാനപരമായി, മുതൽമുടക്കുള്ളതും ലാഭം നേടാൻ സാധ്യതയുള്ളതുമായ എന്തിനും ഏതിനും ഒരു ROI നിശ്ചയിക്കാവുന്നതാണ്.
അത്തരം നിക്ഷേപത്തിന്‍റെ വരുമാനം വിലയിരുത്തിയതിനുശേഷം മാത്രമേ വിവേകപൂർവമായ ഒരു നിക്ഷേപ തീരുമാനം എടുക്കാൻ കഴിയൂ.
സാധ്യമായ വരുമാനം കണക്കാക്കാൻ നിക്ഷേപകർക്ക് പല സാങ്കേതിക വിദ്യകൾ ഉപയോഗിക്കാം. അത് നിർണ്ണയിക്കാനുള്ള കാൽക്കുലേറ്ററുകളും ടെക്നിക്കുകളും വിവിധ പ്ലാറ്റ്‌ഫോമുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. പരമ്പരാഗത നിക്ഷേപങ്ങളുടെ മൂല്യനിർണ്ണയത്തിനായി അത്തരം കാര്യങ്ങൾ ധാരാളമുണ്ടെങ്കിലും, ക്രിപ്റ്റോ മാർക്കറ്റിനെ അവ സ്പർശിച്ചിട്ടില്ല. ബിറ്റ്‌കോയിൻ, എത്തിരിയം, മറ്റ് ക്രിപ്‌റ്റോകൾ എന്നിവ പോലുള്ള ഡിജിറ്റൽ ആസ്തികൾക്കായുള്ള ആവശ്യം എക്കാലത്തെക്കാളും ഉയർന്ന നിലയിലാണ്, അതിനാൽ ബോധ്യത്തോടെയുള്ള തീരുമാനങ്ങൾ എടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
നിക്ഷേപത്തിന് മുമ്പ് സമഗ്രമായ ഗവേഷണത്തിന് ഞങ്ങൾ WazirX-ൽ എപ്പോഴും നിർബന്ധം പിടിച്ചിട്ടുണ്ട്. ഞങ്ങളുടെ നിക്ഷേപകരെയും ക്രിപ്‌റ്റോ കമ്മ്യൂണിറ്റിയെയും സഹായിക്കുന്നതിന് ഞങ്ങൾ ക്രിപ്‌റ്റോ/ബിറ്റ്‌കോയിൻ ROI കാൽക്കുലേറ്റർ ആരംഭിച്ചിട്ടുണ്ട്.
അത് ഇവിടെ പരീക്ഷിക്കൂ!
ക്രിപ്‌റ്റോ/ബിറ്റ്‌കോയിൻ ROI കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങൾക്ക് ഇവ ചെയ്യാനാകും:
- നിക്ഷേപത്തിന്‍റെ ആവൃത്തിയെ അടിസ്ഥാനമാക്കി നിങ്ങളുടെ ക്രിപ്‌റ്റോ നിക്ഷേപത്തിന്‍റെ വരുമാനം കണക്കാക്കാം (പ്രതിമാസം അല്ലെങ്കിൽ മൊത്തം തുക),
- ഒന്നിലധികം സമയപരിധികൾക്കുള്ള വരുമാനം കണക്കാക്കാം,
- ഉണ്ടായേക്കാവുന്ന പണപ്പെരുപ്പവും പരിഗണിക്കാം,
- നിങ്ങൾക്കിഷ്ടപ്പെട്ട ക്രിപ്‌റ്റോയുടെ മുൻകാല പ്രകടനം വിലയിരുത്തുകയും നിക്ഷേപത്തിന്‍റെ അനുയോജ്യമായ നിരക്ക് നിർണ്ണയിക്കുകയും ചെയ്യാം,
- യാത്രയിലും തീരുമാനങ്ങൾ എടുക്കാം.
ക്രിപ്‌റ്റോ/ബിറ്റ്‌കോയിൻ ROI കാൽക്കുലേറ്റർ എങ്ങനെ ഉപയോഗിക്കാം?
ഞങ്ങൾ ഈ പ്രക്രിയ കഴിയുന്നത്ര ലളിതമാക്കിയിരിക്കുന്നു.
ഘട്ടം 1: കാൽക്കുലേറ്ററിൽ ആദ്യം നിക്ഷേപത്തിന്‍റെ ആവൃത്തി തിരഞ്ഞെടുക്കുക – പ്രതിമാസം അല്ലെങ്കിൽ മൊത്തം തുക
ഘട്ടം 2: നിക്ഷേപ തുക നൽകുക.
ഘട്ടം 3: പ്രതീക്ഷിക്കുന്ന റിട്ടേൺ നിരക്ക് ചേർക്കുക. നിങ്ങൾക്ക് ഇഷ്ടപ്പെട്ട ക്രിപ്‌റ്റോയുടെ മുൻകാല പ്രകടനവും ഇവിടെ പരിശോധിക്കാം.
ഘട്ടം 4: നിക്ഷേപ കാലയളവ് തിരഞ്ഞെടുക്കുക.
ഘട്ടം 5: പ്രവചിക്കപ്പെടുന്ന പണപ്പെരുപ്പ നിരക്ക് ചേർക്കുക (ആവശ്യമെങ്കിൽ). 6% എന്ന ഡിഫോൾട്ട് നിരക്ക് സ്വയമേവ ബാധകമാണ്.
ഘട്ടം 6: അത്രയേയുള്ളൂ! നിങ്ങളുടെ നിക്ഷേപ തുകയും നേടിയെടുക്കാൻ സാധ്യതയുള്ള സമ്പത്തും നിങ്ങളുടെ മുന്നിൽ ദൃശ്യമാകും.
മുകളിൽ സൂചിപ്പിച്ചതുപോലെ, നിങ്ങളുടെ ക്രിപ്‌റ്റോ നിക്ഷേപത്തിന്‍റെ സാധ്യമായ ലാഭം/നഷ്ടം വിലയിരുത്തുന്നതിനുള്ള പ്രചാരമേറിയ ഒരു അളവുകോലാണ് നിക്ഷേപത്തിൽ നിന്നുള്ള വരുമാനം (ROI). നിങ്ങളുടെ ഗവേഷണത്തിൽ ഈ ROI കാൽക്കുലേറ്റർ സഹായകമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അങ്ങനെ നിങ്ങളുടെ ക്രിപ്‌റ്റോ യാത്ര ഇന്നുതന്നെ സ്മാർട്ടായി ആരംഭിക്കുക!
നിരാകരണം: ക്രിപ്‌റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്‌റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.