
നമസ്തെ കൂട്ടരേ!
WazirX മൊബൈൽ ആപ്ലിക്കേഷനുകളിൽ നമുക്ക് ഡാർക്ക് മോഡ് ഫീച്ചര്‍ വളരെക്കാലമായി ഉണ്ട്, എല്ലാവരും അത് ഇഷ്ടപ്പെടുന്നു. ഡാർക്ക് മോഡിനോടുള്ള പ്രിയത്തിലും മുന്‍ഗണനയിലും രണ്ടഭിപ്രായമില്ല.. നിങ്ങളുടെ ഭാഗത്ത് നിന്നുള്ള നിരവധി ശുപാർശകൾ കണക്കിലെടുത്ത്, നിങ്ങൾ വളരെ നാളായി കാത്തിരിക്കുന്ന, WazirX Web-നുള്ള ഡാർക്ക് മോഡ് ഞങ്ങൾ അവതരിപ്പിക്കുകയാണ്!
മിക്കവാറും എല്ലാ അക്കൗണ്ടുകളിലും, വെബ്സൈറ്റിൽ ഡിഫാൾട്ട് ആയി ഡാർക്ക് മോഡ് ലഭ്യമാകും; ഇനി അങ്ങനെ വന്നില്ലെങ്കിൽ, നിങ്ങളുടെ അക്കൗണ്ടില്‍ ഇത് ലഭ്യമാക്കുന്നതിന് (അല്ലെങ്കിൽ ഡിസേബിള്‍ ചെയ്യുന്നന്നതിന്) നിങ്ങൾക്ക് ഈ പറയുന്ന സ്റ്റെപ്പുകൾ പിന്തുടരാം.
WazirX Web-ൽ ഡാർക്ക് മോഡ് പ്രാപ്തമാക്കുന്നത് എങ്ങനെ?
- WazirX വെബ്സൈറ്റിലെനിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക.
- എക്സ്ചേഞ്ച് പേജിൽ മുകൾ ഭാഗത്ത് വലത് മൂലയില്‍ ലൈറ്റ് മോഡിൽ നിന്ന് ഡാർക്ക് മോഡിലേക്ക് മാറുന്നതിനുള്ള ഒരു ടോഗിൾ ലഭ്യമാണ്.
- ടോഗിൾ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- ലൈറ്റ് മോഡ് വീണ്ടും പ്രവർത്തനക്ഷമമാക്കുന്നതിന്, നിങ്ങൾക്ക് അതേ ടോഗിൾ വീണ്ടും ക്ലിക്ക് ചെയ്യാം.
നിങ്ങൾ കുറെയായി കാത്തിരിക്കുന്ന ഈ ഫീച്ചറിനെ കുറിച്ചുള്ള ഈ പരിചയപ്പെടുത്തൽ, നിങ്ങളുടെ ഉപയോഗ അനുഭവത്തെ സുഖകരമാക്കുകയും നിങ്ങളുടെ ക്രിപ്റ്റോ യാത്രയിൽ നിങ്ങളെ സഹായിക്കുകയും ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
ആനന്ദകരമായ ട്രേഡിംഗ് ആശംസിക്കുന്നു!
