Skip to main content

2021-ൽ നിന്നുള്ള ഹൈലൈറ്റുകളും നിരീക്ഷണങ്ങളും: ക്രിപ്‌റ്റോയുടെ വർഷം (Highlights and Observations From 2021: The Year Of Crypto)

By ഡിസംബർ 16, 2021മെയ്‌ 2nd, 20222 minute read

നമസ്കാരം!

2021 ഒരു അസാധാരണ വർഷമായിരുന്നു! ലോകമെമ്പാടും സ്റ്റോക്കുകൾ എങ്ങനെ വാങ്ങാം എന്നതിനെ കുറിച്ചുള്ള തിരയലുകളേക്കാൾ ബിറ്റ്കോയിൻ എങ്ങനെ വാങ്ങാം എന്നതിനെ കുറിച്ച് ഗൂഗിളിൽ കൂടുതൽ തിരയലുകൾ നടന്ന വർഷം, NFT-കൾ വാർത്തകളിൽ തലക്കെട്ടുകൾ സൃഷ്ടിക്കാൻ തുടങ്ങിയ വർഷം. പല രാജ്യങ്ങളും ക്രിപ്‌റ്റോ നിയന്ത്രണങ്ങൾ അല്ലെങ്കിൽ CBDC-കൾ ഏർപ്പെടുത്താനുള്ള പ്രവർത്തനം തുടങ്ങിവെച്ച വർഷം കൂടിയായിരുന്നു അത്.

ഈ കുറിപ്പിൽ, WazirX 2021-ൽ $4300 കോടി USD എന്ന റെക്കോഡ് ട്രേഡിംഗ് വോളിയത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് 2020-നെ അപേക്ഷിച്ച് 1735% വളർച്ച കൈവരിച്ചു എന്ന് അറിയിക്കുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ഇത് ഇന്ത്യയിലെ ഏറ്റവും ഉയർന്ന ട്രേഡിംഗാണ്. ഉപയോക്തൃ സൈൻഅപ്പുകളിൽ ഗണ്യമായ കുതിച്ചുചാട്ടം രേഖപ്പെടുത്തിക്കൊണ്ട് ഞങ്ങളുടെ ഉപയോക്താക്കളുടെ എണ്ണം 10 ദശലക്ഷം പിന്നിട്ടു.

ഞങ്ങളുടെ ഉപയോക്താക്കൾക്കിടയിലെ വർദ്ധിച്ചുവരുന്ന താൽപ്പര്യം അളക്കാൻ, ഞങ്ങൾ ഒരു ഉപയോക്തൃ സർവേ നടത്തുകയും ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലെ ഡാറ്റ പാറ്റേണുകൾ വിശകലനം ചെയ്യുകയും ചെയ്തു. ലഭിച്ച സ്ഥിതിവിവരക്കണക്കുകൾ കൗതുകകരമാണ്. “2021-ൽ നിന്നുള്ള ഹൈലൈറ്റുകളും നിരീക്ഷണങ്ങളും: ക്രിപ്‌റ്റോയുടെ വർഷം” എന്ന ഞങ്ങളുടെ റിപ്പോർട്ടിൽ ഞങ്ങൾ അവ പ്രതിപാദിച്ചിട്ടുണ്ട്:

Get WazirX News First

* indicates required
  • സർവേയിൽ പ്രതികരിച്ചവരിൽ 51% പേരും സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും ലഭിച്ച ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ക്രിപ്റ്റോ രംഗത്ത് പ്രവേശിച്ചതെന്ന് സമ്മതിച്ചു
  • ബിറ്റ്‌കോയിൻ (BTC), ടെതർ (USDT), ഷിബ ഇനു (SHIB), ഡോഗ്‌കോയിൻ (DOGE), WazirX ടോക്കൺ (WRX), മാറ്റിക് (MATIC) എന്നിവയായിരുന്നു എക്‌സ്‌ചേഞ്ചിൽ ഏറ്റവുമധികം ട്രേഡ് ചെയ്ത ക്രിപ്റ്റോ.
  • പ്രതികരിച്ച 44% പേർ ക്രിപ്‌റ്റോ തങ്ങളുടെ മൊത്തത്തിലുള്ള നിക്ഷേപ പോർട്ട്‌ഫോളിയോയുടെ 10% വരെ വരുമെന്ന് പറഞ്ഞു
  • സ്ത്രീകൾ ബിറ്റ്കോയിനിൽ കൂടുതൽ വ്യാപാരം നടത്തിയപ്പോൾ, പുരുഷന്മാർ കൂടുതൽ വ്യാപാരം നടത്തിയത് ഷിബ ഇനുവിൽ ആണ്
  • പ്രതികരിച്ചവരിൽ 54% പേർ ക്രിപ്‌റ്റോ സ്‌പെയ്‌സിൽ ഒരു കരിയർ തുടരാൻ തങ്ങൾക്കു താൽപ്പര്യമുണ്ടെന്നു പറഞ്ഞു
  • സംരംഭകത്വം, ധനകാര്യം, ബിസിനസ് വികസനം എന്നിവയായിരുന്നു മുഖ്യ കരിയർ ചോയ്സുകൾ
  • 82% WazirX ഉപയോക്താക്കളും അവരുടെ ക്രിപ്‌റ്റോ നിക്ഷേപങ്ങളിൽ ലാഭം കൊയ്തിട്ടുണ്ട് (നവംബർ 30, 2021 വരെ)

രസകരമെന്നു പറയട്ടെ, ക്രിപ്റ്റോ ട്രേഡിംഗും നിക്ഷേപവും നടത്തുന്ന WazirX ഉപയോക്താക്കളിൽ 66% പേരും 35 വയസ്സിന് താഴെയുള്ളരാണെന്നുള്ളതും ഒരു മാറ്റമാണ്. സൈൻ-അപ്പ് ചെയ്ത പുരുഷന്മുരുടെ എണ്ണം 829% വർദ്ധന രേഖപ്പെടുത്തിയപ്പോൾ സ്ത്രീകളായ പുതിയ ഉപയോക്താക്കളുടെ എണ്ണം 1009% വർദ്ധിച്ചു. പ്രായത്തിനും ലിംഗഭേദത്തിനും പുറമെ, മെട്രോകൾക്കും ടയർ-1 നഗരങ്ങൾക്കും വെളിയിലുള്ള പങ്കാളിത്തത്തിന്‍റെ കാര്യത്തിലും ക്രിപ്‌റ്റോ ഒരു പ്രവണതയ്ക്കു സാക്ഷ്യം വഹിച്ചു. ഗുവാഹത്തി, കർണാൽ, ബറേലി എന്നിവ പോലുള്ള ചെറിയ നഗരങ്ങളിൽ നിന്നുള്ള പങ്കാളികളുടെ എണ്ണത്തിൽ 700% വർദ്ധനവുണ്ടായി. ഗ്രാമീണ, സെമി-അർബൻ പ്രദേശങ്ങളിലെ വർദ്ധിച്ചുവരുന്ന താൽപ്പര്യം ഇതു സൂചിപ്പിക്കുന്നു.

ട്രേഡിംഗ് അവസരങ്ങൾക്കപ്പുറം, WazirX NFT Marketplace 2021-ൽ ഇതുവരെ 962-ലധികം ക്രിയേറ്റർമാരെ 12,600 NFT-കൾ നിർമ്മിക്കാനും 262,896 WRX (~₹2.4 കോടി രൂപ) മൂല്യമുള്ള 5267-ലധികം എണ്ണം വിൽക്കാനും പ്രാപ്ത‌രാക്കിയിട്ടുണ്ട്. ചില മുൻനിര ട്രേഡിംഗ് NFT-കളിൽ ഇവ ഉൾപ്പെടുന്നു: The Mvmnt CollectionsCrypto Karadi CollectionsKrypto Monks & MetaVassi Collection – AbhishapesYash Shyte – Cyber MythicsMilanzart – Cyber Skull Force Collection.

ക്രിപ്‌റ്റോയെ സ്വീകരിക്കുന്ന കാര്യത്തിൽ ഇന്ത്യ ഒരു പരിവർത്തനത്തിലാണ്. എതെറിയം, സൊലാന, കാർഡോനോ തുടങ്ങിയ ജനപ്രിയ ഓൾട്ട്‌കോയിനുകളുടെയും ലെയർ 2 സൊല്യൂഷനുകളുടെയും പോലും ആപ്ലിക്കേഷനുകളിൽ പുതുമ തേടുന്ന റീട്ടെയിൽ നിക്ഷേപകരുടെയും സ്ഥാപനങ്ങളായ നിക്ഷേപകരുടെയും എണ്ണം വർദ്ധിക്കുകയാണ്. കൂടാതെ, മെറ്റാവേഴ്സ് ആപ്പുകൾ മുഖ്യധാരയായി മാറുന്നതോടെ, ഉപയോക്താക്കൾക്ക് തങ്ങളുടെ ഡാറ്റ സ്വന്തമാക്കാനും വെർച്വൽ സമ്പദ്‍‌വ്യവസ്ഥയിൽ സമ്പാദിക്കാനും കഴിയുന്ന DeFi, NFTs, GameFi എന്നിവയിലെ ആപ്ലിക്കേഷനുകളുടെ ഒരു ഒഴുക്ക് WazirX പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ ക്രിപ്‌റ്റോ വിപണി 20 മടങ്ങ് വേഗത്തിൽ വളരുമെന്നും 2030-ഓടെ 800,000+ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നതായി പ്രസ്താവിക്കുന്ന ഒരു നാസ്കോം റിപ്പോർട്ടും വളർച്ചാ സാധ്യതയെ പ്രതിധ്വനിപ്പിക്കുന്നു.

കൂടുതൽ വിവരങ്ങളുള്ള പൂർണ്ണമായ റിപ്പോർട്ട് ഇവിടെ കാണുക.

നിരാകരണം: ക്രിപ്‌റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്‌റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.

Leave a Reply