Table of Contents
പേപ്പർവർക്കുകളോ പ്രോസസ്സിംഗ് ഫീസോ ഈടോ പോലുമില്ലാതെ, 5-15% വരെ കുറഞ്ഞ പലിശ നിരക്കിൽ നിങ്ങൾക്ക് വീടിനോ കാറിനോ ആയി വായ്പ ലഭിക്കുമെന്ന് ആരെങ്കിലും നിങ്ങളോട് പറഞ്ഞാൽ നിങ്ങൾ അത് പരിഗണിക്കുമോ? അതെ, നിങ്ങളുടെ ഡിജിറ്റൽ വാലറ്റിൽ മതിയായ ക്രിപ്റ്റോകറൻസികൾ ഉണ്ടെങ്കിൽ ഇത് സാധ്യമാണ്.
ക്രിപ്റ്റോ ലെൻഡിംഗിന്റെ പ്രവർത്തനവും മറ്റ് അനുബന്ധ വിവരങ്ങളും നമുക്ക് മനസ്സിലാക്കാം.
ക്രിപ്റ്റോ ലെൻഡിംഗിനെ അറിയുക
ഒരു വ്യക്തിയിൽ നിന്ന് ക്രിപ്റ്റോ ഏറ്റെടുക്കുകയും ഒരു ചാര്‍ജ് ഈടാക്കിക്കൊണ്ട് മറ്റൊരു വ്യക്തിക്ക് വായ്പ നൽകുകയും ചെയ്യുന്നതിലൂടെ ക്രിപ്റ്റോ ലെൻഡിംഗ് പ്രവർത്തനങ്ങൾ നടത്തുന്നു. വ്യത്യസ്ത പ്ലാറ്റ്ഫോമുകളിൽ, കടം കൈകാര്യം ചെയ്യുന്നതിനുള്ള അടിസ്ഥാന സാങ്കേതികത വ്യത്യാസപ്പെട്ടിരിക്കുന്നു. നിയന്ത്രിതവും വികേന്ദ്രീകൃതവുമായ പ്ലാറ്റ്ഫോമുകളിൽ ക്രിപ്റ്റോ വായ്പാ സേവനങ്ങൾ ലഭ്യമാണ്, എന്നാൽ അടിസ്ഥാന ആശയങ്ങൾ ഒന്നുതന്നെയാണ്.
ഇതില്‍ പങ്കെടുക്കാൻ നിങ്ങൾ ഒരു കടം വാങ്ങുന്നയാളാകണമെന്നില്ല. നിങ്ങളുടെ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന ഒരു പൂളിൽ നിങ്ങളുടെ ക്രിപ്റ്റോകറൻസി നിക്ഷേപിച്ച് നിങ്ങൾക്ക് നിഷ്ക്രിയ വരുമാനം നേടുകയും പലിശ നേടുകയും ചെയ്യാം. നിങ്ങൾ തെരഞ്ഞെടുക്കുന്ന സ്മാർട്ട് കരാറിന്റെ സ്ഥിരതയെ ആശ്രയിച്ച് നിങ്ങളുടെ പണം നഷ്ടപ്പെടാനുള്ള സാധ്യത വളരെ കുറവാണ്.
ക്രിപ്റ്റോ ലെൻഡിംഗ് നന്നായി മനസ്സിലാക്കുന്നതിനുള്ള ഉദാഹരണം
നിങ്ങൾക്ക് പത്ത് ബിറ്റ്കോയിനുകൾ ഉണ്ടെന്നും നിങ്ങളുടെ ബിറ്റ്കോയിൻ നിക്ഷേപങ്ങളിൽ നിന്ന് സ്ഥിരമായ നിഷ്ക്രിയ വരുമാനം നേടാൻ ആഗ്രഹിക്കുന്നുവെന്നും കരുതുക. നിങ്ങൾക്ക് ഈ 10 ബിറ്റ്കോയിനുകൾ നിങ്ങളുടെ ക്രിപ്റ്റോ ലെൻഡിംഗ് പ്ലാറ്റ്ഫോം വാലറ്റിൽ ഇടുകയും മാസത്തിലോ ആഴ്ചയിലോ പലിശ നേടുകയും ചെയ്യാം. ബിറ്റ്കോയിൻ വായ്പകളുടെ പലിശ നിരക്ക് 3% മുതൽ 7% വരെയാണ്, എന്നാൽ USD കോയിൻ, ബിനാന്‍സ് USD, മറ്റ് സാധാരണ കറൻസികൾ എന്നിവ പോലുള്ള കൂടുതൽ സ്ഥിരതയുള്ള ആസ്തികൾക്ക് 17% വരെ പലിശ ഉയർന്നേക്കാം.
ക്രിപ്റ്റോ ലെൻഡിംഗും പിയർ-ടു-പിയർ ലെൻഡിംഗിന്റെ മറ്റ് രൂപങ്ങളും തമ്മിലുള്ള വ്യത്യാസം, കടം വാങ്ങുന്നവർ അവരുടെ CryptoCrypto ഈടായി ഉപയോഗിക്കുന്നു എന്നതാണ്. തൽഫലമായി, ഒരു വായ്പ തിരിച്ചടച്ചില്ലെങ്കിൽ, നഷ്ടം നികത്താൻ നിക്ഷേപകർ ബിറ്റ്കോയിൻ ആസ്തികൾ വിറ്റേക്കാം. എന്നിരുന്നാലും, നിക്ഷേപ പ്ലാറ്റ്ഫോമുകൾ പലപ്പോഴും വായ്പയുടെ 25-50% ക്രിപ്റ്റോകറൻസിയിൽ നിക്ഷേപിക്കേണ്ടതുണ്ട്. ഇതിലൂടെ, സാധാരണയായി മിക്ക നഷ്ടങ്ങളും പരിഹരിക്കാനും നിക്ഷേപകർക്ക് പണം നഷ്ടപ്പെടുന്നതിൽ നിന്ന് തടയാനും കഴിയും.
അടിയന്തിര സാഹചര്യത്തിൽ നിങ്ങളുടെ ക്രിപ്റ്റോകറൻസി വിൽക്കാതെ തന്നെ യഥാർത്ഥ പണം (CAD, EUR അല്ലെങ്കിൽ USD പോലുള്ളവ) കടം വാങ്ങാൻ ക്രിപ്റ്റോ ഫിനാൻസിംഗ് നിങ്ങളെ അനുവദിക്കുന്നു.
പ്രായോഗിക ഉദാഹരണം:
കൃഷ്ണകുമാറിന് 15,000 ഡോളർ വിലയുള്ള ഒരു ബിറ്റ്കോയിൻ ഉണ്ട്. അയാള്‍ക്ക് 8% വാർഷിക പലിശ നിരക്കിൽ 5,000 ഡോളർ വായ്പ ആവശ്യമാണെന്ന് കരുതുക.
മാത്യുവിന്റെ കൈവശം 5,000 ഡോളര്‍ മൂല്യത്തിലുള്ള സ്റ്റേബിള്‍ കോയിനുകളുണ്ട്, കൂടാതെ 1 ബിറ്റ്കോയിന് പകരമായി 8% പലിശ നിരക്കിൽ അത് കൃഷ്ണകുമാറിന് കടം കൊടുക്കാൻ തയ്യാറുമാണ്.
കൃഷ്ണകുമാർ മാത്യുവിന് 5,000 ഡോളറും പലിശയും അടച്ചുകഴിഞ്ഞാൽ മാത്യു കൃഷ്ണകുമാറിന് ആ ബിറ്റ്കോയിൻ തിരികെ നൽകും. ഈ ഇടപാടിന്റെ എൽടിവി (ലോണ്‍ ടു വാല്യൂ) 33.33% ആണ്, അല്ലെങ്കിൽ USD 5,000/USD 15,000.
കൃഷ്ണകുമാർ ലോൺ തുക തിരികെ നൽകിയില്ലെങ്കിൽ, മാത്യുവിന് ബിറ്റ്കോയിൻ ലിക്വിഡേറ്റ് ചെയ്യാനും ബാക്കിയുള്ള തുക തിരികെ നൽകാനും കഴിയും.
ക്രിപ്റ്റോ ലെൻഡിംഗ് സ്ഥിരമായി കൂടുതല്‍ ഈട് നൽകുന്നതാണ്, ഇത് പിയർ-ടു-പിയർ പോ ലുള്ള മറ്റ് തരത്തിലുള്ള വായ്പകളേക്കാൾ സുരക്ഷിതമാക്കുന്നു.
ക്രിപ്റ്റോക്രിപ്റ്റോ ലെൻഡിംഗ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
ക്രിപ്റ്റോ ലെൻഡിംഗ് സുഗമമാക്കുന്ന ഒരു മൂന്നാം കക്ഷി മുഖേനയാണ് കടം കൊടുക്കുന്നവരും കടം വാങ്ങുന്നവരും ബന്ധപ്പെടുന്നത്. ക്രിപ്റ്റോ ലെൻഡിംഗിൽ പങ്കെടുക്കുന്ന ആദ്യ കക്ഷികളാണ് കടം കൊടുക്കുന്നവർ. അവർ ആസ്തികളുടെ നേട്ടം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്ന ക്രിപ്റ്റോ പ്രേമികളായിരിക്കാം അല്ലെങ്കിൽ വില വർദ്ധന സംബന്ധിച്ച പ്രതീക്ഷയിൽ ക്രിപ്റ്റോകറൻസികൾ കൈവശം വച്ചിരിക്കുന്നവരായിരിക്കാം.
ക്രിപ്റ്റോ ലെൻഡിംഗ് പ്ലാറ്റ്ഫോം രണ്ടാം കക്ഷിയാണ്, ഇവിടെയാണ് വായ്പയും കടം വാങ്ങലും ഇടപാടുകൾ നടക്കുന്നത്. അവസാനമായി, കടം വാങ്ങുന്നവരാണ് ഈ പ്രക്രിയയുടെ മൂന്നാം കക്ഷി, അവർക്കാണ് പണം ലഭിക്കുന്നത്. ഉദാഹരണത്തിന്, അവ പണം ആവശ്യമുള്ള സംരംഭങ്ങളോ ഫണ്ടിംഗ് തേടുന്ന വ്യക്തികളോ ആകാം.
ക്രിപ്റ്റോ വായ്പാ പ്രക്രിയക്ക് ചില ഘട്ടങ്ങളുണ്ട്:
- കടം വാങ്ങുന്നയാൾ ഒരു പ്ലാറ്റ്ഫോം സന്ദർശിക്കുകയും ഒരു ക്രിപ്റ്റോ കറന്‍സി വായ്പയ്ക്കായി അപേക്ഷിക്കുകയും ചെയ്യുന്നു
- പ്ലാറ്റ്ഫോം വായ്പാ അഭ്യർത്ഥന സ്വീകരിച്ചയുടൻ, കടം വാങ്ങുന്നയാൾ ക്രിപ്റ്റോ കൊളാറ്ററൽ നല്കുന്നു. മൊത്തം വായ്പ അടച്ചു തീര്‍ക്കുന്നതു വരെ കടം വാങ്ങിയയാള്‍ക്ക് ഈ ഈട് വീണ്ടെടുക്കാനാകില്ല.
- പ്ലാറ്റ്ഫോമിലൂടെ വായ്പ നൽകുന്നവർ തൽക്ഷണം വായ്പയ്ക്ക് ധനസഹായം നൽകും, ഇത് നിക്ഷേപകർ നിരീക്ഷിക്കാത്ത ഒരു നടപടിക്രമമാണ്.
- നിക്ഷേപകർക്ക് സ്ഥിരമായി പലിശ നൽകപ്പെടും.
- കടം വാങ്ങുന്നയാൾ മുഴുവൻ വായ്പയും തിരിച്ചടയ്ക്കുമ്പോൾ, ക്രിപ്റ്റോ കൊളാറ്ററൽ അയാൾക്ക് തിരികെ ലഭിക്കും.
ക്രിപ്റ്റോകറൻസി വായ്പ നൽകുന്നതിന് ഓരോ സൈറ്റിനും അതിന്റേതായ സവിശേഷ രീതിയുണ്ട്, എന്നാൽ ഈ പ്രക്രിയ ഇങ്ങനെയാണ് പ്രവർത്തിക്കുന്നത്.
ക്രിപ്റ്റോ ലെൻഡിംഗിന്റെ ഗുണങ്ങൾ
ക്രിപ്റ്റോ ലെൻഡിംഗിന്റെ നേട്ടങ്ങളുടെ ഒരു പട്ടിക ചുവടെ നല്കിയിരിക്കുന്നു:
- നടപടിക്രമങ്ങൾ വേഗത്തിലും നേരായ രീതിയിലുമുള്ളതാണ്.
ഈട് കൊടുക്കാൻ ആകുന്നിടത്തോളം കാലം കടം വാങ്ങുന്നവർക്ക് വേഗത്തിൽ വായ്പ ലഭിക്കും. അത്ര സുഗമമാണ്. കൂടാതെ, ഈ സാങ്കേതികത പരമ്പരാഗത ബാങ്കിംഗിനെ അപേക്ഷിച്ച് കുറച്ച് മാത്രം സമയമെടുക്കുന്നതാണ്, മാത്രമല്ല ദൈർഘ്യമേറിയ പ്രക്രിയകൾ ആവശ്യമില്ല.
2. കടം കൊടുക്കുന്നവർക്ക് ഉയർന്ന ROI പ്രതീക്ഷിക്കാം.
ബാങ്കുകളിലെ സേവിംഗ്സ് അക്കൗണ്ടുകൾക്ക് കാര്യമായ പലിശ നിരക്കുകൾ കിട്ടുന്നില്ല. നിങ്ങളുടെ പണം കൂടുതല്‍ കാലത്തേക്ക് ബാങ്കിൽ സൂക്ഷിക്കുകയാണെങ്കിൽ, പണപ്പെരുപ്പം കാരണം അതിന്റെ മൂല്യം കുറയും. മറുവശത്ത്, ക്രിപ്റ്റോ ലെൻഡിംഗ് ബാങ്കുകളേക്കാൾ മികച്ച പലിശ നിരക്കുകളുള്ള സമാനമായ ഒരു സേവിംഗ്സ് ഓപ്ഷൻ നൽകുന്നു.
3. ഇടപാട് ഫീസ് കുറവാണ്.
വായ്പ നൽകുന്നതിനും വാങ്ങുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് പൊതുവില്‍ ഒറ്റത്തവണ സേവന ഫീസാണ് ഈടാക്കുന്നത്. എന്നിരുന്നാലും, സാധാരണ ബാങ്കുകൾ ഈടാക്കുന്ന ഫീസിനേക്കാൾ ഇത് സാധാരണയായി കുറവാണ്.
4. ക്രെഡിറ്റ് പരിശോധന ഇല്ല.
സാധാരണഗതിയിൽ, ക്രിപ്റ്റോകറൻസി സൈറ്റുകൾ ക്രെഡിറ്റ് പരിശോധനകൾ നടത്താതെയാണ് വായ്പകൾ നൽകുന്നത്. വായ്പ ലഭിക്കുന്നതിന്, നിങ്ങൾക്ക് ഈട് മാത്രം മതി. നിങ്ങളത് നൽകിക്കഴിഞ്ഞാൽ നിങ്ങൾക്ക് വായ്പ ലഭിക്കും.
ക്രിപ്റ്റോ ലെൻഡിംഗിന്റെ ദോഷവശങ്ങൾ
ക്രിപ്റ്റോകറൻസിക്ക് നേട്ടം നൽകാനുള്ള ശേഷിയുണ്ടെങ്കിലും, അറിഞ്ഞിരിക്കേണ്ട പ്രത്യേക ദോഷങ്ങളുണ്ട്. അവയിൽ ചിലത് ഞങ്ങൾ ചുവടെ നല്കുന്നു:
- ഹാക്കർമാരുടെ പ്രവർത്തനങ്ങൾ
കടം കൊടുക്കലും കടം വാങ്ങലും ഓൺലൈനിലാണ് നടക്കുന്നത് എന്നതിനാൽ നിങ്ങളുടെ ആസ്തികള്‍ ഹാക്കർമാരുടെയും സൈബർ കുറ്റവാളികളുടെയും പ്രവർത്തനങ്ങള്‍ക്ക് ഇരയാകാം. ഹാക്കർമാർക്ക് ഒരു സ്മാർട്ട് കരാർ ആക്സസ് ചെയ്യാനോ മോശമായി രൂപകൽപ്പന ചെയ്ത കോഡ് പ്രയോജനപ്പെടുത്താനോ കഴിയും, അതിന്റെ ഫലമായി പണം നഷ്ടപ്പെടും.
2. ലിക്വിഡേഷൻ
നിങ്ങളുടെ കടം നികത്താന്‍ കഴിയാത്ത വിധം നിങ്ങളുടെ ഈടിന്റെ മൂല്യം കുറയുമ്പോൾലിക്വിഡേഷൻ സംഭവിക്കുന്നു. ക്രിപ്റ്റോ മാർക്കറ്റ് പ്രവചനാതീതമായതിനാൽ, നിങ്ങളുടെ ഈടിന്റെ മൂല്യം ഗണ്യമായി കുറഞ്ഞേക്കാം, ഇത് അസറ്റ് ലിക്വിഡേറ്റ് ചെയ്യാൻ നിങ്ങളെ നിർബന്ധിതരാക്കിയേക്കും.
3. ക്രിപ്റ്റോ വിപണിയുടെ അസ്ഥിരത.
കടം കൊടുക്കുന്നവര്‍ക്കുള്ള ഒരു പ്രധാന കോട്ടം അസ്ഥിരതയാണ്. നിങ്ങൾ നൽകുന്ന ക്രിപ്റ്റോകറൻസിയുടെ മൂല്യനിർണ്ണയം കുറഞ്ഞേക്കാം, അതിന്റെ ഫലമായി പലിശ വരുമാനത്തെ മറികടക്കുന്ന തരത്തില്‍ നഷ്ടമുണ്ടാകാം.
അന്തിമ ചിന്തകൾ
നിങ്ങൾക്ക് പണം ആവശ്യമാണെങ്കിലും അതിനായി നിങ്ങളുടെ ക്രിപ്റ്റോ അസറ്റുകൾ വിൽക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, ക്രിപ്റ്റോ ലെൻഡിംഗ് അനുയോജ്യമായ ഒരു ഓപ്ഷനായിരിക്കാം. ക്രെഡിറ്റ് പരിശോധന ആവശ്യമില്ലാത്തതിനാൽ ക്രിപ്റ്റോ വായ്പകൾ പലപ്പോഴും ചെലവ് കുറഞ്ഞതും വേഗത്തിലുള്ളതുമാണ്. നിങ്ങൾക്ക് ദീർഘകാലത്തേക്ക് സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന ഡിജിറ്റൽ അസറ്റുകൾ ഉണ്ടെങ്കിൽ, ഒരു ക്രിപ്റ്റോ ഇന്ററസ്റ്റ് അക്കൗണ്ടിലൂടെ അവ പാട്ടത്തിന് നൽകുന്നത് അവയുടെ മൂല്യം വർധിപ്പിക്കുന്നതിനുള്ള മികച്ച മാർഗമായിരിക്കും.
എന്നിരുന്നാലും, നിങ്ങൾ ക്രിപ്റ്റോ വായ്പ വാങ്ങുന്നതിലോ നല്‍കുന്നതിലോ ഏർപ്പെടുന്നതിന് മുമ്പ്, അപകടസാധ്യതകളെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം, പ്രധാനമായും നിങ്ങളുടെ ക്രിപ്റ്റോകറൻസിയുടെ മൂല്യനിർണ്ണയം ഗണ്യമായി കുറയുകയാണെങ്കിൽ എന്ത് സംഭവിക്കുമെന്ന് അറിയണം. അതിനാൽ, ഏതെങ്കിലും രൂപത്തിൽ ക്രിപ്റ്റോ വായ്പ നൽകുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ, തീരുമാനമെടുക്കുന്നതിന് മുമ്പ് നേട്ടങ്ങളും ദോഷങ്ങളും നിങ്ങള്‍ക്ക് ലഭ്യമായ മറ്റ് സാധ്യതകളും വിലയിരുത്തുന്നത് ഉറപ്പാക്കുക.
നിരാകരണം: ക്രിപ്റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.