Skip to main content

WazirX-ൽ ട്രേഡിംഗ് ഫീസ് എങ്ങനെയാണ് കണക്കാക്കുന്നത്? (How is trading fee calculated on WazirX?)

By മെയ്‌ 11, 2022ജൂൺ 20th, 20222 minute read
WazirX-logo-banner

പ്രിയ സുഹൃത്തുക്കളേ!

നിങ്ങളുടെ ക്രിപ്‌റ്റോ യാത്രയുടെ ഭാഗമാകുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. നിങ്ങൾക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ, WazirX-ലുള്ള ഞങ്ങൾ നിങ്ങളെ സഹായിക്കാൻ സന്നദ്ധരാണെന്ന് ദയവായി മനസ്സിലാക്കുക. കൂടാതെ, ഞങ്ങളുടെ ഗൈഡുകൾ വായിച്ചതിന് ശേഷം നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ എല്ലായ്പ്പോഴും ഞങ്ങളെ ഇവിടെ ബന്ധപ്പെടാവുന്നതാണ്.

WazirX ഗൈഡുകൾ

ട്രേഡിംഗ് ഫീസ് കണക്കാക്കൽ

WazirX-ൽ രണ്ട് തരത്തിലുള്ള ട്രേഡുകൾ ഉണ്ട്:

  • സ്പോട്ട് ട്രേഡ്: കോയിൻ അനുസരിച്ചുള്ള ഫീസ് വിതരണത്തിന്, സന്ദർശിക്കുക: https://wazirx.com/fees 
  • P2P: ഫീസ് ബാധകമല്ല.

നിങ്ങൾ WazirX-ൽ കൈവശം വച്ചിരിക്കുന്ന WRX-ന്റെ എണ്ണം അനുസരിച്ചാണ് നിങ്ങൾ അടയ്‌ക്കുന്ന ട്രേഡിംഗ് ഫീസ് നിർണ്ണയിക്കുന്നത്. നിങ്ങൾ കൂടുതൽ WRX കൈവശം വയ്ക്കുന്നതിനനുസരിച്ച് നിങ്ങളുടെ ട്രേഡിംഗ് ഫീസ് കുറവായിരിക്കും. ട്രേഡ് ചെയ്യുന്ന സമയത്ത് നിങ്ങളുടെ കൈവശമുള്ള WRX-നെ അടിസ്ഥാനമാക്കി, നിങ്ങളുടെ ട്രേഡിംഗ് ഫീസ് നിരക്ക് ഈ രീതിയിൽ നിർണ്ണയിക്കും:

Get WazirX News First

* indicates required
കൈവശമുള്ള WRXഅടയ്ക്കേണ്ട ട്രേഡിംഗ് ഫീസ്
0-10 WRX0.20%
10-200 WRX0.17%
200-1000 WRX0.15%
>1000 WRX0.10%

ഉദാഹരണത്തിന്, നിങ്ങൾ WazirX-ൽ 250 WRX കൈവശം വച്ചിരിക്കുന്നുവെന്നും നിങ്ങൾ USDT മാർക്കറ്റിൽ 100 USDT മൂല്യമുള്ള BTC വാങ്ങുന്നുവെന്നും കരുതുക. ഈ സാഹചര്യത്തിൽ, ഈ ഓർഡറിൽ നിങ്ങൾ 0.15% ട്രേഡിംഗ് ഫീസ് നൽകേണ്ടിവരും, അതായത്, 0.15 USDT.

‘WRX ഉപയോഗിച്ച് ട്രേഡിംഗ് ഫീസ് അടയ്ക്കുക’ എന്ന ഓപ്ഷൻ എങ്ങനെ പ്രവർത്തനക്ഷമമാക്കാം/പ്രവർത്തനരഹിതമാക്കാം? 

ഘട്ടം 1: അക്കൗണ്ട് ക്രമീകരണത്തിലേക്ക് പോകുക

മൊബൈൽ:

വെബ്:

Graphical user interface, application, Teams

Description automatically generated

ഘട്ടം 2: ഫീസ് ക്രമീകരണം എന്നതിൽ ക്ലിക്ക് ചെയ്യുക

മൊബൈൽ:

Graphical user interface, application

Description automatically generated

വെബ്:

ഘട്ടം 3: ‘WRX ഉപയോഗിച്ച് ട്രേഡിംഗ് ഫീസ് അടയ്ക്കുകപ്രവർത്തനക്ഷമമാക്കാൻ/പ്രവർത്തനരഹിതമാക്കാൻ റേഡിയോ ബട്ടണിൽ ക്ലിക്ക് ചെയ്യുക

Table

Description automatically generated

പതിവ് ചോദ്യങ്ങൾ

  1. ‘WRX ഉപയോഗിച്ച് ട്രേഡിംഗ് ഫീസ് അടയ്ക്കുകഎന്ന ഫീച്ചർ പ്രവർത്തനക്ഷമമാക്കിയ ശേഷം, എന്റെ ട്രേഡിംഗ് ഫീസ് എങ്ങനെ കണക്കാക്കും?

നിങ്ങൾ BTC/USDT മാർക്കറ്റിൽ ട്രേഡ് ചെയ്തുവെന്നും ഈ ട്രേഡിനായി കണക്കാക്കിയ മൊത്തം ഫീസ് 2 USDT ആണെന്നും 1 WRX ന്റെ നിലവിലെ മാർക്കറ്റ് വില 1 USDT ആണെന്നും കരുതുക. ഈ സാഹചര്യത്തിൽ, നിങ്ങൾ ട്രേഡിംഗ് ഫീസായി 2 WRX അടയ്‌ക്കും.

2. “WRX ഉപയോഗിച്ച് ട്രേഡിംഗ് ഫീസ് അടയ്ക്കുക” എന്ന ഫീച്ചർ പ്രവർത്തനക്ഷമമാക്കിയ ശേഷം എന്റെ അക്കൗണ്ടിൽ മതിയായ WRX ഇല്ല; അപ്പോൾ എന്ത് സംഭവിക്കും?

ഈ സാഹചര്യത്തിൽ, നിങ്ങൾ ട്രേഡ് ചെയ്യുന്ന മാർക്കറ്റിനെ ആശ്രയിച്ച് INR, USDT, അല്ലെങ്കിൽ BTC എന്നിവയിൽ ഫീസ് അടയ്‌ക്കും.

3. അൺലോക്ക് ഷെഡ്യൂൾ അനുസരിച്ച് ട്രേഡിംഗ് ഫീസിനായി ഞാൻ WRX റിസർവ് ചെയ്തിട്ടുണ്ട്, ഞാൻ ഇനിയും ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കേണ്ടതുണ്ടോ

ഉണ്ട്, നിങ്ങൾ ഈ ഓപ്‌ഷൻ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെങ്കിൽ മാത്രമേ WRX ഫീസായി ഉപയോഗിക്കൂ.

നിങ്ങൾക്ക് കൂടുതൽ ചോദ്യങ്ങളുണ്ടെങ്കിൽ, താഴെയുള്ള അഭിപ്രായങ്ങളിൽ ഞങ്ങളെ ബന്ധപ്പെടാൻ മടിക്കേണ്ടതില്ല. സഹായിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരായിരിക്കും.

സന്തോഷകരമായ ട്രേഡിംഗ് ആശംസിക്കുന്നു!

നിരാകരണം: ക്രിപ്‌റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്‌റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.

Leave a Reply