Table of Contents
പ്രിയ ട്രൈബ്!
നിങ്ങളുടെ ക്രിപ്‌റ്റോ യാത്രയ്ക്കായി നിങ്ങൾ WazirX പരിഗണിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. നിങ്ങൾക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ അതു ലഭ്യമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ വായിച്ചതിന് ശേഷവും നിങ്ങൾക്ക് എന്തെങ്കിലും ആശങ്കകളുണ്ടെങ്കിൽ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഞങ്ങളെ ഇവിടെ ബന്ധപ്പെടാവുന്നതാണ്
WazirX ഗൈഡുകൾ
- WazirX-ൽ എങ്ങനെ ഒരു അക്കൗണ്ട് തുറക്കാം?
- WazirX-ൽ KYC നടപടിക്രമം എങ്ങനെ പൂർത്തിയാക്കാം?
- WazirX-ൽ എങ്ങനെ ഒരു ബാങ്ക് അക്കൗണ്ട് ചേർക്കുകയും INR നിക്ഷേപം നടത്തുകയും ചെയ്യാം?
- നിങ്ങളുടെ WazirX വാലറ്റിലേക്ക് Mobikwik വഴി INR എങ്ങനെ നിക്ഷേപിക്കാം?
- WazirX ക്വിക്ക് ബയ് (QuickBuy) ഫീച്ചർ ഉപയോഗിച്ച് എങ്ങനെ ക്രിപ്‌റ്റോ വാങ്ങാം?
- WazirX-ൽ ക്രിപ്‌റ്റോ എങ്ങനെ വാങ്ങുകയും വിൽക്കുകയും ചെയ്യാം?
- WazirX-ൽ ക്രിപ്‌റ്റോ നിക്ഷേപിക്കുകയും പിൻവലിക്കുകയും ചെയ്യുന്നത് എങ്ങനെ?
- എങ്ങനെയാണ് WazirX-ൽ ട്രേഡിംഗ് ഫീസ് കണക്കാക്കുന്നത്?
- ഒരു സ്റ്റോപ്പ്-ലിമിറ്റ് ഓർഡർ എങ്ങനെ നൽകാം?
- WazirX-ൽ ട്രേഡിംഗ് റിപ്പോർട്ട് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
- WazirX P2P എങ്ങനെ ഉപയോഗിക്കാം?
- WazirX കൺവേർട്ട് ക്രിപ്‌റ്റോ ഡസ്റ്റ് ഫീച്ചർ എങ്ങനെ ഉപയോഗിക്കാം?
- WazirX റഫറൽ ഫീച്ചറിന്റെ പ്രയോജനങ്ങൾ എന്തെല്ലാമാണ്?
- ഔദ്യോഗിക WazirX ചാനലുകൾ ഏതെല്ലാമാണ്, WazirX സപ്പോർട്ടിൽ എങ്ങനെ എത്തിച്ചേരാം?
WazirX-ൽ എങ്ങനെ ഒരു ബാങ്ക് അക്കൗണ്ട് ചേർക്കാം?
നിങ്ങളുടെ WazirX അക്കൗണ്ട് സൃഷ്ടിച്ച് KYC പ്രക്രിയ പൂർത്തിയാക്കിയ ശേഷം, നിങ്ങളുടെ ബാങ്ക് അക്കൗണ്ടും (IMPS ഇടപാടുകൾക്ക്) UPI വിശദാംശങ്ങളും നിങ്ങൾക്ക് ചേർക്കാവുന്നതാണ്. ഏതൊരു ക്രിപ്‌റ്റോ ട്രേഡിംഗും നടത്താൻ, നിങ്ങൾ ആദ്യം നിങ്ങളുടെ ബാങ്ക് വിശദാംശങ്ങൾ ചേർക്കണമെന്ന കാര്യം ദയവായി ശ്രദ്ധിക്കുക. എന്നാൽ, നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും അതു നീക്കം ചെയ്യാനും പുതിയ വിശദാംശങ്ങൾ ചേർക്കാനും കഴിയും (പരമാവധി 5 തവണ). ഒരു പുതിയ അക്കൗണ്ട് ചേർക്കുമ്പോൾ, വെരിഫിക്കേഷന്‍ പ്രക്രിയ പുനരാരംഭിക്കും.
നിങ്ങൾക്ക് പല ബാങ്ക് അക്കൗണ്ടുകളും UPI ഐഡികളും ചേർക്കാം. തുടർന്ന് നിങ്ങളുടെ മുൻഗണന അനുസരിച്ച് ഡിഫോൾട്ട് ബാങ്ക്/UPI അക്കൗണ്ട് (പേയ്‌മെന്‍റ് ഓപ്ഷനുകളിൽ നിന്ന്) തെരഞ്ഞെടുക്കാവുന്നതാണ്.
പ്രധാനം: INR ഇടപാടുകളിലെ നിക്ഷേപങ്ങളും പിൻവലിക്കലുകളും സുഗമമാക്കുന്നതിന്, ബാങ്ക് അക്കൗണ്ടും UPI ഐഡിയും ഞങ്ങൾ പരിശോധിച്ചുറപ്പാക്കുന്നു. അതിനാല്‍ ബാങ്കിന്‍റെ ഭാഗത്തുനിന്ന് ഇടപാടുകൾ തടസ്സപ്പെടുകയോ പരാജയപ്പെടുകയോ ചെയ്യുന്ന സാഹചര്യമുണ്ടാകില്ല.
WazirX-ൽ നിങ്ങൾക്ക് ഒരു ബാങ്ക് അക്കൗണ്ട് ചേർക്കാനുള്ള മാർഗം ഇതാ:
ഘട്ടം 1:
മൊബൈൽ: ‘സെറ്റിംഗ്സ്’ മെനുവിൽ, ‘ബാങ്കിംഗ് & പേയ്‌മെന്‍റ് ഓപ്ഷനുകൾ’ തെരഞ്ഞെടുക്കുക
വെബ്: താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ ഹൈലൈറ്റ് ചെയ്‌തിരിക്കുന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ‘അക്കൗണ്ട് സെറ്റിംഗ്സില്‍’ ക്ലിക്ക് ചെയ്യുക. തുടർന്ന് ‘പേയ്മെന്‍റ് ഓപ്ഷന്‍സ്’ ക്ലിക്ക് ചെയ്യുക.
ഘട്ടം 2 (മൊബൈൽ & വെബ്): ‘ബാങ്ക് അക്കൗണ്ട്’ എന്നതിനു കീഴിൽ, ‘ആഡ് എ ന്യൂ പേയ്മെന്‍റ് ഓപ്ഷൻ’ എന്നതിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 3 (മൊബൈൽ& വെബ്): ആവശ്യപ്പെട്ട വിശദാംശങ്ങൾ പൂരിപ്പിച്ച ശേഷം സബ്മിറ്റ് (submit) എന്നതിൽ ക്ലിക്ക് ചെയ്യുക.
നിങ്ങൾ ബാങ്ക് വിശദാംശങ്ങൾ സമർപ്പിച്ചുകഴിഞ്ഞാൽ, ഞങ്ങളുടെ ടീമുകൾ അത് പരിശോധിച്ചുറപ്പാക്കും.
WazirX-ൽ UPI വിശദാംശങ്ങൾ എങ്ങനെ ചേർക്കാം?
ഘട്ടം 1: മൊബൈൽ, വെബ് ഉപയോക്താക്കൾക്ക് മുകളിൽ പറഞ്ഞിരിക്കുന്നതു പോലെ തന്നെയാണ്.
ഘട്ടം 2: ‘UPI’ എന്നതിനു കീഴിൽ ’ആഡ് എ ന്യൂ പേയ്മെന്‍റ് ഓപ്ഷൻ’ എന്നതിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 3: ആവശ്യപ്പെട്ടിരിക്കുന്ന വിശദാംശങ്ങൾ പൂരിപ്പിച്ചിട്ട് സബ്മിറ്റ് (submit) എന്നതിൽ ക്ലിക്ക് ചെയ്യുക.
നിങ്ങൾ UPI വിശദാംശങ്ങൾ സമർപ്പിച്ചുകഴിഞ്ഞാൽ, ഞങ്ങളുടെ ടീമുകൾ അത് പരിശോധിച്ചുറപ്പാക്കും.
കുറിപ്പ്:
- നിങ്ങളുടെ ബാങ്ക് അക്കൗണ്ട് WazirX അക്കൗണ്ടുമായി നിങ്ങൾ ലിങ്ക് ചെയ്‌താൽ ഉടൻതന്നെ ബാങ്ക് അക്കൗണ്ടും UPI-യും ഓട്ടോമാറ്റിക്കായി പരിശോധിച്ചുറപ്പിക്കപ്പെടും.
- നിങ്ങളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടും കൂടാതെ/അല്ലെങ്കിൽ UPI ഐഡിയും മാത്രമാണ് നിങ്ങൾ ലിങ്ക് ചെയ്‌തിരിക്കുന്നതെന്ന് ദയവായി ഉറപ്പാക്കുക. വിജയകരമായ പരിശോധിച്ചുറപ്പാക്കലിന് WazirX അക്കൗണ്ടിലെ പേരും ബാങ്ക് അക്കൗണ്ടിലെ പേരും പൊരുത്തപ്പെടേണ്ടതുണ്ട്
വിശദാംശങ്ങൾ പരിശോധിച്ചുറപ്പാക്കി കഴിഞ്ഞാൽ, ഉടൻതന്നെ ഇമെയിൽ വഴി നിങ്ങളെ അറിയിക്കും.
WazirX-ൽ INR എങ്ങനെ നിക്ഷേപിക്കാം?
നിങ്ങളുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചുറപ്പാക്കി കഴിഞ്ഞാൽ നിങ്ങൾക്ക് WazirX വാലറ്റിലേക്ക് ഫണ്ട് (INR) നിക്ഷേപിക്കാൻ തുടങ്ങാം. നെറ്റ് ബാങ്കിംഗിലൂടെ മാത്രമല്ല, നിങ്ങളുടെ Mobikwik വാലറ്റിൽ നിന്നും നിങ്ങളുടെ WazirX അക്കൗണ്ടിലേക്ക് INR ചേർക്കാൻ കഴിയും.
നിങ്ങൾക്ക് പിന്തുടരാവുന്ന ഘട്ടങ്ങൾ ഇതാ:
ഘട്ടം 1 (മൊബൈൽ & വെബ്): WazirX ആപ്പിൽ കാണുന്ന ‘ഫണ്ട്സ്’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
മൊബൈൽ:
വെബ്:
ഘട്ടം 2: ‘INR’ തിരഞ്ഞെടുക്കുക.
മൊബൈൽ:
ഘട്ടം 3: ഡെപ്പോസിറ്റിൽ ക്ലിക്ക് ചെയ്യുക.
മൊബൈൽ:
വെബ്:
ഘട്ടം 4: INR നിക്ഷേപിക്കാൻ നിങ്ങൾ മുന്‍ഗണന നല്‍കുന്നമോഡ് തെരഞ്ഞെടുക്കുക – ഇൻസ്റ്റന്‍റ് ഡെപ്പോസിറ്റ് (നെറ്റ് ബാങ്കിംഗ്) അല്ലെങ്കിൽ ഇൻസ്റ്റന്‍റ് ഡെപ്പോസിറ്റ് (വാലറ്റ് ട്രാൻസ്ഫർ).
ഘട്ടം 5: ഫണ്ട് നിക്ഷേപിക്കുക!
- ഇൻസ്റ്റന്‍റ് ഡെപ്പോസിറ്റ് (നെറ്റ് ബാങ്കിംഗ്) ഓപ്ഷൻ ഫണ്ട് നിക്ഷേപിക്കുന്നതിനായിനിങ്ങൾ തെരഞ്ഞെടുക്കുകയാണെങ്കില്‍:
- ഘട്ടം1: നിങ്ങൾ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന തുക രേഖപ്പെടുത്തിയിട്ട് തുടരുക (continue) എന്നതിൽ ക്ലിക്ക് ചെയ്യുക.
- ഘട്ടം 2: നിങ്ങളുടെ ബാങ്കിന്‍റെ നെറ്റ് ബാങ്കിംഗ് ലോഗിൻ പേജിലേക്ക് നിങ്ങളെ റീഡയറക്ട് ചെയ്യും. നെറ്റ് ബാങ്കിംഗ് യൂസർ ഐഡിയും പാസ്‍വേഡും നൽകുക. ലോഗിൻ വിജയിച്ചുകഴിഞ്ഞാൽ, നിങ്ങൾക്ക് ഇടപാട് അംഗീകരിക്കാനാകും.
- ദയവായി ശ്രദ്ധിക്കുക:
- ഒരു സപ്പോര്‍ട്ടഡ് ബാങ്കിലൂടെ മാത്രമേ നെറ്റ് ബാങ്കിംഗ് ഓപ്ഷൻ വഴി ഫണ്ട് ട്രാൻസ്ഫർ ചെയ്യാനാകൂ. പിന്തുണയ്ക്കുന്ന ബാങ്കുകളുടെ ലിസ്റ്റ് നിങ്ങൾക്ക് ഇവിടെ കണ്ടെത്താം. ഇതിലേക്ക് ഞങ്ങൾ കൂടുതൽ ബാങ്കുകളെ ചേർത്തുകൊണ്ടിരിക്കുകയാണ്, നിങ്ങളെ അത് അറിയിക്കുകയും ചെയ്യും.
- ഫണ്ട് വിജയകരമായി ട്രാൻസ്ഫർ ചെയ്തുകഴിഞ്ഞാൽ, നിങ്ങളുടെ WazirX അക്കൗണ്ടിൽ നിക്ഷേപം വിജയകരമായി ക്രെഡിറ്റ് ചെയ്യപ്പെടാൻ 24 മണിക്കൂർ വരെ എടുത്തേക്കാം. സാധാരണയായി മിക്ക നിക്ഷേപങ്ങളും അതിലും വളരെ കുറഞ്ഞ സമയത്തിനുള്ളിൽ സംഭവിക്കുന്നു (ഒരു മണിക്കൂറിനകം പോലും)
- നിങ്ങളുടെ Mobikwik വാലറ്റിൽ നിന്ന് പണം നിക്ഷേപിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, ഇൻസ്റ്റന്‍റ് ഡെപ്പോസിപ്പ് (വാലറ്റ് ട്രാൻസ്ഫർ) ഓപ്‌ഷൻ തിരഞ്ഞെടുക്കുക. ഇതിനുള്ള ഘട്ടങ്ങള്‍ ഇനിപ്പറയുന്നു:
- ഘട്ടം 1: നിങ്ങൾ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന തുക രേഖപ്പെടുത്തിയിട്ട് തുടരുക (continue) എന്നതിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് പേയ്‌മെന്‍റ് നടത്തുക എന്നതിലും.
- ഘട്ടം 2: നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകിയിട്ട് OTP സ്ഥിരീകരിക്കുക.
- ഘട്ടം 3: നിങ്ങളെ ഇപ്പോൾ Mobikwik പേയ്‌മെന്‍റ് പേജിലേക്ക് റീഡയറക്‌ട് ചെയ്യും, അവിടെ നിങ്ങളുടെ വാലറ്റ് ബാലൻസ് ദൃശ്യമാകും.
- ഘട്ടം 4: ഇടപാട് നടത്തുക, നിങ്ങളുടെ നിക്ഷേപം പരമാവധി 24 മണിക്കൂറിനുള്ളിൽ പ്രതിഫലിക്കും.
- ദയവായി ശ്രദ്ധിക്കുക:
- ഇടപാട് ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ Mobikwik വാലറ്റ് (UPI/ബാങ്ക് അക്കൗണ്ട്/ഡെബിറ്റ് കാർഡ് മാത്രം ഉപയോഗിച്ച്) ടോപ്പ് അപ്പ് ചെയ്യേണ്ടത് പ്രധാനമാണ്. ക്രെഡിറ്റ് കാർഡ് വഴിയുള്ള വാലറ്റ് ടോപ്പ്-അപ്പ് പിന്തുണയ്ക്കപ്പെടുന്നില്ല.
ഓർമ്മിക്കേണ്ട പോയിന്‍റുകൾ
- INR നിക്ഷേപങ്ങൾ നിങ്ങളുടെ WazirX അക്കൗണ്ടിൽ പ്രതിഫലിക്കാൻ സാധാരണയിലും അൽപ്പം കൂടുതൽ സമയമെടുക്കുന്ന സാഹചര്യങ്ങളുണ്ടാകാം. നിങ്ങൾക്ക് ഈ ഫണ്ടുകൾ നഷ്‌ടമാകില്ലെന്ന് ഉറപ്പോടെയിരിക്കുക. ഞങ്ങൾക്ക് ഒരു ട്രാക്ക് റെക്കോർഡ് ഉണ്ട്: റിപ്പോർട്ട് ചെയ്യപ്പെട്ട 100% കേസുകളിലും ഉപയോക്താക്കൾക്ക് അവരുടെ പണം തിരികെ ലഭിച്ചു (ഒന്നുകിൽ അവരുടെ WazirX വാലറ്റിൽ അല്ലെങ്കിൽ ബാങ്ക് അക്കൗണ്ടിൽ). WazirX ഒരു ഡെപ്പോസിറ്റ് ഫീസ് മാത്രമേ ഈടാക്കുന്നുള്ളൂ, മറ്റൊന്നും പിടിച്ചുവയ്ക്കുന്നില്ല.
- നിങ്ങൾക്ക് പരിഹരിക്കപ്പെടാത്ത ദീർഘകാല പ്രശ്‌നങ്ങളുണ്ടെങ്കിൽ (7 പ്രവൃത്തി ദിവസങ്ങൾ കഴിഞ്ഞിട്ടും തീർപ്പാകാതിരിക്കുന്നവ), ഞങ്ങളുടെ ഡെഡിക്കേറ്റഡ് സപ്പോർട്ട് ടീമിനെ നിങ്ങൾക്ക് ഇവിടെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
എന്തുകൊണ്ടാണ് എനിക്ക് എന്‍റെ WazirX വാലറ്റിൽ പണം നിക്ഷേപിക്കാൻ കഴിയാത്തത്?
ഇതിന് പല കാരണങ്ങളുണ്ടാകാം. നിങ്ങൾക്ക് ഫണ്ട് ചേർക്കാൻ കഴിയാത്തത് ഒരുപക്ഷേ ഇക്കാരണങ്ങള്‍ കൊണ്ടാകാം:
- ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ട് നമ്പർ അല്ലെങ്കിൽ IFSC തെറ്റാണ്.
- ബാങ്ക് വിശദാംശങ്ങൾ ശരിയാണെങ്കിലും പേരിൽ പൊരുത്തക്കേടുണ്ട്. ഇതിനർത്ഥം: WazirX-ൽ രജിസ്റ്റർ ചെയ്തിരിക്കുന്ന നിങ്ങളുടെ പേര്, ബാങ്ക് അക്കൗണ്ടിലെ നിങ്ങളുടെ പേരുമായി പൊരുത്തപ്പെടുന്നില്ല.
- നിങ്ങളുടെ പരിശോധിച്ചുറപ്പാക്കിയ ബാങ്ക് അക്കൗണ്ട് അല്ല നിങ്ങൾ നിക്ഷേപം നടത്താൻ ഉപയോഗിക്കുന്നത്.
- ബാങ്ക് അക്കൗണ്ട് ഒരു സപ്പോര്‍ട്ടഡ് ബാങ്കിന്‍റേതല്ല.
- ബാങ്ക് സൈറ്റിൽ നൽകിയിട്ടുള്ള ലോഗിൻ ക്രെഡൻഷ്യലുകൾ ശരിയല്ല.
- പ്ലാറ്റ്‌ഫോം മെയിന്‍റനൻസിലാണ്. മെയിന്‍റനൻസ് ഷെഡ്യൂൾ ചെയ്യുമ്പോൾ ഞങ്ങൾ ഞങ്ങളുടെ ഉപയോക്താക്കളെ അറിയിക്കും.
മറ്റൊരാളുടെ പേയ്‌മെന്‍റ് വിശദാംശങ്ങൾ (ബാങ്ക് അക്കൗണ്ടും UPI-യും) ഉപയോഗിക്കാനാകുമോ?
ഇല്ല. ബാങ്ക്, UPI അക്കൗണ്ട് നിങ്ങളുടെ പേരിൽ ആയിരിക്കണം. എന്നിരുന്നാലും, നിങ്ങൾക്ക് ഒരു ജോയിന്‍റ് അക്കൗണ്ട് ഹോൾഡർ ആകാം.
ഡെപ്പോസിറ്റ് ഫീസ് ഉണ്ടോ?
ഉണ്ട്! ഇൻസ്റ്റന്‍റ് ഡെപ്പോസിറ്റുകൾ സുഗമമാക്കുന്നതിന്, ഞങ്ങൾ പേയ്‌മെന്‍റ് പ്രോസസ്സറുകൾ ഉപയോഗിക്കുന്നു. തത്ഫലമായി തുകകൾ തൽക്ഷണം ക്രെഡിറ്റ് ചെയ്യപ്പെടുന്നു. വ്യത്യസ്‌ത പേയ്‌മെന്‍റ് മോഡുകൾക്ക് ഡെപ്പോസിറ്റ് ഫീസ് വ്യത്യസ്തമാണ്, അത് INR ഡെപ്പോസിറ്റ് പേജിൽ കാണിച്ചിട്ടുണ്ട്. എല്ലാ നികുതികളും ഉൾപ്പെടെയുള്ളതാണ് ഡെപ്പോസിറ്റ് ഫീസ്.
ഒരു മിനിമം/പരമാവധി INR നിക്ഷേപ പരിധി ഉണ്ടോ?
ഉണ്ട്! ഒരു ഡെപ്പോസിറ്റ് ഇടപാടിൽ നെറ്റ് ബാങ്കിംഗ് വഴി നിങ്ങൾക്ക് കുറഞ്ഞത് ₹100 മുതൽ പരമാവധി ₹4.99 ലക്ഷം വരെ നിക്ഷേപിക്കാം. നിങ്ങൾക്ക് ഒരു ദിവസം ഒന്നിലധികം ഇടപാടുകൾ നടത്താവുന്നതാണ് – ഇതിന് പരമാവധി പരിധി ബാധകമല്ല!
നിരാകരണം: ക്രിപ്‌റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്‌റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.