Skip to main content

ഒരു ക്രിപ്‌റ്റോ പോർട്ട്‌ഫോളിയോ എങ്ങനെ ഉണ്ടാക്കാം? (How to Build a Crypto Portfolio?)

By ഒക്ടോബർ 7, 2021മെയ്‌ 9th, 20223 minute read

ശ്രദ്ധിക്കുക: ഈ ബ്ലോഗ് പുറത്തുനിന്നുള്ള ഒരു ബ്ലോഗർ എഴുതിയതാണ്. ഈ പോസ്റ്റിൽ പ്രസ്താവിച്ചിട്ടുള്ള വീക്ഷണങ്ങളും അഭിപ്രായങ്ങളും രചയിതാവിന്‍റേത് മാത്രമാണ്.

ബിറ്റ്‌കോയിന്‍റെ വില ഏതാനും ഡോളറുകള്‍ മാത്രയിരുന്നപ്പോൾ അതിൽ നിക്ഷേപം നടത്തിയവർ കഴിഞ്ഞ വർഷങ്ങളിൽ ഗണ്യമായ ലാഭം നേടിയിട്ടുണ്ട്. മാർക്കറ്റ് ക്യാപിറ്റലൈസേഷൻ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസിയായ ബിറ്റ്കോയിനാണ് കഴിഞ്ഞ ദശകത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ആസ്തി. തൽഫലമായി, കൃത്യസമയത്ത് satoshi-കള്‍ (ബിറ്റ്കോയിനിന്‍റെ വളരെ ചെറിയൊരു അംശം) കൈവശം വച്ച നിരവധി തുടക്കക്കാരായ നിക്ഷേപകർ കോടീശ്വരന്മാരും, പല കേസുകളിലും ശതകോടീശ്വരന്മാരും ആയിത്തീർന്നു.

ക്രിപ്‌റ്റോകറൻസി വിപണിയുടെ വളർച്ച തുടരുകയും അഡോപ്ഷൻ നിരക്ക് എക്കാലത്തെയും ഉയർന്ന നിലയിലായിരിക്കുകയും ചെയ്യുന്നതിനാൽ, തങ്ങളുടെ പോർട്ട്‌ഫോളിയോകളെ ഉന്നതിയിലേക്ക് നയിക്കുന്ന അടുത്ത വലിയ ക്രിപ്‌റ്റോകറൻസിക്കായി തിരയുകയാണ് നിക്ഷേപകർ. എന്നാൽ അവശേഷിക്കുന്ന ഏക പ്രശ്നം ഇതാണ്, ഭാവിയിൽ കുതിച്ചുയരുന്ന ഒരു ക്രിപ്‌റ്റോകറൻസി നമുക്ക് എങ്ങനെ കണ്ടെത്താനാകും?

അടിസ്ഥാന കാര്യങ്ങൾ

വാങ്ങുന്ന വില നിർണായകമാണ്

അടുത്ത വലിയ കാര്യത്തെ കുറിച്ച് ചിന്തിക്കുമ്പോൾ, ടോക്കൺ ചെലവ് മനസ്സിൽ വെക്കുക. കുറഞ്ഞ മൂലധനം മാത്രം കൈവശമുള്ള സാധാരണ ബിറ്റ്‌കോയിൻ നിക്ഷേപകനെ സംബന്ധിച്ചിടത്തോളം കുറഞ്ഞ വിലയുള്ള ക്രിപ്‌റ്റോകറൻസികൾ ആയിരിക്കാം അനുയോജ്യമായ നിക്ഷേപം.

Get WazirX News First

* indicates required

ഒരു $5,000 നിക്ഷേപം, ബിറ്റ്കോയിന്‍റെ ഒരു ചെറിയ ഭാഗം വാങ്ങാനേ ഉപകരിക്കൂ, അല്ലെങ്കിൽ ഇന്നത്തെ വിലയിൽ ഒരു ഡോളറിൽ താഴെ വിലയുള്ള കോയിനുകള്‍ ആയിരക്കണക്കിന് വാങ്ങാം. കുറഞ്ഞ വിലയുള്ള കോയിനുകള്‍ പോർട്ട്ഫോളിയോ വൈവിധ്യവൽക്കരണത്തിനുള്ള ഒരു മികച്ച മാർഗമാണെന്നുള്ളത് ഓർക്കേണ്ടത് പ്രധാനമാണ്.

അഡോപ്ഷൻ സാധ്യതകൾ

2017-ലെ അവസാന പാദത്തിൽ, ripple ഗണ്യമായ വളർച്ച കൈവരിച്ചു. ഈ വർഷം XRP നല്ല വിജയം കൈവരിച്ചെങ്കിലും, ഇതിന് സ്പെക്കുലേറ്റിവ് ക്രിപ്‌റ്റോകറൻസി വിപണിയ്ക്ക് പുറത്തുള്ള ഉപയോഗത്തിന്‍റെ കാര്യത്തിൽ ഇനിയും ധാരാളം നല്ല സാധ്യതകളുണ്ട്. ripple-ന്‍റെ സെറ്റിൽമെന്‍റ് സിസ്റ്റത്തിന്‍റെ അടിസ്ഥാന സാങ്കേതികവിദ്യ, ഇതു യാഥാർത്ഥ്യമാകുമെന്ന് കേന്ദ്ര ബാങ്കുകൾക്കും മറ്റു ധനകാര്യ സ്ഥാപനങ്ങൾക്കും ഉറപ്പുനൽകുന്നു.

Polygon-നെ കുറിച്ചും ഇതുതന്നെ പറയാവുന്നതാണ്. ക്രിപ്‌റ്റോകറൻസി വ്യവസായത്തിലുടനീളം ഈ ഇന്ത്യൻ പ്രോജക്‌റ്റ് ധാരാളം അഡോപ്ഷന് സാക്ഷ്യം വഹിക്കുന്നു. Ethereum-ന്‍റെ അപര്യാപ്തതകളായിരുന്ന ത്രൂപുട്ട്, മോശം ഉപയോക്തൃ അനുഭവം (വേഗത, ഇടപാടുകളിലെ കാലതാമസം), കമ്മ്യൂണിറ്റി നിയന്ത്രണത്തിന്‍റെ അഭാവം തുടങ്ങിയവയെ മറികടക്കാൻ Polygon ഒരു പുതിയ സൈഡ്ചെയിൻ സമീപനം ഉപയോഗിക്കുന്നു. അതുപോലെ,അതിന് എതിരാളികൾ കുറവാണെന്നതും വലിയ പ്രചാരം ലഭിക്കാന്‍ ഇടയാക്കുന്നു.

മത്സരത്തിൽ ഒരു മേൽക്കൈയുള്ള (അതുകൊണ്ടുതന്നെ വ്യാപകമായി അംഗീകരിക്കപ്പെടാൻ സാധ്യതയുള്ള) ഒരു ക്രിപ്‌റ്റോകറൻസി കണ്ടെത്തുന്നത് ഒരു ബുദ്ധിപൂർവ്വകമായ നിക്ഷേപമായി മാറിയേക്കാം.

പരിഗണിക്കേണ്ട ഒരു ഘടകം വിതരണമാണ്.

മിക്ക ക്രിപ്‌റ്റോകറൻസികളുടെയും പരമാവധി വിതരണം മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ളതാണ്. ആ പരിധിയിൽ എത്തിയാൽ പിന്നെ കൂടുതൽ ടോക്കണുകൾ സൃഷ്ടിക്കില്ല,സാധാരണയായി മൈനിംഗിലൂടെയാണ് ടോക്കണുകള്‍ സൃഷ്ടിക്കുന്നത്.

ഡിമാൻഡിൽ സ്ഥിരത കൈവരിക്കുകയും അതേസമയം വിതരണം പരിമിതമാകുകയും ചെയ്താൽ വില ഉയരാൻ സാധ്യതയുണ്ട്. നിങ്ങൾ ഏതെങ്കിലും ക്രിപ്‌റ്റോകറൻസി വാങ്ങുന്നതിന് മുമ്പ്, മുഴുവൻ വിതരണവും നിലവിലെ സർക്കുലേഷനും വിലയിരുത്തുന്നുവെന്ന് ഉറപ്പാക്കുക.

വിലയും അളവും

ക്രിപ്‌റ്റോകറൻസി ട്രേഡിംഗ് വിവരങ്ങൾ നൽകുന്ന ഓൺലൈൻ ഉറവിടങ്ങൾ അനായാസം കണ്ടെത്താനാകും. ഭാവിയിൽ, വിലകളും ഇടപാടുകളുടെ അളവും കൂടുതലായുള്ള ഡിജിറ്റൽ കറൻസികൾക്ക് കൂടുതൽ ആകർഷണീയത ഉണ്ടാകും.

മേലോട്ടു പോകുന്ന പ്രവണത നിലനിൽക്കുമെന്ന് ഉറപ്പില്ലെങ്കിലും, ഏറ്റവും കൂടുതൽ നിക്ഷേപകരുടെ ശ്രദ്ധ ആകർഷിക്കുന്ന ഡിജിറ്റൽ കറൻസികളെ തിരിച്ചറിയാനുള്ള ഒരു നല്ല സൂചകമാണത്.

സ്വന്തമായി ഗവേഷണം നടത്തൽ (DYOR) 

ഇതെല്ലാം കണക്കിലെടുക്കുമ്പോൾ, ക്രിപ്‌റ്റോകറൻസിയിൽ നിക്ഷേപിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. അങ്ങനെയെങ്കിൽ,നിങ്ങളുടെ മുഴുവൻ പണവും ഒരൊറ്റ പ്രോജക്റ്റിലേക്ക് മാറ്റുന്നതിനുപകരം നിങ്ങളുടെ ടോക്കൺ പോർട്ട്ഫോളിയോ വൈവിധ്യവത്കരിക്കണം. നിങ്ങളുടെ പോർട്ട്‌ഫോളിയോ വളരെ സന്തുലിതമാണെന്ന് ഉറപ്പാക്കാൻ, നിങ്ങളുടെ ടോക്കണുകൾ നിങ്ങൾ എങ്ങനെയാണ് തെരഞ്ഞെടുക്കേണ്ടത്? മനസ്സിൽവെക്കേണ്ട ചില പ്രധാന കാര്യങ്ങൾ ഇതാ:

ടോക്കണിന്‍റെ ജനപ്രീതി

നിങ്ങൾ ക്രിപ്‌റ്റോയിൽ പുതിയ ആളാണെങ്കിലും അല്ലെങ്കിലും, ബിറ്റ്‌കോയിൻ, ether എന്നിവ പോലുള്ള ഏറ്റവും അറിയപ്പെടുന്ന ചില ടോക്കണുകളെ കുറിച്ച് കേട്ടിട്ടുണ്ടാകും. സാമ്പത്തികമായി ഏറ്റവും വിജയിച്ച കോയിനുകളാണിവ, മിക്കവാറും ഏത് ക്രിപ്‌റ്റോ നിക്ഷേപകന്‍റെയും പോർട്ട്‌ഫോളിയോയിൽ ഇവ കണ്ടേക്കാം. ഈ ടോക്കണുകൾ പൊതുവെ ജനപ്രീതിയാർജിച്ചവയാണ്, കാരണം അവ താരതമ്യേന പഴക്കമേറിയതും “സുരക്ഷിത” നിക്ഷേപം എന്ന നിലയിൽ കൂടുതൽ വിശ്വസനീയവുമായ ടോക്കണുകളാണ്.

ഇവ നിശ്ചയമായും നിങ്ങളുടെ പോർട്ട്‌ഫോളിയോയുടെ ഭാഗമായിരിക്കണം, എന്നാൽ അവ മാത്രമായിരിക്കരുത്. ബിറ്റ്‌കോയിന്‍റെ അല്ലെങ്കിൽ ether-ന്‍റെ ഒരു ബുൾ റൺ ലോകമെമ്പാടും തലക്കെട്ടുകൾ സൃഷ്ടിച്ചേക്കാമെങ്കിലും, വിപണിയെ വെല്ലുന്ന അത്ര അറിയപ്പെടാത്ത ആൾട്ട്‌കോയിനുകൾ ധാരാളം ഉണ്ട്. നിങ്ങളുടെ പോർട്ട്‌ഫോളിയോ വൈവിധ്യവത്കരിക്കാനും നിങ്ങളുടെ നിക്ഷേപങ്ങൾ ഏതു വിധേനയും സംരക്ഷിക്കാനും സാധ്യതയുള്ള, എന്നാല്‍ അധികം അറിയപ്പെടാത്ത കോയിനുകൾ കണ്ടെത്താൻ ക്രിപ്‌റ്റോയുമായി ബന്ധപ്പെട്ട ഫോറങ്ങൾ സന്ദർശിക്കുക.

സാധ്യതയുള്ള അടിസ്ഥാന ഉപയോഗ കേസുള്ള ടോക്കണുകൾ

നിങ്ങളുടെ പോർട്ട്‌ഫോളിയോയിലേക്ക് ചേർക്കാൻ പരിഗണിക്കേണ്ട ടോക്കണുകളുടെ ഒരു വിഭാഗമാണ് അടിസ്ഥാന ഉപയോഗ കേസുള്ള ക്രിപ്‌റ്റോകറൻസികൾ. ഉദാഹരണത്തിന്, ചില ക്രിപ്‌റ്റോകറൻസികൾ ബ്ലോക്ക്‌ചെയിൻ അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, അവ കാലക്രമേണ ട്രാക്ഷൻ നേടുമെന്ന് പ്രതീക്ഷിക്കുന്നു, കാലക്രമേണ അവയുടെ മൂല്യം ഉയരുമെന്ന് അതു സൂചിപ്പിക്കുന്നു. എല്ലാ പ്രോജക്റ്റുകളും വിജയിക്കില്ലെങ്കിലും, അവയുടെ പേരന്‍റ് പ്രോജക്റ്റുകളുടെ വാഗ്ദാനത്തെ അടിസ്ഥാനമാക്കി കുറച്ച് ടോക്കണുകൾ വാങ്ങുന്നത് നല്ല തീരുമാനമാണ്.

ക്രിപ്‌റ്റോയുമായി ബന്ധപ്പെട്ട ആനുകാലികങ്ങളും ബ്ലോഗുകളും, സാധാരണയായി പുതിയതോ സാധ്യതയുള്ളതോ ആയ ബ്ലോക്ക്‌ചെയിൻ സംരംഭങ്ങൾ കണ്ടെത്താൻ നിങ്ങളെ സഹായിക്കും.

വിപണിയിലെ മുൻകാല പ്രകടനം

ഏതെങ്കിലും ക്രിപ്‌റ്റോകറൻസി വാങ്ങുന്നതിന് മുമ്പ്, അതിന്‍റെ വിപണിയിലെ മുൻകാല പ്രകടനം പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം, ഈ ഡാറ്റ കാലക്രമേണ മൂല്യം വർദ്ധിക്കാനുള്ള അതിന്‍റെ ശേഷി പ്രകടമാക്കുന്നു. ബിറ്റ്‌കോയിൻ പോലുള്ള ചില ടോക്കണുകൾക്ക് വിപണിയിൽ ഉയർച്ചയും താഴ്ചയും ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്, തൽഫലമായി, നിലവിലെ വിപണി നഷ്ടത്തിൽ നിന്ന് അത് കരയറുമെന്ന് മിക്കവാറും ഉറപ്പാണ്. ഒരു ടോക്കണിന്‍റെ ചരിത്രം പരിശോധിക്കുമ്പോൾ, അത് ലോഞ്ച് ചെയ്തതിന് തൊട്ടുപിന്നാലെ അത് കുതിച്ചുയരുകയും പിന്നീട് വല്ലാതെ താഴുകയും ചെയ്തെന്ന് കണ്ടെത്തുന്നുവെങ്കിൽ, അത് ഒഴിവാക്കപ്പെടേണ്ട ഒരു പമ്പ് ആൻഡ് ഡംപ് ഓപ്പറേഷനായിരിക്കും.

ഇത് കർശനമായ ഒരു നിയമമല്ലെങ്കിലും, ഒരു കോയിന്‍ വാങ്ങുന്നതിന് മുമ്പ് വിപണിയിലെ അതിന്‍റെ മുൻകാല ചരിത്രം പരിശോധിക്കേണ്ടതാണ്.

കമ്മ്യൂണിറ്റി വിലയിരുത്തൽ

നിക്ഷേപിക്കാനുള്ള ക്രിപ്‌റ്റോകളെ കുറിച്ചുള്ള അറിവിന്‍റെ കാര്യത്തിൽ ഒരു വ്യക്തിയെന്ന നിലയിൽ നിങ്ങൾക്ക് പരിമിതി ഉണ്ടായിരുന്നേക്കാമെങ്കിലും, കമ്മ്യൂണിറ്റിയുടെ കാര്യം അങ്ങനെയല്ല. നേരെമറിച്ച്, ക്രിപ്റ്റോ നിക്ഷേപത്തെ കുറിച്ചുള്ള വിവരങ്ങൾ കൊണ്ട് ഇന്‍റർനെറ്റ് നിറഞ്ഞിരിക്കുന്നു, അത് നിങ്ങൾ തീർച്ചയായും ഉപയോഗിക്കേണ്ടതാണ്.

ഏതൊക്കെ ടോക്കണുകളാണ് ചർച്ച ചെയ്യപ്പെടുന്നതെന്ന് അറിയാൻ ക്രിപ്‌റ്റോകറൻസി ഫോറങ്ങൾ, ടെലിഗ്രാം ഗ്രൂപ്പുകൾ, സോഷ്യൽ മീഡിയ പ്രൊഫൈലുകൾ എന്നിവയിലേക്ക് പോകുക. ഒരു നിശ്ചിത കറൻസിയിൽ നിക്ഷേപിക്കുന്നതിനെ കുറിച്ചാണ് നിങ്ങൾക്ക് അറിയേണ്ടതെങ്കില്‍, നിങ്ങൾക്ക് കമ്മ്യൂണിറ്റിയോട് ഉപദേശം ചോദിക്കാം, നിങ്ങൾക്ക് മിക്കവാറും എല്ലായ്‌പ്പോഴും മറുപടി ലഭിക്കും. എന്തായാലും, ക്രിപ്‌റ്റോകറൻസി കമ്മ്യൂണിറ്റിയെ സംബന്ധിക്കുന്നതാണ്, അതിനാൽ അത് പ്രയോജനപ്പെടുത്തുക.

എന്നിരുന്നാലും, ക്രിപ്‌റ്റോകറൻസികളുടെ കാര്യത്തിൽ എന്നപോലെ, നിങ്ങൾ എവിടെ നിന്നാണ് വിവരങ്ങൾ ശേഖരിക്കുന്നത് എന്നതിലും ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്സ്വാധീന ശക്തികളും ട്രേഡർമാരുമായ വിഖ്യാതരായ ആളുകളിൽ നിന്ന് തുടങ്ങുന്നത് ഒരു മികച്ച തീരുമാനമാണ്, എന്നാൽ ഏതു വ്യക്തിയുടെ കാര്യത്തിലായാലും അയാൾ പറയുന്നത് എല്ലായ്പ്പോഴും ശരിയായിരിക്കണം എന്നില്ലെന്ന് മനസ്സിൽ ഓര്‍ക്കണം.

ഉപസംഹാരം

ഒരു നിക്ഷേപ പോർട്ട്‌ഫോളിയോ സൃഷ്‌ടിക്കുന്നത് ഒരിക്കലും ലളിതമായ ഒന്നല്ല, പ്രത്യേകിച്ചും ക്രിപ്‌റ്റോകറൻസികൾ പോലെ സങ്കീർണ്ണമായ എന്തെങ്കിലും അതിൽ ഉൾപ്പെടുമ്പോൾ. എന്നാൽ സന്തോഷകരമെന്നു പറയട്ടെ, ഇത് കാര്യക്ഷമമായി ചെയ്യാനും മികച്ച ടോക്കണുകൾ തെരഞ്ഞെടുക്കാനും ചില സ്ട്രാറ്റജികളുണ്ട്. നിക്ഷേപിക്കാൻ ക്രിപ്‌റ്റോകൾ തെരഞ്ഞെടുക്കുമ്പോൾ, സത്പേരു മുതൽ സമീപ വർഷങ്ങളിലെ വിജയം വരെയുള്ള ഈ ഘടകങ്ങളെല്ലാം മനസ്സിൽ പിടിക്കുക.

നിരാകരണം: ക്രിപ്‌റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്‌റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.

Leave a Reply