Table of Contents
ആൾട്ട്കോയിനുകളിലെ മുന്നണിപ്പോരാളിയായ Ethereum 2015-ൽ അത് ആരംഭിച്ചതു മുതൽ ക്രിപ്റ്റോ ലോകത്ത് വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. നിങ്ങൾ ക്രിപ്‌റ്റോ ലോകത്ത് തുടക്കക്കാരൻ ആണെങ്കിൽ, എന്താണ് Ethereum, എന്തുകൊണ്ടാണ് ഇത് വളരെ ജനപ്രീതിയാർജിച്ചത് തുടങ്ങിയ ചോദ്യങ്ങൾ വളരെ സാധാരണമാണ്. എന്താണ് അതിനെ മൂല്യവത്താക്കുന്നത്, ദീർഘകാല നിക്ഷേപമെന്ന നിലയിൽ അതിന്‍റെ ഭാവിസാധ്യത എന്താണ്? നിങ്ങൾക്ക് അത് എങ്ങനെ വാങ്ങാം?
Ethereum-ന്‍റെ കാര്യത്തിൽ നിങ്ങൾ ചിന്തിക്കേണ്ടതും നിങ്ങൾ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന ക്രിപ്‌റ്റോകറൻസി ഇതാണോയെന്ന് തീരുമാനിക്കാൻ നിങ്ങളെ സഹായിക്കുന്നതുമായ ചില കാര്യങ്ങൾ ഇവിടെ വിവരിക്കുന്നു. Ethereum എന്താണെന്നും ഇന്ത്യയിൽ അത് എങ്ങനെ വാങ്ങാമെന്നുമുള്ള കാര്യത്തിൽ ഒരു തുടക്കക്കാര്‍ക്കുള്ള വഴികാട്ടിയാണിത്. കൂടാതെ, ഇന്ത്യയിലെ Ethereum വിലയും പരിശോധിക്കുക.
എന്താണ് Ethereum?
Ether (ETH) എന്ന ക്രിപ്‌റ്റോകറൻസിയുള്ള ഒരു ബ്ലോക്ക്‌ചെയിൻ പ്ലാറ്റ്‌ഫോമാണ് Ethereum. സോളിഡിറ്റി ആണ് അതിന്‍റെ പ്രോഗ്രാമിംഗ് ഭാഷ.
Ether (ETH) എന്നത് നെറ്റ്‌വർക്കിനെ പ്രവർത്തിപ്പിക്കുന്ന ഇന്ധനമാണ്. Ethereum നെറ്റ്‌വർക്ക് ഇടപാടിനും കമ്പ്യൂട്ടിംഗ് ഉറവിടങ്ങൾക്കും ഇടപാട് ഫീസിനും (ഗ്യാസ് ഫീസ് എന്ന് വിളിക്കുന്നു) പണമടയ്ക്കാൻ ഇത് ഉപയോഗിക്കുന്നു. ബിറ്റ്കോയിന് സമാനമായ ഒരു പിയർ-ടു-പിയർ ക്രിപ്‌റ്റോകറൻസിയാണ് Ether. ഇടപാടുകൾക്ക് പണമടയ്ക്കുന്നതിന് പുറമെ, Ethereum നെറ്റ്‌വർക്കിലെ ഏതൊരു ഇടപാടിന്‍റെയും കണക്കുകൂട്ടലിന് പണമടയ്ക്കാൻ ആവശ്യമായ ഗ്യാസ് വാങ്ങുന്നതിനും Ether ഉപയോഗിക്കുന്നു. Ether-ന്‍റെ വിതരണത്തിന് ബിറ്റ്‌കോയിനിന്‍റേതു പോലെ പരിധിവെച്ചിട്ടില്ല, നെറ്റ്‌വർക്ക് സുരക്ഷിതമാക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ ലെവലായി സാധാരണ കണക്കാക്കപ്പെടുന്ന അതിന്‍റെ വിതരണ ഷെഡ്യൂൾ സജ്ജീകരിച്ചിരിക്കുന്നത് Ethereum കമ്മ്യൂണിറ്റിയാണ്.
Ethereum എങ്ങനെ പ്രവർത്തിക്കുന്നു
മറ്റെല്ലാ ക്രിപ്‌റ്റോകറൻസികളെയും പോലെ Ethereum ഒരു ബ്ലോക്ക്‌ചെയിൻ നെറ്റ്‌വർക്കിനെ അടിസ്ഥാനമാക്കിയുള്ളതാണ്. എല്ലാ ഇടപാടുകളും പരിശോധിച്ചുറപ്പാക്കി രേഖപ്പെടുത്തുന്ന വികേന്ദ്രീകൃതമായ ഒരു ഡിസ്ട്രിബ്യൂട്ടഡ് പബ്ലിക് ലെഡ്ജറാണ് ബ്ലോക്ക്ചെയിൻ.
നെറ്റ്‌വർക്ക് സുരക്ഷിതമായി സൂക്ഷിക്കാനും ഇടപാടുകൾ പരിശോധിച്ചുറപ്പാക്കാനും ബ്ലോക്ക്ചെയിൻ ഇടപാടുകളിൽ ക്രിപ്‌റ്റോഗ്രഫി ഉപയോഗിക്കുന്നു. നെറ്റ്‌വർക്കിലെ എല്ലാ ഇടപാടുകളും പരിശോധിച്ചുറപ്പാക്കി സിസ്റ്റത്തിന്‍റെ ബ്ലോക്ക്ചെയിനിലേക്ക് ഏറ്റവും പുതിയ ബ്ലോക്കുകൾ ചേർക്കുന്ന, സങ്കീർണ്ണമായ ഗണിത സമവാക്യങ്ങൾ “മൈൻ” ചെയ്യാൻ അല്ലെങ്കിൽ കണക്കുകൂട്ടാൻ ഉപയോക്താക്കൾ കമ്പ്യൂട്ടറുകൾ ഉപയോഗിക്കുന്നു. ഈ പരിശോധിച്ചുറപ്പാക്കൽ പ്രക്രിയയെ കൺസെൻസസ് അൽഗൊരിതം, കൃത്യമായി പറഞ്ഞാൽ, പ്രൂഫ് ഓഫ് വർക്ക് കൺസൻസസ് അൽഗോരിതം എന്ന് വിളിക്കുന്നു.
പങ്കെടുക്കുന്നവർക്ക് പ്രോത്സാഹനമായി ക്രിപ്‌റ്റോകറൻസി ടോക്കണുകൾ നൽകുന്നു. Ethereum സിസ്റ്റത്തിൽ ഈ ടോക്കണുകൾ Ether (ETH) എന്നറിയപ്പെടുന്നു. സാമ്പത്തിക ഇടപാടുകൾക്കും നിക്ഷേപങ്ങൾക്കും അതുപോലെ മൂല്യ ശേഖരത്തിനും ഉപയോഗിച്ചേക്കാവുന്ന ഒരു വെർച്വൽ കറൻസിയാണ് Ether. Ethereum ബ്ലോക്ക്‌ചെയിൻ നെറ്റ്‌വർക്കിൽ Ether കൈവശം വയ്ക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നു. ETH-ന് പുറമെ, ഈ നെറ്റ്‌വർക്ക് മറ്റ് നിരവധി സേവനങ്ങൾ നൽകുന്നു.
Ethereum നെറ്റ്‌വർക്കിൽ ഡാറ്റ സംഭരിക്കാനും വികേന്ദ്രീകൃത ആപ്ലിക്കേഷനുകൾ എക്സിക്യൂട്ട് ചെയ്യാനും കഴിയും. ഗൂഗിളിന്‍റെയോ ആമസോണിന്‍റെയോ ഉടമസ്ഥതയിലുള്ളതും അവർ നിയന്ത്രിക്കുന്നതുമായ, അതായത് ഒരൊറ്റ ബിസിനസ്സ് മാത്രം ഡാറ്റ നിയന്ത്രിക്കുന്ന, ഒരു സെർവറിനു പകരം ആളുകൾക്ക്സ്വയം Ethereum ബ്ലോക്ക്ചെയിനിൽ സോഫ്റ്റ്‌വെയർ ഹോസ്റ്റ് ചെയ്യാനാകും. യാതൊന്നിനെയും നിയന്ത്രിക്കുന്ന ഒരു അതോറിറ്റി ഇല്ലാത്തതിനാൽ, ഉപയോക്താക്കൾക്ക് അവരുടെ ഡാറ്റയുടെ മേൽ പൂർണ്ണ നിയന്ത്രണവും ആപ്പിലേക്കുള്ള പൂർണ്ണ ആക്‌സസ്സും ഉണ്ട്.
ക്രിപ്‌റ്റോ ലോകത്ത് സ്‌മാർട്ട് കരാറുകൾ എന്നറിയപ്പെടുന്ന സ്വയം നിർവ്വഹിക്കപ്പെടുന്ന കരാറുകൾ, ഒരുപക്ഷേ Ether-ന്‍റെയും Ethereum-ന്‍റെയും ഏറ്റവും ശ്രദ്ധേയമായ ഉപയോഗങ്ങളിൽ ഒന്നാണ്. പരമ്പരാഗത കരാറുകളിൽ നിന്ന് വ്യത്യസ്തമായി, അഭിഭാഷകർ ആവശ്യമില്ല: കരാർ Ethereum ബ്ലോക്ക്ചെയിനിൽ കോഡ് ചെയ്‌തിരിക്കുന്നു, കരാർ വ്യവസ്ഥകൾ പാലിച്ചുകഴിഞ്ഞാൽ അത് സ്വയം നിർവ്വഹിക്കപ്പെടുകയും ശരിയായ കക്ഷിക്ക് Ether കൈമാറുകയും ചെയ്യുന്നു.
Ethereum സ്മാർട്ട് കരാറുകൾ NFT-കളുടെ നിർമ്മാണ ബ്ലോക്കുകളാണ്, നൂറുകണക്കിന് സാമ്പത്തിക ഉൽപ്പന്നങ്ങളും വിതരണ ശൃംഖല പ്രക്രിയകളും ഓട്ടോമേറ്റ് ചെയ്യാന്‍ അതിന് കഴിയും. സ്‌മാർട്ട് കരാറുകൾ ഉപയോഗിച്ച് വികേന്ദ്രീകൃത എക്‌സ്‌ചേഞ്ചുകളും (DEX) ഓട്ടോമേറ്റഡ് മാർക്കറ്റ് മെയ്ക്കറുകളും (AMM) നിർമ്മിക്കാനാകും.
Ethereum ഒരു നല്ല നിക്ഷേപമായിരിക്കുന്നത് എങ്ങനെ:
Ethereum-ന്‍റെ തഴച്ചുവളരുന്ന പ്രകടനം പരമ്പരാഗത നിക്ഷേപകരുടെയും ഇന്‍സ്റ്റിറ്റ്യൂഷ്ണല്‍നിക്ഷേപകരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. പരമ്പരാഗത നിക്ഷേപവുമായി താരതമ്യപ്പെടുത്തുമ്പോൾ, Ethereum-ന് ഈ പ്രയോജനങ്ങളുണ്ട്:
- അസ്ഥിരത: ഇതിനെ ഒരു കാലത്ത് നെഗറ്റീവ് ആയി വീക്ഷിച്ചിരുന്നെങ്കിലും, വിദഗ്ധരായ നിക്ഷേപകർ വിപണിയുടെ ഉയർച്ചതാഴ്ച്ചകളുടെ പാറ്റേണുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്, അവർക്ക് വിപണിയിലെ പെട്ടെന്നുള്ള നേട്ടങ്ങളിൽ നിന്ന് ലാഭം നേടാനാകും.
- ലിക്വിഡിറ്റി: ആഗോളമായുള്ള ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകൾ, എക്‌സ്‌ചേഞ്ചുകൾ, ഓൺലൈൻ ബ്രോക്കറേജുകൾ എന്നിവയുള്ളതിനാല്‍Ethereum ഒരുപക്ഷേ ഏറ്റവും ലിക്വിഡായ നിക്ഷേപ ആസ്തികളിൽ ഒന്നാണ്. താരതമ്യേന കുറഞ്ഞ നിരക്കിൽ, ഫിയറ്റിനോ മറ്റ് ക്രിപ്റ്റോ അസറ്റുകൾക്കോ വേണ്ടി നിങ്ങൾക്ക് Ethereum ട്രേഡ് ചെയ്യാം.
- കുറഞ്ഞ പണപ്പെരുപ്പ അപകടസാധ്യത: Ethereum-ന്‍റെ വികേന്ദ്രീകരണവും Ethereum-ന്‍റെ പരമാവധി വാർഷിക പരിധിയായ 18 ദശലക്ഷം ETH-ഉം അതിനെ ഫിയറ്റിനെ അപേക്ഷിച്ച് പണപ്പെരുപ്പ സാധ്യത കുറഞ്ഞതാക്കുന്നു.
- വികേന്ദ്രീകൃത ധനകാര്യം: Ethereum കൊണ്ടുവന്ന ഏറ്റവും വലിയ നേട്ടമായി വിശേഷിപ്പിക്കപ്പെടുന്ന ഡീഫൈ (DeFi) സാമ്പത്തിക ലോകത്ത് മറ്റെന്തിനെക്കാളും വലിയ വിപ്ലവം സൃഷ്ടിച്ചു. താരതമ്യേന ഒരു പുതിയ ആശയമാണെങ്കിലും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഡീഫൈ സ്പെയ്സ് വളരെയധികം വളർന്നു, ഡിആപ്പ്സിനെ (dApps) പിന്തുണയ്‌ക്കാനുള്ള Ethereum-ന്‍റെ ശേഷി കാരണം വളരെ നൂതനമായ ആവാസവ്യവസ്ഥകൾക്ക് അതു തുടക്കമിട്ടു.
ഇവ കൂടാതെ, Ethereum-ന്‍റെ ചില യഥാർത്ഥ ലോക (ഇപ്പോഴുള്ളതും ഭാവിയിൽ സാധ്യമായേക്കാവുന്നതുമായ) ഉപയോഗങ്ങൾ ഇവയാണ്:
വോട്ടിംഗ് സംവിധാനങ്ങൾ
വോട്ടിംഗ് സംവിധാനങ്ങളിൽ Ethereum ഉപയോഗിക്കുന്നു. വോട്ട് ക്രമക്കേടുകൾ നീക്കം ചെയ്ത്, സുതാര്യവും നീതിയുക്തവുമായ ജനാധിപത്യ പ്രക്രിയ ഉറപ്പാക്കിക്കൊണ്ട് പോൾ ഫലങ്ങൾ പരസ്യമാക്കുന്നു.
ബാങ്കിംഗ് സംവിധാനങ്ങൾ
Ethereum ഹാക്കർമാർക്ക് നിയമവിരുദ്ധമായ പ്രവേശനം ബുദ്ധിമുട്ടാക്കുന്ന അതിന്‍റെ വികേന്ദ്രീകൃത സ്വഭാവം കാരണം ബാങ്കിംഗ് സംവിധാനങ്ങളിൽ വളരെ വേഗം സ്വീകരിക്കപ്പെടാം. Ethereum അടിസ്ഥാനമാക്കിയുള്ള നെറ്റ്‌വർക്കിൽ പേയ്‌മെന്‍റുകൾ നടത്താനും ഇത് അനുവദിക്കുന്നു. അതിനാൽ ഭാവിയിൽ പണമയയ്ക്കാനും പേയ്‌മെന്‍റുകൾ നടത്താനും ബാങ്കുകൾ Ethereum പരിഗണിക്കും.
ഷിപ്പിംഗ്
ഷിപ്പിംഗിലെ Ethereum-ന്‍റെ ഉപയോഗം ചരക്ക് ട്രാക്ക് ചെയ്യാൻ സഹായിക്കുന്നു. കൂടാതെ ഇത് ചരക്കുകൾ തെറ്റായ സ്ഥലത്തേക്കു പോകുന്നതും വ്യാജമാക്കുന്നതും തടയുന്നു. ഒരു വിതരണ ശൃംഖലയിൽ ഉപയോഗിക്കുന്ന ഏതൊരു ഇനത്തിനും ഒരു ഉത്ഭവസ്ഥാനവും ട്രാക്കിംഗ് ചട്ടക്കൂടും Ethereum നൽകുന്നു.
കരാറുകൾ
Ethereum സ്മാർട്ട് കരാറുകൾ ഉപയോഗിച്ച് യാതൊരു ഭേദഗതികളും കൂടാതെ കരാറുകൾ സൂക്ഷിക്കാനും നടപ്പിലാക്കാനും കഴിയും. പങ്കാളികൾ പലയിടങ്ങളിൽ ആയിരിക്കുന്നതും തർക്കങ്ങൾക്ക് ഇരയാകുന്നതും ഡിജിറ്റൽ കരാറുകളുടെ സാന്നിധ്യം ആവശ്യമുള്ളതുമായ ഒരു മേഖലയിൽ സ്മാർട്ട് കരാറുകൾ സ്ഥാപിക്കാനും അവയെ അടിസ്ഥാനമാക്കിയുള്ള ധാരണാപത്രങ്ങളും ഇടപാടുകളും ഡിജിറ്റലായി സംരക്ഷിക്കാനുമുള്ള ഒരു സംവിധാനമായി Ethereum ഉപയോഗിക്കാനാകും.
Ethereum-ന്‍റെ വർദ്ധിച്ചുവരുന്ന ജനപ്രീതി, വർദ്ധിച്ചുവരുന്ന മൂല്യനിർണ്ണയം, അതിനെ സ്വീകരിക്കുന്ന എക്സ്ചേഞ്ചുകളുടെ വർദ്ധിച്ചുവരുന്ന എണ്ണം എന്നിവ ഉൾപ്പെടെ വിവിധ കാരണങ്ങളാൽ നിക്ഷേപകർ Ethereum-ലേക്ക് ചേക്കേറുന്നു. ക്രിപ്‌റ്റോ വ്യവസായത്തിൽ Ethereum ഉയർന്ന വളർച്ച കൈവരിക്കാൻ വളരെ സാധ്യതയുണ്ട്, അങ്ങനെ ഒരു മികച്ച നിക്ഷേപ തെരഞ്ഞെടുപ്പായി അതു മാറാം.
കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ Ethereum-ന്‍റെ ഉപഭോക്തൃ ആപ്ലിക്കേഷനുകളെ കുറിച്ചുള്ള ബ്ലോഗുകൾ മുമ്പ് ഞങ്ങൾ ഇവിടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എന്നിരുന്നാലും, നിങ്ങൾ ഇന്ത്യയിൽ Ethereum-ൽ നിക്ഷേപിക്കുന്നതിന് മുമ്പ് അപകടങ്ങളെ കുറിച്ച് ഒരു സാമ്പത്തിക ഉപദേഷ്ടാവുമായി ചർച്ച ചെയ്യുന്നത് നന്നായിരിക്കും. Ethereum-ന്‍റെ ഭാവിയിൽ നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ പോലും, ഈ വിപണിയിലെ അങ്ങേയറ്റത്തെ അപകടസാധ്യതയും ചാഞ്ചാട്ടവും കണക്കിലെടുത്ത് നിങ്ങൾക്ക് നഷ്ടപ്പെട്ടാലും കുഴപ്പമില്ലാത്ത പണമാണിതെന്ന് ഉറപ്പാക്കുക.
Ethereum ഇന്ത്യയിൽ എങ്ങനെ വാങ്ങാം
നിങ്ങൾ ഇന്ത്യയിൽ Ethereum വാങ്ങാൻ ആഗ്രഹിക്കുന്ന ഒരു ഇന്ത്യക്കാരനാണെങ്കിൽ, INR പെയര്‍ കൈകാര്യം ചെയ്യുന്ന ഒരു എക്സ്ചേഞ്ച് നിങ്ങൾ ഉപയോഗിക്കേണ്ടതുണ്ട്. Ethereum പോലുള്ള ക്രിപ്‌റ്റോകറൻസികളും INR-ഉം തമ്മിൽ കുറഞ്ഞ ചെലവിലും മികച്ച സുരക്ഷയോടെയും ട്രേഡ് ചെയ്യാനും പരിവർത്തനം ചെയ്യാനും കഴിയുന്ന ലളിതവും ആശ്രയിക്കാനാകുന്നതും അതിശയകരവുമായ മാർഗ്ഗത്തിനായി WazirX പരിശോധിക്കുക. ഈ സ്റ്റെകളിലൂടെ നിങ്ങൾക്ക് WazirX വഴി ഇന്ത്യയിൽ Ethereum വാങ്ങാം:
- വെബ് അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി WazirX -ൽ സൈൻ അപ്പ് ചെയ്യുക, അല്ലെങ്കിൽ നിങ്ങൾ ഇതിനകം സൈൻ അപ്പ് ചെയ്‌തിട്ടുണ്ടെങ്കിൽ ലോഗിൻ ചെയ്യുക.
- നിങ്ങൾ നൽകിയ ഇമെയിൽ വിലാസത്തിലേക്ക് ഒരു സ്ഥിരീകരണ ഇമെയിൽ അയയ്‌ക്കും.
- സ്ഥിരീകരണ മെയിലിൽ നൽകിയിരിക്കുന്ന ലിങ്ക് കുറച്ച് മിനിറ്റുകൾ മാത്രമേ സജീവമായിരിക്കൂ. അതുകൊണ്ട് കഴിയുന്നതും വേഗം അതിൽ ക്ലിക്ക് ചെയ്യുന്നുവെന്ന് ഉറപ്പാക്കുക.
- ലിങ്ക് നിങ്ങളുടെ ഇമെയിൽ വിലാസം വിജയകരമായി പരിശോധിച്ചുറപ്പാക്കും.
- അടുത്ത പടി സുരക്ഷ സജ്ജീകരിക്കുക എന്നതാണ്, അതുകൊണ്ട് നിങ്ങളുടെ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഓപ്ഷൻ തിരഞ്ഞെടുക്കുക.
- നിങ്ങൾ സുരക്ഷ സജ്ജീകരിച്ച ശേഷം, KYC നടപടിക്രമം പൂർത്തിയാക്കണോ വേണ്ടയോ എന്ന ഓപ്ഷൻ നിങ്ങൾക്ക് നൽകും.
- അതിനുശേഷം, നിങ്ങളെ ‘ഫണ്ട്സ് ആന്‍ഡ് ട്രാന്‍സ്ഫേര്‍സ്’ എന്ന പേജിലേക്ക് അയയ്ക്കും.
- “ഫണ്ട്സ്” തെരഞ്ഞെടുക്കുക, തുടർന്ന് “ഡെപ്പോസിറ്റ് INR ” എന്നതും. നിങ്ങളുടെ അക്കൗണ്ടിലേക്ക് ഒരു നിക്ഷേപം നടത്തുക.
- സ്ക്രീനിന്‍റെ മുകളിൽ, “എക്സ്ചേഞ്ച്” എന്നത് തെരഞ്ഞെടുക്കുക.
- ETH/INR വിപണിയിൽ “ബയ്” എന്ന ടാബ് തിരഞ്ഞെടുക്കുക.
- നിങ്ങൾ INR-ൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്ന തുക അല്ലെങ്കിൽ വാങ്ങാൻ ആഗ്രഹിക്കുന്ന തുക നൽകുക.
- ഇടപാടിന്‍റെ വിശദാംശങ്ങൾ പരിശോധിച്ച് “ബയ് ETH ” എന്നത് തെരഞ്ഞെടുക്കുക
ഉപസംഹാരം
ഇതിലൂടെ, ഇന്ത്യയിൽ Ethereum വാങ്ങുന്നതിനെ കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ഞങ്ങൾ നിങ്ങളുമായി പങ്കുവെച്ചിട്ടുണ്ടെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ക്രിപ്‌റ്റോകറൻസികളെ കുറിച്ച് മനസ്സിലാക്കാനും ക്രിപ്‌റ്റോ മേഖലയിലെ ഏറ്റവും പുതിയ വാർത്തകൾ അറിയാനും നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, ഞങ്ങളുടെ ബ്ലോഗിൽ അവ വായിക്കുന്നുവെന്ന് ഉറപ്പാക്കുക. Ethereum പോലെയുള്ള ക്രിപ്‌റ്റോകറൻസികൾ അങ്ങേയറ്റം അസ്ഥിരമാണെന്നും അവ വളരെ അപകടസാധ്യത ഉള്ളതാണെന്നും ഓർമ്മിക്കുക. ഈ ലേഖനം നിക്ഷേപ ഉപദേശം നൽകാനുള്ളതല്ല, മറിച്ച് Ethereum എന്താണ് നൽകുന്നതെന്നും നിങ്ങൾക്ക് ഇന്ത്യയിൽ Ethereum എങ്ങനെ വാങ്ങാമെന്നുമുള്ള ഒരു ഗൈഡ് മാത്രമാണിത്. ഏതൊരു പണ/നി ക്ഷേപ തീരുമാനവും എടുക്കുന്നതിന് മുമ്പ് സമഗ്രമായ ഗവേഷണം നടത്താൻ ഞങ്ങൾ ശക്തമായി ശുപാർശ ചെയ്യുന്നു.
കൂടുതലായ വായനയ്ക്ക്:
ഇന്ത്യയിൽ ക്രിപ്‌റ്റോകറൻസികൾ എങ്ങനെ വാങ്ങാം?
2021-ൽ ഇന്ത്യയിൽ ബിറ്റ്‌കോയിൻ എങ്ങനെ വാങ്ങാം
നിങ്ങൾക്ക് ബിറ്റ്കോയിനിൽ ഓഹരികൾ വാങ്ങാനാകുമോ?
എന്താണ് ഡോജ്കോയിൻ? ഇന്ത്യയിൽ ഡോജ്കോയിൻ എങ്ങനെ വാങ്ങാം?
എഥീറിയം വാങ്ങുമ്പോഴോ വിൽക്കുമ്പോഴോ മനസ്സിൽ സൂക്ഷിക്കേണ്ട 5 കാര്യങ്ങൾ
ഇന്ത്യയിൽ കാർഡാനോ എങ്ങനെ വാങ്ങാം
എനിക്ക് ക്രിപ്‌റ്റോകറൻസിയിൽ നിക്ഷേപിക്കാൻ കഴിയുമോ?
നിരാകരണം: ക്രിപ്‌റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്‌റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.