Table of Contents
പ്രിയ സുഹൃത്തുക്കളേ!
നിങ്ങളുടെ ക്രിപ്റ്റോ യാത്രയുടെ ഭാഗമായിരിക്കുന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ, നിങ്ങളെ സഹായിക്കാൻ WazirX ഇവിടെ ഉണ്ടെന്ന വിശ്വാസത്തോടെ ഇരിക്കുക. നിങ്ങൾക്ക് എന്തെങ്കിലും ആശങ്കകളുണ്ടെങ്കിൽ, ഞങ്ങളുടെ ഗൈഡുകൾ വായിച്ചതിന് ശേഷം, നിങ്ങൾക്ക് എപ്പോൾവേണമെങ്കിലും ഞങ്ങളെ ഇവിടെ ബന്ധപ്പെടാവുന്നതാണ്.
WazirX ഗൈഡുകൾ
- WazirX-ൽ ഒരു അക്കൗണ്ട് എങ്ങനെ തുറക്കാം?
- WazirX-ൽ KYC നടപടിക്രമം എങ്ങനെ പൂർത്തിയാക്കാം?
- WazirX-ൽ ഒരു ബാങ്ക് അക്കൗണ്ട് ചേർക്കുന്നതും INR നിക്ഷേപിക്കുന്നതും എങ്ങനെയാണ്?
- Mobikwik വഴി നിങ്ങളുടെ WazirX വാലറ്റിൽ INR എങ്ങനെ നിക്ഷേപിക്കാം?
- WazirX ക്വിക്ക്ബയ് ഫീച്ചർ ഉപയോഗിച്ച് ക്രിപ്റ്റോ എങ്ങനെ വാങ്ങാം?
- WazirX-ൽ ക്രിപ്റ്റോ വാങ്ങുന്നതും വിൽക്കുന്നതും എങ്ങനെ?
- WazirX-ൽ ക്രിപ്റ്റോ നിക്ഷേപിക്കുകയും പിൻവലിക്കുകയും ചെയ്യുന്നത് എങ്ങനെ?
- WazirX-ൽ ട്രേഡിംഗ് ഫീസ് എങ്ങനെയാണ് കണക്കാക്കുന്നത്?
- ഒരു സ്റ്റോപ്പ്-ലിമിറ്റ് ഓർഡർ എങ്ങനെ നൽകാം?
- WazirX-ൽ ട്രേഡിംഗ് റിപ്പോർട്ട് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
- WazirX P2P എങ്ങനെ ഉപയോഗിക്കാം?
- WazirX കൺവേർട്ട് ക്രിപ്റ്റോ ഡസ്റ്റ് ഫീച്ചർ എങ്ങനെ ഉപയോഗിക്കാം?
- WazirX റഫറൽ ഫീച്ചറിന്റെ പ്രയോജനങ്ങൾ എന്തൊക്കെയാണ്?
- ഔദ്യോഗിക WazirX ചാനലുകൾ ഏതൊക്കെയാണ്, WazirX സപ്പോർട്ടിൽ എങ്ങനെ എത്തിച്ചേരാം?
KYC പ്രക്രിയ പൂർത്തിയാക്കൽ
WazirX-ൽ അക്കൗണ്ട് സൃഷ്ടിച്ചതിന് ശേഷമുള്ള രണ്ടാമത്തെ ഘട്ടമാണ് KYC. ഇവിടെ, ഞങ്ങൾ WazirX-ലെ നിങ്ങളുടെ വിശദാംശങ്ങൾ പരിശോധിച്ചുറപ്പാക്കുകയും ഞങ്ങളോടൊപ്പമുള്ള നിങ്ങളുടെ അനുഭവം സുഗമവും സുരക്ഷിതവും സംതൃപ്തവുമാണെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ എങ്ങനെ പൂർത്തിയാക്കാമെന്ന് നമുക്ക് നോക്കാം:
ഘട്ടം 1: പ്രക്രിയ ആരംഭിക്കുക: WazirX-ൽ KYC പരിശോധിച്ചുറപ്പാക്കുന്നതിനുള്ള ഓപ്ഷൻ എവിടെ കാണാനാകും?
മൊബൈൽ:
- മുകളിൽ ഇടതു വശത്തുള്ള ബട്ടണിൽ നിന്ന് യൂസർ സെറ്റിംഗ്‍സിലേക്ക് പോകുക.
2. “വെരിഫൈ യുവര്‍ KYC” സെക്ഷനിൽ ക്ലിക്ക് ചെയ്യുക.
വെബ്:
ഇതുപോലെത്തന്നെ, സെറ്റിംഗ്‍സിൽ നിങ്ങളുടെ KYC വെരിഫൈ ചെയ്യുക എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 2: KYC പ്രോസസിന്‍റെ തുടക്കം
മൊബൈൽ:
- ഘട്ടങ്ങൾ വായിച്ച് എന്തെല്ലാം രേഖകളാണ് (പാൻ, ആധാർ/പാസ്‌പോർട്ട്/ഡ്രൈവിംഗ് ലൈസൻസ്) വേണ്ടതെന്ന് മനസ്സിലാക്കുക.
- ‘കംപ്ലീറ്റ് KYC നൌ’ എന്നതിൽ ക്ലിക്ക് ചെയ്യുക.
വെബ്:
- താഴെ കാണിച്ചിരിക്കുന്ന നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ നൽകുക.
ഘട്ടം 3: സെൽഫി പരിശോധിച്ചുറപ്പാക്കൽ
മൊബൈൽ:
- ഒരു നല്ല സെൽഫിയുടെ മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടുവെന്ന് ഉറപ്പാക്കിയ ശേഷം നെക്സ്റ്റ് എന്നതിൽ ക്ലിക്ക് ചെയ്യുക.
സെൽഫി എടുക്കുമ്പോൾ ഇവ ശ്രദ്ധിക്കുക:
- കണ്ണട ധരിക്കാൻ പാടില്ല.
- തൊപ്പി ധരിക്കാൻ പാടില്ല.
- മുഖം വ്യക്തമായി കാണണം.
- നിങ്ങളുടെ മുഖത്ത് നല്ല വെളിച്ചം ഉണ്ടെന്ന് ഉറപ്പാക്കുക.
- ക്യാമറയിലേക്ക് നേരിട്ട് നോക്കുക.
- ഒരു സെൽഫി ക്ലിക്ക് ചെയ്യുക.
- സെൽഫിക്ക് ചുറ്റും ഒരു “പച്ച വൃത്തം” ഉണ്ടെന്ന് ഉറപ്പാക്കുക.
- നെക്സ്റ്റ് എന്നതിൽ ക്ലിക്ക് ചെയ്യുക
വെബ്:
- നിങ്ങളുടെ ഡിവൈസിന്‍റെ വെബ്‌ക്യാമിലൂടെ ഒരു സെൽഫി എടുക്കുക
ഘട്ടം 4: PAN പരിശോധിച്ചുറപ്പാക്കൽ
മൊബൈൽ:
- PAN ക്യാപ്‌ചർ ചെയ്യുന്നതിനുള്ള എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കുക.
- നെക്സ്റ്റ് എന്നതിൽ ക്ലിക്ക് ചെയ്യുക.
- ബോക്‌സിനുള്ളിൽ PAN കാർഡിന്റെ മുൻവശം ക്യാപ്‌ചർ ചെയ്യുക.
- ബോക്‌സിനുള്ളിൽ PAN കാർഡിന്റെ പിൻവശം ക്യാപ്‌ചർ ചെയ്യുക.
വെബ്:
- ഒരു വെള്ള ഷീറ്റിൽ വെച്ച ശേഷം PAN ക്യാപ്‌ചർ ചെയ്യുക.
ഘട്ടം 5: വിലാസം പരിശോധിച്ചുറപ്പാക്കൽ
മൊബൈൽ:
- വിലാസത്തിന്‍റെ തെളിവായി നിങ്ങൾക്ക് ഇഷ്ടമുള്ള രേഖ തിരഞ്ഞെടുക്കുക.
- ക്യാപ്ചർ ചെയ്യാനുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
- ഡോക്യുമെന്‍റിന്‍റെ മുൻവശം ക്യാപ്‌ചർ ചെയ്യുക, അത് ബോക്‌സിനുള്ളിലാണെന്ന് ഉറപ്പാക്കുക.
- ഡോക്യുമെന്‍റിന്‍റെ പിൻവശം ക്യാപ്‌ചർ ചെയ്യുക, അത് ബോക്‌സിനുള്ളിലാണെന്ന് ഉറപ്പാക്കുക.
വെബ്:
- വിലാസം പരിശോധിച്ചുറപ്പാക്കാനായി ഡോക്യുമെന്‍റിന്‍റെ തരം തിരഞ്ഞെടുക്കുക.
- ആവശ്യപ്പെട്ട വിശദാംശങ്ങൾ (ആധാർ നമ്പർ/പാസ്‌പോർട്ട് നമ്പർ/ഡ്രൈവിംഗ് ലൈസൻസ് നമ്പർ) നൽകുക.
- നമ്പർ വീണ്ടും നൽകുക.
- ഡോക്യുമെന്‍റിന്‍റെ മുൻവശം ക്യാപ്‌ചർ ചെയ്യുക.
- ഡോക്യുമെന്‍റിന്‍റെ പിൻവശം ക്യാപ്‌ചർ ചെയ്യുക.
ഘട്ടം 6: KYC സമർപ്പിക്കുക:
ഘട്ടം 7: KYC പരിശോധിച്ചുറപ്പാക്കൽ.
നിങ്ങൾ രേഖകൾ സമർപ്പിച്ചുകഴിഞ്ഞാൽ, അവ അവലോകനം ചെയ്യും, ആ പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ, നിങ്ങൾക്ക് ഞങ്ങളുടെ ഒരു ഇമെയിൽ ലഭിക്കും.
ഞങ്ങളുടെ ടീം മിനിറ്റുകൾക്കുള്ളിൽ KYC പരിശോധിച്ചുറപ്പാക്കൽ പൂർത്തിയാക്കുന്നു. എന്നിരുന്നാലും, ചില സന്ദർഭങ്ങളിൽ ഇതിന് 3 പ്രവൃത്തി ദിവസങ്ങൾ വരെ എടുത്തേക്കാം. പരിശോധിച്ചുറപ്പാക്കൽ പൂർത്തിയായിക്കഴിഞ്ഞാൽ, നിങ്ങൾക്ക് WazirX-ൽ നിങ്ങളുടെ ക്രിപ്റ്റോ യാത്ര തുടങ്ങാം.
സന്തോഷകരമായ ട്രേഡിംഗ് ആശംസിക്കുന്നു!
നിരാകരണം: ക്രിപ്‌റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്‌റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.