Table of Contents
WazirX അക്കൗണ്ടിനു വേണ്ടി സൈന്‍ അപ്പ് ചെയ്യുന്നത് വളരെ ലളിതമായ ഒരു പ്രക്രിയയാണ്.
ആദ്യം നിങ്ങള്‍ ചെയ്യേണ്ട കാര്യം സൈൻ അപ്പ് പേജിലേക്ക് പോകുക എന്നതാണ്. നിങ്ങളുടെ സ്ക്രീനിന്‍റെ മുകളില്‍ വലതുവശത്തുള്ള സൈന്‍-അപ്പ് ബട്ടണ്‍ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങള്‍ക്കിതുചെയ്യാം.
അടുത്തതായി നിങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാകുന്ന ഒരു 4 സ്റ്റെപ്പ് പ്രക്രിയയിലൂടെ കടന്നുപോകും. അങ്ങിനെ നിങ്ങള്‍ക്ക് ഒരു ലോഗിന്‍ സൃഷ്ടിക്കാനും സ്ഥിരീകരണത്തിനായി നിങ്ങളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാനും സാധിക്കും.
സ്റ്റെപ്പ് 1 – ഇമെയ്ല്‍ ഐഡി & പാസ്‍വേര്‍ഡ്
ഒരു ലോഗിൻ ഇമെയിൽ വിലാസം തെരഞ്ഞെടുത്ത് ഒരു പാസ്‌വേഡ് സജ്ജീകരിക്കുക എന്നതാണ് സൈൻ-അപ്പ് പ്രക്രിയയുടെ ആദ്യ ഘട്ടം..
- ഇമെയിൽ – നിങ്ങളുടെ പൂർണ്ണമായ ഇമെയിൽ വിലാസം നൽകുക. ലോഗിൻ ചെയ്യാനും ഞങ്ങളിൽ നിന്ന് എന്തെങ്കിലും ആശയവിനിമയം സ്വീകരിക്കാനും നിങ്ങൾ ഉപയോഗിക്കേണ്ട ഇമെയിൽ വിലാസമാണിത്. നിങ്ങൾക്ക് പിന്നീട് നിങ്ങളുടെ ലോഗിൻ ഇമെയിൽ വിലാസം മാറ്റാൻ കഴിയില്ല.
- പാസ്‌വേഡ് – നിങ്ങൾക്ക് ഓർത്തിരിക്കാനാകുന്ന ശക്തമായ ഒരു പാസ്‌വേഡ് നൽകുക. പാസ്‌വേഡില്‍ കുറഞ്ഞത് 6 ക്യാരക്റ്ററുകളും പരമാവധി 64 ക്യാരക്റ്ററുകളും ഉള്‍പ്പെടുത്താം. 10 ക്യാരക്റ്ററുകളിൽ കൂടുതൽ നീളമുള്ള പാസ്‌വേഡുകൾ ഉപയോഗിക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു. നിങ്ങൾ ഇതിനകം മറ്റൊരു വെബ്‌സൈറ്റിൽ ഉപയോഗിച്ച പാസ്‌വേഡുകൾ ഉപയോഗിക്കരുത്. നിങ്ങളുടെ പാസ്‌വേഡിൽ വലിയക്ഷരങ്ങള്‍ക്കും അക്കങ്ങള്‍ക്കുമൊപ്പം @#$%^&-* പോലുള്ള പ്രത്യേക ക്യാരക്റ്ററുകളും ചേർക്കുക.
സ്റ്റെപ്പ് 2 – ഇമെയില്‍ വെരിഫിക്കേഷന്‍
നിങ്ങളുടെ ഇമെയിലും പാസ്‌വേഡും നൽകി സൈൻ അപ്പ് ക്ലിക്ക് ചെയ്‌താൽ, നിങ്ങളുടെ ഇമെയിൽ വിലാസത്തിൽ ഒരു സ്ഥിരീകരണ ഇമെയിൽ ലഭിക്കും
- ആ ഇമെയിലിലുള്ള ‘വെരിഫൈ ഇമെയിൽ’ ബട്ടണിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ വെരിഫിക്കേഷന്‍ ഉറപ്പാക്കിക്കഴിഞ്ഞാല്‍ അത് WazirX വെബ്‌സൈറ്റിലേക്ക് നിങ്ങളെ തിരികെ കൊണ്ടു പോകും! സ്ഥിരീകരണ ഇമെയിലിന് 15 മിനിറ്റ് മാത്രമേ സാധുതയുള്ളൂ എന്നത് ശ്രദ്ധിക്കുക. 15 മിനിറ്റിനുള്ളിൽ നിങ്ങൾ പരിശോധിച്ചുറപ്പിച്ചില്ലെങ്കിൽ, നിങ്ങളുടെ WazirX അക്കൗണ്ടിലേക്ക് വീണ്ടും ലോഗിൻ ചെയ്‌ത് ‘റീസെന്‍ഡ് വെരിഫിക്കേഷന്‍ ഇമെയിൽ’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
എന്തുകൊണ്ടാണ് എനിക്ക് വെരിഫിക്കേഷന്‍ ഇമെയില്‍ ലഭിക്കാത്തത്?
ചില സാഹചര്യങ്ങളിൽ, സ്ഥിരീകരണ ഇമെയിൽ വരാൻ 10 മിനിറ്റ് വരെ എടുത്തേക്കാം. ദയവായി ക്ഷമയോടെ ഇരിക്കുക. അതിനു ശേഷവും ഇമെയിൽ കാണുന്നില്ലെങ്കിൽ, ദയവായി നിങ്ങളുടെ സ്പാം/ജങ്ക്/പ്രമോഷൻ ഫോൾഡർ പരിശോധിക്കുക. നിങ്ങളുടെ സ്പാം/ജങ്ക്/പ്രമോഷൻ ഫോൾഡറിൽ ഇമെയിൽ കണ്ടെത്തുകയാണെങ്കിൽ, അവ സ്പാം/ജങ്ക് അല്ലെന്ന് അടയാളപ്പെടുത്തുക.
ഇമെയിൽ വീണ്ടും അയയ്‌ക്കുക – ‘റീസെന്‍ഡ് വെരിഫിക്കേഷൻ ഇമെയിൽ’ ബട്ടണ്‍ ക്ലിക്കുചെയ്‌ത് ഇമെയിൽ വീണ്ടും അയയ്‌ക്കാൻ നിങ്ങൾക്ക് WazirX-നോട് ആവശ്യപ്പെടാം.
സ്റ്റെപ്പ് 3 – 2FA സെറ്റപ്പ്
നിങ്ങളുടെ ഇമെയിൽ പരിശോധിച്ചുറപ്പിച്ചതിന് ശേഷം, മെച്ചപ്പെടുത്തിയ സുരക്ഷയ്ക്കായി 2FA സജ്ജീകരിക്കുക എന്നതാണ് അടുത്ത ഘട്ടം.
- ഓഥന്‍റിക്കേറ്റര്‍ 2FA (ശുപാര്‍ശ ചെയ്യുന്നത്): ടു-ഫാക്റ്റര്‍ ഓഥന്‍റി ക്കേഷന്‍ (2FA) – ക്രമീകരണം, മാറ്റം വരുത്തലും വീണ്ടെടുക്കലും
- മൊബൈൽ SMS – നിങ്ങളുടെ 10 അക്ക ഇന്ത്യൻ മൊബൈൽ നമ്പർ നൽകുക. തുടക്കത്തിൽ രാജ്യ കോഡോ ‘0’-മോ ഉൾപ്പെടുത്തരുത്. നിങ്ങളുടെ WazirX അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുമ്പോൾ നിങ്ങൾക്ക് OTP ലഭിക്കുന്ന നമ്പറും ഇതായിരിക്കും. നിങ്ങൾക്ക് ഒരു എസ്എംഎസ് വഴി OTP ലഭിക്കും. വെരിഫിക്കേഷന്‍ ബോക്‌സിൽ OTP നൽകി വെരിഫൈ ക്ലിക്ക് ചെയ്യുക.
എന്തുകൊണ്ടാണ് OTP എസ്എംഎസ് ലഭിക്കാതിരുന്നത്?
ചില സാഹചര്യങ്ങളിൽ, സ്ഥിരീകരണ എസ്എംഎസ് വരാൻ 10 മിനിറ്റ് വരെ എടുത്തേക്കാം. ദയവായി ക്ഷമയോടെ കാത്തിരിക്കുക. കൂടാതെ, നിങ്ങൾ ശരിയായ മൊബൈൽ നമ്പറാണോ നൽകിയതെന്ന് വീണ്ടും പരിശോധിക്കുക.
OTP വീണ്ടുമയക്കുക – റീസെന്‍ഡ് വെരിഫിക്കേഷന്‍ കോഡ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്‌ത് വെരിഫിക്കേഷന്‍ OTP വീണ്ടും അയയ്‌ക്കാൻ നിങ്ങൾക്ക് WazirX-നോട് ആവശ്യപ്പെടാം.
സ്റ്റെപ്പ് 4 – KYC വിശദാംശങ്ങള്‍
ഈ ഘട്ടത്തില്‍ നിങ്ങളുടെ KYC പൂർത്തിയാക്കുന്നതിനുള്ള ഒരു ഓപ്‌ഷൻ നൽകുന്നു. വേണമെങ്കിൽ ‘സ്‌കിപ്പ് ഫോർ നൗ’ ബട്ടണിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് അത് ഒഴിവാക്കാം. നിങ്ങൾ ഈ ഘട്ടം ഒഴിവാക്കുകയാണെങ്കിൽ, നിങ്ങളുടെ അക്കൗണ്ട് ഉപയോഗിച്ച് ക്രിപ്‌റ്റോകൾ നിക്ഷേപിക്കാനും വ്യാപാരം ചെയ്യാനും മാത്രമേ നിങ്ങൾക്ക് കഴിയൂ. അക്കൗണ്ട് സെറ്റിംഗ്‌സ് മെനുവിന് കീഴിലുള്ള ‘വെരിഫൈ KYC’ ഓപ്ഷനിൽ ക്ലിക്കു ചെയ്‌ത് നിങ്ങൾക്ക് പിന്നീട് KYC പൂർത്തിയാക്കാനാകും. നിങ്ങൾ ഈ ഘട്ടത്തില്‍ തന്നെ KYC പൂർത്തിയാക്കാൻ തെരഞ്ഞെടുക്കുകയാണെങ്കിൽ, നിങ്ങൾക്ക് നിങ്ങളുടെ ക്രിപ്‌റ്റോകൾ നിക്ഷേപിക്കാനും പിൻവലിക്കാനും വ്യാപാരം ചെയ്യാനും P2P ഉപയോഗിക്കാനും കഴിയും! ഡ്രോപ്പ്‌ഡൗണിൽ നിന്ന് നിങ്ങളുടെ രാജ്യം തിരഞ്ഞെടുത്ത് സമ്പൂർണ്ണ KYC എന്നതിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് KYC പൂർത്തിയാക്കാം. തുടർന്ന് നിങ്ങളുടെ വിശദാംശങ്ങൾ നൽകുന്നതിനും പരിശോധനക്ക് ക് KYC പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനുമായി ള്ള അടുത്ത ഘട്ടത്തിലേക്ക് നിങ്ങളെ കൊണ്ടുപോകും.
- പേര് – നിങ്ങളുടെ KYC ഡോക്യുമെന്‍റില്‍ കാണുന്നതുപോലെ നിങ്ങളുടെ പേര് നൽകുക. ഉദാ – നിങ്ങളുടെ ഡോക്യുമെന്‍റില്‍ രാഹുൽ തുക്കാറാം ഷെട്ടിഗർ എന്നാണ് പേര് എങ്കിൽ, ദയവായി ഫോമിലും രാഹുൽ തുക്കാറാം ഷെട്ടിഗർ എന്ന് നൽകുക.
- ജനനത്തീയതി – DD/MM/YYYY ഫോർമാറ്റിൽ നിങ്ങളുടെ DOB നൽകുക. ഉദാ – നിങ്ങളുടെ DOB 1989 ഏപ്രിൽ 1 ആണെങ്കിൽ, 01/04/1989 നൽകുക. ഒരു WazirX അക്കൗണ്ടിന് അപേക്ഷിക്കാൻ നിങ്ങൾക്ക് 18 വയസോ അതിൽ കൂടുതലോ പ്രായമുണ്ടായിരിക്കണം.
- വിലാസം – നിങ്ങളുടെ KYC ഡോക്യുമെന്‍റിൽ കാണുന്നതുപോലെ നിങ്ങളുടെ മുഴുവൻ വിലാസവും നൽകുക. നഗരം, സംസ്ഥാനം, പിൻ കോഡ് എന്നിവ ഈ ബോക്സിൽ നൽകരുത്, കാരണം അതിനായി പ്രത്യേക ബോക്സുകൾ ഉണ്ട്
- പ്രമാണങ്ങൾ – നിങ്ങൾ തെരഞ്ഞെടുത്ത രാജ്യത്തിന് അനുസരിച്ചു , നിങ്ങൾ ഒരു കൂട്ടം KYC പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. അതാത് ഫീൽഡുകളിലെ വിശദാംശങ്ങൾ ശ്രദ്ധാപൂർവ്വം പൂരിപ്പിച്ച് സൈൻ അപ്പ് ഫോമിൽ ചിത്രീകരിച്ചിരിക്കുന്നത് പോലെ നിങ്ങളുടെ KYC ഡോക്യുമെന്‍റിന്‍റെയും നിങ്ങളുടെ സെൽഫിയുടെയും സ്കാൻ ചെയ്ത പകർപ്പോ ഫോട്ടോയോ അപ്‌ലോഡ് ചെയ്യുക.
സബ്‍മിറ്റ് ക്ലിക്ക് ചെയ്യുന്നതിനു മുമ്പ്, ടൈപ്പിംഗ് പിശകുകളൊന്നും വരുത്തിയിട്ടില്ലെന്ന് ഉറപ്പാക്കുന്നതിനായി നിങ്ങളുടെ എല്ലാ വിശദാംശങ്ങളും ക്രോസ്-ചെക്ക് ചെയ്യുക. ഇത് നിങ്ങളുടെ സ്ഥിരീകരണ പ്രക്രിയയെ വേഗത്തിലാക്കും.
സാധാരണ ചോദ്യം
ഞാന്‍ വെരിഫിക്കേഷന്‍ വിശദാംശങ്ങള്‍ സബ്മിറ്റ് ചെയ്തുകഴിഞ്ഞാല്‍ പിന്നെ എന്താണ് സംഭവിക്കുന്നത്?
സബ്‍മിറ്റ് എന്നതിൽ ക്ലിക്ക് ചെയ്‌തുകഴിഞ്ഞാൽ, നിങ്ങളുടെ വിശദാംശങ്ങളും പ്രമാണങ്ങളും സ്ഥിരീകരണ പ്രക്രിയയിലേക്ക് നീങ്ങുന്നു. പരിശോധന പൂർത്തിയാകുമ്പോൾ, നിങ്ങളുടെ അക്കൗണ്ട് അംഗീകരിച്ചു കൊണ്ട് ഞങ്ങളിൽ നിന്ന് നിങ്ങൾക്ക് ഒരു ഇമെയിൽ ലഭിക്കും! സൈന്‍ അപ്പുകളുടെ അളവ് അനുസരിച്ച് സ്ഥിരീകരണ പ്രക്രിയയ്ക്ക് 72 മണിക്കൂർ വരെ എടുത്തേക്കാം. എന്നാൽ ഞങ്ങൾ കഴിയുന്നത്ര വേഗത്തിൽ ഇത് തീർപ്പാ ക്കാന്‍ ശ്രമിക്കുന്നു.
എന്തെങ്കിലും കാരണങ്ങളാൽ നിങ്ങളുടെ അക്കൗണ്ട് അംഗീകരിക്കപ്പെട്ടില്ലെങ്കിൽ, ഇമെയിലിലൂടെ അതിനിടയായിരിക്കാവുന്ന കാരണം സൂചിപ്പിക്കുകയും ആവശ്യമായ മാറ്റങ്ങൾ വരുത്താൻ നിങ്ങളോട് ആവശ്യപ്പെടുകയും ചെയ്യും, അതിലൂടെ ഞങ്ങൾക്ക് വീണ്ടും സ്ഥിരീകരണ പ്രക്രിയ നടത്താനാകും.:)
എന്തുകൊണ്ടാണ് എന്‍റെ KYC വെരിഫിക്കേഷന്‍ അംഗീകരിക്കപ്പെടാത്തത്?
വെരിഫൈഡ് നിക്ഷേപകരും വ്യാപാരികളുമാണ് WazirX പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കാൻ ഞങ്ങളുടെ സ്ഥിരീകരണ പ്രക്രിയയിൽ ഞങ്ങൾ ഉയർന്ന നിലവാരം പുലർത്തുന്നു. നിങ്ങളുടെ KYC സ്ഥിരീകരണം അംഗീകരിക്കപ്പെടാത്തതിന് ഇനിപ്പറയുന്നവയില്‍ ഒന്നോ അതിലധികമോ പൊതുവായ കാരണങ്ങളുണ്ടാകാം –
- വിശദാംശങ്ങളിലെ പൊരുത്തക്കേട് – പേരും വിലാസവും ഐഡി കാർഡ് നമ്പറും പോലുള്ള നിങ്ങളുടെ വിശദാംശങ്ങൾ നിങ്ങൾ സമർപ്പിച്ച KYC രേഖകളുമായി പൊരുത്തപ്പെടുന്നില്ല. സമർപ്പിക്കുന്നതിന് മുമ്പ് എല്ലാ വിശദാംശങ്ങളും എപ്പോഴും ക്രോസ്-ചെക്ക് ചെയ്യുക.
- ഡ്യൂപ്ലിക്കേറ്റ് അക്കൗണ്ട് – മറ്റൊരു WazirX അക്കൗണ്ടിനായി നിങ്ങൾ ഇതിനകം സമാനമായ വിശദാംശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. ഒരു വ്യക്തിക്കും WazirX-ൽ ഒരു അക്കൗണ്ടിൽ കൂടുതൽ ഉണ്ടാകരുത്.
ഞങ്ങളെ Twitter-ല്‍ (@wazirxindia) ഫോളോ ചെയ്യുക, ഒപ്പം ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ക്കും അറിയിപ്പുക ള്‍ക്കുമായി WazirX ടെലിഗ്രാം ചാനലില്‍ (https://t.me/wazirx) ജോയിന്‍ ചെയ്യുക.
നിരാകരണം: ക്രിപ്‌റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്‌റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.