Skip to main content

ഇന്ത്യയിൽ എങ്ങനെ ഒരു ക്രിപ്‌റ്റോ ജോലി നേടാം? (How to Get a Crypto Job in India)

By ഡിസംബർ 1, 2021മെയ്‌ 12th, 20224 minute read

കഴിഞ്ഞവര്‍ഷം മഹാമാരി പടര്‍ന്നു പിടിക്കുന്നതിനിടെ,      ഇന്ത്യയിലെ നഗരമേഖലകളിലെ       തൊഴിലില്ലായ്മ 20 ശതമാനത്തോളം ഉയര്‍ന്നു. അടഞ്ഞു കിടക്കുന്ന കടകൾ, ഓഫീസുകൾ, തൊഴില്‍ ലഭ്യതയുടെ അഭാവം തുടങ്ങിയവയാണ് ഇത്തരം വര്‍ധനയ്ക്ക് കാരണമായത്. എന്നിരുന്നാലും, തൊഴിലില്ലായ്മയിലേക്ക് സംഭാവന ചെയ്യുന്നവരുടെ പട്ടികയിൽ ഇല്ലാത്ത ഒരു മേഖലയായിരുന്നു ക്രിപ്റ്റോ മാർക്കറ്റ്.

ഏതാണ്ട് ഓരോ      മൂന്ന് മാസത്തിലും വിപണി കുതിച്ചുയരലിന് സാക്ഷ്യം വഹിക്കുന്നു,      കേടുപാടുകൾ പറ്റാതിരുന്ന വളരെ കുറച്ച് മേഖലകളിൽ ഒന്നായി ക്രിപ്‌റ്റോ മാർക്കറ്റ് തുടർന്നു. പകരം, അത് ആഗോളതലത്തിൽ പോലും കുതിച്ചു. ഇപ്പോൾ, ഒരു വ്യവസായത്തിൽ കുതിച്ചുചാട്ടം ഉണ്ടാകുമ്പോൾ, ആവശ്യകതയിലെ വർധനയ്ക്ക് അനുസരിച്ച് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു.

ക്രിപ്‌റ്റോയിലെ തൊഴിലവസരങ്ങൾ      ഇന്ത്യയിൽ വളരെയധികം വിജയവും വളർച്ചയും നേടിയിട്ടുണ്ട്. നിങ്ങൾ ഇന്ത്യയിൽ ഒരു ക്രിപ്‌റ്റോ കരിയറിനായി തിരയുകയാണെങ്കിൽ, അതു ലഭിക്കുന്നതിനു മുമ്പുള്ള നിങ്ങളുടെ അവസാന സ്റ്റോപ്പായി ഈ ലേഖനത്തെ കണക്കാക്കാം. വിവിധ തരം ജോലികൾ      മുതൽ നിങ്ങൾക്ക് ഒരെണ്ണം എങ്ങനെ നേടാം എന്നത് വരെ, ഇന്ത്യയിൽ ഒരു ക്രിപ്‌റ്റോ ജോലി കണ്ടെത്തുന്നതിനെയും നേടുന്നതിനെയും കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഞങ്ങൾ ഇതിൽ പ്രതിപാദിക്കുന്നു     .

ക്രിപ്റ്റോ മേഖലയിലെ വിവിധ തരം ജോലികള്‍

ക്രിപ്‌റ്റോ മേഖലയിലെ കരിയറിനെക്കുറിച്ചുള്ള പ്രധാന കാര്യം അവ വളരെ വൈവിധ്യപൂർണ്ണമാണ് എന്നതാണ്. ഒരു ക്രിപ്‌റ്റോ ജോലിക്ക് അപേക്ഷിക്കാൻ നിങ്ങൾ ഒരു സാങ്കേതിക വിദഗ്ധ      ആയിരിക്കണമെന്നില്ല.

ഡാറ്റാ സയന്‍റിസ്റ്റ്

ക്രിപ്‌റ്റോ വ്യവസായത്തിലെ ഏറ്റവും ഡിമാൻഡുള്ള ജോലികളിലൊന്ന് ഒരു ഡാറ്റാ സയന്‍റിസ്റ്റിന്‍റെ റോളാണ്.

ഫിൽട്ടർ ചെയ്യാത്ത വലിയ ഡാറ്റയിൽ നിന്ന് ഡാറ്റ സയന്‍റിസ്റ്റുകള്‍ പ്രവർത്തനക്ഷമമായ സ്ഥിതിവിവരക്കണക്കുകൾ സൃഷ്ടിക്കുകയും അതില്‍ നിന്ന് സൊലൂഷനുകള്‍ വികസിപ്പിക്കുകയും ചെയ്യുന്നു. മെഷീൻ ലേണിംഗ് പോലുള്ള നിരവധി ടൂളുകളും സ്‍കില്ലുകളും ഈ പ്രക്രിയയില്‍ സഹായകമാകുന്നു.

Get WazirX News First

* indicates required

അവസാന വരി വരെ ക്ഷമയോടെ വായിക്കുക.

ഉരുത്തിരിഞ്ഞുകഴിഞ്ഞാൽ, ഈ സ്ഥിതിവിവരക്കണക്കുകൾ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൈമാറുന്നു, ഇത് നിർണായക തീരുമാനങ്ങൾ എടുക്കാൻ സ്ഥാപനങ്ങളെ സഹായിക്കുന്നു.

ബ്ലോക്ക്ചെയിന്‍ ഡെവലപ്പര്‍

ബ്ലോക്ക്‌ചെയിൻ ഡെവലപ്മെന്‍റില്‍ രണ്ട് പ്രധാന റോളുകൾ ഉണ്ട്.

ബ്ലോക്ക്‌ചെയിൻ സോഫ്റ്റ്‌വെയർ ഡെവലപ്പറും കോർ ബ്ലോക്ക്‌ചെയിൻ ഡെവലപ്പറും ഉണ്ട്, രണ്ട് വിഭാഗങ്ങൾക്കും വ്യത്യസ്ത റോളുകൾ ആണുള്ളത്.

ഒരു ബ്ലോക്ക്‌ചെയിൻ സിസ്റ്റത്തിന്‍റെ ആർക്കിടെക്ചറും സുരക്ഷയും വികസിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം കോർ ബ്ലോക്ക്‌ചെയിൻ ഡെവലപ്പർക്കാണ്.

മറുവശത്ത്, ഒരു സോഫ്‌റ്റ്‌വെയർ ഡെവലപ്പർ വികേന്ദ്രീകൃത ആപ്ലിക്കേഷനുകൾ/സ്‌മാർട്ട് കരാറുകൾ സൃഷ്‌ടിക്കുകയും മേൽനോട്ടം വഹിക്കുകയും അവ ഉദ്ദേശിച്ച രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. ഒരു ബ്ലോക്ക്‌ചെയിൻ ഡെവലപ്പറായി നിങ്ങളുടെ കരിയർ ആരംഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഇന്ത്യയുടെ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളിലൊന്നായ WazirX-ല്‍ ഈ റോളിനുള്ള അവസരങ്ങള്‍ ഉണ്ട്.

ഈ ജോലിക്ക് നിങ്ങൾക്ക് ആവശ്യമായേക്കാവുന്ന കുറച്ച് വൈദഗ്ധ്യങ്ങള്‍ ഇതാ:

  •  ക്രിപ്റ്റോഗ്രഫി
  •  സ്മാർട്ട് കരാറുകളെയും ഡാറ്റാ ഘടനകളെയും കുറിച്ചുള്ള അറിവ്
  •  ബ്ലോക്ക്‌ചെയിൻ      ആർക്കിടെക്ചറിനെക്കുറിച്ചുള്ള ധാരണ
  • വെബ് ഡെവലപ്മെന്‍റ്

 

ക്രിപ്റ്റോ മാര്‍ക്കറ്റ് അനലിസ്റ്റ്

ക്രിപ്‌റ്റോ വൈദഗ്ധ്യങ്ങള്‍ ഉള്ള പ്രൊഫഷണലുകളെ നിയമിക്കുന്നതിന് ഓർഗനൈസേഷനുകൾ കൂടുതൽ മുൻഗണന നൽകുന്നു. ഒരു ബിസിനസ്സിന്‍റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി, ക്രിപ്‌റ്റോ ഫീൽഡിൽ വൈദഗ്ധ്യമുള്ള ആളുകൾക്ക് നല്ല ഡിമാൻഡുണ്ട്.

ക്രിപ്‌റ്റോ അനലിസ്റ്റുകൾ അതിനായി യത്നിക്കുന്നു. വിശകലനം, സ്ഥിതിവിവരക്കണക്കുകൾ നൽകൽ, ഗവേഷണം, പ്രവചനങ്ങൾ നടത്തൽ എന്നിവക്കൊപ്പം മാര്‍ക്കറ്റ് ട്രെന്‍ഡുകള്‍, ഡിമാൻഡ്, വിലകൾ തുടങ്ങിയവയുടെ നിരീക്ഷണവും അവരുടെ ഉത്തരവാദിത്തമാണ്. ഒരു ക്രിപ്‌റ്റോ ഡാറ്റ സയന്‍റിസ്റ്റിന്‍റെ പ്രവര്‍ത്തനങ്ങളോട് ഇതിന് സാമ്യമുണ്ട്, പക്ഷേ രണ്ടും സമാനമല്ല. 

സാങ്കേതിക വിദ്യകളും മികച്ച വിലയിരുത്തലും ഉപയോഗിച്ച്, ഉപഭോക്താക്കൾക്കും നിക്ഷേപകർക്കും നിക്ഷേപ നിർദ്ദേശങ്ങളും നിക്ഷേപ അവസര ശുപാർശകളും നൽകുന്നതുപോലുള്ള വൈദഗ്ധ്യങ്ങള്‍ ഈ ജോലിക്ക് ആവശ്യമാണ്.

കസ്റ്റമര്‍ സപ്പോര്‍ട്ട് എക്സിക്യൂട്ടിവ്

നല്ല കസ്റ്റമര്‍ സപ്പോര്‍ട്ടില്ലാതെ ഒരു ബിസിനസ്സിനും നന്നായി പ്രവർത്തിക്കാൻ കഴിയില്ല. ഓരോ ദിവസവും കൂടുതൽ ഉപയോക്താക്കള്‍ വരുന്ന, ഒരു വളരുന്ന വ്യവസായമെന്ന നിലയിൽ, കസ്റ്റമര്‍ സപ്പോര്‍ട്ടിന് ആളുകളെ ആവശ്യമായി വരുന്നത് വളരെ സ്വാഭാവികമാണ്.

നമുക്കറിയാവുന്നതുപോലെ, ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകൾ ഒരേസമയം ആയിരക്കണക്കിന് ഉപയോക്താക്കളുമായാണ് ഓൺലൈനിൽ പ്രവർത്തിക്കുന്നത്. ഭീമമായ സംഖ്യയിലുള്ള      ഉപയോക്താക്കളെയും അവരുടെ അന്വേഷണങ്ങളെയും കൈകാര്യം ചെയ്യുക എന്നതാണ് ഈ ജോലിയുടെ അടിസ്ഥാനപരമായ കാര്യം.

അതുപോലെ, ഈ റോളിന് ബന്ധങ്ങൾ കൈകാര്യം ചെയ്യാനും കെട്ടിപ്പടുക്കാനും കമ്മ്യൂണിറ്റികളുമായി ഇടപഴകാനും അവബോധം സൃഷ്ടിക്കുന്നതിനുള്ള ഇവന്‍റുകൾ സംഘടിപ്പിക്കാനുമുള്ള കഴിവുകൾ ആവശ്യമാണ്.

മൊത്തത്തിൽ, ഏതെങ്കിലും സംശയങ്ങൾ പരിഹരിക്കുന്ന ഘട്ടത്തില്‍ ഉപഭോക്താക്കൾക്ക് നല്ല അനുഭവമാണ് ലഭിക്കുന്നതെന്ന് നിയുക്തനായ ജീവനക്കാരൻ ഉറപ്പാക്കണം. WazirX പോലുള്ള ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകൾ അവരുടെ ഉപയോക്തൃ സമൂഹത്തിന്റെ      സംതൃപ്തിക്ക് വലിയ പ്രാധാന്യം കൊടുക്കയും      കസ്റ്റമര്‍ സപ്പോര്‍ട്ടില്‍ നിലവില്‍ ജോലി അവസരങ്ങള്‍ നല്‍കുകയും ചെയ്യുന്നു. 

ക്രിപ്റ്റോ മാര്‍ക്കറ്റിംഗ്

ഏതൊരു ബിസിനസ്സിന്‍റെയും തുടക്കം മുതലുള്ള അതിന്‍റെ പ്രവര്‍ത്തന കാലയളവില്‍ ഉടനീളം മാർക്കറ്റിംഗ് ഒരു പ്രധാന ഭാഗമാണ്. മാര്‍ക്കറ്റിംഗ് ഉപഭോക്തൃ അടിത്തറ വികസിപ്പിക്കുന്നതിനും ഉൽപ്പന്നത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും മാത്രമല്ല, മത്സരത്തെ നേരിടാനും ഉൽപ്പന്നങ്ങളും സേവനങ്ങളും മെച്ചപ്പെടുത്താനുമുള്ള ഒരു വഴിയായും പ്രവര്‍ത്തിക്കുന്നു.

ക്രിപ്‌റ്റോ മേഖലയില്‍ മാര്‍ക്കറ്റിംഗ് അതിന്‍റെ എല്ലാ രൂപങ്ങളിലും റോളുകളിലും കൂടുതൽ പ്രാധാന്യമർഹിക്കുന്നതാണ്. കാരണം ഈ വ്യവസായം അതിന്‍റെ പ്രാരംഭ ഘട്ടത്തിലാണ്. അതിന്‍റെ ടാർഗെറ്റ് പ്രേക്ഷകരില്‍ നിന്നുള്ള എല്ലാ ഹൈപ്പും ശ്രദ്ധയും ആവശ്യമാണ്.

ഉദാഹരണത്തിന്, കാമ്പെയ്‌നുകൾ രൂപകൽപ്പന ചെയ്യാനും NFT-കൾ, ETF-കൾ പോലുള്ള ക്രിപ്‌റ്റോ ഉൽപ്പന്നങ്ങളുടെ ലോഞ്ചിംഗിലും അവയുടെ വിപണി വളര്‍ത്തുന്നതിലും സഹായിക്കാനും മാര്‍ക്കറ്റേര്‍സിന് കഴിയും. സാധ്യതയുള്ള ഉപയോക്താക്കളെ തിരിച്ചറിയുന്നതിലൂടെയും ട്രെൻഡുകൾ നിരീക്ഷിക്കുന്നതിലൂടെയും, മാര്‍ക്കറ്റേര്‍സിന് ലാഭവും വിപണി വിഹിതവും വർദ്ധിപ്പിക്കുന്നതിനുള്ള തന്ത്രങ്ങൾ വികസിപ്പിക്കാൻ കഴിയും.

ഫിനാന്‍സ് എക്സിക്യൂട്ടിവ്

ഈ മേഖലയില്‍ അത്രയൊന്നും സാങ്കേതിക-അധിഷ്‌ഠിതമല്ലാത്ത ചുരുക്കം ചില ജോലികളിൽ ഒന്നായതിനാൽ, നിങ്ങള്‍ക്ക് പലര്‍ക്കും ഫിനാൻസ് വിഭാഗത്തിലെ പല തൊഴിലുകളും തെരഞ്ഞെടുക്കാനാകും. അവയില്‍ ചിലത് ഇവയാണ്:

  • ഇന്‍വെസ്റ്റ് അനലിസ്റ്റ്
  • റിസ്ക് അനലിസ്റ്റ്
  • വെഞ്ച്വര്‍ കാപ്പിറ്റല്‍ അനലിസ്റ്റ്
  • ഫിനാന്‍സ് റിസര്‍ച്ച് എന്‍ജിനീയര്‍ 
  • ബിസിനസ് ഡെവലപ്മെന്‍റ് മാനേജര്‍ 

ക്രിപ്‌റ്റോയിൽ നിക്ഷേപിക്കുന്നത് അപകടസാധ്യതയുള്ള കാര്യമാണ്, സാമ്പത്തിക വിദഗ്ധരേക്കാൾ നന്നായി ആർക്കും ഇക്കാര്യം കമ്പനികൾക്ക് വിശദീകരിച്ചു നല്‍കാന്‍ കഴിയില്ല. ക്രിപ്‌റ്റോയിൽ സ്വയം നിക്ഷേപിക്കുന്നതിനായാലും നിക്ഷേപകർക്ക് ഉപദേശം നൽകുന്നതിനായാലും, ഈ തൊഴിലിന് ക്രിപ്റ്റോ മേഖലയില്‍ താരതമ്യേന വിശാലമായ സാധ്യതയാണുള്ളത്. 

മുകളില്‍ നല്‍കിയിട്ടുള്ള പട്ടികയും സമഗ്രമല്ല, ക്രിപ്റ്റോ മേഖലയിലെ മറ്റനേകം ഫിനാന്‍സ് ജോലികളും നിങ്ങള്‍ക്ക് തിരഞ്ഞു കണ്ടെത്താനാകും എന്നത് തീര്‍ച്ചയാണ്.

ഇന്ത്യയില്‍ എങ്ങനെയാണ് ഒരു ക്രിപ്റ്റോ ജോലി ലഭിക്കുക? 

ഇന്ത്യയിൽ ഒരു ക്രിപ്‌റ്റോ ജോലി കണ്ടെത്തുന്നത് അനായാസമാണ്, ഇന്‍റർനെറ്റിന് നന്ദി. Google, LinkedIn      എന്നിവയിലും naukri.com പോലുള്ള മറ്റ് കരിയർ പ്ലാറ്റ്‌ഫോമുകളിലും വെറുതേ സെര്‍ച്ച് ചെയ്താല്‍ ഇന്ത്യക്കാര്‍ക്ക് ഇത്തരം ജോലികള്‍ കാണാനാകും     . സ്റ്റാർട്ടപ്പുകൾ പലപ്പോഴും ധാരാളം അവസരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്ന Angel പോലെയുള്ള, ഇക്കാര്യത്തിലെ കൂടുതൽ മികച്ച പ്ലാറ്റ്‌ഫോമുകളും നിങ്ങൾക്ക് നോ     ക്കാവുന്നതാണ്.

സാധാരണ വ്യവസായങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, നൈപുണ്യങ്ങളിലും യോഗ്യതകളിലുമുള്ള കാര്‍ക്കശ്യ സ്വഭാവം ഇല്ലാത്തതാണ് ക്രിപ്റ്റോ വ്യവസായത്തിനായി പ്രവർത്തിക്കുന്നതിനുള്ള മറ്റൊരു നേട്ടം. ക്രിപ്‌റ്റോ വ്യവസായം ഏകദേശം 12 വർഷം പിന്നിട്ടിട്ടേ ആയിട്ടുള്ളൂ, അത് ഇപ്പോഴും വളരുകയാണ്.

നിങ്ങളുടെ റിക്രൂട്ടർമാർക്ക്, ജോലി ആവശ്യതകളുമായി കൃത്യമായി പൊരുത്തപ്പെടുന്ന ജീവനക്കാരെ കണ്ടെത്താനായിട്ടുണ്ടാകില്ല. കാരണം, അവരും ഈ മേഖലയില്‍ അനുഭവപരിചയമില്ലാത്തവരായിരിക്കാം, പക്ഷേ കാര്യങ്ങള്‍ പഠിക്കുന്നവര്‍ അവസാനം വിജയത്തിലെത്തുന്നു. നിങ്ങൾക്ക് നല്ല മനോഭാവവും ഓരോ ദിവസവും പഠിക്കാനുള്ള താല്‍പ്പര്യവും ഉള്ളിടത്തോളം, ക്രിപ്‌റ്റോകറൻസിയിലെ ഒരു ജോലി നിങ്ങളുടെ കൈകളിൽ നിന്ന് വളരെ അകലെയായിരിക്കില്ല. നിങ്ങൾ ഈ വ്യവസായത്തിൽ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഈ രണ്ട് ഗുണങ്ങളും നിർബന്ധമാണ്. ബാലൻസ് ഷീറ്റ് എന്താണെന്ന് നിങ്ങൾക്ക് അറിയില്ലെങ്കിൽ നിങ്ങൾക്ക് ധനകാര്യ മേഖലയില്‍ ഒരു ജോലി ലഭിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ലല്ലോ?.

ഉപസംഹാരം

നിലവിൽ, ഇന്ത്യയിൽ ധാരാളം ക്രിപ്‌റ്റോ ജോലികൾ ഉണ്ട്. കൂടാതെ, ഇവയില്‍ പല ജോലികള്‍ക്കും പ്രോഗ്രാമിംഗ് അല്ലെങ്കിൽ കോഡിംഗ് കഴിവുകൾ ആവശ്യമില്ല. ഈ പുതിയ വ്യവസായം ഉയർന്നു വന്നതു മുതൽ, അത് നിരവധി അവസരങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. ഒരു ക്രിപ്‌റ്റോ വിദഗ്ദ്ധനാകേണ്ടത് അത്യാവശ്യമല്ല, എന്നിരുന്നാലും നിങ്ങളുടെ ഫീൽഡിന്‍റെ അടിസ്ഥാനകാര്യങ്ങൾ നിങ്ങൾ പഠിച്ചാൽ നന്നായിരിക്കും.

മൊത്തത്തിൽ, നിങ്ങൾക്ക് ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയിൽ താൽപ്പര്യമുണ്ടെങ്കിൽ, അതിന് സംഭാവന നൽകാൻ കഴിയുമെങ്കിൽ, അനുയോജ്യമായ ഏത് റോളിനു വേണ്ടിയാണെങ്കിലും സ്ഥാപനങ്ങൾക്ക് നിങ്ങളെ വേഗത്തിൽ നിയമിക്കാൻ കഴിയും.

ക്രിപ്‌റ്റോ ജോലികളെക്കുറിച്ചുള്ള ഏറ്റവും നല്ല വശം എന്തെന്നാല്‍, അതിന് വിദ്യാഭ്യാസ പശ്ചാത്തലത്തിന്‍റെ കാര്യത്തില്‍ വലിയ അതിരുകളില്ല എന്നതാണ്. ആവശ്യമുള്ള ജോലിയില്‍ നിങ്ങൾക്ക് എത്ര നന്നായി പ്രവർത്തിക്കാൻ കഴിയും എന്നതാണ് പരിഗണിക്കപ്പെടുക. ഏത് ക്രിപ്‌റ്റോ ജോലിക്കാണ് നിങ്ങൾ അപേക്ഷിക്കുന്നത്? ചുവടെ കമന്‍റായി ഞങ്ങളോട് പറയുക! 

നിരാകരണം: ക്രിപ്‌റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്‌റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.

Leave a Reply