Skip to main content

How to use TradingView on WazirX?

By ഡിസംബർ 15, 2021മെയ്‌ 10th, 20223 minute read
WazirX-logo-banner

WazirX അതിന്‍റെ പ്ലാറ്റ്‌ഫോമിൽ (വെബ്/മൊബൈൽ) ട്രേഡിംഗ്‍വ്യൂവിൽ (TradingView) നിന്നുള്ള ചാർട്ടുകളെ പിന്തുണയ്ക്കുന്നു. പല ഉപയോക്താക്കൾക്കും ഇക്കാര്യം അറിയില്ലായിരിക്കാം. ട്രേഡിംഗ്‍വ്യൂ ഉപയോഗിച്ച് വളരെ വിശദമായ സാങ്കേതിക വിശകലനം നടത്താൻ നിങ്ങൾക്ക് ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കാം. അത് എങ്ങനെയെന്ന് ഈ ബ്ലോഗിലൂടെ വിശദീകരിക്കാൻ ഞാൻ ശ്രമിക്കുകയാണ്. അപ്പോള്‍ നമുക്ക് തുടങ്ങാം.

നിങ്ങളുടെ ഡെസ്‌ക്‌ടോപ്പിൽ നിന്ന് WazirX അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുമ്പോൾ, സ്‌ക്രീനിന്‍റെ മധ്യഭാഗത്തായി ട്രേഡിംഗ്‍വ്യൂ ചാർട്ട് നിങ്ങൾ കാണും. ആദ്യം ഇവിടെയുള്ള കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കാം.

P1: ഇവിടെയാണ് നിങ്ങൾക്ക് ചാർട്ടിന്‍റെ പേരും നിങ്ങൾ നോക്കുന്ന വിപണിയും കാണാൻ കഴിയുന്നത്. ഇപ്പോൾ ഇവിടെയുള്ള ചാർട്ട് BTC/INR മാർക്കറ്റ് ആണ്.

P2: ഇവിടെയാണ് നിങ്ങൾക്ക് കാൻഡിൽസ്റ്റിക്കിന്‍റെ സമയപരിധി മാറ്റാൻ കഴിയുന്നത്. 1M എന്നാൽ 1 മിനിറ്റ്, 5M എന്നാൽ 5 മിനിറ്റ്, 1H എന്നാൽ 1 മണിക്കൂർ, 1D എന്നാൽ 1 ദിവസം, 1W എന്നാൽ 1 ആഴ്ച. ഇവിടെ നമ്മൾ 1D തെരഞ്ഞെടുത്തു – അതിനർത്ഥം – ചാർട്ടിലെ ഓരോ കാന്‍ഡില്‍സ്റ്റിക്കും 1 ദിവസത്തെ സമയപരിധിയുള്ളതാണ്. 1H തെരഞ്ഞെടുത്താൽ നമുക്ക് കൂടുതൽ ആഴത്തിൽ പോയി കൂടുതൽ ഗ്രാനുലാർ വിശദാംശങ്ങൾ കാണാൻ കഴിയും. നമ്മൾ ആഴത്തിൽ പോകുന്തോറും വിപണി കൂടുതൽ ചാഞ്ചാട്ട സ്വഭാവമുള്ളതാണെന്ന് കാണും.

Get WazirX News First

* indicates required

P3: കഴ്‌സർ എവിടെയാണോ ഉള്ളത് ആ പ്രത്യേക കാന്‍ഡില്‍ സ്റ്റിക്കിന്‍റെ വിവരങ്ങൾ നിങ്ങൾക്ക് ഇവിടെ കാണാൻ കഴിയും. WazirX-ൽ, BTC/INR മാർക്കറ്റിലും 1D കാന്‍ഡില്‍ സ്റ്റിക്കിലും വിവരങ്ങൾ കാണിക്കുന്നത് നമുക്ക് കാണാം. O (ഓപ്പണ്‍) H (ഹൈ) L (ലോ) C (ക്ലോസ്) വിലകളും അവസാന കാന്‍ഡില്‍ സ്റ്റിക്ക് (+3951) ക്ലോസ് മുതലുള്ള മാറ്റവും അതിന്‍റെ ശതമാനത്തിലുള്ള മാറ്റവും (0.09%) കാണാവുന്നതാണ്.

P4: ഇവിടെ, നിങ്ങൾക്ക് വ്യാപാരത്തിന്‍റെ വോളിയവും നിലവിലെ കാന്‍ഡില്‍ സ്റ്റിക്കിന്‍റെ ഹൈ-ലോയും കാണാൻ കഴിയും. WazirX-ൽ BTC ട്രേഡ് ചെയ്ത അവസാന വിലയും ദൃശ്യമാണ്.

P5: Fx എന്നത് ഫംഗ്‌ഷനുകൾ അല്ലെങ്കിൽ സൂചകങ്ങളെ കുറിക്കുന്നതാണ്. താഴെ ഇതിനെക്കുറിച്ച് കൂടുതല്‍ വിശദമായി പറയുന്നുണ്ട്. അതിനടുത്തുള്ള ബോക്‌സിൽ ക്ലിക്ക് ചെയ്‌താൽ, നിങ്ങൾ ഫുള്‍-സ്‌ക്രീൻ മോഡിൽ പ്രവേശിക്കും.

P6: ഈ പോയിന്‍റില്‍ ക്ലിക്ക് ചെയ്‌ത് നിങ്ങൾക്ക് ഈ BTC/INR മാർക്കറ്റ് നിങ്ങളുടെ പ്രിയപ്പെട്ടതായി സജ്ജീകരിക്കാം.

P7: സാങ്കേതിക വിശകലനത്തിനായി ഉപയോഗിക്കാവുന്ന, ട്രേഡിംഗ്‍വ്യൂവിന്‍റെ കൂടുതൽ ടൂളുകള്‍ ഇവിടെ ക്ലിക്ക് ചെയ്യുന്നതിലൂടെ കാണാനാകും. നമ്മൾ ഇത് പിന്നീട് വിശദമായി വിവരിക്കുന്നുണ്ട്.

P8: ഇവിടെ, അതിന് മുകളിലുള്ള കാന്‍ഡില്‍സ്റ്റിക്കില്‍ ഉണ്ടായ ട്രേഡ് വോള്യം നമ്മള്‍ കാണുന്നു. അതിന് മുകളിലുള്ള ആ കാന്‍ഡില്‍ സ്റ്റിക്കിലെ ഏറ്റവും കുറഞ്ഞ വിലയ്ക്കും ഉയർന്ന വിലയ്ക്കും സംഭവിച്ച ട്രേഡ് വോള്യം ആണത്. 

P9: ഇവയാണ് നമ്മള്‍ ക്രിപ്‌റ്റോയുടെ വില ചലനം കാണുന്ന കാന്‍ഡില്‍സ്റ്റിക്കുകള്‍

P10: ചാർട്ടിന്‍റെ X-ആക്സിസില്‍ നല്‍കിയിട്ടുള്ളത് തീയതിയാണ്.

P11: ചാർട്ടിൽ മാറ്റങ്ങൾ വരുത്താനുള്ള സെറ്റിംഗ്‍സ് ബട്ടണാണിത്. നമ്മള്‍ അധികം വൈകാതെ ഇതിനെക്കുറിച്ച് പറയും.

P12: Y-ആക്സിസില്‍ നല്‍കിയിട്ടുള്ളത് ക്രിപ്റ്റോയുടെ വിലയാണ്

ഇപ്പോൾ നമ്മൾ ഓരോ സ്‌ക്രീൻ ഘടകവും മനസ്സിലാക്കിയ സ്ഥിതിക്ക്, മുകളിൽ വലതുവശത്തുള്ള Fx ബട്ടണിൽ ക്ലിക്ക് ചെയ്‌ത് MACD, RSI ഇൻഡിക്കേറ്റർ (അല്ലെങ്കിൽ ഫംഗ്ഷന്‍സ്) ചേർക്കാം.

നിങ്ങൾ Fx ക്ലിക്ക് ചെയ്യുമ്പോൾ, മുകളിലെ ചിത്രത്തിൽ കാണുന്നതു പോലെയുള്ള ഒരു പോപ്പ്അപ്പ് നിങ്ങൾ കാണും. നിങ്ങൾക്ക് ഇവിടെ MACD, RSI എന്നിവ തിരയാം. അവ നിങ്ങളുടെ ചാർട്ടിൽ ചേർത്തുകഴിയുമ്പോള്‍ നിങ്ങൾക്ക് അറിയാൻ കഴിയുന്നതാണ് താഴെത്തെ ചാര്‍ട്ടിലുള്ളത്.

ഇവിടെയെല്ലാം തിങ്ങിഞെരുങ്ങി കിടക്കുന്നതായി തോന്നുന്നു. നമുക്ക് ഫുള്‍-സ്‌ക്രീൻ മോഡിലേക്ക് പോകാം.

ഫുൾ സ്‌ക്രീൻ ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ മുകളിലെ ചിത്രത്തിലുള്ളതു കാണാം. ഇവിടെ നിങ്ങൾക്ക് MACD, RSI എന്നിവ വളരെ നന്നായി കാണാൻ കഴിയും. ട്രേഡിംഗ്‍വ്യൂവിൽ നിന്നുള്ള കൂടുതൽ ടൂളുകൾ കാണാൻ താഴെ ഇടതുവശത്തുള്ള നീല ബട്ടണിൽ ക്ലിക്ക് ചെയ്യാം.

ചാർട്ടുകൾ വിശകലനം ചെയ്യാൻ ഉപയോഗിക്കാവുന്ന നിരവധി ടൂളുകൾ ഇപ്പോൾ സ്ക്രീനിൽ കാണാം. എന്നാൽ മുന്നോട്ടുപോകുന്നതിന് മുമ്പ്, ചുവടെ വലതുവശത്തുള്ള സെറ്റിംഗ്‍സ് ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് നമുക്ക് ഡാർക്ക് മോഡിലേക്ക് തീം മാറ്റാം.

ബട്ടണിൽ ക്ലിക്ക് ചെയ്‌ത ശേഷം, ലിസ്റ്റിന്‍റെ ചുവടെയുള്ള ‘സെറ്റിംഗ്‍സ്’ ഓപ്ഷൻ നമുക്ക് കാണാൻ കഴിയും.

ഇവിടെ നമുക്ക് ഇപ്പോൾ ‘അപ്പിയറന്‍സ്’ ഓപ്ഷൻ കാണാം. നമുക്ക് ബാക്ക്ഗ്രൗണ്ടായി കറുപ്പ് തെരഞ്ഞെടുത്ത ശേഷം, ലംബവും തിരശ്ചീനവുമായ ഗ്രിഡ്‍‌ലൈനുകളില്‍ ഒരു ഷെയ്ഡ് കുറയ്ക്കാം. ഡിസ്‌പ്ലേയിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തി കഴിഞ്ഞപ്പോൾ ഇത് ഇങ്ങനെയാണ് കാണപ്പെടുന്നത്.

Chart, histogram

Description automatically generated

എന്‍റെ അഭിപ്രായത്തില്‍ ഇപ്പോൾ ഇത് വളരെ മികച്ചതായി തോന്നുന്നു. അപ്പോള്‍, താഴെ ഇടത് കോണിൽ ക്ലിക്ക് ചെയ്‌ത് ആക്‌സസ് ചെയ്യാൻ കഴിയുന്ന ട്രേഡിംഗ്‍വ്യൂ ടൂളുകളിലേക്ക് നമുക്ക് ശ്രദ്ധ തിരിക്കാം. 

ഇവിടെ മുകളിൽ, BTC കഴിഞ്ഞ കുറച്ച് ദിവസങ്ങളായി (അല്ലെങ്കിൽ കഴിഞ്ഞ കുറച്ച് കാന്‍ഡില്‍സ്റ്റിക്സ്) മുകളിലേക്ക് ദിശ മാറ്റിയത് കാണാൻ ഞാൻ ട്രെൻഡ് ലൈൻ ടൂൾ ഉപയോഗിച്ചതായി നിങ്ങൾക്ക് കാണാൻ കഴിയും. കൂടാതെ, BTC കുറയുമ്പോൾ ട്രേഡ് വോള്യം താരതമ്യേന കുറവായിരുന്നുവെന്നും ഞാൻ ശ്രദ്ധിച്ചു. 

Chart, histogram

Description automatically generated

MACD ഇൻഡിക്കേറ്റർ ഫ്ലിപ്പ് ചെയ്യുന്നത് ഞാൻ ശ്രദ്ധിച്ചു, ഒപ്പം പാരമ്യത്തിന്‍റെ ഫ്ലിപ്പിംഗ് നടക്കുന്നതായും കാണുന്നു. കഴിഞ്ഞ തവണ ഈ ഫ്ലിപ്പ് സംഭവിച്ചപ്പോൾ BTC-യിൽ കാര്യമായ ബുൾ റൺ നടന്നതായും നമുക്ക് കാണാൻ കഴിയും.

Chart, histogram

Description automatically generated

BTC-ക്ക് വളരാൻ കൂടുതൽ ഇടമുണ്ടെന്ന് RSI വിശകലനം കാണിക്കുന്നു.

ഉപയോഗിക്കാവുന്ന മറ്റ് നിരവധി ടൂളുകൾ ചാർട്ടിൽ ഉണ്ട്. ട്രെൻഡുകൾ തിരിച്ചറിയുന്നതിനും നിങ്ങളുടെ ട്രേഡിംഗ് പൊസിഷനുകൾ കൈകാര്യം ചെയ്യുന്നതിനുമുള്ള ഒരു ശക്തമായ ടൂളാണ് ട്രേഡിംഗ്‍വ്യൂ. WazirX ചാർട്ടുകളിൽ ലഭ്യമായ ടൂളുകളുടെ ലിസ്റ്റ് താഴെ കൊടുത്തിരിക്കുന്നു:

ഞങ്ങളുടെ ട്യൂട്ടോറിയലിനായി ഞങ്ങൾ ചില ടൂളുകൾ ഉപയോഗിച്ചിട്ടുണ്ട്: ട്രെൻഡ് ലൈൻ ടൂൾ (ചാർട്ടിലെ വരികൾ അടയാളപ്പെടുത്താൻ), അനോട്ടേഷന്‍ ടൂൾ (സ്‌ക്രീനിൽ എഴുതാൻ) എന്നിങ്ങനെ. എന്തുകൊണ്ട് നിങ്ങളുടെ WazirX അക്കൗണ്ടിൽ ഇന്ന്തന്നെ കൂടുതൽ ടൂളുകൾ പരീക്ഷിച്ച് നോക്കിക്കൂടാ? എന്തെങ്കിലും വിട്ടുപോയതായി നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ, നിങ്ങളുടെ സംശയങ്ങൾ താഴെ കമന്‍റായി എഴുതാം, ഞാൻ അവയ്ക്ക് ഉത്തരം നൽകും.

നിരാകരണം: ക്രിപ്‌റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്‌റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.

Leave a Reply