
Table of Contents
നമസ്തേ സോദരരേ! ഏപ്രിലിൽ WazirX-ൽ എന്തൊക്കെ സംഭവിച്ചു എന്നതിന്റെ പ്രതിമാസ റിപ്പോർട്ട് ഇതാ.
കഴിഞ്ഞ മാസം എന്തു സംഭവിച്ചു?
[ചെയ്തവ ] 17 പുതിയ മാർക്കറ്റ് ജോഡികൾ: ഞങ്ങൾ കഴിഞ്ഞ മാസം USDT മാർക്കറ്റിലേക്ക് 13 ടോക്കണുകളും INR മാർക്കറ്റിലേക്ക് 4 ടോക്കണുകളും ചേർത്തു! നിങ്ങൾക്ക് ഇപ്പോൾ WazirX-ൽ APE, OXT, OXT, WOO, KDA, MULTI, IDEX, ACA, JOE, MC, NAS, ALCX, HIGH, RNDR, PLA, FOR, GMT, BNX എന്നിവ വാങ്ങാനും വിൽക്കാനും വ്യാപാരം ചെയ്യാനും കഴിയും. നിങ്ങളുടെ പ്രിയപ്പെട്ട ജോഡികൾ ഇവിടെ വ്യാപാരം ചെയ്ത് തുടങ്ങൂ!
[ചെയ്തവ ] ആപ്പിൽ വില അല ർട്ട് ഫീച്ചർ: ഞങ്ങളുടെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച അനുഭവങ്ങൾ നൽകുന്നതിനായി WazirX-ൽ എന്നും പ്രവർത്തിച്ചിട്ടുണ്ട്. അതിനാൽ, ഉപയോക്താവിന്റെ ആവശ്യങ്ങളും മുൻഗണനകളും മനസ്സിൽ വെച്ചു കൊണ്ട്, ഞങ്ങളുടെ ഉപയോക്താക്കൾക്ക് ഇപ്പോൾ WazirX ആപ്പിൽ തന്നെ അവരുടെ പ്രിയപ്പെട്ട കോയിനുകൾ /ടോക്കണുകൾക്കായി ‘വില അലേർട്ടുകൾ’ പ്രവർത്തനക്ഷമമാക്കാൻ കഴിയുമെന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്! അതിനെക്കുറിച്ച് ഇവിടെ കൂടുതലറിയുക.
ഞങ്ങൾ എന്ത് നിർമ്മിച്ചു കൊണ്ടിരിക്കുന്നു?
[നടന്നുകൊണ്ടിരിക്കുന്നു] AMM പ്രോട്ടോക്കോൾ: ഞങ്ങളുടെ DEX ആശ്രയിക്കുന്ന ചില പ്രോട്ടോക്കോളുകളിൽ അപ്രതീക്ഷിത കാലതാമസം ഉണ്ടായിട്ടുണ്ട്. ഇത് ലോഞ്ച് ചെയ്യുന്നതിൽ താമസം ഉണ്ടാക്കുന്നു. . ഇപ്പോൾ, ഇതിന് എത്ര സമയമെടുക്കും എന്നതിനെക്കുറിച്ച് ഞങ്ങൾക്ക് ഇപ്പോൾ ഉറപ്പില്ല . പ്രക്രിയ ത്വരിതപ്പെടുത്തുന്നതിന് ഞങ്ങൾ പ്രോട്ടോക്കോൾ ടീമിനൊപ്പം വളരെ കഠിനമായി പ്രവർത്തിക്കുന്നുണ്ടെന്ന് അറിയുക .
[നടന്നുകൊണ്ടിരിക്കുന്നു] പുതിയ ടോക്കണുകൾ: വരും ആഴ്ചകളിൽ ഞങ്ങൾ WazirX-ൽ കൂടുതൽ ടോക്കണുകൾ ലിസ്റ്റ് ചെയ്യുന്നതാണ്. നിങ്ങൾക്ക് എന്തെങ്കിലും നിർദ്ദേശങ്ങൾ തരാനുണ്ടോ ? ഞങ്ങൾക്ക് @WazirXIndia എന്നതിൽ ട്വീറ്റ് ചെയ്യുക.
ചില ഹൈലൈറ്റുകൾ
- WazirX, Buidlers Tribe, & Atal Incubation Center എന്നിവ ഗോവയിൽ Web3 സ്റ്റാർട്ടപ്പുകൾക്കായി ഒരു ബ്ലോക്ക്ചെയിൻ പാർക്ക് സ്ഥാപിക്കാൻ പങ്കാളികളായിരിക്കുന്നു. ഇവിടെ കൂടുതൽ അറിയുക.
- Zee ബിസിനസ്സുമായി ഞങ്ങൾ ശുഭാപ്തിവിശ്വാസമുള്ള ഒരു പങ്കാളിത്തത്തിൽ ഏർപ്പെട്ടിരിക്കുന്നു, ദീർഘവും ഫലപ്രദവുമായ ഒരു കൂട്ടുകെട്ടിനായി ഞങ്ങൾ കാത്തിരിക്കുകയാണ്.
ഞങ്ങൾക്ക് ഇത് ഉൽപ്പാദനക്ഷമമായ ഒരു മാസമായിരൂ ന്നു, ഒരുപാട് പ്രതീക്ഷകളോടും പോസിറ്റിവിറ്റിയോടും കൂടി ഞങ്ങൾ 2022 മെയ് മാസത്തിനായി കാത്തിരിക്കുകയാണ്. നിങ്ങൾ എല്ലായ്പ്പോഴും ചെയ്യുന്നതു പോലെ ഞങ്ങളെ പിന്തുണയ്ക്കുന്നത് തുടരുക.ജയ് ഹിന്ദ്!
