Table of Contents
രസകരമായ വസ്തുത: 2008-ൽ ബ്ലോക്ക്‌ചെയിൻ ആദ്യമായി ലൈവ് ആയ ഘട്ടത്തില്‍ മൈനിംഗ് റിവാർഡ് എന്നത് 50 ബിറ്റ്‌കോയിൻ (BTC) ആയിരുന്നു. 210,000 ബ്ലോക്കുകൾ ചേർക്കുന്നത് വരെ ആ പേഔട്ട് മാറ്റമില്ലാതെ തുടർന്നു, അതിനുശേഷം അത് പകുതിയായി (പകുതിയാക്കി). അടുത്ത 210,000 ബ്ലോക്കുകൾ ചേർത്ത ശേഷം ഈ നടപടിക്രമം ആവർത്തിക്കും. ബിറ്റ്‌കോയിൻ ഹാഫിംഗ് എന്നാണ് ഇത് അറിയപ്പെടുന്നത്.
ഓരോ നാല് വർഷത്തിലും സംഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നാണ് ബിറ്റ്കോയിൻ ഹാഫിംഗ്, ഇത് ബിറ്റ്കോയിൻ ആവാസവ്യവസ്ഥയിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാവരെയും ബാധിക്കുന്നതാണ്. ഇതുവരെ മൂന്ന് ബിറ്റ്‌കോയിൻ ഹാഫിംഗ് സന്ദര്‍ഭങ്ങൾ (2012, 2016, 2020 വർഷങ്ങളിൽ) ഉണ്ടായിട്ടുണ്ട്, അവയിൽ ഓരോന്നിലും വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. മൊത്തത്തിലുള്ള വിതരണം സ്ഥിരമായി നിലനിർത്തുന്നതിനുള്ള വെർച്വൽ കറൻസി പ്രോഗ്രാമിംഗിന്‍റെ ഭാഗമാണ് ബിറ്റ്കോയിൻ ഹാഫിംഗ്.
ബിറ്റ്കോയിൻ ഹാഫിംഗ് എന്നാല്‍ എന്താണെന്നതിലും അത് എങ്ങനെ നടപ്പാക്കുന്നുവെന്നതിലും നമ്മള്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം. ഇക്കാര്യങ്ങള്‍ അറിയുന്നതിന് നിങ്ങളാദ്യം ഇതിന്‍റെ പ്രവര്‍ത്തന രീതി അറിഞ്ഞിരിക്കണം.; നിങ്ങള്‍ക്ക് ബിറ്റ്കോയിനെ കുറിച്ച് ഇവിടെ വായിക്കാം.
ബിറ്റ്കോയിന്‍ ഹാഫിംഗ് എന്താണ്?
ബിറ്റ്‌കോയിൻ നെറ്റ്‌വർക്ക് ഓരോ പത്ത് മിനിറ്റിലും പുതിയ ബിറ്റ്കോയിനുകൾ സൃഷ്ടിക്കുന്നു. ആദ്യ നാല് വർഷങ്ങളിൽ ഓരോ 10 മിനിറ്റിലും പുറത്തിറങ്ങുന്ന പുതിയ ബിറ്റ്‌കോയിനുകളുടെ എണ്ണം 50 ആയിരുന്നു. ഓരോ നാല് വർഷത്തിലും ഈ എണ്ണം പകുതിയായി കുറയുന്നു. പണം പകുതിയായി വിഭജിക്കുമ്പോൾ, അതിനെ “ഹാഫിംഗ്” അല്ലെങ്കില്‍ “ഹാഫെനിംഗ്” എന്നുവിളിക്കുന്നു.
ഓരോ 10 മിനിറ്റിലും പുറത്തിറങ്ങുന്ന പുതിയ ബിറ്റ്‌കോയിനുകളുടെ എണ്ണം 2012-ലെ 50-ൽ നിന്ന് 2013-ൽ 25 ആയി കുറഞ്ഞു. ഇത് 2016-ൽ 25-ൽ നിന്ന് 12.5 ആയി കുറഞ്ഞു. കൂടാതെ, 2016-ലെ 12.5-ൽ നിന്ന് 2020 മെയ് 11-ന് റിവാർഡ് 6.25 ആയി കുറഞ്ഞു. 2024ലെ ഹാഫിംഗിന് ശേഷം റിവാര്‍ഡ് 6.25 BTC എന്നതിൽ നിന്ന് 3.125 BTC ആയി കുറയും.
അടുത്ത BTC ഹാഫിംഗില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത്?
മിക്ക നിക്ഷേപകരും പ്രവചിക്കുന്നത്, 2024-ൽ നാലാമത്തെ ഹാഫിംഗ് വരെയുള്ള കാലയളവിനിടെ ബിറ്റ്കോയിനിന്‍റെ മൂല്യം ഉയരുകയും വളര്‍ച്ചയുടെ വേഗം കൂടുകയും ചെയ്യുമെന്നാണ്.
2012 ലെ ആദ്യ ഹാഫിംഗിനെ തുടർന്നുള്ള ഒരു വർഷത്തിനുള്ളിൽ, ബിറ്റ്കോയിനിന്‍റെ വില $ 12 ൽ നിന്ന് $ 1,150 ആയി ഉയർന്നു. 2016-ലെ, രണ്ടാം ഹാഫിംഗില്‍ ബിറ്റ്‌കോയിനിന്‍റെ വില $20,000-ന് മുകളിലെത്തി, തുടര്‍ന്ന് അത് $3,200 ആയി കുറഞ്ഞു. 2020 ൽ, ബിറ്റ്കോയിനിന്‍റെ വില 8,787 ഡോളറിൽ നിന്ന് 54,276 ഡോളറായി ഉയർന്നു, ഇത് ഏകദേശം 517% വർദ്ധനയാണ്.
ഓരോ 10 മിനിറ്റിലും പുതിയ ബിറ്റ്കോയിനുകൾ ഖനനം ചെയ്യപ്പെടുന്നതിനാൽ, അടുത്ത ഹാഫിംഗ് 2024-ന്‍റെ തുടക്കത്തിൽ സംഭവിക്കാൻ സാധ്യതയുണ്ട്, ഒരു മൈനറുടെ പേഔട്ട് 3.125 BTC ആയി കുറയും. ഹാഫിംഗ് എപ്പോഴും നാണയത്തിന്/ടോക്കണിന് കാര്യമായ ചാഞ്ചാട്ടവും പ്രക്ഷുബ്ധതയും സൃഷ്ടിക്കുമെന്ന് ബിറ്റ്‌കോയിനിന്‍റെ നിക്ഷേപകരും വ്യാപാരികളും അറിഞ്ഞിരിക്കണം. ഹാഫിംഗിനു ശേഷവും തുടർന്നുള്ള ആഴ്ചകളിലും മാസങ്ങളിലും എന്ത് സംഭവിക്കുമെന്ന് ആർക്കും കൃത്യമായി പ്രവചിക്കാൻ കഴിയില്ല എന്നതാണ് വസ്തുത. എങ്കിലും ഹാഫിംഗ് എപ്പോഴും വിലയിലെ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കാറുണ്ട്.
ബിറ്റ്കോയിന്‍ വിലകളില്‍ ഹാഫിംഗിന്‍റെ സ്വാധീനം
വില ഏതാനും സെന്‍റുകളോ ഡോളറുകളോ മാത്രമായിരുന്ന 2009-ലെ അരങ്ങേറ്റം മുതൽ 2021 ഏപ്രിൽ വരെയുള്ള കാലയവില്‍ ബിറ്റ്‌കോയിനിന്‍റെ വില ക്രമേണ ഉയർന്നു. 2021ല്‍ ഒരു ബിറ്റ്‌കോയിന് $63,000 വരെ വിലയെത്തി. വമ്പിച്ച വളർച്ചയാണ് ഉണ്ടായത്.
ബ്ലോക്ക് റിവാർഡ് പകുതിയായി കുറയ്ക്കുന്നത് മൈനര്‍മാര്‍ക്ക് (അല്ലെങ്കിൽ ബിറ്റ്കോയിൻ നിർമ്മാതാക്കൾക്ക്) ചെലവ് ഇരട്ടിയാക്കുന്നു. മൈനര്‍മാര്‍ക്ക് വരുന്ന അധികച്ചെലവ് വിലനിർണ്ണയത്തിലും ഗുണകരമായ സ്വാധീനം ചെലുത്തുന്നു. ചെലവിലെ വര്‍ധന നികത്തുന്നതിന് അവർ അവരുടെ വിൽപ്പന വില വർദ്ധിപ്പിക്കുന്നു.
ഹാഫിംഗിന് മാസങ്ങൾക്ക് മുമ്പ് തന്നെ, ബിറ്റ്കോയിൻ വില വളര്‍ച്ചാ പ്രവണത കാണിക്കുമെന്നാണ് അനുഭവ പഠനങ്ങള്‍ വ്യക്തമാക്കുന്നത്..
അന്തിമ വാക്യം
ബിറ്റ്‌കോയിൻ ഹാഫിംഗ് പൊതുവെ ക്രിപ്‌റ്റോകറൻസിയുടെ ശൃംഖലയിലെ വിലക്കയറ്റത്തിന് കാരണമാകുകയും പുതിയ ബിറ്റ്‌കോയിനുകൾ വിതരണത്തിന് എത്തുന്നതിന്‍റെ വേഗത പകുതിയായി കുറയ്ക്കുകയും ചെയ്യുന്നു. റിവാർഡ് സ്കീം ബിറ്റ്കോയിനിന്‍റെ നിർദ്ദിഷ്ട പരിധി 21 ദശലക്ഷത്തിൽ എത്തുന്ന 2140 വരെ നീണ്ടുനിൽക്കും . അതിനുശേഷം, ഇടപാടുകളുടെ പ്രോസസിംഗ് നിര്‍വഹിക്കുന്ന മൈനര്‍മാര്‍ക്ക് ഫീസ് പ്രതിഫലമായി നല്‍കും.
ബിറ്റ്‌കോയിന്‍ ഹാഫിംഗ് നെറ്റ്‌വർക്കിന് കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. വിലയിലെ ഏറ്റക്കുറച്ചിലുകൾ പ്രതീക്ഷിതമാണ്, ഇതിനൊപ്പം ചില വ്യക്തിഗത മൈനര്‍മാരും ചെറുകിട കമ്പനികളും മൈനിംഗ് മേഖലയില്‍ നിന്ന് പുറത്തുപോകുകയോ വലിയ സ്ഥാപനങ്ങൾ അവരെ ഏറ്റെടുക്കുകയോ ഉണ്ടായേക്കാം. ഇത് മൈനര്‍മാരുടെ റാങ്കിംഗിൽ കേന്ദ്രീകരണത്തിന് കാരണമായേക്കാം. അപ്പോള്‍, അടുത്തതായി എന്ത് സംഭവിക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം.
നിരാകരണം: ക്രിപ്റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്‍റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്‍റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.