Skip to main content

ദീർഘകാല നിക്ഷേപത്തിനായി ഇന്ത്യയിൽ പരിഗണിക്കേണ്ട മികച്ച 4 ക്രിപ്റ്റോകറൻസികൾ (Top 4 Cryptocurrencies To Consider In India For Long Term Investments)

By ഏപ്രിൽ 26, 2022മെയ്‌ 28th, 20224 minute read
Top Cryptocurrency To Consider For Long Term Investments - WazirX

ശ്രദ്ധിക്കുക: ഈ ബ്ലോഗ് പുറമെയുള്ള ഒരു  ബ്ലോഗർ എഴുതിയതാണ്. ഈ പോസ്റ്റിലെ വീക്ഷണങ്ങളും അഭിപ്രായങ്ങളും രചയിതാവിന്റെ മാത്രം ഉത്തരവാദിത്വത്തിലുള്ളതാണ്.

ക്രിപ്റ്റോകറൻസികൾ ഇന്ത്യയിൽ ആവേശ കൊടുങ്കാറ്റ് ഉയർത്തിക്കഴിഞ്ഞു, ഇനി ഒരു തിരിച്ചു പോക്കില്ല. എല്ലാവരും ഹ്രസ്വകാല ലാഭത്തിനോ ദീർഘകാലം കൈവശം വെക്കാനോ വേണ്ടി ക്രിപ്റ്റോകറൻസി മേഖലയിലേക്ക് കുതിക്കുന്നു, അങ്ങനെ ഇത് മുഖ്യധാരാ നിക്ഷേപ പദ്ധതികളിൽ ഒന്നാവുകയാണ്. കൂടാതെ, ക്രിപ്റ്റോകറൻസി വിപണിയിൽ നികുതി നിയമങ്ങൾ നടപ്പാക്കിയതോടെ, രാജ്യത്തെ ക്രിപ്റ്റോയുടെ ഭാവി സംബന്ധിച്ച അവ്യക്തത കുറെയൊക്കെ നീങ്ങിയിരിക്കുന്നു. ക്രിപ്റ്റോകൾ ഇവിടെ സ്ഥിരപ്പെട്ടു കഴിഞ്ഞു. അവ ഒരു മികച്ച നിക്ഷേപ ഓപ്ഷനാണ്.

ഹ്രസ്വകാല ക്രിപ്റ്റോ നിക്ഷേപകർ പെട്ടെന്നുള്ള ലാഭം നേടുമ്പോൾ, ദീർഘകാല ക്രിപ്റ്റോകറൻസി നിക്ഷേപ തന്ത്രം കൂടുതൽ മെച്ചപ്പെട്ട ഒന്നായി കണക്കാക്കപ്പെടുന്നു.  കാരണം, ക്രിപ്റ്റോ അസറ്റുകൾ സാധാരണയായി ചാക്രികങ്ങളാണ്;  കാലാന്തരത്തിൽ അവ പെരുകുന്നു, അതു വഴി മൂല്യം വർദ്ധിക്കുകയും ചെയ്യുന്നു. ക്രിപ്റ്റോ മാർക്കറ്റുകളിൽ വലിയ വില ചാഞ്ചാട്ടങ്ങൾ ഉണ്ടായിരുന്നിട്ടും, വമ്പിച്ച വരുമാനത്തിനുള്ള സാധ്യത നിരവധി നിക്ഷേപകരെ ക്രിപ്റ്റോകറൻസിയിലേക്ക് ആകർഷിച്ചിട്ടുണ്ട്

നിങ്ങൾ ക്രിപ്റ്റോകറൻസിയിൽ ദീർഘകാല നിക്ഷേപം നടത്തുന്നതിനെ കുറിച്ച് ആലോചിക്കുകയും, ഏറ്റവും മികച്ച ദീർഘകാല ക്രിപ്റ്റോ പോർട്ഫോളിയോ എന്ന നിലയിൽ ഏത്  മികച്ച ക്രിപ്റ്റോകറൻസിയിലാണ് ദീർഘകാല നിക്ഷേപം നടത്തേണ്ടതെന്ന് ചിന്തിക്കുകയുമാണെങ്കിൽ, നിങ്ങളെ സഹായിക്കാൻ ഞങ്ങളുണ്ട്. ഒരു ദീർഘകാല നിക്ഷേപ തന്ത്രത്തിനായി ഇന്ത്യയിൽ ഏത് ക്രിപ്‌റ്റോ വാങ്ങണമെന്ന് ചിന്തിക്കുന്നവർക്കായി, മികച്ച 4 എണ്ണം ഇതാ:

1. ബിറ്റ്കോയിൻ (BTC)

ആദ്യത്തേതും സുപ്രസിദ്ധവുമായ ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിൻ തന്നെയാണ് ദീർഘകാല ക്രിപ്റ്റോ നിക്ഷേപത്തിന് ഏറ്റവും പറ്റിയത്. സപ്ലൈ വെറും 21 ദശലക്ഷം മാത്രമായതിനാൽ ഈ ക്രിപ്റ്റോകറൻസിയുടെ മൂല്യം ക്രമത്തിൽ വർദ്ധിക്കുമെന്ന് നിക്ഷേപകർ വിശ്വസിക്കുന്നതാണ് ബിറ്റ്കോയിന്റെ ജനപ്രീതിക്ക് പിന്നിലെ പ്രധാന കാരണം. വിതരണത്തിന് പരിധിയില്ലാത്ത, സർക്കാർ പുറപ്പെടുവിക്കുന്ന ഡോളർ അല്ലെങ്കിൽ പൗണ്ട് പോലുള്ള കറൻസികളിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ഇത്. സർക്കാർ കറൻസികൾ ദുർബലമാകുമ്പോൾ, ബിറ്റ്കോയിന്റെ മൂല്യം കൂടിക്കൊണ്ടേയിരിക്കുമെന്ന് മിക്ക നിക്ഷേപകരും വിശ്വസിക്കുന്നു.

 2009-ൽ സതോഷി നാകമോട്ടോ എന്ന അപരനാമത്തിൽ ഒരു വ്യക്തി, അല്ലെങ്കിൽ കുറെ വ്യക്തികൾ  ചേർന്ന്, സൃഷ്ടിച്ച ബിറ്റ്കോയിൻ (BTC) ആണ് ആദ്യത്തെ ക്രിപ്റ്റോകറൻസി. ഇതിനെ ഡിജിറ്റൽ സ്വർണ്ണം എന്നും വിളിക്കാറുണ്ട്. BTC വിപണിയിൽ ആധിപത്യം പുലർത്തുന്ന ക്രിപ്റ്റോകറൻസി കൂടിയാണ്. കാരണം അതാണ് ക്രിപ്റ്റോ വിപണിയുടെ പാതവെട്ടിത്തുറന്നത് – അതിന്റെ വില, മാർക്കറ്റ് ക്യാപിറ്റലൈസേഷൻ, വോളിയം എന്നിവ മറ്റേതൊരു ക്രിപ്റ്റോയേക്കാളും വളരെ ഉയർന്നതാണ്. ആയിരക്കണക്കിന് വ്യത്യസ്ത ക്രിപ്റ്റോകറൻസികൾ വിപണിയിൽ ലഭ്യമാണെങ്കിലും, മൊത്തം ക്രിപ്റ്റോകറൻസി മാർക്കറ്റ് ക്യാപിറ്റലൈസേഷന്റെ ഏകദേശം 40% ബിറ്റ്കോയിനിന് അവകാശപ്പെട്ടതാണ്. 2022-ലെ ഏറ്റവും മികച്ച ദീർഘകാല ക്രിപ്റ്റോ നിക്ഷേപങ്ങൾക്ക് ഇത് ഏറ്റവും ആകർഷകമായ ഒന്നാണ്. 

Get WazirX News First

* indicates required

ഒരു പത്തു കൊല്ലത്തിനു മുമ്പ് ബിറ്റ്കോയിനിന്റെ വില ഒരു കോയിനിന്‌ ഏകദേശം $0.0008 മുതൽ $0.08 വരെ ആയിരുന്നു. ഇത്  2021 നവംബറിൽ ഏകദേശം $69,000 എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. ബിറ്റകോയിനിന്റെ വില ചാഞ്ചാട്ടം അതിന്റെ ഏറ്റവും പ്രധാനപ്പെട്ട റിസ്‌ക് ഘടകങ്ങളിലൊന്നാണെങ്കിലും, ഈ ചാഞ്ചാട്ടത്തിന്റെ ഫലമായി വൻതോതിൽ ലാഭം നേടാനുള്ള സാധ്യതയും അതിനെ ജനപ്രിയമാക്കിയിരിക്കുന്നു. നിരവധി വിശകലന വിദഗ്ദ്ധർ കണക്കാക്കുന്നത്: BTC-യുടെ വില 2022-ഓടെ ഉയരും, ഇത് $80,000 അല്ലെങ്കിൽ $100,000 വരെയും,പിന്നീട് 2025-ഓടെ $250,000-ലേക്കും, പിന്നെ ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഒരു ബിറ്റ്കോയിൻ 5 മില്യൺ ഡോളറായും ഉയരുമെന്നാണ്.

2. എഥീറിയം (ETH)

വിലയിലും മാർക്കറ്റ് വിഹിതത്തിലും ബിറ്റ്കോയിന് തൊട്ട് പിന്നിലുള്ള, എഥീറിയം പലർക്കും വളരെ ഇഷ്ടപ്പെട്ട മറ്റൊരു ക്രിപ്റ്റോ നിക്ഷേപമാണ്.. ജനപ്രിയമായി  തീർന്നിട്ടുള്ള ഒരു ക്രിപ്റ്റോ അസറ്റ് എന്നതിലുപരി, എഥീറിയം അതിന്റെ ERC-20 കോംപാറ്റിബിലിറ്റി സ്റ്റാൻഡേർഡിലൂടെ അവരുടെ ക്രിപ്റ്റോകറൻസി നിർമ്മിക്കാൻ ഡെവലപ്പർമാരെ അനുവദിക്കുന്ന വിപ്ലവകരമായ നെറ്റ് വർക്കിനും പ്രസിദ്ധമായിരിക്കുന്നു. വിവിധ ക്രിപ്റ്റോകറൻസികൾ സൃഷ്ടിക്കുന്നതിന് ഒരു പ്ലാറ്റ്ഫോം നൽകുന്നതിനു പുറമേ, വികേന്ദ്രീകൃത സ്മാർട്ട് കരാറുകൾ നടപ്പിലാക്കുന്നതിനുള്ള സൗകര്യവും എഥീറിയം നൽകുന്നു. DeFi (വികേന്ദ്രീകൃത ധനകാര്യം), NFT കൾ (നോൺ ഫന്ജിബിൾ ടോക്കണുകൾ) എന്നിവ വർഷങ്ങളായി എഥീറിയത്തിന്റെ മൂല്യം വർദ്ധിപ്പിച്ച മറ്റ് ആശയങ്ങളാണ്. 

എഥീറിയത്തിന്റെ വില 2021 അവസാനത്തോടെ $4800 എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി.  2022-ൽ വില $3600 എന്ന ബ്രാക്കറ്റിൽ ആരംഭിച്ചു. Ethereum കഴിഞ്ഞ വർഷം 160% വളർച്ച രേഖപ്പെടുത്തി, ഈ വർഷം $6,500-ൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. മികച്ച ദീർഘകാല ക്രിപ്റ്റോ പോർട്ട്ഫോളിയോ ക്രമപ്പെടുത്തുന്ന കാര്യത്തിൽ അത് ഇതിനെ ഒഴിച്ചുകൂടാനാകാത്ത ഒരു അസറ്റാക്കി മാറ്റുന്നു.

നേരത്തെ പറഞ്ഞതുപോലെ, 2021 ലെ NFT കുതിച്ചുചാട്ടത്തിൽ ഇടപാടുകളിലെ ഒരു പ്രധാന മാധ്യമമായി എഥീറിയം പ്രവർത്തിച്ചു. ലോകമെമ്പാടുമുള്ള നിക്ഷേപകർക്ക് ഇത് ഇതിനകം തന്നെ ഒരു അഭിലഷണീയ നിക്ഷേപ ഓപ്ഷനായി മാറിയിരിക്കുന്നു. ഇതോടൊപ്പം, എഥീറിയം കമ്മ്യൂണിറ്റിയിൽ 2022 ഒരു പ്രത്യേക സ്ഥാനം വഹിക്കുന്നു. ഏവരും കാത്തിരിക്കുന്ന അതിന്റെ ETH-2 അപ്ഗ്രേഡ് എഥീറിയം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന വർഷമാണിത്. ഇത് അതിന്റെ വേഗതയും കാര്യക്ഷമതയും വർദ്ധിപ്പിക്കുകയും നെറ്റ്‍വർക്ക് അഭിമുഖീകരിക്കുന്ന വികസന പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യും. വിജയകരമായ അപ്ഗ്രേഡിന് ശേഷം എഥീറിയത്തിന്റെ വിലകൾ ഇനിയും ഉയരുമെന്ന് വിശകലന വിദഗ്ധർ പ്രവചിക്കുന്നു. 

3. കാർഡാനോ (ADA)

എഥീറിയത്തിന്റെ സഹസ്ഥാപകനായ ചാൾസ് ഹോസ്കിൻസൺ 2015 ൽ വികസിപ്പിച്ചെടുത്ത,  കാർഡാനോ ഒരു ഓപ്പൺ സോഴ്സ്, വികേന്ദ്രീകൃത പബ്ലിക്ക് ബ്ലോക്ക്ചെയിൻ  പ്ലാറ്റ്ഫോമാണ് . പ്രൂഫ്-ഓഫ്-സ്റ്റേക്ക് വാലിഡേഷൻ നേരത്തെ സ്വീകരിച്ചതിന്റെ പേരിൽ കാർഡാനോ ശ്രദ്ധേയമാണ്. കാർഡാനോയ്ക്ക് (ADA) പല തരം നിക്ഷേപകരെ ആകർഷിക്കാൻ കഴിയുന്നതിനു കാരണം സമീപകാലത്തുള്ള അതിന്റെ ഗണ്യമായ വിപണി നേട്ടവും, ബിറ്റ്കോയിനിനേക്കാൾ പരിസ്ഥിതി സൗഹൃദപരമായി കണക്കാക്കപ്പെടുന്ന അതിന്റെ ഊർജ്ജക്ഷമതയുള്ള  പ്രക്രിയകളുമാണ്.

പിയർ-ടു-പിയർ ഇടപാടുകൾ സുഗമമാക്കുന്ന കാർഡാനോയുടെ ആന്തരിക ക്രിപ്റ്റോകറൻസിയാണ് ADA. ADA-യ്ക്ക് ബിറ്റ്കോയിനും എഥീറിയവുമായി മത്സരിക്കാൻ കഴിഞ്ഞേക്കില്ലെങ്കിലും, 2021-ൽ ADA അതിശയകരമായി വളർന്നു. ADA 14,000% വർധിച്ച് 2021 സെപ്റ്റംബറിൽ എക്കാലത്തെയും ഉയർന്ന വിലയിലെത്തി. അതിനാൽ, 2022-ൽ ദീർഘകാലത്തേക്ക് ഇന്ത്യയിൽ ഏത് ക്രിപ്‌റ്റോ വാങ്ങണം എന്നതിനെക്കുറിച്ച് നിങ്ങൾ ഊഹാപോഹത്തിലാണെങ്കിൽ, നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരമാണ് ADA. 

NFT രംഗത്തെ ജനപ്രിയ ക്രിപ്റ്റോകളിലൊന്നായ കാർഡാനോ 2022-ൽ ക്രിപ്റ്റോ വ്യവസായത്തിൽ അതിന്റെ സ്ഥാനം ഉറപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ADA നെറ്റ്വർക്ക് കഴിഞ്ഞ വർഷം ഒപ്പുവെച്ച പ്രധാന പാർട്ണർഷിപ്പുകൾ പുരോഗമിക്കുന്നതിന് സമാന്തരമായി ഇത് സംഭവിക്കും.  ഇക്കോണമി ഫോർകാസ്റ്റ് ഏജൻസിപറയുന്നതനുസരിച്ച്, ADA 2022-ൽ $7.70, 2023-ൽ $8.93, 2025 അവസാനത്തോടെ $15 ഇനീ വിലകളിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. 

4. ബാനാൻസ് കോയിൻ (BNB)

ഏറ്റവും ജനപ്രിയമായ ക്രിപ്റ്റോ എക്സ്ചേഞ്ചുകളിലൊന്നായ ബിനാൻസിന്റെ നേറ്റീവ് ക്രിപ്റ്റോ ടോക്കണാണ് ബിനാൻസ് കോയിൻ. പ്ലാറ്റ്ഫോമിലെ ബിനാൻസ് ഉപഭോക്താക്കൾ ഫീസ് അടയ്ക്കാനും ട്രേഡ് ചെയ്യാനും BNB ഉപയോഗിക്കുന്നു. കഴിഞ്ഞ വർഷം മുതൽ, മാർക്കറ്റ് ക്യാപിറ്റലൈസേഷൻ പ്രകാരം മികച്ച 5 ക്രിപ്റ്റോകറൻസികളുടെ നിരയിൽ BNB സ്ഥിരമായ സ്ഥാനം നേടിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി, മാർക്കറ്റ് ക്യാപിറ്റലൈസേഷൻ പ്രകാരം 3/4 സ്ഥാനത്താണ് ഇത് പ്രബലമായി നിലകൊള്ളുന്നത്. ഇത് അതിനെ 2022-ലെ ഏറ്റവും മികച്ച ദീർഘകാല ക്രിപ്റ്റോ നിക്ഷേപങ്ങളിൽ ഒന്നാക്കി മാറ്റുന്നു. 

2017-ൽ സ്ഥാപിതമായ BNB നിലവിൽ ERC20, എഥീറിയത്തിൽ പ്രവർത്തിക്കുന്നു. കോയിൻ ഫ്രെയിംവർക്ക് വിദഗ്ധമായി രൂപകൽപ്പന ചെയ്തിട്ടുള്ളതും ശക്തവും കൃത്യവുമായ അൽഗോരിതങ്ങൾ സപ്പോർട്ട് ചെയ്യുന്നതുമാണ്. പ്ലാറ്റ്‌ഫോമിൽ ഫീസ് അടയ്ക്കുന്നതിനൊപ്പം, ബിനാൻസ് സ്മാർട്ട് ചെയിൻ (BSC), ട്രസ്റ്റ് വാലറ്റ്, ബിനാൻസ് റിസർച്ച്, ബിനാൻസ് അക്കാദമി എന്നിവ പോലെയുള്ള ബിനാൻസിന്റെ വിവിധ ജനപ്രിയ സേവനങ്ങളും ഉൽപ്പന്നങ്ങളും ആക്‌സസ് ചെയ്യാൻ BNB ഉപയോഗിക്കാം. ഈ സേവനങ്ങളുടെ ജനപ്രീതി വരും വർഷങ്ങളിൽ BNB-യുടെ ശോഭനമായ ഭാവിയിലേക്ക് വിരൽ ചൂണ്ടുന്നു.

2021-ൽ BNB ഏകദേശം 690 ഡോളറിലെത്തി, ഇത് അതിന്റെ എക്കാലത്തെയും ഉയർന്ന വിലയായിരുന്നു.   Capital.comപറയുന്ന പ്രകാരം, ഈ കോയിനിന്റെ വില 2024-ഓടെ $820, 2026-ഓടെ $2,300, 2030-ഓടെ $11,000 എന്നീ നിരക്കുകളിൽ എത്തിച്ചേരും.

WazirX-ലൂടെ ക്രിപ്റ്റോകറൻസികളിൽ നിക്ഷേപിക്കുക

നിങ്ങൾ ക്രിപ്റ്റോയിൽ നിക്ഷേപം ആരംഭിക്കുന്ന ആളായാലും, പരിചയസമ്പന്നനായ നിക്ഷേപകനായാലും, 2022-ലെ മികച്ച ദീർഘകാല ക്രിപ്റ്റോ നിക്ഷേപങ്ങളിൽ നിങ്ങൾക്കു അതിയായ താൽപ്പര്യമുണ്ടെങ്കിൽ, WazirX നിങ്ങൾക്ക് അനുയോജ്യമായ ഒരു എക്സ്ചേഞ്ചാണ്. ഇന്ത്യയിലെ ഏറ്റവും മികച്ചതും വിശ്വസനീയവുമായ ക്രിപ്റ്റോ എക്സ്ചേഞ്ചുകളിലൊന്നായ WazirX 250-ലധികം ക്രിപ്റ്റോകറൻസികൾ അവതരിപ്പിക്കുന്നു. ഇവയിൽ മികച്ച ക്രിപ്റ്റോകറൻസികളായ  BTCETHADA,  BNB എന്നിവ ഉൾപ്പെടുന്നു. വളരെ ആകർഷണീയമായ സുരക്ഷാ ഫീച്ചറുകളും KYC നടപടിക്രമങ്ങളും ഉപയോഗിച്ച് മിന്നൽ വേഗത്തിലുള്ള ഇടപാടുകൾ ഇത് ലഭ്യമാക്കുന്നു.
WazirX-മായി ട്രേഡിംഗ് തുടങ്ങാൻ,   ഇവിടെ  ക്ലിക്ക് ചെയ്ത് എക്സ്ചേഞ്ചിലേക്ക് പോകൂ.

നിരാകരണം: ക്രിപ്‌റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്‌റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.
Shashank

Shashank is an ETH maximalist who bought his first crypto in 2013. He's also a digital marketing entrepreneur, a cosmology enthusiast, and DJ.

Leave a Reply