
ബ്ലോക്ക്ചെയിൻ രംഗത്തെ സമീപകാല പ്രവണതയായ എന്‍എഫ്ടി-കളിലേക്കുള്ള (നോൺ-ഫണ്‍ജബിൾ ടോക്കണുകൾ) ഒഴുക്കിന്റെ ഭാഗമാകാന്‍ നിങ്ങളും തയാറാകുകയാണോ? ക്രിപ്റ്റോകിറ്റീസ് എന്ന ഗെയിമും ട്വിറ്റർ സ്ഥാപകനായ ജാക്ക് ഡോർസി അടുത്തിടെ തന്റെ ആദ്യ ട്വീറ്റ് ഓട്ടോഗ്രാഫോടു വിറ്റതുമെല്ലാം ഈ മേഖലയുടെ വളര്‍ച്ച വ്യക്തമാക്കുന്നതാണ്. ആസ്തികളുടെ അസ്തിത്വം ബ്ലോക്ക്ചെയിനിൽ രേഖപ്പെടുത്തുന്നതിൽ എൻഎഫ്ടികൾ വളരെയധികം മുന്നേറിയിട്ടുണ്ട്. കലാപരമായ ആസ്തികള്‍ ഡിജിറ്റലായി വേഗത്തിലും സുഗമമായും വില്‍ക്കാനാകുന്ന മാര്‍ഗം എന്ന നിലയില്‍ എന്‍എഫ്ടിയെ കുറിച്ച് നിങ്ങളെല്ലാവരും ഒരിക്കല്ലെങ്കിലും കേട്ടിട്ടുണ്ടാകും. എന്താണ് എന്‍എഫ്ടി?, എങ്ങനെയാണ് അത് സൃഷ്ടിക്കാനാകുക അഥവാ മിന്റിംഗ് നടത്താനാകുക? അല്ലെങ്കിൽ ഒരു എന്‍എഫ്ടി എങ്ങനെ വാങ്ങാം? എന്നെല്ലാമുള്ള ആകാംക്ഷകള്‍ നിങ്ങള്‍ പ്രകടമാക്കിയിട്ടുണ്ടാകും.
അതിലേക്ക് കടക്കുംമുമ്പ്, നിങ്ങളുടെ സര്‍ഗാത്മക ആസ്തികളെ എന്‍എഫ്ടികളാക്കി മാറ്റുന്നതിന് മുമ്പ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ ഇതാ.
#1 എന്തെല്ലാം അവകാശങ്ങളാണ് ഒരു എന്‍എഫ്ടി ലഭ്യമാക്കുന്നത്?
ആദ്യത്തെ എന്‍എഫ്ടി നിർമിക്കുന്നതിന് മുമ്പ്, ഒരു എന്‍എഫ്ടി എന്താണെന്നും ഒരു എന്‍എഫ്ടി സ്വന്തമാക്കുന്നതിലൂടെ നിങ്ങൾ യഥാർത്ഥത്തിൽ എന്താണ് നേടുന്നതെന്നും അവധാനപൂര്‍വം മനസ്സിലാക്കുക. ഒരു എന്‍എഫ്ടി-യുടെ ഉടമസ്ഥതയിലൂടെ നിങ്ങള്‍ക്ക് സ്വാഭാവികമായി പകർപ്പവകാശം ലഭിക്കുന്നില്ല. അപ്പോൾ എന്‍എഫ്ടി-കൾ ഉടമസ്ഥാവകാശം സംബന്ധിച്ച ഒരു വീരവാദം മാത്രമാണോ? അങ്ങനെയല്ല, സിനെറ്റ്( CNET) റിപ്പോർട്ടറായ ഓസ്കാർ ഗോൺസാലസ് ഇതു സംബന്ധിച്ച് പറയുന്നത് ഇങ്ങനെയാണ്, “ ഒരു പ്രത്യേക ഡിജിറ്റൽ ആസ്തിയുമായി ബന്ധപ്പെട്ട സവിശേഷമായ ടോക്കണിന്റെ, ഉടമസ്ഥാവകാശം കാണിക്കുന്ന ഒരു റെക്കോർഡും ഒരു ഹാഷ് കോഡുമാണ് ടോക്കണിന്റെ ഉടമയുടെ കൈയിലുണ്ടാകുക“. ലളിതമായി പറഞ്ഞാൽ, പകർപ്പവകാശ ലംഘന പ്രശ്നങ്ങളൊന്നും സൃഷ്ടിക്കാതെ തന്നെ ഇന്റർനെറ്റിലുള്ള ആർക്കും ഇത് ഡൗൺലോഡ് ചെയ്യാനും അവരുടെ സോഷ്യൽ മീഡിയയിൽ ഉപയോഗിക്കാനും കഴിയും, എന്നാൽ ഉടമയ്ക്ക് മാത്രമേ എന്‍എഫ്ടി വിൽക്കാൻ കഴിയൂ.
അടുത്തിടെ 5,90,000 ഡോളറിന് വിറ്റുപോയ ആനിമേറ്റഡ് GIF ആയ Nyan Cat-ന്റെ ഉദാഹരണം എടുക്കുക. ന്യാന് ക്യാറ്റ് എന്‍എഫ്ടി-യുടെ ഉടമസ്ഥാവകാശം മാത്രമാണ് ന്യാന് ക്യാറ്റിന്റെ ഉടമയുടെ കൈവശമുള്ളത്, അതിനപ്പുറത്തേക്ക് ഇല്ല. അതേസമയം, ഇന്റലക്ച്വലും ക്രിയേറ്റിവുമായ അവകാശങ്ങൾ ഇപ്പോഴും അത് മിന്റ് ചെയ്ത കലാകാരന്റെ കൈവശമാണ്.
സൃഷ്ടിയുടെ ഉടമസ്ഥാവകാശം (എന്‍എഫ്ടി-യുടേത് അല്ല) കലാകാരനില്‍ തന്നെ നിലനിർത്തുന്നതിന്റെ ഒരു കൃത്യമായ ഉദാഹരണമാണ് ന്യാന് ക്യാറ്റ്. അതേസമയം ഒറിജിനല്‍ (ഡിജിറ്റൽ) കോപ്പിയുടെ അവകാശം എന്‍എഫ്ടി വാങ്ങിയ ആള്‍ക്ക് സ്വന്തമാണ്. ഓരോ എന്‍എഫ്ടി-ക്കും അത് സൃഷ്ടിക്കുന്ന വ്യക്തി അല്ലെങ്കില്‍ കലാകാരന് എഴുതിയുണ്ടാക്കുന്ന പ്രത്യേക വ്യവസ്ഥകളും ഉടമസ്ഥാവകാശ നിയമങ്ങളും ഉണ്ടാകും. ഒരു ബ്ലോക്ക്ചെയിനിൽ എഴുതപ്പെടുന്ന ഒരു എൻഎഫ്ടി-യില്‍ അതിന്റെ റീസെല്ലിംഗ് ചരിത്രത്തിന്റെ പൂർണ്ണമായ രേഖകൾ ഉണ്ടാകുമെന്നത് പ്രത്യേകം പറയണം. അതുകൊണ്ട്, ഓരോ തവണയും എന്‍എഫ്ടി പുനർവിൽപ്പന നടത്തുമ്പോൾ ആ എന്‍എഫ്ടി സൃഷ്ടിച്ച കലാകാരന് ഓട്ടോമേറ്റഡ് റീസെയിൽ റോയൽറ്റി ലഭിക്കുന്നു.
#2 എവിടെയാണ് എന്‍എഫ്ടി-കള്‍ സൃഷ്ടിക്കുകയും വില്‍ക്കുകയും ചെയ്യുന്നത്?
ഒരു കലാസൃഷ്ടി, ജിഫ്, ട്വീറ്റ്, ഒരു ‘സവിശേഷം നിമിഷം‘ എന്നിങ്ങനെയുള്ള ഐറ്റങ്ങളെ ഒരു ടോക്കൺ പുറത്തിറക്കിക്കൊണ്ട് ബ്ലോക്ക്ചെയിനിൽ (പ്രധാനമായും എതീറിയം) പ്രാമാണീകരിക്കുന്ന പ്രക്രിയയാണ് മിന്റിംഗ് എന്നറിയപ്പെടുന്നത്. ടോക്കൺ എന്നത് നോണ്‍-ഫണ്‍ജബിള്‍ ആണ്, അതായത്, വെച്ചുമാറാൻ കഴിയില്ല. കൂടാതെ, ഐറ്റത്തിന്റെ ഡിജിറ്റൽ റെക്കോർഡ് ടോക്കണില്‍ അടങ്ങിയിരിക്കുന്നു. ഇത് വളരേ എളുപ്പത്തില്‍ മനസ്സിലാക്കാനാകുന്നതാണ്. എന്നാൽ, നിങ്ങളുടെ എന്‍എഫ്ടി-കൾ എവിടെയാണ് മിന്റ് ചെയ്യേണ്ടത്? നിങ്ങളുടെ സൃഷ്ടികള്‍ക്കായി മിന്റിംഗ് നടത്തുന്നതിന് മുമ്പ്, താഴെപ്പറയുന്നവയുടെ തെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ നിങ്ങള്‍ മൂന്നു പ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്:
- ബ്ലോക്ക്ചെയിൻ: നിങ്ങളുടെ എന്‍എഫ്ടി-കള്‍ മിന്റ് ചെയ്യുന്നതിന് നിങ്ങള്‍ തെരഞ്ഞടുക്കുന്ന ബ്ലോക്ക്ചെയിനാണ്, നിങ്ങളുടെ എന്‍എഫ്ടി-കള്‍ ഖനനം ചെയ്യുന്നതിന് നിങ്ങൾ നൽകേണ്ട ഗ്യാസ് ഫീസ് നിർണ്ണയിക്കുന്നത്. ഭൂരിഭാഗം പ്ലാറ്റ്ഫോമുകളും എതീറിയം നെറ്റ്വർക്കിലാണ് പ്രവർത്തിക്കുന്നത്. ഇതില്‍ ‘ഗ്യാസ് ഫീസ്’ നെറ്റ്വർക്ക് ഡിമാൻഡിനും ഓരോ ഇടപാടും പരിശോധിക്കുന്നതിന് ആവശ്യമായ ഊർജ്ജത്തിനും അനുസരിച്ച് വ്യതിയാനപ്പെടുന്നു.
2. എന്‍എഫ്ടി മാർക്കറ്റ്പ്ലെയ്സ്: നിലവിലുള്ള പ്രമുഖ എന്‍എഫ്ടി പ്ലാറ്റ്ഫോമുകളിലെല്ലാം തന്നെ എന്‍എഫ്ടി ക്രിയേറ്റേര്സിനായി ഒരു പരിശോധനാ പ്രക്രിയയുണ്ട്. ആര്‍ട്ടിസ്റ്റുകള്‍ അവരുടെ എന്‍എഫ്ടി-കൾ നിർമിക്കുന്നതിന് മുമ്പ് ഒരു അപേക്ഷാ പ്രക്രിയയ്ക്ക് വിധേയരാകേണ്ടതുണ്ട്. റാറിബിൾ (Rarible), ഫൗണ്ടേഷൻ (Fountation) തുടങ്ങിയ പ്ലാറ്റ്ഫോമുകൾ ഈ മാതൃകയിലാണ് പ്രവർത്തിക്കുന്നത്. എല്ലാവര്ക്കും പ്രവേശനം നല്കുന്ന മാർക്കറ്റ്പ്ലെയ്സുകളേക്കാൾ വിപുലമായ പരിശോധനാ പ്രക്രിയയുള്ള പ്ലാറ്റ്ഫോമുകളിലേക്കാണ് കാര്യഗൗരവത്തോടെ സമീപിക്കുന്ന കളക്റ്റര്‍മാര്‍ കൂടുതലായി ആകർഷിക്കപ്പെടുക എന്ന് നിങ്ങള്‍ മനസിലാക്കണം. ഒരു ഐഡന്റിറ്റി വെരിഫിക്കേഷൻ പ്രോസസ് ഉള്ള എന്‍എഫ്ടി മാർക്കറ്റ്പ്ലേസുകൾ, മിന്റഡ് ടോക്കണിന് കൂടുതൽ ആധികാരികത നൽകുന്നു. അതേസമയം നിഫ്റ്റി ഗേറ്റ്വേ (Nifty Gateway), നോഒറിജിന് (Knoworigin), സൂപ്പര്‍റെയര്‍ (SuperRare), മുതലായ ചില മാർക്കറ്റ്പ്ലേസുകൾ ക്യൂറേറ്റഡും ‘ഇന്‍വൈറ്റ് ഓണ്‍ലി’ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതുമാണ്. ഇന്ത്യയുടെ ആദ്യത്തെ എന്‍എഫ്ടി വിപണിക്ക് (NFT marketplace) WazirX മെയ് 31-ന് തുടക്കമിട്ടു. ഇന്ത്യയിൽ നിന്നും തെക്ക്-കിഴക്കൻ ഏഷ്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്നുമുള്ള കലാകാരന്മാർക്കും സ്രഷ്ടാക്കൾക്കും വേണ്ടി ‘ഇന്‍വൈറ്റ് ഓണ്‍ലി’ തത്വത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത് WazirX-ന്റെ മാതൃ കമ്പനിയായ Binance blockchain-ൽ ആണ് മിന്റിംഗ് പ്രക്രിയ നടക്കുന്നത്, വിശകലനത്തിന് ശേഷം പിന്നീട് എതീറിയം (Ethereum) പോലുള്ള മറ്റ് ബ്ലോക്ക്ചെയിനുകളിലേക്ക് മാറ്റുകയും ചെയ്യാം. വിൽപ്പന പ്രധാനമായും WazirX പ്ലാറ്റ്ഫോമിന്റെ നേറ്റീവ് കോയിനായ WRX (WRX ) ടോക്കണുകൾ വഴിയാണ് നടക്കുന്നത്.
3.ചെലവുകള്‍: നിങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച്, നിങ്ങളുടെ എന്‍എഫ്ടി (NFT) ആർട്ട് സൗജന്യമായി മിന്റ് ചെയ്യാൻ അനുവദിക്കുന്നതും എന്നാൽ ബയേര്സില് നിന്ന് ഗ്യാസ് ഫീസ് ഘടനാപരമായ രീതിയിൽ ഈടാക്കുന്നതുമായ പ്ലാറ്റ്ഫോമുകള് നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാനാകും. എന്‍എഫ്ടി-കൾ വലിയ തോതിൽ മിന്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്രഷ്ടാവിന് ഇത്തരത്തിലുള്ള പ്ലാറ്റ്ഫോം അനുയോജ്യമായേക്കാം. അതേസമയം, സ്രഷ്ടാവിന് ഒരു ‘സിംഗിൾ’ മാസ്റ്റർ കോപ്പി മാത്രം മിന്റിംഗ് ചെയ്യുന്നതിനാണ് താൽപ്പര്യമെങ്കിൽ, ഒറ്റത്തവണ മുൻകൂർ ഫീസ് ഈടാക്കുന്ന തരത്തിലുള്ള ഒരു പ്ലാറ്റ്ഫോമിനാകും അവർ മുന്‍ഗണന നല്‍കുക.
ഒരു പ്രത്യേക ബ്ലോക്ക്ചെയിൻ അല്ലെങ്കിൽ മാർക്കറ്റ് പ്ലേസ് ഉറപ്പുനൽകുന്ന എക്സ്പോഷറും ക്രിയേറ്റേര്‍സിന്റെ മനസില്‍ ഉണ്ടായിരിക്കണം. ഗ്യാസ് ഫീസിലോ ചെലവുകളിലോ നിങ്ങൾ കുറച്ച് പണം ലാഭിച്ചാലും, പ്ലാറ്റ്ഫോം ജനപ്രിയമല്ലെങ്കിൽ ശരിയായ ഓഡിയന്‍സിനെ നിങ്ങള്‍ക്ക് നഷ്ടമായേക്കും.
#3 നിങ്ങളുടെ എന്‍എഫ്ടി-കള്‍ എങ്ങനെയാണ് സുരക്ഷിതമായി സൂക്ഷിക്കുക?
എന്‍എഫ്ടി-കളുടെ മേഖല ഇപ്പോഴും ശൈശവ ഘട്ടത്തിലാണ്. ഡാറ്റാ വിടവുകൾ, കോപ്പിയടി, വഞ്ചന, ഐഡന്റിറ്റി മോഷണം തുടങ്ങിയ ചില പ്രശ്നങ്ങൾ ഇപ്പോഴും ഈ മേഖല നേരിടുന്നു. ചെറുകിട ആര്‍ട്ടിസ്റ്റുകളുടെ വര്‍ക്കുകള്‍ കോപ്പിയടിച്ച് വ്യാജന്മാര് സാമ്പത്തിക നേട്ടമുണ്ടാക്കുന്ന സംഭവങ്ങള്‍ വളരേ ചുരുങ്ങിയ അളവിലാണെങ്കിലും ഉണ്ടായിട്ടുണ്ട്. സ്ഥിരീകരണ പ്രക്രിയകൾ നിലവിലുണ്ടെങ്കിലും, ഇത്തരത്തിലുള്ള ഭീഷണികള്‍ നിലനിൽക്കുന്നു. ലിസ്റ്റ് ചെയ്ത എന്‍എഫ്ടി ടോക്കൺ കോപ്പിയടിക്കപ്പെട്ടാല് അത് നീക്കം ചെയ്യുന്നതിനുള്ള പരമ്പരാഗതമായ രീതികളൊന്നും നിലവിലില്ല. നിങ്ങളുടെ എന്‍എഫ്ടി നീക്കംചെയ്യുന്നത് ബുദ്ധിമുട്ടുള്ളതോ അസാധ്യമോ ആയ കാര്യമാണ്. കൂടാതെ, കോപ്പിയടി പൊതുവായി കണ്ടെത്തുന്നതോ അതിനെതിരെ നിയമനടപടികൾ ആരംഭിക്കുകയോ ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ളതും സാമ്പത്തികമായി ഭാരമേറിയതുമാണ്. അത്തരം സന്ദർഭങ്ങളിൽ പിന്നെ എന്ത് ആശ്വാസമാണ് ലഭ്യമായിട്ടുള്ളത്?
ഫാല്ക്കൊണ് റാപ്പപോര്‍ട്ട് & ബെര്‍ക്മാന്‍ പിഎല്എല്സി-യിലെ (Falcon Rappaport & Berkman PLLC) ഇന്റലക്ച്വൽ പ്രോപ്പർട്ടി പ്രാക്ടീസ് ഗ്രൂപ്പിന്റെ ചെയർമാനും അഭിഭാഷകനുമായ മോയ്ഷ് ഇ. പെല്‍റ്റ്സ് (Moish E. Peltz) ഇതിന് മറുപടി നൽകുന്നു, “നിയമ ലംഘനം നടത്തുന്നയാളെ തിരിച്ചറിയാൻ നിങ്ങൾക്ക് കഴിയുന്നിടത്തോളം, നിങ്ങളുടെ സൃഷ്ടിയിലുണ്ടായ നിയമ ലംഘനം പരിഹരിക്കുന്നതിന് പരമ്പരാഗത ഐപി നിയമങ്ങൾ പ്രയോഗിക്കുന്നത് സാധ്യമായേക്കാം“. ആരെങ്കിലും നിങ്ങളുടെ പ്രവൃത്തി പകർത്തുന്നതായി കണ്ടാൽ ഉടൻ തന്നെ എന്‍എഫ്ടി-കൾ വിൽക്കുന്ന പ്ലാറ്റ്ഫോമുമായി ബന്ധപ്പെടുക.
കൂടുതൽ സുരക്ഷിതമായ ഒരു ഹാർഡ്വെയർ വാലറ്റിലോ എക്സ്റ്റേണൽ ഹാർഡ് ഡ്രൈവിലോ നിക്ഷേപിക്കുന്നത് മറ്റ് മുൻകരുതൽ നടപടികളിൽ ഉൾപ്പെടുന്നു. നിങ്ങളുടെ വാലറ്റ് വിലാസവും സീഡ് ഫ്രൈസും സുരക്ഷിതമായി സൂക്ഷിക്കുക. കൂടാതെ, ക്രിപ്റ്റോകറൻസികളിൽ ട്രേഡ് ചെയ്യുമ്പോഴെല്ലാം വിപിഎന്‍ ഉപയോഗിക്കുക.
#4 എന്‍എഫ്ടി ചാഞ്ചാട്ടത്തെ എങ്ങനെ നേരിടാം?
എന്‍എഫ്ടി-കൾ അസ്ഥിരമായ ആസ്തി വിഭാഗത്തില്‍ ഉള്‍പ്പെടുന്നു, അവ ഇപ്പോഴും ശൈശവ ഘട്ടത്തിലാണ്. ഫെബ്രുവരിയിൽ വിപണി 170 മില്യൺ ഡോളറിന് മുകളിലേക്ക് എത്തിയപ്പോൾ (exploded past $170 million) എൻഎഫ്ടികളുടെ കുതിച്ചുകയറ്റത്തില്‍ ആ അസ്ഥിരത പ്രകടമായി. മൂന്ന് മാസത്തിനുള്ളിൽ, മെയ് അവസാനത്തോടെ എന്‍എഫ്ടി വിപണി വെറും 19.4 മില്യൺ ഡോളറായി തകരുന്നത് നമ്മൾ കണ്ടു. തത്ഫലമായി, എന്‍എഫ്ടി-കൾ ഉയർന്ന വിലയ്ക്ക് വാങ്ങിയ നിക്ഷേപകർക്ക് വലിയ നഷ്ടം നേരിടേണ്ടി വന്നു. എൻഎഫ്ടികളുടെ മിന്റിംഗ് എന്നാല്‍ നിങ്ങളുടെ കലയെയോ സൃഷ്ടിയെയോ ഡിജിറ്റൈസ് ചെയ്യുക എന്നതു മാത്രമല്ല, അതിനാല്‍ ക്രിയേറ്റേര്‍സ് നന്നായി ആലോചിച്ചെടുക്കേണ്ട തീരുമാനമാണത്. വിപണിയിലെ ഏറ്റക്കുറച്ചിലുകളിൽ നിന്ന് നിങ്ങളുടെ എന്‍എഫ്ടി-കൾ സുരക്ഷിതമായി സൂക്ഷിക്കാൻ ചില കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കേണ്ടതുണ്ട്:
- റിസ്ക് ടു റിവാര്‍ഡ് അനുപാതം കണക്കിലെടുക്കുക. മിന്റിംഗിനായി നിങ്ങൾ ചെലവഴിക്കുന്ന സമയം, പ്രയത്നം, പണം എന്നിവയ്ക്കൊത്ത മൂല്യമുള്ളതാണോ നിങ്ങള്‍ക്കുണ്ടാകാന്‍ പോകുന്ന നേട്ടം എന്ന് വിശകലനം ചെയ്യുക
- നിങ്ങളുടെ സൃഷ്ടികള്‍ വാങ്ങാൻ താൽപ്പര്യമുള്ള നിങ്ങളുടെ ഓഡിയന്‍സുമായും ആരാധകരുമായോ ശക്തമായ ബന്ധം സ്ഥാപിക്കുന്നത് നിങ്ങളുടെ വ്യക്തിഗത വരുമാനം ശക്തിപ്പെടുത്തുന്നതിന് സഹായിക്കും.
- സ്ഥിരോത്സാഹത്തോടെ പ്രവർത്തിക്കുക, ചുരുങ്ങിയ സമയത്തിനുള്ളിൽ ഏതെങ്കിലും തരത്തിലുള്ള അപ്രതീക്ഷിത നേട്ടങ്ങൾ നിങ്ങൾക്ക് സമ്മാനിക്കുന്ന എന്‍എഫ്ടി-കൾ പരിഗണിക്കരുത്.
#5 എന്‍എഫ്ടികള്‍ ബിസിനസുകളെ എങ്ങനെ സ്വാധീനിക്കുന്നു?
ഡിജിറ്റൽ ചരക്കുകളോ കലാസൃഷ്ടികളോ വിൽക്കുന്നതിനുള്ള ഭാവി ഉപകരണം എന്ന നിലയില്‍, റൈറ്റ്സ് സ്വന്തമാക്കുന്നതിന്റെ മേഖലയെ എന്‍എഫ്ടി-കള്‍ പരിവര്‍ത്തനപ്പെടുത്തുന്നു. ഉദാഹരണത്തിന്, ടോപ്പ് ഷോട്ടുകളും എൻബിഎ ശേഖരണങ്ങളും എൻബിഎ ഗെയിമുകളിൽ നിന്നുള്ള പ്രധാന ഹൈലൈറ്റുകളാണ്. അതിന് ആരാധകർക്കിടയിൽ ഏറെ ആവശ്യകതയുണ്ട്. ഒരു ലെബ്രോൺ ജെയിംസ് ടോപ്പ് ഷോട്ട് 200,000 ഡോളറിലധികം വിലയ്ക്ക് (for more than $200,000!) വിറ്റുപോയതിൽ അതിശയമൊന്നുമില്ല! ചിത്രങ്ങൾ, ഫോട്ടോകൾ, ശേഖരണങ്ങൾ, ജിഫ്-കൾ, പാട്ടുകൾ, ഓർമ്മകൾ, കൂടാതെ നിങ്ങളുടെ നെടുവീര്‍പ്പുകള്‍ വരെ നിങ്ങൾക്ക് പ്രായോഗികമായി എന്‍എഫ്ടി-കളായി മിന്റ് ചെയ്യാന്‍ സാധിക്കും.
ഭാവിയിൽ അതിശയകരമായ സാധ്യതകളുള്ള തികച്ചും പുതിയൊരു ഇടമാണ് എൻഎഫ്ടി വിപണി. യഥാർത്ഥ ആസ്തിയുടെ പുതിയ ഉടമയിലേക്കുള്ള ഓഫ്-ചെയിൻ കൈമാറ്റം ഇല്ലാതെ തന്നെ, യഥാർത്ഥ ആസ്തിയുമായി ബന്ധിപ്പിച്ച് ഓൺ-ചെയിൻ ഉടമസ്ഥാവകാശം കൈമാറുന്നതിനുള്ള ഒരു പുതിയ മാർഗം എന്‍എഫ്ടി-കൾ നൽകുന്നു. കോയിന്ടെലഗ്രാഫിലെ (Cointelegraph) ലേഖനത്തില്‍ പറഞ്ഞതു പോലെ, “സുരക്ഷിതമായി സൂക്ഷിച്ചു കൊണ്ടും ആസ്തിയുടെ നഷ്ടപരിഹാരം, സംഭരണം, നിയമസാധുത, സുരക്ഷ എന്നിവ വിപ്ലവകരമായി മാറ്റിക്കൊണ്ടും” എന്‍എഫ്ടി-കൾ ‘ഉടമസ്ഥാവകാശത്തിന്റെ ടോക്കണൈസേഷൻ’ (‘the tokenization of ownership’ ) സുഗമമാക്കുന്നു.
ഇടപാടുകൾ സാധൂകരിക്കുന്നതിന് ആവശ്യമായ വലിയ അളവിലുള്ള കമ്പ്യൂട്ടേഷണൽ പവർ കണക്കിലെടുത്താല്‍ എന്‍എഫ്ടി മിന്റിംഗ് പൂര്‍ണമായി പരിസ്ഥിതി സൗഹാര്‍ദപരമായ ഒരു പ്രക്രിയയല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതിനാൽ, ക്രിയേറ്റേര്‍സ് അവരുടെ സൃഷ്ടിയുടെ ഡിജിറ്റലൈസേഷൻ മൂലമുണ്ടാകുന്ന കാർബൺ ബഹിര്‍ഗമനം കണക്കിലെടുക്കുകയും ധാരണയോടെയുള്ള തെരഞ്ഞെടുപ്പുകൾ നടത്തുകയും വേണം. ഒരു ലക്ഷ്യവുമില്ലാതെയോ അടിസ്ഥാന മൂല്യങ്ങളില്ലാതെയോ ക്രമരഹിതമായി എൻഎഫ്ടികൾ സൃഷ്ടിക്കുന്നത് കാര്യമായ നേട്ടങ്ങളില്ലാതെ പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്നതിലേക്ക് നയിക്കും.
മേല്‍പ്പറഞ്ഞ കാര്യങ്ങളെല്ലാം വായിച്ചതിലൂടെ നിങ്ങള്‍ക്ക് കൂടുതല്‍ കൃത്യതയുള്ള തീരുമാനമെടുക്കാന്‍ സാധിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഒരു ക്രിയേറ്റര്‍ തന്റെ ആദ്യത്തെ എന്‍എഫ്ടി-കൾ മിന്റ് ചെയ്യുന്നതിന് മുമ്പ് അറിഞ്ഞിരിക്കണമെന്ന് നിങ്ങൾ വിശ്വസിക്കുന്ന മറ്റ് കാര്യങ്ങൾ ചുവടെ കമന്റായി നല്‍കുക.
കൂടുതല്‍ വായനയ്ക്ക്:
How to Create an Account on WazirX NFT Marketplace?
Top 10 NFT Artists You Should Follow
