WazirX P2P (പിയർ ടു പിയർ) നിക്ഷേപകരെ അവരുടെ സർക്കാർ കറന്‍സി ക്രിപ്‌റ്റോയിലേക്ക് (തിരിച്ചും) തൽക്ഷണം പരിവർത്തനം ചെയ്യാൻ സഹായിക്കുന്നു. തികച്ചും സൗജന്യവും സുരക്ഷിതവും നിയമപരവുമായ ഈ സേവനം 24×7 ലഭ്യമാണ്!! WazirX P2P എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാൻ, ഞങ്ങളുടെ ബ്ലോഗ് ഇവിടെ വായിക്കുക.
ഞങ്ങളുടെ ഉപയോക്താക്കൾ പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ ഇതാ. നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ, ഈ പോസ്റ്റ് അതെല്ലാം പരിഹരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
ചോദ്യം 1: എന്തുകൊണ്ടാണ് WazirX P2P-യിൽ USDT മാത്രം ഉള്ളത്?
USDT സ്ഥിരതയുള്ള ഒരു കോയിനാണ്. ഇടപാടുകൾ ലളിതമാക്കാനും ഉയർന്ന പണലഭ്യത ഉറപ്പാക്കാനും വേണ്ടി USDT-യെ മാത്രം പിന്തുണയ്ക്കുന്നു.
ചോദ്യം 2: WazirX P2P ആർക്ക് ഉപയോഗിക്കാം?
ഇന്ത്യൻ KYC ഉള്ള ഉപയോക്താക്കൾക്ക് WazirX-ൽ P2P ഫീച്ചർ ഉപയോഗിക്കാം.
ചോദ്യം 3: എനിക്ക് വിൽക്കുന്നയാളിന്‍റെ ബാങ്ക് വിശദാംശങ്ങൾ കാണാൻ കഴിയുന്നില്ല, 10 മിനിറ്റിനുള്ളിൽ ട്രേഡ് സ്വയമേവ റദ്ദാക്കപ്പെടും. എന്തുചെയ്യും?
ഇവിടെ, നിങ്ങൾ ആദ്യം ഒരു പേയ്‌മെന്‍റ് ഓപ്ഷൻ തെരഞ്ഞെടുക്കണം. തുടർന്ന്, നിങ്ങളുടെ ട്രേഡ് പൊരുത്തപ്പെടുത്തിയ ശേഷം “യെസ് ഐ വില്‍ പേ” ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. “യെസ് ഐ വില്‍ പേ” എന്നതിൽ ക്ലിക്ക് ചെയ്തതിന് ശേഷം മാത്രമേ വിൽക്കുന്നയാളിന്‍റെ ബാങ്ക് വിശദാംശങ്ങൾ നിങ്ങൾക്ക് ദൃശ്യമാകൂ. ഈ വിശദാംശങ്ങളെ അടിസ്ഥാനമാക്കി നിങ്ങൾക്ക് പേയ്‌മെന്‍റുമായി മുന്നോട്ട് പോകാം.
ചോദ്യം 4: വിശദാംശങ്ങൾ തെറ്റാണ്/പരാജയപ്പെടുന്നു/ബാങ്കിംഗ് പ്രശ്‌നം/നെറ്റ്‌വർക്ക് പ്രശ്‌നം എന്നിവ കാരണം എനിക്ക് വിൽക്കുന്നയാളിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് ഫണ്ട് ട്രാൻസ്‍ഫര്‍ ചെയ്യാൻ കഴിയുന്നില്ല.
ഓർഡർ റദ്ദാക്കാനും പെനാൽറ്റി ഒഴിവാക്കാനും വേണ്ടി നിങ്ങൾ ഞങ്ങളുടെ സപ്പോര്‍ട്ട് ടീമിനെ ചാറ്റ് വഴി ബന്ധപ്പെടണം. പരാജയം യഥാര്‍ത്ഥമാണെന്ന് തെളിയിക്കാൻ സ്ക്രീൻഷോട്ടുകൾ/തെളിവുകൾ പങ്കിടാൻ സപ്പോര്‍ട്ട് ടീം നിങ്ങളോട് ആവശ്യപ്പെടും. അങ്ങനെയല്ലാതെ, ട്രേഡ് ഓട്ടോമാറ്റിക്കായി റദ്ദാക്കപ്പെട്ടാല്‍ (നിശ്ചിത സമയത്തിന് ശേഷം) നിങ്ങൾക്ക് ഒരു പെനാൽറ്റി ഇമെയിൽ ലഭിക്കും. നിങ്ങൾക്ക് ഈ ഇമെയിലിന് ഉചിതമായ തെളിവ് സഹിതം മറുപടി നൽകാം. അതു ബോധ്യപ്പെട്ടാൽ, ഞങ്ങളുടെ ടീം പെനാൽറ്റി റദ്ദാക്കും.
ചോദ്യം 5: നിങ്ങൾ പണമടയ്ക്കുകയും എന്നാൽ ‘ഐ ഹാവ് പെയ്ഡ്’ എന്നതിൽ ക്ലിക്ക് ചെയ്യാൻ മറക്കുകയും ചെയ്താൽ എന്തുചെയ്യണം?
‘റെയ്‍സ് ഡിസ്പ്യൂട്ട്’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യാൻ നിങ്ങൾക്ക് 10 മിനിറ്റ് സമയമുണ്ട്. നിങ്ങൾ ഒരു ഡിസ്പ്യൂട്ട് ഉന്നയിച്ചുകഴിഞ്ഞാൽ, പേയ്‌മെന്‍റിന്‍റെ തെളിവ് അഭ്യർത്ഥിച്ചുകൊണ്ട് ഞങ്ങളുടെ ഡിസ്പ്യൂട്ട് ടീമിൽ നിന്ന് നിങ്ങൾക്ക് ഉടൻതന്നെ ഒരു ഇമെയിൽ ലഭിക്കും. തുടർന്ന്, അടുത്ത 15 മിനിറ്റിനുള്ളിൽ, ഇമെയിലിൽ സൂചിപ്പിച്ചിരിക്കുന്ന നിർദ്ദേശങ്ങൾ പാലിച്ച്, ചാറ്റ് വഴി ഞങ്ങളുടെ പിന്തുണാ ടീമിനെ ബന്ധപ്പെടുക. ഡിസ്പ്യൂട്ട് ടീം മറ്റ് വിശദാംശങ്ങൾക്കൊപ്പം നിങ്ങളുടെ പേയ്‌മെന്‍റിന്‍റെ തെളിവ് അവലോകനം ചെയ്തിട്ട് നിങ്ങളുടെ ഡിസ്പ്യൂട്ടില്‍ അന്തിമ തീരുമാനമെടുക്കും. ഡിസ്പ്യൂട്ട് ടീമിന്‍റെ തീരുമാനം അന്തിമവും പാലിക്കപ്പെടേണ്ടതുമാണ്, അത് മാറ്റാൻ കഴിയില്ല.
ദയവായി ശ്രദ്ധിക്കുക: ഒരു ഡിസ്പ്യൂട്ട് അവലോകനം ചെയ്യുമ്പോൾ, പൂർണ്ണമായ കൃത്യത ഉറപ്പാക്കാൻ ഞങ്ങൾ ഒരു മൾട്ടി-ചെക്ക് ഫൂൾ-പ്രൂഫ് പ്രോസസ്സ് ഉപയോഗിക്കുന്നു.
ചോദ്യം 6: WazirX P2P-യിൽ ഒരു ഇടപാട് പരാജയപ്പെട്ടാൽ (ഫണ്ടുകളുടെ) റിക്കവറി എങ്ങനെയാണ് പ്രവർത്തിക്കുന്നത് – വാങ്ങുന്നയാൾ ട്രേഡ് സ്ഥിരീകരിക്കുന്നതിന് പകരം ട്രേഡ് റദ്ദാക്കിയാൽ എന്തു സംഭവിക്കും?
വാങ്ങുന്നയാൾ പേയ്‌മെന്‍റ് നടത്തുകയും പിന്നീട് ഇടപാട് റദ്ദാക്കുകയും ചെയ്യുമ്പോൾ, ഞങ്ങൾ വാങ്ങുന്നയാളുടെ പേയ്‌മെന്‍റ് വിശദാംശങ്ങൾ വിൽക്കുന്നയാളുമായി പങ്കിടുകയും വാങ്ങുന്നയാൾക്ക് പേയ്‌മെന്‍റ് തിരികെ നൽകാൻ അവരോട് ആവശ്യപ്പെടുകയും ചെയ്യുന്നു. വാങ്ങുന്നയാൾക്ക് തന്‍റെ ഫണ്ടുകൾ തിരികെ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ, ഞങ്ങൾ വിൽക്കുന്നയാളിന്‍റെ ഫണ്ടുകളും കൂടാതെ/അല്ലെങ്കിൽ അക്കൗണ്ടും ലോക്ക് ചെയ്യുകയും പേയ്‌മെന്‍റ് പ്രൂഫിനൊപ്പം എല്ലാ വിവരങ്ങളും സഹിതം ഒരു ഇമെയിൽ അയയ്ക്കുകയും ചെയ്യും. ഞങ്ങൾ വിൽക്കുന്നയാൾക്ക് മൊത്തം 3 ഓർമിപ്പിക്കലുകൾ അയയ്ക്കും, ഓരോ 24 മണിക്കൂറിലും ഒന്ന് എന്ന തരത്തിലാണിത്. മൂന്നാമത്തെയും അവസാനത്തെയും ഓർമിപ്പിക്കലിന് ശേഷം, ഞങ്ങൾ ഫണ്ട് വീണ്ടെടുക്കാനുള്ള നടപടി സ്വീകരിക്കും. ഇതിന് 13 പ്രവൃത്തി ദിവസം വരെ എടുക്കും (എന്നിരുന്നാലും, ഫണ്ടുകൾ ലഭ്യമാണെങ്കില്‍ മാത്രമേ ഇത് പ്രായോഗികമാകൂ).
ചോദ്യം 7: പണമടച്ചതിന് ശേഷവും, എന്‍റെ ട്രേഡ് ഡിസ്പ്യൂട്ടിലേക്ക് നീങ്ങുന്നു; എന്തുചെയ്യും?
പല കാരണങ്ങളാൽ നിങ്ങളുടെ ട്രേഡ് ഡിസ്പ്യൂട്ടിലേക്ക് നീങ്ങാവുന്നതാണ്. ഈ സാഹചര്യത്തിൽ, പേയ്‌മെന്‍റ് പ്രൂഫ് നല്‍കിക്കൊണ്ട് നിങ്ങൾക്ക് ഞങ്ങളുടെ സപ്പോർട്ട് ടീമുമായി ചാറ്റ് ചെയ്യാവുന്നതാണ്. നിങ്ങളുടെ ഫണ്ടുകൾ സുരക്ഷിതമായിരിക്കുമെന്ന് ദയവായി ഉറപ്പുണ്ടായിരിക്കുക.
ചോദ്യം 8: ഞാനൊരു വാങ്ങുന്നയാളാണ്/വിൽക്കുന്നയാളാണ്, അജ്ഞാതരായ വാങ്ങുന്നവരുമായി/വിൽക്കുന്നയാളുകളുമായി ഓട്ടോമാറ്റിക്കായി മാച്ച് ചെയ്യപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്തുചെയ്യും?
നിങ്ങളുടെ ക്രിപ്‌റ്റോ ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിയുമായി ട്രേഡ് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ആദ്യ ഘട്ടത്തിൽ തന്നെ നിങ്ങൾക്ക് അവരുടെ XID ചേർക്കാവുന്നതാണ്. XID ഒരു ഉപയോക്തൃനാമം പോലെ പ്രവർത്തിക്കുന്നു! ഇതുപയോഗിച്ച്, നിങ്ങൾക്ക് ഇഷ്ടമുള്ള വാങ്ങുന്നയാളെ/വിൽക്കുന്നയാളെ തെരഞ്ഞെടുക്കാം, ആ പ്രത്യേക ഇടപാടിൽ നിങ്ങളെ മറ്റാരുമായും മാച്ച് ചെയ്യില്ല.
ചോദ്യം 9: എനിക്ക് ഒരു ദിവസം ചെയ്യാൻ കഴിയുന്ന P2P ഇടപാടുകളുടെ എണ്ണത്തന്/മൂല്യത്തിന് പ്രതിദിന പരിധിയുണ്ടോ?
ഇല്ല! WazirX-ൽ നിങ്ങൾക്ക് ഒരു ദിവസം എത്ര P2P ഇടപാടുകൾ വേണമെങ്കിലും നടത്താം. എന്നിരുന്നാലും, നിങ്ങളുടെ ബാങ്ക് ചില പരിധികൾ വെച്ചിട്ടുണ്ടായിരിക്കാം, അത് നിങ്ങൾ പാലിക്കേണ്ടതുണ്ട്.
ചോദ്യം 10: ഞാൻ ഒരു വാങ്ങുന്നയാൾ ആണ്. പണമടച്ചതിന് ശേഷം, എന്‍റെ ഇടപാട് ‘പ്രോസസിംഗിൽ‘ കുടുങ്ങി. ഞാൻ എന്ത് ചെയ്യണം? ഫണ്ട് കുറച്ചോ ഇല്ലയോ എന്ന് എനിക്കറിയില്ല.
നിങ്ങൾ പേയ്‌മെന്‍റ് നടത്തിയെങ്കിലും പേയ്‌മെന്‍റ് സ്റ്റാറ്റസ് ‘പ്രോസസ്സിംഗ്’ എന്ന് കാണിക്കുന്ന സന്ദർഭങ്ങളിൽ, നിങ്ങൾക്ക് WazirX-ൽ ‘യെസ്, ഐ ഹാപ് പെയ്ഡ്’ എന്നതിൽ ക്ലിക്ക് ചെയ്‌ത് പേയ്‌മെന്‍റിന്‍റെ തെളിവ് (പ്രോസസ്സിംഗ്) അറ്റാച്ച് ചെയ്യുകയും വിൽക്കുന്നയാൾ പേയ്‌മെന്‍റ് രസീത് സ്ഥിരീകരിക്കാൻ കാത്തിരിക്കുകയും ചെയ്യാം. വിൽക്കുന്നയാൾക്ക് പേയ്‌മെന്‍റ് ലഭിച്ചാൽ, ഇടപാട് പ്രോസസ്സ് ചെയ്യും. പേയ്‌മെന്‍റ് റദ്ദാക്കിയാൽ, നിങ്ങൾക്ക് ചാറ്റ് വഴി ഞങ്ങളുടെ സപ്പോര്‍ട്ട് ടീമിനെ ബന്ധപ്പെടാം. ഞങ്ങൾ നിങ്ങൾക്കായി ഓർഡർ റദ്ദാക്കുകയും പെനാല്‍റ്റി ഇല്ലാതാക്കുകയും ചെയ്യും. കാരണം ഇതൊരു യഥാർത്ഥ പിശകാണ്.
ഇതുസംബന്ധിച്ച് കൂടുതൽ മികച്ച വീക്ഷണം ലഭിക്കുന്നതിന്, WazirX-ന്‍റെ P2P സംബന്ധിച്ച ഈ വീഡിയോ പരിശോധിക്കുക.
നിരാകരണം: ക്രിപ്റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്‌റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്‍റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്‍റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.