Skip to main content

WazirX P2P – നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഇതാ!

By മെയ്‌ 25, 2022ജൂലൈ 8th, 20225 minute read
How to use WazirX P2P? - Questions answered!

WazirX P2P (പിയർ ടു പിയർ) നിക്ഷേപകരെ അവരുടെ സർക്കാർ കറന്‍സി ക്രിപ്‌റ്റോയിലേക്ക് (തിരിച്ചും) തൽക്ഷണം പരിവർത്തനം ചെയ്യാൻ സഹായിക്കുന്നു. തികച്ചും സൗജന്യവും സുരക്ഷിതവും നിയമപരവുമായ ഈ സേവനം 24×7 ലഭ്യമാണ്!! WazirX P2P എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാൻ, ഞങ്ങളുടെ ബ്ലോഗ് ഇവിടെ വായിക്കുക.

ഞങ്ങളുടെ ഉപയോക്താക്കൾ പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ ഇതാ. നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ, ഈ പോസ്റ്റ് അതെല്ലാം പരിഹരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ചോദ്യം 1: എന്തുകൊണ്ടാണ് WazirX P2P-യിൽ USDT മാത്രം ഉള്ളത്?

USDT സ്ഥിരതയുള്ള ഒരു കോയിനാണ്. ഇടപാടുകൾ ലളിതമാക്കാനും ഉയർന്ന പണലഭ്യത ഉറപ്പാക്കാനും വേണ്ടി USDT-യെ മാത്രം പിന്തുണയ്ക്കുന്നു.

ചോദ്യം 2: WazirX P2P ആർക്ക് ഉപയോഗിക്കാം?

ഇന്ത്യൻ KYC ഉള്ള ഉപയോക്താക്കൾക്ക് WazirX-ൽ P2P ഫീച്ചർ ഉപയോഗിക്കാം.

ചോദ്യം 3: എനിക്ക് വിൽക്കുന്നയാളിന്‍റെ ബാങ്ക് വിശദാംശങ്ങൾ കാണാൻ കഴിയുന്നില്ല, 10 മിനിറ്റിനുള്ളിൽ ട്രേഡ് സ്വയമേവ റദ്ദാക്കപ്പെടും. എന്തുചെയ്യും?

ഇവിടെ, നിങ്ങൾ ആദ്യം ഒരു പേയ്‌മെന്‍റ് ഓപ്ഷൻ തെരഞ്ഞെടുക്കണം. തുടർന്ന്, നിങ്ങളുടെ ട്രേഡ് പൊരുത്തപ്പെടുത്തിയ ശേഷം “യെസ് ഐ വില്‍ പേ” ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. “യെസ് ഐ വില്‍ പേ” എന്നതിൽ ക്ലിക്ക് ചെയ്തതിന് ശേഷം മാത്രമേ വിൽക്കുന്നയാളിന്‍റെ ബാങ്ക് വിശദാംശങ്ങൾ നിങ്ങൾക്ക് ദൃശ്യമാകൂ. ഈ വിശദാംശങ്ങളെ അടിസ്ഥാനമാക്കി നിങ്ങൾക്ക് പേയ്‌മെന്‍റുമായി മുന്നോട്ട് പോകാം.

 ചോദ്യം 4: വിശദാംശങ്ങൾ തെറ്റാണ്/പരാജയപ്പെടുന്നു/ബാങ്കിംഗ് പ്രശ്‌നം/നെറ്റ്‌വർക്ക് പ്രശ്‌നം എന്നിവ കാരണം എനിക്ക് വിൽക്കുന്നയാളിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് ഫണ്ട് ട്രാൻസ്‍ഫര്‍ ചെയ്യാൻ കഴിയുന്നില്ല.

ഓർഡർ റദ്ദാക്കാനും പെനാൽറ്റി ഒഴിവാക്കാനും വേണ്ടി നിങ്ങൾ ഞങ്ങളുടെ സപ്പോര്‍ട്ട് ടീമിനെ ചാറ്റ് വഴി ബന്ധപ്പെടണം. പരാജയം യഥാര്‍ത്ഥമാണെന്ന് തെളിയിക്കാൻ സ്ക്രീൻഷോട്ടുകൾ/തെളിവുകൾ പങ്കിടാൻ സപ്പോര്‍ട്ട് ടീം നിങ്ങളോട് ആവശ്യപ്പെടും. അങ്ങനെയല്ലാതെ, ട്രേഡ് ഓട്ടോമാറ്റിക്കായി റദ്ദാക്കപ്പെട്ടാല്‍ (നിശ്ചിത സമയത്തിന് ശേഷം) നിങ്ങൾക്ക് ഒരു പെനാൽറ്റി ഇമെയിൽ ലഭിക്കും. നിങ്ങൾക്ക് ഈ ഇമെയിലിന് ഉചിതമായ തെളിവ് സഹിതം മറുപടി നൽകാം. അതു ബോധ്യപ്പെട്ടാൽ, ഞങ്ങളുടെ ടീം പെനാൽറ്റി റദ്ദാക്കും.

ചോദ്യം 5: നിങ്ങൾ പണമടയ്ക്കുകയും എന്നാൽ ‘ഐ ഹാവ് പെയ്ഡ് എന്നതിൽ ക്ലിക്ക് ചെയ്യാൻ മറക്കുകയും ചെയ്താൽ എന്തുചെയ്യണം?

‘റെയ്‍സ് ഡിസ്പ്യൂട്ട്’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യാൻ നിങ്ങൾക്ക് 10 മിനിറ്റ് സമയമുണ്ട്. നിങ്ങൾ ഒരു ഡിസ്പ്യൂട്ട് ഉന്നയിച്ചുകഴിഞ്ഞാൽ, പേയ്‌മെന്‍റിന്‍റെ തെളിവ് അഭ്യർത്ഥിച്ചുകൊണ്ട് ഞങ്ങളുടെ ഡിസ്പ്യൂട്ട് ടീമിൽ നിന്ന് നിങ്ങൾക്ക് ഉടൻതന്നെ ഒരു ഇമെയിൽ ലഭിക്കും. തുടർന്ന്, അടുത്ത 15 മിനിറ്റിനുള്ളിൽ, ഇമെയിലിൽ സൂചിപ്പിച്ചിരിക്കുന്ന നിർദ്ദേശങ്ങൾ പാലിച്ച്, ചാറ്റ് വഴി ഞങ്ങളുടെ പിന്തുണാ ടീമിനെ ബന്ധപ്പെടുക. ഡിസ്പ്യൂട്ട് ടീം മറ്റ് വിശദാംശങ്ങൾക്കൊപ്പം നിങ്ങളുടെ പേയ്‌മെന്‍റിന്‍റെ തെളിവ് അവലോകനം ചെയ്തിട്ട് നിങ്ങളുടെ ഡിസ്പ്യൂട്ടില്‍ അന്തിമ തീരുമാനമെടുക്കും. ഡിസ്പ്യൂട്ട് ടീമിന്‍റെ തീരുമാനം അന്തിമവും പാലിക്കപ്പെടേണ്ടതുമാണ്, അത് മാറ്റാൻ കഴിയില്ല.

ദയവായി ശ്രദ്ധിക്കുക: ഒരു ഡിസ്പ്യൂട്ട് അവലോകനം ചെയ്യുമ്പോൾ, പൂർണ്ണമായ കൃത്യത ഉറപ്പാക്കാൻ ഞങ്ങൾ ഒരു മൾട്ടി-ചെക്ക് ഫൂൾ-പ്രൂഫ് പ്രോസസ്സ് ഉപയോഗിക്കുന്നു. 

ചോദ്യം 6: WazirX P2P-യിൽ ഒരു ഇടപാട് പരാജയപ്പെട്ടാൽ (ഫണ്ടുകളുടെ) റിക്കവറി എങ്ങനെയാണ് പ്രവർത്തിക്കുന്നത് – വാങ്ങുന്നയാൾ ട്രേഡ് സ്ഥിരീകരിക്കുന്നതിന് പകരം ട്രേഡ് റദ്ദാക്കിയാൽ എന്തു സംഭവിക്കും?

വാങ്ങുന്നയാൾ പേയ്‌മെന്‍റ് നടത്തുകയും പിന്നീട് ഇടപാട് റദ്ദാക്കുകയും ചെയ്യുമ്പോൾ, ഞങ്ങൾ വാങ്ങുന്നയാളുടെ പേയ്‌മെന്‍റ് വിശദാംശങ്ങൾ വിൽക്കുന്നയാളുമായി പങ്കിടുകയും വാങ്ങുന്നയാൾക്ക് പേയ്‌മെന്‍റ് തിരികെ നൽകാൻ അവരോട് ആവശ്യപ്പെടുകയും ചെയ്യുന്നു. വാങ്ങുന്നയാൾക്ക് തന്‍റെ ഫണ്ടുകൾ തിരികെ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ, ഞങ്ങൾ വിൽക്കുന്നയാളിന്‍റെ ഫണ്ടുകളും കൂടാതെ/അല്ലെങ്കിൽ അക്കൗണ്ടും ലോക്ക് ചെയ്യുകയും പേയ്‌മെന്‍റ് പ്രൂഫിനൊപ്പം എല്ലാ വിവരങ്ങളും സഹിതം ഒരു ഇമെയിൽ അയയ്ക്കുകയും ചെയ്യും. ഞങ്ങൾ വിൽക്കുന്നയാൾക്ക് മൊത്തം 3 ഓർമിപ്പിക്കലുകൾ അയയ്ക്കും, ഓരോ 24 മണിക്കൂറിലും ഒന്ന് എന്ന തരത്തിലാണിത്. മൂന്നാമത്തെയും അവസാനത്തെയും ഓർമിപ്പിക്കലിന് ശേഷം, ഞങ്ങൾ ഫണ്ട് വീണ്ടെടുക്കാനുള്ള നടപടി സ്വീകരിക്കും. ഇതിന് 13 പ്രവൃത്തി ദിവസം വരെ എടുക്കും (എന്നിരുന്നാലും, ഫണ്ടുകൾ ലഭ്യമാണെങ്കില്‍ മാത്രമേ ഇത് പ്രായോഗികമാകൂ).

ചോദ്യം 7: പണമടച്ചതിന് ശേഷവും, എന്‍റെ ട്രേഡ് ഡിസ്പ്യൂട്ടിലേക്ക് നീങ്ങുന്നു; എന്തുചെയ്യും?

പല കാരണങ്ങളാൽ നിങ്ങളുടെ ട്രേഡ് ഡിസ്പ്യൂട്ടിലേക്ക് നീങ്ങാവുന്നതാണ്. ഈ സാഹചര്യത്തിൽ, പേയ്‌മെന്‍റ് പ്രൂഫ് നല്‍കിക്കൊണ്ട് നിങ്ങൾക്ക് ഞങ്ങളുടെ സപ്പോർട്ട് ടീമുമായി ചാറ്റ് ചെയ്യാവുന്നതാണ്. നിങ്ങളുടെ ഫണ്ടുകൾ സുരക്ഷിതമായിരിക്കുമെന്ന് ദയവായി ഉറപ്പുണ്ടായിരിക്കുക.

ചോദ്യം 8: ഞാനൊരു വാങ്ങുന്നയാളാണ്/വിൽക്കുന്നയാളാണ്, അജ്ഞാതരായ വാങ്ങുന്നവരുമായി/വിൽക്കുന്നയാളുകളുമായി ഓട്ടോമാറ്റിക്കായി മാച്ച് ചെയ്യപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്തുചെയ്യും?

നിങ്ങളുടെ ക്രിപ്‌റ്റോ ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിയുമായി ട്രേഡ് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ആദ്യ ഘട്ടത്തിൽ തന്നെ നിങ്ങൾക്ക് അവരുടെ XID ചേർക്കാവുന്നതാണ്. XID ഒരു ഉപയോക്തൃനാമം പോലെ പ്രവർത്തിക്കുന്നു! ഇതുപയോഗിച്ച്, നിങ്ങൾക്ക് ഇഷ്ടമുള്ള വാങ്ങുന്നയാളെ/വിൽക്കുന്നയാളെ തെരഞ്ഞെടുക്കാം, ആ പ്രത്യേക ഇടപാടിൽ നിങ്ങളെ മറ്റാരുമായും മാച്ച് ചെയ്യില്ല.

ചോദ്യം 9: എനിക്ക് ഒരു ദിവസം ചെയ്യാൻ കഴിയുന്ന P2P ഇടപാടുകളുടെ എണ്ണത്തന്/മൂല്യത്തിന് പ്രതിദിന പരിധിയുണ്ടോ?

ഇല്ല! WazirX-ൽ നിങ്ങൾക്ക് ഒരു ദിവസം എത്ര P2P ഇടപാടുകൾ വേണമെങ്കിലും നടത്താം. എന്നിരുന്നാലും, നിങ്ങളുടെ ബാങ്ക് ചില പരിധികൾ വെച്ചിട്ടുണ്ടായിരിക്കാം, അത് നിങ്ങൾ പാലിക്കേണ്ടതുണ്ട്.

ചോദ്യം 10: ഞാൻ ഒരു വാങ്ങുന്നയാൾ ആണ്. പണമടച്ചതിന് ശേഷം, എന്‍റെ ഇടപാട് പ്രോസസിംഗിൽകുടുങ്ങി. ഞാൻ എന്ത് ചെയ്യണം? ഫണ്ട് കുറച്ചോ ഇല്ലയോ എന്ന് എനിക്കറിയില്ല. 

നിങ്ങൾ പേയ്‌മെന്‍റ് നടത്തിയെങ്കിലും പേയ്‌മെന്‍റ് സ്റ്റാറ്റസ് ‘പ്രോസസ്സിംഗ്’ എന്ന് കാണിക്കുന്ന സന്ദർഭങ്ങളിൽ, നിങ്ങൾക്ക് WazirX-ൽ ‘യെസ്, ഐ ഹാപ് പെയ്ഡ്’ എന്നതിൽ ക്ലിക്ക് ചെയ്‌ത് പേയ്‌മെന്‍റിന്‍റെ തെളിവ് (പ്രോസസ്സിംഗ്) അറ്റാച്ച് ചെയ്യുകയും വിൽക്കുന്നയാൾ പേയ്‌മെന്‍റ് രസീത് സ്ഥിരീകരിക്കാൻ കാത്തിരിക്കുകയും ചെയ്യാം. വിൽക്കുന്നയാൾക്ക് പേയ്‌മെന്‍റ് ലഭിച്ചാൽ, ഇടപാട് പ്രോസസ്സ് ചെയ്യും. പേയ്‌മെന്‍റ് റദ്ദാക്കിയാൽ, നിങ്ങൾക്ക് ചാറ്റ് വഴി ഞങ്ങളുടെ സപ്പോര്‍ട്ട് ടീമിനെ ബന്ധപ്പെടാം. ഞങ്ങൾ നിങ്ങൾക്കായി ഓർഡർ റദ്ദാക്കുകയും പെനാല്‍റ്റി ഇല്ലാതാക്കുകയും ചെയ്യും. കാരണം ഇതൊരു യഥാർത്ഥ പിശകാണ്.

ഇതുസംബന്ധിച്ച് കൂടുതൽ മികച്ച വീക്ഷണം ലഭിക്കുന്നതിന്, WazirX-ന്‍റെ P2P സംബന്ധിച്ച ഈ വീഡിയോ പരിശോധിക്കുക.

ചോദ്യം 11: WazirX സ്വീകരിച്ചിട്ടുള്ള സുരക്ഷാ നടപടികൾ എന്തൊക്കെയാണ്?
അജ്ഞാതരായ പിയറുകളെ വിശ്വസിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. നിങ്ങളുടെ ഫണ്ടുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കാനായി, WazirX-ന് മുഴുവൻ ഇടപാടുകളും സുരക്ഷിതമാക്കാനുള്ള ഒരു എസ്ക്രോ സംവിധാനം ഉണ്ട്. ആയതിനാൽ ഒരു കക്ഷിക്കും മറ്റുള്ളവരെ വഞ്ചിക്കാൻ കഴിയില്ല. നിങ്ങളൊരു വിൽക്കുന്നയാൾ ആണെങ്കിൽ – പേയ്‌മെന്‍റ് രസീത് സ്ഥിരീകരിക്കുന്നത് വരെ WazirX നിങ്ങളുടെ USDT വാങ്ങുന്നയാൾക്ക് നൽകില്ല, നിങ്ങൾ ഒരു വാങ്ങുന്നയാൾ ആണെങ്കിൽ- നിങ്ങൾ വിൽക്കുന്നയാൾക്ക് പേയ്‌മെന്‍റ് നടത്തുമ്പോൾ, WazirX വിൽപ്പനക്കാരന്റെ USDT കൈവശം വയ്ക്കും. കൂടാതെ WazirX-ൽ ട്രേഡ് ചെയ്യാൻ അനുവദിക്കുന്നതിന് മുമ്പ് ഓരോ ഉപയോക്താവിന്‍റെയും KYC വിശദാംശങ്ങൾ ഞങ്ങൾ പരിശോധിക്കുന്നു. ഞങ്ങളുടെ എക്‌സ്‌ചേഞ്ചിൽ നടക്കുന്ന ഓരോ ഇടപാടിന്‍റെയും റെക്കോർഡും സൂക്ഷിക്കുന്നു.
ചോദ്യം 12: ഓർഡർ ചെയ്തതിനേക്കാൾ കുറവ് USDT ആണ് ലഭിച്ചത്, എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്?
ഒരു ഓർഡർ വിജയകരമായി പ്രോസസ്സ് ചെയ്യുമ്പോൾ, നിങ്ങൾക്ക് ഉറപ്പുനൽകിയ USDT നിങ്ങളുടെ അക്കൗണ്ടിൽ സ്വയമേവ ലഭിക്കും. എന്തെങ്കിലും കുറവ് വന്നിട്ടുണ്ടെങ്കിൽ, അത് പെനാൽറ്റികളോ കുടിശ്ശികയുള്ള ട്രേഡിംഗ് ഫീ-കളോ ആകാം. ഇവ കുറയ്ക്കുന്നതിനെ കുറിച്ച് കൂടുതലറിയാൻ നിങ്ങൾക്ക് ട്രേഡിംഗ് റിപ്പോർട്ടിലെ ലെഡ്‍ജർ പരിശോധിക്കാവുന്നതാണ്. 
ഓര്‍ക്കേണ്ട കാര്യങ്ങള്‍
നിങ്ങളുടെ ഇടപാടുകൾ റദ്ദാക്കുകയോ നിരസിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ, ദയവായി ഈ പോയിന്‍റുകൾ മനസ്സിൽ വയ്ക്കുക:
ഒരു വാങ്ങുന്നയാൾ എന്ന നിലയിൽ:
മാച്ച് ചെയ്യപ്പെടുന്ന വിൽപ്പനക്കാരന് മാത്രമാണ് പണം നൽകുന്നതെന്ന് ഉറപ്പാക്കുക. നിങ്ങളുടെ ട്രേഡ് മാച്ച് ചെയ്തു കഴിഞ്ഞാൽ മറ്റേതെങ്കിലും വിൽപ്പനക്കാരന് പേയ്‌മെന്‍റുകൾ നടത്തരുത്.
അടയ്ക്കേണ്ട തുക റൗണ്ട് ഓഫ് ചെയ്യരുത്. അതായത്, നിങ്ങൾ 1198.20 അടയ്‌ക്കേണ്ടതുണ്ടെങ്കിൽ, ദയവായി 1198.20 എന്ന കൃത്യമായ തുകതന്നെ (1199 അല്ലെങ്കിൽ 1200 അല്ല) നൽകുക.
നിങ്ങളുടെ സ്വന്തം അക്കൗണ്ടിൽ നിന്ന് മാത്രമേ നിങ്ങൾ പേയ്‌മെന്‍റുകൾ നടത്താവൂ, മറ്റേതെങ്കിലും (ഉദാ: കുടുംബാംഗങ്ങളുടെ/സുഹൃത്തുക്കളുടെ) അക്കൗണ്ടുകളിൽ നിന്ന് പേയ്മെന്‍റ് നടത്തിയാല്‍ അത് അസാധുവായി കണക്കാക്കും. ഇത്തരം സാഹചര്യത്തിൽ പേയ്‌മെന്‍റ് കുടുങ്ങിപ്പോയാൽ, റിക്കവറി നടക്കുന്നത് ഒരു മൂന്നാം കക്ഷി പേയ്‌മെന്‍റ് എന്ന നിലയിലായിരിക്കും, അല്ലാതെ P2P ആയിട്ടല്ല. മാത്രമല്ല, ഒരു മൂന്നാം കക്ഷി അക്കൗണ്ടിൽ നിന്നാണ് പേയ്‌മെന്‍റ് നടത്തുന്നതെങ്കിൽ, ട്രേഡ് എല്ലായ്പ്പോഴും വിൽക്കുന്നയാൾക്ക് അനുകൂലമായിട്ടായിരിക്കും തീർപ്പാക്കുക. മൂന്നാം കക്ഷി പേയ്‌മെന്‍റുകൾ WazirX P2P-യിൽ അനുവദനീയമല്ല. ഇത് പ്ലാറ്റ്‌ഫോമിൽ നിങ്ങളുടെ അക്കൗണ്ട് ഫ്ലാഗ് ചെയ്യപ്പെടാൻ ഇടയാക്കും.
നിങ്ങൾ പണമടച്ചുകഴിഞ്ഞാൽ, ആപ്പിൽ നിങ്ങൾ അത് സ്ഥിരീകരിക്കുന്നുവെന്ന് ഉറപ്പാക്കുക. ഇവിടെ, പേയ്‌മെന്റ് പ്രൂഫ് അപ്‍‌ലോഡ് ചെയ്യുമ്പോൾ, UTR (യുണീക്ക് ട്രാൻസാക്ഷൻ റഫറൻസ്) നമ്പർ ദൃശ്യമാണെന്ന് ഉറപ്പാക്കുക.
സ്ക്രീനിലെ നിർദ്ദേശങ്ങൾ ശരിയായി വായിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഉദാഹരണത്തിന്, ‘പാർഷ്യൽ ഓർഡർ മാച്ചിംഗിന്‍റെ’ കാര്യത്തിൽ, നിർദ്ദിഷ്ട തുകകൾ മാത്രമാണ് ശരിയായ കക്ഷിക്ക് നൽകുന്നതെന്ന് ഉറപ്പാക്കുക.
നിങ്ങളുടെ P2P പേയ്‌മെന്‍റ് പരാജയപ്പെട്ടാൽ, ഉടൻ തന്നെ വീണ്ടും പണമടയ്ക്കാൻ ശ്രമിക്കരുതെന്ന് ഞങ്ങൾ നിർദ്ദേശിക്കുന്നു. പകരം, പേയ്‌മെന്‍റിന്‍റെ പരാജയം കാണിക്കുന്ന സ്‌ക്രീൻഷോട്ട് ഉപയോഗിച്ച് നിങ്ങൾക്ക് ഞങ്ങളുടെ സപ്പോര്‍ട്ട് ടീമിനെ ബന്ധപ്പെടാം. ട്രേഡിംഗ് റദ്ദാക്കാൻ ഞങ്ങളുടെ ടീം നിങ്ങളെ സഹായിക്കും. കൂടാതെ ഇതൊരു യഥാർത്ഥ പിശകായതിനാൽ പെനാൽറ്റി തിരികെ നല്‍കുകയും ചെയ്യും. ഇത് റദ്ദാക്കിക്കഴിഞ്ഞാൽ, നിങ്ങൾക്ക് ഒരു പുതിയ ഓർഡർ നൽകാവുന്നതാണ്.
ഒരു വിൽപ്പനക്കാരൻ എന്ന നിലയില്‍:
പേയ്‌മെന്‍റ് ലഭിക്കുമ്പോൾ, പേയ്‌മെന്‍റ് രസീത് നിർബന്ധമായും സ്ഥിരീകരിക്കേണ്ടതാണ്. ഇത് ചെയ്യാത്ത സാഹചര്യത്തിൽ ഡിസ്പ്യൂട്ട് റെസല്യൂഷന്‍ ടീം ഉചിതമായ നടപടി സ്വീകരിക്കും. 
ഒരു മൂന്നാം കക്ഷിയിൽ നിന്ന് (വാങ്ങുന്നയാൾ അല്ലാതെ മറ്റാരെങ്കിലും) നിങ്ങൾക്ക് പേയ്‌മെന്‍റ് ലഭിച്ചാൽ, ട്രേഡ് സ്ഥിരീകരിക്കരുത്, ചാറ്റ് വഴി ഞങ്ങളെ ബന്ധപ്പെടുക. 
കാത്തിരിപ്പ് സമയം ഇപ്രകാരമാണ്:
ട്രേഡ് മാച്ച് ചെയ്യപ്പെട്ടു കഴിഞ്ഞാൽ, വാങ്ങുന്നയാൾ എന്ന നിലയിൽ, ഇടപാടുമായി മുന്നോട്ട് പോകാനും അതിന് പണം നൽകാനും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ എന്ന് സ്ഥിരീകരിക്കാൻ നിങ്ങൾക്ക് 10 മിനിറ്റ് സമയമുണ്ട്. 
പേയ്‌മെന്‍റ് പൂർത്തിയാക്കി അത് സ്ഥിരീകരിക്കാൻ, നിങ്ങൾക്ക് (വിൽക്കുന്നയാൾക്ക്) 60 മിനിറ്റ് ലഭിക്കും.
പണമടച്ചതിന്‍റെ രസീത് ലഭിച്ച് 2 മണിക്കൂറിനുള്ളിൽ വിൽക്കുന്നയാൾ അത് സ്ഥിരീകരിക്കണം. അയാൾ/അവർ അത് ചെയ്യാൻ പരാജയപ്പെട്ടാൽ, ഇടപാട് സ്വയമേവ തർക്ക പരിഹാരത്തിനായി മാറ്റപ്പെടും.
മിക്ക കേസുകളിലും തർക്ക പരിഹാരം 24-48 മണിക്കൂറിനുള്ളിൽ പ്രതീക്ഷിക്കാം. എന്നിരുന്നാലും, ഏതെങ്കിലും ബാങ്കിംഗ് കാരണങ്ങളാൽ തടസങ്ങളുണ്ടായാല്‍, പരിഹാരത്തിന് 3-5 ബാങ്കിംഗ് ദിവസം വരെ എടുത്തേക്കാം.
ഈ കാലയളവ് അവസാനിച്ചുകഴിഞ്ഞാൽ നിങ്ങൾക്ക് ഞങ്ങളുടെ സപ്പോര്‍ട്ട് ടീമുകളെ ബന്ധപ്പെടാം. 
അനുബന്ധ പെനാല്‍റ്റികൾ ഇവയാണ്:
നിങ്ങൾ പേയ്‌മെന്‍റ് നടത്തുമെന്ന് സ്ഥിരീകരിച്ചുവെങ്കിലും അത് നടത്തുന്നതിൽ പരാജയപ്പെടുകയും ഇടപാട് റദ്ദാക്കാതിരിക്കുകയും ചെയ്താൽ, നിങ്ങൾക്ക് 10 USDT അല്ലെങ്കിൽ ഇടപാട് മൂല്യത്തിന്‍റെ 1.2%, ഇതിൽ ഏതാണ് ഉയർന്നത് അത്, പിഴയായി അടയ്‌ക്കേണ്ടി വരും.
നിങ്ങൾ പേയ്‌മെന്‍റ് നടത്താതെ നിങ്ങൾ അങ്ങനെ ചെയ്‌തതായി സ്ഥിരീകരിക്കുകയാണെങ്കിൽ, നിങ്ങൾ 20 USDT അല്ലെങ്കിൽ ഇടപാട് മൂല്യത്തിന്‍റെ 2.4%, ഇതിൽ ഏതാണ് ഉയർന്നത് അത്, പിഴയായി അടയ്‌ക്കേണ്ടി വരും.
പരിഗണിക്കപ്പെടേണ്ട സത്യസന്ധമായ സാഹചര്യങ്ങളിൽ, പിഴ റദ്ദാക്കപ്പെടാവുന്നതാണ്. ഇതില്‍ തീരുമാനമെടുക്കുന്ന അതോറിറ്റി ഞങ്ങളുടെ സപ്പോർട്ട് ടീം ആയിരിക്കും. 
നിങ്ങൾ സപ്പോര്‍ട്ട് ടിക്കറ്റുകൾ നൽകുകയോ ചാറ്റ് വഴി ഞങ്ങളെ ബന്ധപ്പെടുകയോ ചെയ്യുമ്പോൾ, നിങ്ങളുടെ ആശങ്ക വിശദമായി വിവരിക്കാൻ ശ്രമിക്കുക. ഉചിതമായ സ്ക്രീൻഷോട്ടുകൾ നൽകുന്നത് വേഗത്തിലുള്ള പരിഹാരത്തിന് ഗുണം ചെയ്യും.
ഈ ഉത്തരങ്ങളും സൂചനകളും നിങ്ങളുടെ P2P യാത്രയിൽ നിങ്ങളെ സഹായിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങൾക്ക് കൂടുതൽ ചോദ്യങ്ങളുണ്ടെങ്കിൽ, താഴെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങളിൽ അവ ചേർക്കാൻ മടിക്കേണ്ടതില്ല. 
നിരാകരണം: ക്രിപ്‌റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്‌റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.

Leave a Reply

[wd_hustle id="4" type="embedded"/]