
This article is available in the following languages:
നിങ്ങൾക്കറിയാമല്ലോ, ഭാരത സർക്കാർ അടുത്തിടെ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ക്രിപ്റ്റോ വ്യാപാരങ്ങൾക്ക് ഇനി മുതൽ 1% TDS ഈടാക്കും. ഈ വ്യവസ്ഥകൾ 2022 ജൂലൈ 1 ന് ഇന്ത്യൻ സമയം 00:00 മണി മുതൽ പ്രാബല്യത്തിൽ വന്നു. ഈ സംവിധാനത്തെ പിന്തുണയ്ക്കുന്നതിനായി WazirX-ൽ ഞങ്ങളുടെ സിസ്റ്റങ്ങൾ അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്. ഇവിടെ, ഈ വ്യവസ്ഥകൾ നിങ്ങളെ എങ്ങനെ ബാധിക്കും എന്നതിനെ കുറിച്ച് നിങ്ങൾക്ക് കൂടുതൽ വായിക്കാനും WazirX എടുക്കുന്ന നടപടികളെ കുറിച്ച് അറിയാനും കഴിയും.
കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക:
അതിലുൂടെ നിങ്ങളുടെ ഒരു പാട് ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുമെങ്കിലും, പുതിയ TDS നിയമങ്ങളെ കുറിച്ച് പതിവായി ചോദിക്കപ്പെടുന്ന ചില ചോദ്യങ്ങൾ ഇതാ:
ചോദ്യം 1: WazirX വഴി ക്രിപ്റ്റോ വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോൾ ആരാണ് TDS ആയി നികുതി കുറയ്ക്കുക?
വേണ്ടത് WazirX ചെയ്‌തു കൊള്ളും.ഒരു എക്സ്ചേഞ്ച് വഴി ഒരാൾ ക്രിപ്റ്റോ വാങ്ങുമ്പോൾ (P2P ഇടപാടുകളുടെ കാര്യത്തിൽ പോലും), 194S വകുപ്പ് പ്രകാരം എക്സ്ചേഞ്ചുകള്‍ക്ക് നികുതി ഈടാക്കാമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) വ്യക്തമാക്കിയിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ, ബയർ എന്നോ സെല്ലർ എന്നോ ഉളള നിലയിൽ, നിങ്ങൾ സാങ്കേതികമായി ഒന്നും ചെയ്യേണ്ടതില്ല. വേണ്ടത് WazirX ചെയ്‌തു കൊള്ളും.
ചോദ്യം 2: ക്രിപ്റ്റോയുടെ നികുതി എത്ര നിരക്കിലാണ് കുറക്കുന്നത്?
ഈ ചോദ്യത്തിന് ഉത്തരം നൽകാൻ ഒരു ലളിതമായ പട്ടിക ഇതാ:
ചോദ്യം 3: 5% TDS ആർക്കൊക്കെ ബാധകമായിരിക്കും? എന്തു കൊണ്ട്?
1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 206AB പ്രകാരം, കഴിഞ്ഞ 2 വർഷത്തിനുള്ളിൽ നിങ്ങൾ ആദായനികുതി റിട്ടേൺ ഫയൽ ചെയ്തിട്ടില്ലെങ്കിൽ, അതിനൊപ്പം ഈ രണ്ട് മുൻ വർഷങ്ങളിൽ ഓരോന്നിലും TDS തുക 50,000 രൂപയോ അതിൽ കൂടുതലോ ആണെങ്കിൽ, ക്രിപ്റ്റോയുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് TDS ആയി കുറയ്ക്കേണ്ട നികുതി 5% ആയിരിക്കും.
ചോദ്യം 4: WazirX-ൽ, എന്‍റെ ട്രേഡുകളിൽ നികുതി കുറയ്ക്കുന്നത് എവിടെ കാണാൻ കഴിയും?
WazirX-ൽ ഓർഡർ വിശദാംശങ്ങൾ പേജിൽ TDS ആയി വെട്ടിക്കുറച്ച നികുതി നിങ്ങൾക്ക് പരിശോധിക്കാം. കൂടാതെ, നിങ്ങളുടെ ട്രേഡിംഗ് റിപ്പോർട്ട് 48 മണിക്കൂറിന് ശേഷം TDS വിശദാംശങ്ങളും കാണിക്കും.
ചോദ്യം 5: TDS വിശദാംശങ്ങൾ എനിക്ക് ഏതെങ്കിലും സർക്കാർ പോർട്ടലിൽ പരിശോധിക്കാൻ കഴിയുമോ?
ഡിപ്പാർട്ട്മെന്‍റ് അപ് ഡേറ്റ് ചെയ്‍തുകഴിഞ്ഞാല്‍, നിങ്ങളുടെ ഫോം 26AS-ൽ (നികുതി വകുപ്പ് പുറപ്പെടുവിക്കുന്ന, ഉറവിടത്തിൽ കുറച്ച നികുതിയുടെ വിശദാംശങ്ങൾ കാണിക്കുന്ന, ഒരു ഏകീകൃത വാർഷിക നികുതി സ്റ്റേറ്റ്‍മെന്‍റ്) കുറച്ച നികുതിയുടെ വിശദാംശങ്ങൾ നിങ്ങൾക്ക് കാണാം.
ചോദ്യം 6: മറ്റ് TDS പോലെ എനിക്ക് ക്രിപ്റ്റോ TDS ക്ലെയിം ചെയ്യാൻ കഴിയുമോ?
ക്ലെയിം ചെയ്യാം! ബന്ധപ്പെട്ട സാമ്പത്തിക വർഷത്തെ ITR ഫയൽ ചെയ്യുമ്പോൾ, ക്രിപ്റ്റോ ട്രേഡുകളിൽ TDS ആയി കുറയ്ക്കുന്ന നികുതി നിങ്ങൾക്ക് ക്ലെയിം ചെയ്യാൻ കഴിയും.
ചോദ്യം 7: എനിക്ക് നഷ്ടമുണ്ടായാലും നികുതി കുറയ്ക്കപ്പെടുമോ?
അതെ! നിങ്ങൾക്കുണ്ടാകുന്നത് ലാഭമായാലും നഷ്‍ടമായാലും, വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്ന ഓരോ ക്രിപ്റ്റോയ്ക്കും ബാധകമായ TDS നികുതി കുറയ്ക്കും.
ചോദ്യം 8: ഞാൻ വിദേശ എക്സ്ചേഞ്ചുകൾ, P2P സൈറ്റുകൾ, DEXes എന്നിവയിൽ വ്യാപാരം നടത്തുമ്പോൾ TDS നൽകേണ്ടതുണ്ടോ?
ഉണ്ട്! TDS കുറയ്ക്കാത്ത അന്താരാഷ്ട്ര എക്സ്ചേഞ്ചുകളിൽ ഇടപാട് നടത്തുന്ന ഉപയോക്താക്കൾ സ്വന്തം നിലയില്‍ നികുതി അടയ്ക്കാൻ ബാധ്യസ്ഥരാണെന്ന് അറിഞ്ഞിരിക്കണം. അങ്ങനെ ചെയ്യുന്നതിൽ വീഴ്‍ച വരുത്തുന്നത് രാജ്യത്തെ നിലവിലുള്ള നികുതി നിയമങ്ങളെ ലംഘിക്കുന്നതാവും.
