ക്രിപ്റ്റോ പിൻവലിക്കലിനുള്ള അഡ്രസ് ബുക്ക് സൗകര്യം

By ജൂൺ 29, 2022ജൂലൈ 28th, 20221 minute read
Address Book Feature for Crypto Withdrawal

നമസ്തേ ട്രൈബ്!

നിങ്ങളുടെ ക്രിപ്റ്റോ ട്രേഡിംഗുകൾ കൂടുതൽ ആയാസരഹിതവും സുഗമവും വേഗത്തിലുമാകുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ തുടർച്ചയായി ശ്രമിച്ചു കൊണ്ടിരിക്കുന്നു; ഒരു സമയം ഒരു സവിശേഷത ഞങ്ങൾ കൂട്ടിച്ചേർക്കുന്നു. പിൻവലിക്കൽ പ്രക്രിയ വേഗമേറിയതും സുരക്ഷിതവും തടസ്സരഹിതവുമായി മാറുന്നുവെന്ന് ഉറപ്പാക്കുന്നതിന്, ഏവരും ആവശ്യപ്പെട്ടു കൊണ്ടിരുന്ന അഡ്രസ് ബുക്ക് ഫീച്ചർ ഞങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. 

അഡ്രസും മെമ്മോ വിശദാംശങ്ങളും നൽകുന്നതിനെക്കുറിച്ച് ആശങ്കപ്പെടാതെ, അഡ്രസ് ബുക്കിൽ നിന്ന് നേരിട്ട് ഒരു അഡ്രസ് തിരഞ്ഞെടുക്കുന്നതിലൂടെ പിൻവലിക്കൽ പ്രക്രിയയിൽ സമയം ലാഭിക്കാൻ ഇപ്പോൾ ഉപയോക്താക്കൾക്ക് കഴിയും.

അഡ്രസ് ബുക്ക് എങ്ങനെ ഉപയോഗിക്കണം?

വെബ്:

 1. നിങ്ങളുടെ WazirX അക്കൗണ്ടിലേക്ക് ലോഗ് ഇൻ ചെയ്യുക
 2.  ഫണ്ട്സ്  എന്നതിലേക്ക് പോകുക
 3.  “വിത്ത്ഡ്രോ” എന്നതിൽ ക്ലിക്ക് ചെയ്യുക
 4.  “സേവ്ഡ് അഡ്രസുകൾ” എന്നതിൽ ക്ലിക്ക് ചെയ്യുക
 5. ഉപയോക്താക്കൾക്ക് മുമ്പ് സേവ് ചെയ്ത അഡ്രസുകൾ കാണാൻ കഴിയും, കൂടാതെ പുതിയ അഡ്രസുകൾ ചേർക്കാനുള്ള ഓപ്ഷനും ഉണ്ടായിരിക്കും.
  1. ആദ്യമായാണ് അഡ്രസ് സേവ് ചെയ്യുന്നതെങ്കിൽ:
   1. “ആഡ് അഡ്രസ്” എന്നതിൽ ക്ലിക്ക് ചെയ്യുക
   2. സേവ് ചെയ്യാനാഗ്രഹിക്കുന്ന ഡെസ്റ്റിനേഷന്‍ അഡ്രസ് എന്‍റര്‍ ചെയ്യുക
   3. ആവശ്യമെങ്കിൽ മെമ്മോ ടാഗ് നൽകുക 
   4. “സേവ്” എന്നതിൽ ക്ലിക്ക് ചെയ്യുക
  2. നേരത്തെ സേവ് ചെയ്‌ത അഡ്രസുകൾ തെരഞ്ഞെടുക്കാന്‍
   1. ഇതിനകം സേവ് ചെയ്തിട്ടുള്ള ഡെസ്റ്റിനേഷന്‍ അഡ്രസുകളില്‍ നിന്ന് തെരഞ്ഞടുക്കുക

മൊബൈല്‍

 1.  ഫണ്ട്സ്  എന്നതിൽ പോകുക
 2.  “വിത്ത്ഡ്രോ” എന്നതിൽ ക്ലിക്ക് ചെയ്യുക
 3.  “കോൺടാക്ട് ബുക്ക് ഐക്കണ്‍” ക്ലിക്ക് ചെയ്യുക
 4. ഉപയോക്താക്കൾക്ക് മുമ്പ് സേവ് ചെയ്ത അഡ്രസുകൾ കാണാൻ കഴിയും, കൂടാതെ പുതിയ അഡ്രസുകൾ ചേർക്കാനുള്ള ഓപ്ഷനും ഉണ്ടായിരിക്കും.
  1. ആദ്യമായാണ് അഡ്രസ് സേവ് ചെയ്യുന്നതെങ്കിൽ:
   1. “ആഡ്അ ഡ്രസ്” എന്നതിൽ ക്ലിക്ക് ചെയ്യുക
   2. സേവ് ചെയ്യാനാഗ്രഹിക്കുന്ന ഡെസ്റ്റിനേഷന്‍ അഡ്രസ് എന്‍റര്‍ ചെയ്യുക
   3. ആവശ്യമെങ്കിൽ മെമ്മോ ടാഗ് നൽകുക 
   4. “സേവ്” എന്നതിൽ ക്ലിക്ക് ചെയ്യുക
  2. നേരത്തെ സേവ് ചെയ്‌ത അഡ്രസുകൾ തെരഞ്ഞെടുക്കാന്‍
   1. ഇതിനകം സേവ് ചെയ്തിട്ടുള്ള ഡെസ്റ്റിനേഷന്‍ അഡ്രസുകളിൽ നിന്ന് തെരഞ്ഞടുക്കുക

അഡ്രസ് ബുക്ക് നിങ്ങളുടെ അനുഭവത്തെ സമ്പന്നമാക്കുകയും നിങ്ങളുടെ ക്രിപ്റ്റോ യാത്രയിൽ നിങ്ങളെ സഹായിക്കുകയും ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. 

ലാഭകരമായ ട്രേഡിംഗ് ആശംസിക്കുന്നു!!

നിരാകരണം: ക്രിപ്‌റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്‌റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.

Leave a Reply