Skip to main content

WazirX P2P എങ്ങനെ ഉപയോഗിക്കാം? – ചോദ്യങ്ങൾക്കുള്ള ഉത്തരം ഇതാ!

By ജൂലൈ 5, 20224 minute read
How to use WazirX P2P? - Questions answered!

പ്രിയ സുഹൃത്തേ!

നിങ്ങളുടെ ക്രിപ്‌റ്റോ യാത്രയ്ക്കായി നിങ്ങൾ WazirX പരിഗണിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. നിങ്ങൾക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എല്ലായ്‍പ്പോഴും ഞങ്ങളിവിടെ ഉണ്ടെന്ന് ഉറപ്പുണ്ടായിരിക്കുക. ഞങ്ങളുടെ ഗൈഡുകൾ വായിച്ചതിന് ശേഷവും, നിങ്ങൾക്ക് എന്തെങ്കിലും ആശങ്കകളുണ്ടെങ്കിൽ, നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഞങ്ങളെ ഇവിടെ ബന്ധപ്പെടാം.

WazirX ഗൈഡുകള്‍

എന്താണ് WazirX P2P?

WazirX P2P (പിയർ ടു പിയർ) എന്നത് നിക്ഷേപകര്‍ക്ക് അവരുടെ സർക്കാർ കറന്‍സിയെ ക്രിപ്‌റ്റോയിലേക്ക് (തിരിച്ചും) തൽക്ഷണം പരിവർത്തനം ചെയ്യാൻ സഹായിക്കുന്ന ഒരു പ്ലാറ്റ്‌ഫോമാണ്. ലളിതമായി പറഞ്ഞാൽ, INR-നായി തങ്ങളുടെ USDT, അല്ലെങ്കിൽ തിരിച്ച്, ട്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലാറ്റ്‌ഫോമിലെ മറ്റൊരു വാങ്ങുന്നയാളുമായി/വിൽക്കുന്നയാളുമായി നിങ്ങൾ മാച്ച് ചെയ്യപ്പെടുന്നു. ഇവിടെ, പരിവർത്തനങ്ങൾ എല്ലാവർക്കും ചെലവു കുറഞ്ഞതും വേഗതയേറിയതും ലളിതവുമാണ്! വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും, ഇടപാടുകൾ സുരക്ഷിതമായി സൂക്ഷിക്കാനുള്ള ഒരു എസ്ക്രോ ആയി WazirX പ്രവർത്തിക്കുന്നു. ഇതൊരു സൗജന്യ പ്ലാറ്റ്‌ഫോമാണ്. സുരക്ഷിതവും തികച്ചും നിയമപരവുമായ ഈ സേവനം 24×7 ലഭ്യമാണ്!

ഒരു മികച്ച അവലോകനത്തിനായി, WazirX-ന്റെ P2P-യെ കുറിച്ചുള്ള ഈ വീഡിയോ കാണുക.

ഇവിടെ ഓർമ്മിക്കേണ്ട പോയിന്റുകൾ ഇവയാണ്:

  • ഇന്ത്യൻ KYC ഉള്ള ഉപയോക്താക്കൾക്ക് മാത്രമേ ഈ ഫീച്ചർ ഉപയോഗിക്കാൻ കഴിയൂ.
  • WazirX P2P വഴി USDT മാത്രമേ നിങ്ങൾക്ക് വാങ്ങാൻ കഴിയൂ. അതായത്, നിങ്ങൾക്ക് മറ്റേതെങ്കിലും ക്രിപ്‌റ്റോയിൽ നിക്ഷേപിക്കണമെങ്കിൽ, നിങ്ങൾ ആദ്യം P2P വഴി USDT വാങ്ങണം, തുടർന്ന് WazirX-ൽ മറ്റ് ക്രിപ്‌റ്റോകൾ വാങ്ങാൻ USDT ഉപയോഗിക്കണം.
  • നിങ്ങളുടെ ക്രിപ്‌റ്റോ വിൽക്കുന്നതിനുള്ള ഏറ്റവും കാര്യക്ഷമമായ മാർഗം INR വിപണിയിലാണ്. നിങ്ങളുടെ ക്രിപ്‌റ്റോ INR മാർക്കറ്റിൽ വിൽക്കുകയും തുടർന്ന് നിങ്ങളുടെ ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ടിലേക്ക് INR നേരിട്ട് പിൻവലിക്കുകയും ചെയ്യാം. പിൻവലിക്കലിന്‍റെ ഏറ്റവും കുറഞ്ഞ തുക INR 1000 ആണ്. നിങ്ങളുടെ ക്രിപ്‌റ്റോ നിക്ഷേപം ലിക്വിഡേറ്റ് ചെയ്യാനും P2P ഉപയോഗിക്കാം. ഇതിനായി, നിങ്ങൾ ആദ്യം നിങ്ങളുടെ ക്രിപ്‌റ്റോ USDT-യ്‌ക്കായി വിൽക്കണം. തുടർന്ന് ആ USDT-യെ P2P വഴി INR-നു വേണ്ടി വിൽക്കണം.

WazirX P2P എങ്ങനെ ഉപയോഗിക്കാം?

സ്റ്റെപ്പ് 1മൊബൈല്‍: WazirX ആപ്പിൽ, ‘എക്സ്ചേഞ്ച്’ ടാബിൽ, ‘P2P’ തെരഞ്ഞെടുക്കുക.

Get WazirX News First

* indicates required

ഡെസ്ക്ടോപ്പ്: ഹെഡറില്‍ ‘P2P’ തെരഞ്ഞെടുക്കുക.

സ്റ്റെപ്പ് 2മൊബൈല്‍: ‘ബയ് INR വിത്ത് P2P’ എന്നതില്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 3 (മൊബൈല്‍ & ഡെസ്ക്ടോപ്)

വാങ്ങാനുള്ള ഓര്‍ഡറിനു വേണ്ടി: നിങ്ങൾ ഏതു വിലയ്ക്കാണോ USDT വാങ്ങാൻ ആഗ്രഹിക്കുന്നത് ആ INR വില ചേർക്കുക. ആവശ്യമുള്ള എണ്ണം USDT ടോക്കണുകൾ ചേർത്തിട്ട് ‘ബയ്’ എന്നതിൽ ക്ലിക്ക് ചെയ്യുക.

പ്രത്യേകം ശ്രദ്ധിക്കുക

  • ഏറ്റവും കുറഞ്ഞ വാങ്ങൽ തുക 14.5 USDT-ൽ കൂടുതലായിരിക്കണം.
  • ‘ആഡ് പ്രിഫേര്‍ഡ് സെല്ലര്‍ (ഓപ്ഷണൽ)’ അല്ലെങ്കിൽ ‘ആഡ് പ്രിഫേര്‍ഡ് ബയര്‍ (ഓപ്ഷണൽ)’ ടാബിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ, നിങ്ങൾ മുന്‍ഗണന നല്‍കുന്ന വ്യക്തിയുടെ XID ചേർക്കുകയും നിങ്ങൾ മുന്‍ഗണന നല്‍കുന്ന വ്യക്തിക്ക് INR അല്ലെങ്കിൽ ക്രിപ്റ്റോ നിങ്ങൾക്ക് കൈമാറാ. എന്നിരുന്നാലും, XID ചേർക്കുന്നത് പൂർണ്ണമായും ഓപ്ഷണലാണ്
  • ഒരിക്കൽ നിങ്ങൾ ‘ബയ്’ ബട്ടണിൽ ക്ലിക്ക് ചെയ്‌താൽ, ഒരു പേയ്‌മെന്‍റ് മോഡ് തെരഞ്ഞെടുക്കുന്നതിന് നിങ്ങൾക്ക് 10 മിനിറ്റ് മാത്രമേ ലഭിക്കൂ. ബാക്കെൻഡിൽ, WazirX നിങ്ങളെ വിൽപ്പനക്കാരുമായി ഓട്ടോമാറ്റിക്കായി പൊരുത്തപ്പെടുത്തും (പ്രിഫേര്‍ഡ് XID ചേർക്കാത്ത സന്ദർഭങ്ങളിൽ).

സ്റ്റെപ്പ് 4 (മൊബൈലും ഡെസ്‌ക്‌ടോപ്പും): ഇഷ്ടപ്പെട്ട പേയ്‌മെന്‍റ് മോഡ് തെരഞ്ഞെടുക്കുക. നിങ്ങൾക്ക് UPI അല്ലെങ്കിൽ IMPS ഉപയോഗിച്ച് പണമടയ്ക്കാം.

ദയവായി ശ്രദ്ധിക്കുക:

ഈ ഘട്ടത്തിൽ, വിൽക്കുന്നയാൾ തെരഞ്ഞെടുത്ത പേയ്‌മെന്‍റ് ഓപ്ഷനായിരിക്കും കാണിക്കുക. WazirX-ൽ, IMPS ലിങ്കിംഗ് നിർബന്ധമാണ്. എന്നിരുന്നാലും, UPI ലിങ്ക് ചെയ്യുന്നത് ഓപ്ഷണൽ ആണ്. അതായത്, വിൽക്കുന്നയാൾ തന്റെ UPI ഐഡി തന്റെ WazirX അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിട്ടുണ്ടെങ്കിൽ മാത്രമേ UPI ഓപ്ഷൻ ലഭ്യമാകൂ.

ദയവായി ശ്രദ്ധിക്കുക:

• വാങ്ങാനുള്ള ഓർഡറുകളുടെ കാര്യത്തിൽ, നിങ്ങളുടെ ഓർഡറിന് പണമടയ്ക്കുന്ന കാര്യം നിങ്ങൾ സ്ഥിരീകരിക്കുകയാണെങ്കിൽ പേയ്‌മെന്‍റ് പൂർത്തിയാക്കാൻ നിങ്ങൾക്ക് 60 മിനിറ്റ് അധികമായി ലഭിക്കും.

• എന്നിരുന്നാലും, “യെസ് ഐ വില്‍ പേ” ക്ലിക്ക് ചെയ്തതിന് ശേഷം പണമടച്ചില്ലെങ്കില്‍ ഒരു പിഴ അടക്കേണ്ടതായി വരും: കുറഞ്ഞ പിഴ 10 USDT അല്ലെങ്കിൽ വ്യാപാര മൂല്യത്തിന്റെ 1.2% ആയിരിക്കും (ഏതാണോ ഉയർന്നത് എന്നതിന്‍റെ അടിസ്ഥാനത്തില്‍).• തെറ്റായ സ്ഥിരീകരണങ്ങൾ നിങ്ങളുടെ അക്കൗണ്ട് ലോക്ക് ചെയ്യുന്നതിലേക്ക് നയിച്ചേക്കാം.

സ്റ്റെപ്പ് 5 (മൊബൈലും ഡെസ്‌ക്‌ടോപ്പും): “യെസ് ഐ വില്‍ പേ” ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 6 (മൊബൈലും ഡെസ്‌ക്‌ടോപ്പും): സ്‌ക്രീനിൽ ലഭ്യമായ വിശദാംശങ്ങളെ അടിസ്ഥാനമാക്കി പേയ്‌മെന്‍റ് പൂർത്തിയാക്കുക (വിൽക്കുന്നയാളുടെ ബാങ്ക്/UPI വിശദാംശങ്ങൾ). പേയ്‌മെന്‍റ് ചെയ്തുകഴിഞ്ഞാൽ, നിങ്ങൾ പേയ്‌മെന്‍റ് പ്രൂഫ് അപ്‍‌ലോഡ് ചെയ്യേണ്ടതുണ്ട്. തുടർന്ന് ചെക്ക്‌ബോക്‌സിലും ‘ഐ ഹാവ് പെയ്ഡ്’ എന്നതിലും ക്ലിക്ക് ചെയ്യുക.

ദയവായി ശ്രദ്ധിക്കുക: 

നിങ്ങൾ പേയ്‌മെന്‍റ് സ്ഥിരീകരിച്ചുകഴിഞ്ഞാൽ, വിൽക്കുന്നയാൾ രസീത് സ്ഥിരീകരിക്കേണ്ടതുണ്ട്.

  • പേയ്‌മെന്‍റ് ലഭിച്ചെന്ന് വിൽക്കുന്നയാൾ സ്ഥിരീകരിച്ച ശേഷം, നിങ്ങളുടെ ഓർഡർ പൂർത്തിയായതായി അടയാളപ്പെടുത്തുകയും വാങ്ങിയ USDT നിങ്ങളുടെ ‘ഫണ്ട്സ്’ എന്ന സെക്ഷനില്‍ പ്രതിഫലിക്കുകയും ചെയ്യും.

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

എന്തുകൊണ്ടാണ് WazirX P2P-യിൽ USDT മാത്രം ഉള്ളത്?

USDT സ്ഥിരതയുള്ള ഒരു കോയിനാണ്. ഇടപാടുകൾ ലളിതമാക്കാനും ഉയർന്ന പണലഭ്യത ഉറപ്പാക്കാനും വേണ്ടി USDT-യെ മാത്രം പിന്തുണയ്ക്കുന്നു.

WazirX സ്വീകരിച്ചിട്ടുള്ള സുരക്ഷാ നടപടികൾ എന്തൊക്കെയാണ്?

അജ്ഞാതരായ പിയറുകളെ വിശ്വസിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. നിങ്ങളുടെ ഫണ്ടുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കാനായി, WazirX-ന് മുഴുവൻ ഇടപാടുകളും സുരക്ഷിതമാക്കാനുള്ള ഒരു എസ്ക്രോ സംവിധാനം ഉണ്ട്. അതുവഴി ഒരു കക്ഷിക്കും മറ്റുള്ളവരെ വഞ്ചിക്കാൻ കഴിയില്ല. നിങ്ങളൊരു വിൽപ്പനക്കാരനാണെങ്കിൽ – പേയ്‌മെന്‍റ് രസീത് സ്ഥിരീകരിക്കുന്നത് വരെ WazirX നിങ്ങളുടെ USDT വാങ്ങുന്നയാൾക്ക് നൽകില്ല, നിങ്ങൾ വാങ്ങുന്നയാളാണെങ്കിൽ – നിങ്ങൾ വിൽക്കുന്നയാൾക്ക് പേയ്‌മെന്‍റ് നടത്തുമ്പോൾ, WazirX വിൽപ്പനക്കാരന്റെ USDT കൈവശം വയ്ക്കും. കൂടാതെ WazirX-ൽ ട്രേഡ് ചെയ്യാൻ അനുവദിക്കുന്നതിന് മുമ്പ് ഓരോ ഉപയോക്താവിന്‍റെയും KYC വിശദാംശങ്ങൾ ഞങ്ങൾ പരിശോധിക്കുന്നു. ഞങ്ങളുടെ എക്‌സ്‌ചേഞ്ചിൽ നടക്കുന്ന ഓരോ ഇടപാടിന്‍റെയും റെക്കോർഡും സൂക്ഷിക്കുന്നു.

ഐ ഹാവ് പെയ്ഡ്എന്നതിൽ ക്ലിക്ക് ചെയ്യാൻ മറന്നാൽ എന്തുചെയ്യും?

‘റെയ്‍സ് ഡിസ്പ്യൂട്ട്’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യാൻ നിങ്ങൾക്ക് 10 മിനിറ്റ് സമയമുണ്ട്. നിങ്ങൾ ഒരു ഡിസ്പ്യൂട്ട് ഉന്നയിച്ചുകഴിഞ്ഞാൽ, പേയ്‌മെന്‍റ് തെളിവ് അഭ്യർത്ഥിച്ചുകൊണ്ട് ഞങ്ങളുടെ ഡിസ്പ്യൂട്ട് ടീമിൽ നിന്ന് നിങ്ങൾക്ക് ഉടൻതന്നെ ഒരു ഇമെയിൽ ലഭിക്കും. തുടർന്ന്, അടുത്ത 15 മിനിറ്റിനുള്ളിൽ, ഇമെയിലിൽ സൂചിപ്പിച്ചിരിക്കുന്ന നിർദ്ദേശങ്ങൾ പാലിച്ച്, ചാറ്റ് വഴി ഞങ്ങളുടെ പിന്തുണാ ടീമിനെ ബന്ധപ്പെടുക. ഡിസ്പ്യൂട്ട് ടീം മറ്റ് വിശദാംശങ്ങൾക്കൊപ്പം നിങ്ങളുടെ പേയ്‌മെന്‍റ് തെളിവ് അവലോകനം ചെയ്ത് നിങ്ങളുടെ ഡിസ്പ്യൂട്ടില്‍ അന്തിമ തീരുമാനമെടുക്കും. ഡിസ്പ്യൂട്ട് ടീമിന്‍റെ തീരുമാനം അന്തിമവും പാലിക്കപ്പെടേണ്ടതുമാണ്, അത് മാറ്റാൻ കഴിയില്ല.

ദയവായി ശ്രദ്ധിക്കുക: ഒരു ഡിസ്പ്യൂട്ട് അവലോകനം ചെയ്യുമ്പോൾ, പൂർണ്ണമായ കൃത്യത ഉറപ്പാക്കാനായി ഞങ്ങൾ ഒരു മൾട്ടി-ചെക്ക് ഫൂൾ-പ്രൂഫ് പ്രോസസ്സ് ഉപയോഗിക്കുന്നു. 

WazirX P2P-യിൽ ഒരു ഇടപാട് പരാജയപ്പെട്ടാൽ (ഫണ്ടുകളുടെ) റിക്കവറി എങ്ങനെയാണ് പ്രവർത്തിക്കുക – അതായത് വാങ്ങുന്നയാൾ ട്രേഡ് സ്ഥിരീകരിക്കുന്നതിന് പകരം ട്രേഡ് റദ്ദാക്കുന്നെങ്കിൽ?വാങ്ങുന്നയാൾ പേയ്‌മെന്‍റ് നടത്തുകയും പിന്നീട് ഇടപാട് റദ്ദാക്കുകയും ചെയ്യുമ്പോൾ, ഞങ്ങൾ വാങ്ങുന്നയാളുടെ പേയ്‌മെന്‍റ് വിശദാംശങ്ങൾ വിൽക്കുന്നയാളുമായി പങ്കിടുകയും വാങ്ങുന്നയാൾക്ക് പേയ്‌മെന്‍റ് തിരികെ നൽകാൻ അവരോട് ആവശ്യപ്പെടുകയും ചെയ്യുന്നു. വാങ്ങുന്നയാൾക്ക് തന്റെ ഫണ്ടുകൾ തിരികെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, ഞങ്ങൾ വിൽക്കുന്നയാളുടെ ഫണ്ടുകളും കൂടാതെ/അല്ലെങ്കിൽ അക്കൗണ്ടും ലോക്ക് ചെയ്യുകയും പേയ്‌മെന്‍റ് പ്രൂഫിനൊപ്പം എല്ലാ വിവരങ്ങളും സഹിതം ഒരു ഇമെയിൽ അയയ്ക്കുകയും ചെയ്യുന്നു. ഞങ്ങൾ വിൽക്കുന്നയാൾക്ക് മൊത്തം 3 ഓർമപ്പെടുത്തലുകൾ അയയ്ക്കും. ഓരോ 24 മണിക്കൂറിലും ഒന്ന് എന്ന തരത്തിലാണിത്. മൂന്നാമത്തെയും അവസാനത്തെയും ഓർമ്മപ്പെടുത്തലിനു ശേഷം, ഞങ്ങൾ ഫണ്ട് വീണ്ടെടുക്കാനുള്ള നപടികൾ സ്വീകരിക്കുന്നു. ഇതിന് 13 പ്രവൃത്തി ദിവസം വരെ എടുക്കാം (എന്നിരുന്നാലും, ഫണ്ടുകൾ ലഭ്യമാണെങ്കില്‍ മാത്രമേ ഇത് പ്രവർത്തനക്ഷമമാകൂ).

നിരാകരണം: ക്രിപ്‌റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്‌റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.

Leave a Reply