Skip to main content

ക്രിപ്റ്റോയുമായി ബന്ധപ്പെട്ട TDS, ലളിതമായി അറിയാം

By ജൂൺ 24, 2022ഓഗസ്റ്റ്‌ 10th, 20223 minute read
TDS on Crypto Simplified

വെർച്വൽ ഡിജിറ്റൽ അസറ്റുകളുടെ (VDA) കൈമാറ്റത്തിനായി നൽകുന്ന ഏത് തുകക്കും 1% ടിഡിഎസ് ഈടാക്കുന്നതിനായി 1961 ലെ ആദായനികുതി നിയമത്തിൽ 194S എന്ന പുതിയ വകുപ്പ് 2022 ലെ ധനകാര്യ ബില്ലിലൂടെ കൂട്ടിച്ചേർത്തു. ലളിതമായി പറഞ്ഞാൽ, നിങ്ങൾ ഏതെങ്കിലും ക്രിപ്റ്റോ വാങ്ങുമ്പോൾ (ക്രിപ്റ്റോയെ ഒരു VDA ആയി കണക്കാക്കുന്നു), നിങ്ങൾ (അല്ലെങ്കിൽ ഈ ഇടപാട് സുഗമമാക്കുന്ന എക്സ്ചേഞ്ച്) TDS ആയി ഇടപാട് മൂല്യത്തിന്റെ 1% കിഴിക്കുകയും തടഞ്ഞുവയ്ക്കുകയും വേണം. തടഞ്ഞുവച്ചിരിക്കുന്ന ഈ നികുതി പിന്നീട് ഗവൺമെന്‍റിന് നൽകേണ്ടിവരും.

വിശദാംശങ്ങളിലേക്ക് പോകുന്നതിനുമുമ്പ്, നിങ്ങൾക്കായി ഒരു ശുഭ വാർത്ത ഇതാ: ഒരു എക്സ്ചേഞ്ച് വഴി ക്രിപ്റ്റോ വാങ്ങുമ്പോൾ ( P2P ഇടപാടുകളുടെ കാര്യത്തിൽ പോലും), സെക്ഷൻ 194 Sപ്രകാരം എക്സ്ചേഞ്ചിന് നികുതി കുറയ്ക്കാൻ കഴിയുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) വ്യക്തമാക്കിയിട്ടുണ്ട്. 

ചുരുക്കി പറഞ്ഞാൽ, ബയർ എന്നോ സെല്ലർ എന്നോ ഉളള നിലയിൽ, നിങ്ങൾ സാങ്കേതികമായി ഒന്നും ചെയ്യേണ്ടതില്ല. വേണ്ടത് WazirX ചെയ്‌തു കൊള്ളും. എന്നിരുന്നാലും, പ്രക്രിയ സുഗമമാക്കുന്നതിന് നിങ്ങളുടെ ഭാഗത്തു നിന്നും പിന്തുണ വേണം. ഈ പ്രക്രിയയെ പിന്തുണയ്ക്കുന്നതിന് WazirX-ൽ ഞങ്ങൾ ഞങ്ങളുടെ സിസ്റ്റങ്ങൾ അപ്ഗ്രേഡ് ചെയ്യുകയാണ്, കാര്യങ്ങൾ പോസ്റ്റുകളിലൂടെ നിങ്ങളെ അറിയിക്കുന്നതാണ്.

ഈ വ്യവസ്ഥകൾ കൂടുതൽ നന്നായി നിങ്ങൾക്ക് മനസ്സിലാകാൻ, ഉദാഹരണങ്ങൾ സഹിതം ചില വിശദീകരണങ്ങൾ ഇതാ:

  •  2022 ജൂലൈ1 മുതൽ TDS വ്യവസ്ഥകൾ ബാധകമാകും ഈ വ്യവസ്ഥകൾ 2022 ജൂലൈ 1 ന് മുമ്പ് നടന്ന വ്യാപാരങ്ങളെ ബാധിക്കില്ല. ഈ വ്യവസ്ഥകൾ അനുസരിച്ച്, ഒരു ക്രിപ്റ്റോ അസറ്റ് INR-നോ മറ്റൊരു ക്രിപ്റ്റോ അസറ്റിനോ വേണ്ടി കൈമാറ്റം ചെയ്യപ്പെടുന്ന ഓരോ ട്രേഡിലും TDS കുറയ്ക്കും.

ദയവായി ശ്രദ്ധിക്കുക: നിങ്ങൾ 2022 ജൂലൈ 1-ന് മുമ്പ് ഓർഡറുകൾ നൽകിയിട്ടുണ്ടെങ്കിലും, ട്രേഡ് നടക്കുന്നത് 2022 ജൂലൈ 1-നോ അല്ലെങ്കിൽ അതിന് ശേഷമോ ആണെങ്കിൽ, TDS വ്യവസ്ഥകൾ ബാധകമായിരിക്കും.

  • INR ഉപയോഗിച്ച് ക്രിപ്‌റ്റോ വാങ്ങുമ്പോൾ ബയറിൽ നിന്ന് TDS ഈടാക്കില്ല, അതേസമയം ക്രിപ്‌റ്റോ അസറ്റ് വിൽക്കുന്നയാൾ TDS അടയ്ക്കാൻ ബാധ്യസ്ഥനായിരിക്കും. എന്നിരുന്നാലും, മറ്റൊരു ക്രിപ്റ്റോ അസറ്റ് ഉപയോഗിച്ച് ഒരു ക്രിപ്റ്റോ അസറ്റ് വാങ്ങുമ്പോൾ, അതായത്, ഒരു ക്രിപ്റ്റോ അസറ്റ് മറ്റൊന്നിനായി ട്രേഡ് ചെയ്യുമ്പോൾ, ബയറും സെല്ലറും TDS അടക്കേണ്ടി വരും. 
  • ബാധകമായിടത്തെല്ലാം, സ്വീകരിക്കുന്ന INR അല്ലെങ്കിൽ ക്രിപ്റ്റോയിൽ നിന്ന് 1% TDS കിഴിക്കും എന്നിരുന്നാലും, 1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 206AB പ്രകാരം, ഉപയോക്താവ് കഴിഞ്ഞ 2 വർഷങ്ങളിലേ‍ ആദായനികുതി റിട്ടേൺ ഫയൽ ചെയ്തിട്ടില്ലെങ്കില്‍, കൂടാതെ ഈ രണ്ട് വർഷങ്ങളിൽ ഓരോന്നിലും TDS തുക 50,000 രൂപയോ അതിൽ കൂടുതലോ ആണെങ്കിൽ, കുറയ്ക്കേണ്ട TDS (ക്രിപ്റ്റോയുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക്) 5% ആയിരിക്കും. എളുപ്പത്തിനായി, ഈ ബ്ലോഗിന്‍റെ ഇനിയുള്ള ഭാഗത്ത്, ഞങ്ങൾ TDS നിരക്കായി 1% എടുക്കുന്നു.
  • INR ആയാണ് ഈടാക്കിയ TDS ആദായനികുതി വകുപ്പിന് നൽകേണ്ടത്. ഇതിനായി, ക്രിപ്‌റ്റോ രൂപത്തില്‍ ഈടാക്കുന്ന ഏതൊരു TDS-ഉം INR ആയി പരിവർത്തനം ചെയ്യേണ്ടതുണ്ട്. ക്രിപ്റ്റോ ടു ക്രിപ്റ്റോ ഇടപാടുകളിൽ കറൻസി മാറ്റം സുഗമമാക്കുന്നതിനും വിലയിലെ സ്ലിപ്പേജ് കുറക്കുന്നതിനും, ക്വോട്ട് (അല്ലെങ്കിൽ പ്രൈമറി) ക്രിപ്റ്റോ അസറ്റിൽ നിന്ന് രണ്ട് കക്ഷികളുടെയും TDS കിഴിക്കും. WazirX മാർക്കറ്റുകളിൽ 4 ക്വോട്ട് അസ്സറ്റുകളുണ്ട്: INR, USDT, BTC, WRX. ഉദാഹരണത്തിന് MATIC-BTC, ETH-BTC, ADA-BTC വിപണികളിൽ BTC ആണ് ക്വോട്ട് ക്രിപ്റ്റോ അസറ്റ്. അതിനാൽ ഈ വിപണികളിൽ ട്രേഡ് ചെയ്യുന്ന ബയറിന്റെയും സെല്ലറുടെയും TDS കുറയ്ക്കുക BTC-യിലാണ്.
  • ഉദാഹരണങ്ങൾ:
  • INR വിപണികൾ: 100 INR-ന് 1 BTC ട്രേഡ് ചെയ്യുന്നു. BTC സെല്ലർക്ക് 99 INR കിട്ടുന്നു ( 1% TDS കിഴിവിനു ശേഷം). BTC ബയർക്ക് 1 BTC കിട്ടുന്നു (TDS ഒന്നും കിഴിക്കപ്പെടുന്നില്ല).
  • ക്രിപ്റ്റോ-ക്രിപ്റ്റോ വിപണികൾ: 10 ETH-ന് 1 BTC വിൽക്കുന്നു. 1.01 BTC ((% TDS ചേർത്തതിന് ശേഷം) നല്‍കുമ്പോഴാണ് BTC സെല്ലർക്ക് 10 ETH കിട്ടുന്നത്. BTC ബയർക്ക് 0.99 BTC കിട്ടുന്നു ( 1% TDS കിഴിക്കലിന് ശേഷം).
  •  P2P വ്യാപാരങ്ങളിൽ. ഒരു USDT വിൽപ്പന ഓർഡർ നൽകുന്നതിന് മുമ്പ് 1% TDS കുറയ്ക്കും. P2P USDT ബയർ TDS ഒന്നും നൽകേണ്ടതില്ല
  • ഉദാഹരണങ്ങൾ:
  • 100 USDT വിൽക്കാൻ സെല്ലർ ഒരു ഓർഡർ ചെയ്യുന്നു. 1% TDS കിഴിവിനു ശേഷം, 99 USDT-ക്കായി ഒരു വിൽപ്പന ഓർഡർ തയ്യാറക്കപ്പെടുന്നു. ബയർ 99 USDT-ക്കാണ് പണം അടയ്ക്കുന്നത്, അതിനു തുല്യമായ INR സെല്ലറുടെ ബാങ്ക് അക്കൗണ്ടിലേക്ക് ബയർ ട്രാൻസ്ഫർ ചെയ്യും.
  • 99 USDT മുഴുവൻ വിജയകരമായി വിറ്റില്ലെങ്കിൽ, വിറ്റ തുകക്ക് ആനുപാതികമായി മാത്രം1% TDS കിഴിക്കപ്പെടും, TDS-നായി ലോക്ക് ചെയ്ത 1 USDT-യിൽ അപ്പോള്‍ ബാക്കി വരുന്ന തുക ഓർഡർ റദ്ദാക്കുമ്പോൾ സെല്ലർക്ക് തിരികെ നൽകും.
  • എക്സ്ചേഞ്ച് ചുമത്തുന്ന GST/ ചാർജുകൾ ഒഴിവാക്കിയതിന് ശേഷം, പേ ചെയ്യേണ്ട ‘നെറ്റ്’ കൺസിഡറേഷനിലാണ് TDS കണക്കാക്കുക 
  • ക്രിപ്റ്റോയിൽ ഈടാക്കുന്ന ഏതൊരു TDS-ഉം കൃത്യമായ ഇടവേളകളില്‍ INR ആയി പരിവർത്തനം ചെയ്യപ്പെടും. കൂടാതെ, ലഭിക്കുന്ന INR മൂല്യം ബന്ധപ്പെട്ട ട്രേഡുകൾക്കായി അപ്ഡേറ്റ് ചെയ്യപ്പെടും.
  • കാര്യങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിന്, ട്രേഡ് പൂർത്തിയാക്കി കഴിഞ്ഞയുടൻ ഓർഡർ വിശദാംശങ്ങൾ പേജിൽ, കിഴിച്ച TDS രേഖപ്പെടുത്തും. ഏതെങ്കിലും ക്രിപ്റ്റോ അസറ്റിന്‍റെ രൂപത്തിൽ TDS കിഴിക്കുന്ന സന്ദർഭങ്ങളിൽ, 48 മണിക്കൂറിന് ശേഷമുള്ള ട്രേഡിംഗ് റിപ്പോർട്ടിൽ നിന്ന് TDS-ന്‍റെ ബന്ധപ്പെട്ട INR മൂല്യം കണ്ടെത്താൻ കഴിയും.
  • ബ്രോക്കർ തന്നെ TDS കിഴിക്കുകയാണെങ്കിൽ, WazirX-ൽ ഒരു ബ്രോക്കർ പ്ലാറ്റ്ഫോം നടത്തുന്ന ട്രേഡുകളിൽ TDS ബാധകമാകില്ല. WazirX-മായുള്ള ഉചിതമായ രേഖാമൂലമുള്ള കരാറിൽ ഇത് വ്യക്തമാക്കുന്നു.

ദയവായി ശ്രദ്ധിക്കുക ക്രിപ്റ്റോ ട്രേഡുകളിൽ നികുതി കിഴിക്കുന്നതിനായുള്ള മുകളിൽ വിവരിച്ച സമീപനം, നടപ്പാക്കലിന്‍റെ സ്ഥിരതയ്ക്കും അനായസതയ്ക്കുമായി , സാമ്പത്തികവർഷത്തിലെ ട്രേഡിംഗ് വോളിയം കണക്കിലെടുക്കാതെ എല്ലാ ഉപയോക്താക്കൾക്കും ബാധകമായിരിക്കും.

സംഗ്രഹം

TDS പ്രക്രിയ മനസ്സിലാക്കാൻ ഈ ലേഖനം നിങ്ങളെ സഹായിച്ചുവെന്ന് കരുതുന്നു നിങ്ങളുടെ ക്രിപ്റ്റോ ട്രേഡിങ് അനായാസമാക്കുന്നതിനു നിങ്ങൾക്കായി ഇനിയും കൂടുതൽ പഠനസാമഗ്രികൾ ഞങ്ങൾ പ്രദാനം ചെയ്യും. നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങള്‍ ഉണ്ടെങ്കിൽ, അവ താഴെ കമന്‍റുകളായി നല്‍കുന്നതിന് മടിക്കേണ്ടതില്ല.

എപ്പോഴുമെന്ന പോലെ ഇനിയും ഞങ്ങളെ സപ്പോർട്ട് ചെയ്യൂ.

ആനന്ദകരമായ ട്രേഡിംഗ് ആശംസിക്കുന്നു

നിരാകരണം: ക്രിപ്‌റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്‌റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.

Leave a Reply