Skip to main content

ACM/USDT ട്രേഡിംഗ് WazirX-ല്‍ (ACM/USDT trading on WazirX)

By ജൂൺ 3, 2022ജൂൺ 23rd, 20222 minute read

നമസ്തേ ട്രൈബ്! 🙏

WazirX-ല്‍ AC മിലാന്‍ ഫാന്‍ ടോക്കണ്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു, നിങ്ങള്‍ക്ക് USDT വിപണിയില്‍ നിന്ന് ACM വാങ്ങുന്നതിനും വില്‍ക്കുന്നതിനും വ്യാപാരം നടത്തുന്നതിനും സാധിക്കും. 

ACM/USDT ട്രേഡിംഗ് ഇപ്പോള്‍ WazirX-ല്‍ ലൈവ്!  ഇതു പങ്കുവെക്കൂ

 ACM നിക്ഷേപങ്ങളെയും പിന്‍വലിക്കലുകളെയും കുറിച്ച്

ഞങ്ങളുടെ  റാപ്പിഡ് ലിസ്റ്റിംഗ് ഇനിഷ്യേറ്റിവിന്‍റെ ഭാഗമാണ് AC മിലാന്‍ ഫാന്‍ ടോക്കണ്‍. അതിനാല്‍, ബൈനാന്‍സിലൂടെ WazirX-ല്‍ അതിന്‍റെ നിക്ഷേപങ്ങള്‍ പ്രാപ്തമാക്കി ഞങ്ങള്‍ ACM ട്രേഡിംഗ് ആരംഭിക്കുക 

നിങ്ങൾക്ക് ഇത് എങ്ങനെ പ്രയോജനപ്പെടും?

  • നിക്ഷേപങ്ങള്‍ — നിങ്ങള്‍ക്ക് ബൈനാന്‍സ് വാലറ്റില്‍ നിന്ന് WazirX-ലേക്ക് ACM നിക്ഷേപിക്കാവുന്നതാണ്. 
  • ട്രേഡിംഗ് — നിങ്ങള്‍ക്ക് ഞങ്ങളുടെ USDT വിപണിയില്‍ നിന്ന് ACM വാങ്ങുകയും വില്‍ക്കുകയും വ്യാപാരം നടത്തുകയും ചെയ്യാം. നിങ്ങള്‍ACM വാങ്ങുമ്പോള്‍, അത് നിങ്ങളുടെ ‘ഫണ്ട്സ്’ എന്ന വിഭാഗത്തില്‍ കാണാവുന്നതാണ്. 
  • പിന്‍വലിക്കലുകള്‍ — ലിസ്റ്റിംഗ് കഴിഞ്ഞ് കുറച്ച് ദിവസത്തിനുള്ളിൽ നിങ്ങള്‍ക്ക് ACM പിൻവലിക്കാൻ കഴിയും.

ACM-നെ കുറിച്ച്

സോസിയോസിന് കീഴിലുള്ള വിവിധ അന്താരാഷ്ട്ര ഫുട്ബോൾ ക്ലബ്ബുകളുടെ 40 ഫാൻ ടോക്കണുകളിൽ ഒന്നാണ് AC മിലാൻ ഫാൻ ടോക്കൺ (ACM). ക്ലബ്ബുകളുടെ തീരുമാനങ്ങൾ എടുക്കുന്നതിൽ ഈ ക്ലബ്ബുകളുടെ ആരാധകർക്ക് പങ്കാളിത്തം നേടാനും VIP റിവാർഡുകൾ നേടാനും എക്സ്ക്ലൂസീവ് പ്രമോഷനുകളിലേക്കും ഗെയിമുകളിലേക്കും ചാറ്റുകളിലേക്കുമുള്ള ആക്സസ് നേടാനും ഇതിന്‍റെ ഉടമകള്‍ക്ക് സാധിക്കും. ഒപ്പം, ഒരു സൂപ്പർഫാൻ ആയി അംഗീകരിക്കപ്പെടാനുള്ള അവസരവും കിട്ടുന്നു. എഥീറിയത്തില്‍ നിർമ്മിച്ച ഒരു പ്രൂഫ്-ഓഫ്-അതോറിറ്റി സൈഡ്‍ചെയിനായ, ഷിലീസ് (Chiliz) ചെയിനിലെ (ഒരു ഫിൻടെക് ബ്ലോക്ക്‍ചെയിന്‍ കമ്പനി ഷിലീസ് നിര്‍മിച്ചത് ) ഒരു യൂട്ടിലിറ്റി ടോക്കണാണ് ACM. മറ്റ് ഫാൻ ടോക്കണുകളെപ്പോലെ, AC മിലാൻ ഫാൻ ടോക്കണും AC മിലാൻ ആരാധകർക്ക് ടീം എങ്ങനെ പ്രവർത്തിക്കണം എന്നതില്‍ സ്വാധീനം ചെലുത്താനുള്ള കഴിവ് നൽകുന്നു. ടീമുകൾ പരിഗണിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള ടീം പോളുകളിൽ വോട്ട് ചെയ്യുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്. ജേഴ്‍സി ഡിസൈനുകൾ തെരഞ്ഞെടുക്കൽ, പരിശീലന സ്ഥലങ്ങൾക്ക് പേരിടൽ, അടുത്ത ഫാൻ ഇവന്‍റ് തെരഞ്ഞെടുക്കൽ എന്നിവയിലൊക്കെ ACM ഉടമകൾക്ക് സ്വാധീനം ചെലുത്താൻ കഴിയും. റിവാർഡ് പോയിന്‍റുകൾ സമ്പാദിച്ചും വിഐപി അനുഭവങ്ങൾ നേടിയും ക്ലബ് ഉല്‍പ്പന്നങ്ങള്‍ വാങ്ങിച്ചും, ടീമിനോടുള്ള വിശ്വസ്തതയും പിന്തുണയും പ്രകടിപ്പിക്കാനുള്ള ഓരോ എസി മിലാൻ ആരാധകന്റെയും അവസരത്തിലേക്കുള്ള ഒരു ഗേറ്റ്‌വേ ആയി ACM പ്രവർത്തിക്കുന്നു. മറ്റ് പല ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോമുകളെയും പോലെ, നിങ്ങളുടെ പക്കലുള്ള ടോക്കണുകളുടെ എണ്ണം വലുതാണെങ്കില്‍ നിങ്ങൾക്ക് ടോക്കൺബേസിൽ ഉയർന്ന തലത്തിലുള്ള സ്വാധീനം ഉറപ്പാക്കാം.

  • ട്രേഡിംഗ് വില (ലേഖനം എഴുതുന്ന സമയത്ത്): $3.49 USD
  • ഗ്ലോബല്‍ മാര്‍ക്കറ്റ് ക്യാപ് (ലേഖനം എഴുതുന്ന സമയത്ത്): $10,964,235 USD
  • ഗ്ലോബല്‍ ട്രേഡിംഗ് വോളിയം (ലേഖനം എഴുതുന്ന സമയത്ത്):$25,219,819 USD
  • സര്‍ക്കുലേറ്റിംഗ് സപ്ലൈ: 3,141,172.00 ACM
  • മൊത്തം സപ്ലൈ: 20,000,000 ACM

ഇത് സുഹൃത്തുക്കളുമായി പങ്കുവെക്കൂ 

ആഹ്ലാദകരമായ ട്രേഡിംഗ് ആശംസിക്കുന്നു! 🚀

റിസ്ക് മുന്നറിയിപ്പ് : ക്രിപ്‌റ്റോ ട്രേഡിംഗ് ഉയർന്ന മാർക്കറ്റ് റിസ്കിന് വിധേയമാണ്. പുതുതായി ലിസ്റ്റ് ചെയ്തിരിക്കുന്ന ടോക്കണുകൾ പലപ്പോഴും ഉയർന്ന വില ചാഞ്ചാട്ടത്തിന് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ മതിയായ അളവില്‍ അപകടസാധ്യത വിലയിരുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഉയർന്ന നിലവാരമുള്ള കോയിനുകൾ തെരഞ്ഞെടുക്കാൻ WazirX മികച്ച ശ്രമങ്ങൾ നടത്തും, എന്നാൽ നിങ്ങളുടെ ട്രേഡിംഗ് നഷ്ടങ്ങൾക്ക് ഞങ്ങള്‍ ഉത്തരവാദി ആയിരിക്കില്ല. 

Leave a Reply

[wd_hustle id="4" type="embedded"/]