
This article is available in the following languages:
നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? – നിങ്ങൾ 5 വർഷം മുമ്പ് ബിടിസി അല്ലെങ്കിൽ ഇടിഎച്ച്-ൽ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിൽ, ഇന്നത്തെ അതിന്‍റെ മൂല്യം എന്തായിരിക്കും? മറുവശത്ത്, നിങ്ങൾ അതേ തുക സ്വർണത്തിലോ നിഫ്റ്റി ഓഹരികളിലോ ഫിക്സഡ് ഡിപ്പോസിറ്റുകളിലോ നിക്ഷേപിച്ചിരുന്നെങ്കിൽ നിങ്ങൾക്ക് എത്രത്തോളം ലാഭം അല്ലെങ്കില്‍ നഷ്ടം ഉണ്ടാകുമായിരുന്നു? നിങ്ങൾ ഇതിനെക്കുറിച്ച് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കിൽ, നിങ്ങള്‍ക്കു വേണ്ടിയാണ് ഈ ലേഖനം ( അങ്ങനെ ചിന്തിച്ചിട്ടില്ലെങ്കിലും നിങ്ങളിത് വായിക്കുക- നിങ്ങൾ തീർച്ചയായും ആശ്ചര്യപ്പെടും!).
ബിടിസി-യിൽ ഒരു വര്‍ഷം മുമ്പ് 10,000 രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ അത് നിങ്ങൾക്ക് ഇന്ന് 287.48% സമ്പൂർണ്ണ നേട്ടം നൽകുമായിരുന്നു!
അതേ 10,000 രൂപ നിക്ഷേപിച്ചിരുന്നത് സ്ഥിരനിക്ഷേപത്തില്‍ ആയിരുന്നെങ്കില്‍ നിങ്ങൾക്ക് പരമാവധി 8-10% റിട്ടേണ്‍ മാത്രമാണ് ലഭിക്കുമായിരുന്നത്!
ക്രിപ്‌റ്റോകൾ ഒരു പുതിയ ആസ്തി വിഭാഗമായി ഉയർന്നുവരികയാണ്. ലോകമെമ്പാടും കൂടുതൽ ആളുകൾ തങ്ങളുടെ പോർട്ട്‌ഫോളിയോയിലേക്ക് ക്രിപ്‌റ്റോ ചേർക്കുന്നത് പരിഗണിക്കുന്ന പ്രവണത പ്രകടമാണ്. ഹോഡ്‌ലർമാർ (HODLERS) അസാധാരണമായ വളർച്ച കൈവരിച്ചു. എന്നിരുന്നാലും, തുടക്കക്കാര്‍ ഇതിലേക്ക് ഇറങ്ങുന്നതിന് മുമ്പ് മതിയായ ഗവേഷണം നടത്തേണ്ടത് പ്രധാനമാണ്.
ഒരു ആസ്തിയുടെ (ഇപ്പോൾ ക്രിപ്‌റ്റോയുടെയും) പ്രകടനം അളക്കുന്നതിന് സാധാരണയായി ഉപയോഗിക്കുന്ന ഒരു അളവുകോലാണ് നിക്ഷേപത്തിൽ നിന്നുള്ള വരുമാനം. അതുപോലെ തന്നെ മുൻകാല ട്രാക്ക് റെക്കോർഡും പരിഗണിക്കണം. മുൻകാല ട്രെൻഡുകളും വിപണികളും പഠിച്ച ശേഷം, ഭാവിയിലെ ഒരു നിക്ഷേപകന് ലാഭക്ഷമത വിലയിരുത്താനും അപകടസാധ്യതകള്‍ കൂടി കണക്കിലെടുത്ത് തീരുമാനങ്ങൾ എടുക്കാനും കഴിയും.
ഈ കാലഘട്ടത്തിന്‍റെ ആവശ്യം മനസിലാക്കി, ഞങ്ങൾ WazirX ഒരു ക്രിപ്‌റ്റോ/ബിറ്റ്‌കോയിൻ പാസ്റ്റ് പെർഫോമൻസ് കാൽക്കുലേറ്റർ പുറത്തിറക്കി.
പരീക്ഷിച്ചുനോക്കാം ഇവിടെ!
ക്രിപ്റ്റോ/ബിറ്റ്കോയിന്‍ പാസ്റ്റ് പെര്‍ഫോമന്‍സ് കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് സാധിക്കുന്നത്:
- നിങ്ങള്‍ തെരഞ്ഞെടുത്ത ക്രിപ്റ്റോ മുന്‍കാലങ്ങളില്‍ സ്വന്തമാക്കിയ റിട്ടേണുകള്‍ പരിശോധിക്കല്‍,
- അതില്‍ നിന്നുള്ള വരുമാനത്തെ സ്വര്‍ണം, നിഫ്റ്റി, സ്ഥിരാസ്തികള്‍ എന്നിവയില്‍ നിന്നുള്ള വരുമാനവുമായി താരതമ്യപ്പെടുത്തുന്നത്.
- ഓട്ടോമാറ്റിക്കായി കണക്കാക്കുന്ന അബ്സല്യൂട്ട് റിട്ടേണിനെ അടിസ്ഥാനമാക്കി നിങ്ങളുടെ നിക്ഷേപ തീരുമാനത്തിന്‍റെ വിശകലനം.
ക്രിപ്റ്റോ& ബിറ്റ്കോയിന്‍ പാസ്റ്റ് പെര്‍ഫോമന്‍സ് കാല്‍ക്കുലേറ്റര്‍ എങ്ങനെയാണ് ഉപയോഗിക്കുക?
സ്റ്റെപ്പ് 1: കാല്‍ക്കുലേറ്ററില്‍ നിങ്ങള്‍ മുന്‍ഗണന നല്‍കുന്ന ക്രിപ്റ്റോ തെരഞ്ഞെടുക്കുക.
സ്റ്റെപ്പ് 2: നിങ്ങള്‍ നടത്തിയേക്കാവുന്ന നിക്ഷേപത്തിന്‍റെ തുക നല്‍കുക.
സ്റ്റെപ്പ് 3: ഒരു സമയ കാലയളവ് തെരഞ്ഞെടുക്കുക (മുന്‍കാലത്ത് നിങ്ങള്‍ നിക്ഷേപം നടത്താമായിരുന്ന കാലയളവ്).
സ്റ്റെപ്പ് 4: ക്രിപ്റ്റോ നേടുമായിരുന്ന വരുമാനം കാണുകയും അതിനെ സ്വര്‍ണം, നിഫ്റ്റി ഓഹരികള്‍, സ്ഥിര നിക്ഷേപങ്ങള്‍ എന്നിവയുടേതുമായി താരതമ്യം ചെയ്യുകയും ചെയ്യുക.
ദയവായി ശ്രദ്ധിക്കുക: മുൻകാല റിട്ടേണുകൾ ഭാവി വരുമാനം ഉറപ്പുനൽകുന്നില്ല.
നിക്ഷേപം ഒരു വലിയ തീരുമാനമാണ്. അതെ! WazirX-ൽ നിങ്ങൾക്ക് ₹100 ഉപയോഗിച്ച് നിങ്ങളുടെ ക്രിപ്‌റ്റോ യാത്ര ആരംഭിക്കാം, എന്നാൽ, ഞങ്ങളുടെ നിക്ഷേപകർ മികച്ച ധാരണയോടെ തീരുമാനങ്ങൾ എടുക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ പാസ്റ്റ് പെര്‍ഫോമന്‍സ് കാൽക്കുലേറ്റർ നിങ്ങളെ സഹായിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
അടുത്ത ഘട്ടത്തില്‍ നിങ്ങൾക്ക് ഞങ്ങളുടെ ക്രിപ്‌റ്റോ/ബിറ്റ്‌കോയിൻ ആര്‍ഒഐ കാൽക്കുലേറ്റർ (Crypto/Bitcoin ROI calculator) പരീക്ഷിക്കുകയും നിങ്ങളുടെ ഭാവി ക്രിപ്‌റ്റോ റിട്ടേണുകൾ വിലയിരുത്തുകയും ചെയ്യാം.
സന്തോഷകരമായ നിക്ഷേപം ആശംസിക്കുന്നു!
