Table of Contents
നമസ്തേ സുഹൃത്തുക്കളേ!
WazirX-ൽ ലീഗ് ഓഫ് കിംഗ്ഡംസ് ഇപ്പോള്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്ക് USDT വിപണിയില്‍ നിന്ന് LOKA വാങ്ങുന്നതിനും വില്‍ക്കുന്നതിനും ട്രേഡ് ചെയ്യുന്നതിനും സാധിക്കും.
LOKA/USDT ട്രേഡിംഗ് ഇപ്പോള്‍ WazirX-ല്‍ ലൈവ്! ഇതു പങ്കുവെക്കൂ
LOKA നിക്ഷേപങ്ങളും പിന്‍വലിക്കലുകളും എങ്ങനെയാണ്?
ഞങ്ങളുടെ റാപ്പിഡ് ലിസ്റ്റിംഗ് ഇനിഷ്യേറ്റിവിന്റെ ഭാഗമാണ് ലീഗ് ഓഫ് കിംഗ്ഡംസ്. അതിനാല്‍, ബിനാന്സിലൂടെ WazirX-ല്‍ അതിന്റെ നിക്ഷേപങ്ങള്‍ പ്രാപ്തമാക്കിക്കൊണ്ടാണ് ഞങ്ങള്‍ LOKA ട്രേഡിംഗ് ആരംഭിക്കുക.
നിങ്ങളെ സംബന്ധിച്ച് അത് എന്താണ് അര്‍ത്ഥമാക്കുന്നത്?
- നിക്ഷേപങ്ങള്‍ — നിങ്ങള്‍ക്ക് ബിനാന്‍സ് വാലറ്റില്‍ നിന്ന് WazirX-ലേക്ക് LOKA നിക്ഷേപിക്കാവുന്നതാണ്.
- ട്രേഡിംഗ് — നിങ്ങള്‍ക്ക് ഞങ്ങളുടെ USDT വിപണിയില്‍ നിന്ന് LOKA വാങ്ങുകയും വില്‍ക്കുകയും ട്രേഡിംഗ് നടത്തുകയും ചെയ്യാം. നിങ്ങള്‍ LOKA വാങ്ങുമ്പോള്‍, അത് നിങ്ങളുടെ ‘ഫണ്ട്സ്’ എന്ന വിഭാഗത്തില്‍ കാണാനാകും.
- പിന്‍വലിക്കലുകള്‍ — ലിസ്റ്റിംഗ് കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കകം നിങ്ങള്‍ക്ക് LOKA പിന്‍വലിക്കാൻ സാധിക്കും.
LOKA-യെ കുറിച്ച്
ലീഗ് ഓഫ് കിംഗ്ഡംസ് (LOKA) ഒരു ബ്ലോക്ക്ചെയിന്‍ അധിഷ്ഠിത മാസിവ്ലി മൾട്ടിപ്ലെയർ ഓൺലൈൻ (MMO) സ്ട്രാറ്റജി ഗെയിമാണ്. പ്ലേ-ടു-എർൺ ഇക്കോസിസ്റ്റം എന്ന നിലയിൽ, ലീഗ് ഓഫ് കിംഗ്ഡംസ് ഗെയിമിലെ പ്രവർത്തനത്തിലൂടെ യഥാർത്ഥ വരുമാനം നേടാൻ ഇത് കളിക്കാരെ അനുവദിക്കുന്നു. ഗെയിംപ്ലേ ചെയ്ത് ഉപയോക്താക്കൾക്ക് സാമ്രാജ്യങ്ങൾ നിർമ്മിക്കാനും സൈന്യങ്ങളെ സൃഷ്ടിക്കാനും സഖ്യങ്ങൾ രൂപീകരിക്കാനും അധികാരത്തിനും സമ്പത്തിനുമായി യുദ്ധക്കളങ്ങളിൽ മത്സരിക്കാനും കഴിയും. പ്ലെയർ-വേഴ്സസ്-എൻവയോൺമെന്റ് (PvE), പ്ലെയർ-വേഴ്സസ്-പ്ലെയർ (PvP), പാർട്ടി-പ്ലേ (MMO) എന്നീ ഗെയിമിംഗ് മോഡുകളെ ഈ ഗെയിം പിന്തുണയ്ക്കുന്നു. അതേസമയം, ലീഗ് ഓഫ് കിംഗ്ഡംസിന്റെ ഭരണപരമായ ടോക്കണായ LOKA അതിന്റെ ഉടമകളെ പ്ലാറ്റ്ഫോം തീരുമാനമെടുക്കുന്ന പ്രക്രിയയിൽ പങ്കാളികളാക്കാൻ അനുവദിക്കുന്നു. ഗെയിമിനുള്ളിലെ ഇനങ്ങൾ വാങ്ങുക, സ്റ്റേക്കിംഗിലൂടെ ലാഭം നേടുക എന്നിവയ്ക്കും ഇത് ഉപയോഗിക്കാം. ഡ്രാഗൺ പോലുള്ള ഇൻ-ഗെയിം കഥാപാത്രങ്ങളായ ഡ്രാഗോസിനെ വളർത്തുന്നതിന് പ്രോജക്റ്റിന്റെ യൂട്ടിലിറ്റി ടോക്കണായ DST (ഡ്രാഗൺ സോൾ ടോക്കൺ) അനിവാര്യമാണ്.
- ട്രേഡിംഗ് വില (ലേഖനം എഴുതുന്ന സമയത്ത്): $1.38 USD
- ഗ്ലോബല്‍ മാര്‍ക്കറ്റ് ക്യാപ് (ലേഖനം എഴുതുന്ന സമയത്ത്): $34,723,500 USD
- ഗ്ലോബല്‍ ട്രേഡിംഗ് വോളിയം (ലേഖനം എഴുതുന്ന സമയത്ത്): $$81,203,094 USD
- സര്‍ക്കുലേറ്റിംഗ് സപ്ലൈ: 25,100,000.00 LOKA
- പരമാവധി സപ്ലൈ:500,000,000 LOKA
നിങ്ങളുടെ സുഹൃത്തുക്കളുമായി ഇത് പങ്കുവെക്കൂ
സന്തോഷകരമായ ട്രേഡിംഗ് ആശംസിക്കുന്നു!
റിസ്ക് മുന്നറിയിപ്പ്: ക്രിപ്റ്റോ ട്രേഡിംഗ് ഉയർന്ന മാർക്കറ്റ് റിസ്കിന് വിധേയമാണ്. പുതുതായി ലിസ്റ്റ് ചെയ്തിരിക്കുന്ന ടോക്കണുകൾ പലപ്പോഴും ഉയർന്ന വില ചാഞ്ചാട്ടത്തിന് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ മതിയായ അളവില്‍ അപകടസാധ്യത വിലയിരുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഉയർന്ന നിലവാരമുള്ള കോയിനുകൾ തെരഞ്ഞെടുക്കാൻ WazirX മികച്ച ശ്രമങ്ങൾ നടത്തും, എന്നാൽ നിങ്ങളുടെ ട്രേഡിംഗ് നഷ്ടങ്ങൾക്ക് ഞങ്ങള്‍ ഉത്തരവാദി ആയിരിക്കില്ല.