Skip to main content

ഒരു ക്രിപ്റ്റോ കറന്‍സിയുടെ ജനനത്തെക്കുറിച്ച് (A dive into the birth of a Cryptocurrency)

By നവംബർ 23, 2021മെയ്‌ 2nd, 20223 minute read

കുറിപ്പ്: ഈ ബ്ലോഗ് പുറത്തുനിന്നുള്ള ഒരു ബ്ലോഗര്‍ എഴുതിയതാണ്. ഇതിലെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും രചയിതാവിന്‍റേതു മാത്രമാണ്. 

ഇപ്പോള്‍, ധാരാളം ആളുകൾ ക്രിപ്‌റ്റോകറൻസിയിൽ താൽപ്പര്യം പ്രകടമാക്കുന്നുണ്ട്. ഏറെ പ്രചാരമുള്ള ടോക്കണുകള്‍ക്ക് പിന്നിലെ സാങ്കേതികവിദ്യയെ കുറിച്ചുള്ള ജിജ്ഞാസ മൂലമാണെങ്കിലും അവയിൽ നിന്ന് നേട്ടം കൊയ്യാനുള്ള ആഗ്രഹം കൊണ്ടാണെങ്കിലും, ക്രിപ്‌റ്റോ കറൻസികളോടുള്ള താൽപ്പര്യം എക്കാലത്തെയും ഉയർന്ന നിലയില്‍ എത്തിയിട്ടുണ്ട്,.

നമ്മളിൽ പലരും പരമ്പരാഗത സ്റ്റോക്കുകളിൽ ചെയ്യുന്ന അതേ രീതിയിൽ ലാഭത്തിനായി ക്രിപ്‌റ്റോകറൻസികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നു, എന്നാല്‍ ഇത് കുറച്ച് വ്യത്യസ്തമാണ്. ഓഹരികൾ വാങ്ങുമ്പോൾ, നിങ്ങൾ ഒരു കമ്പനിയിൽ ഉടമസ്ഥതയുടെ ഒരു ഭാഗം വാങ്ങുകയാണ്;  അതേസമയം ക്രിപ്‌റ്റോകറൻസിയിൽ, നിങ്ങൾ ഒരു വിനിമയ മാധ്യമം കൈവശം വയ്ക്കുകയാണ്. ഇവിടെ നിങ്ങൾ ഒരു ഐസിഒ(ICO)-യിൽ പങ്കെടുക്കാത്തപക്ഷം ഒരു ‘കമ്പനി’യിലേക്കുള്ള വാങ്ങല്‍ നടത്തുന്നില്ല. കൂടാതെ, ബ്ലോക്ക്‌ചെയിനിന്‍റെ വികേന്ദ്രീകൃത സ്വഭാവവും അതിന്‍റെ അടിസ്ഥാന സാങ്കേതികവിദ്യയും കാരണം സ്റ്റോക്കുകൾക്ക് ഉള്ളതു പോലൊരു റെഗുലേറ്ററി സംവിധാനം ക്രിപ്റ്റോകള്‍ക്കില്ല. ഇതെല്ലാം ക്രിപ്റ്റോകളിലുള്ള താല്‍പ്പര്യം ഉയര്‍ത്തുന്നതിനും കാരണമാകുന്നു.

ബിറ്റ്കോയിൻ(bitcoin), എതർ (ether) തുടങ്ങിയ ജനപ്രിയ ടോക്കണുകളുടെ ആന്തരിക പ്രവർത്തനങ്ങളെക്കുറിച്ചുള്ള ജിജ്ഞാസയും ഈ താല്‍പ്പര്യങ്ങള്‍ക്കൊപ്പം ചേരുന്നു. നമ്മളിൽ പലരും  ക്രിപ്‌റ്റോകറൻസികളുടെ ഉത്ഭവത്തെക്കുറിച്ച് മനസിലാക്കുന്നതിന് ജിജ്ഞാസ പ്രകടമാക്കിയിട്ടുണ്ടാകും. ക്രിപ്‌റ്റോകറൻസി നിലനിൽക്കുന്നത് ഡിജിറ്റലായി മാത്രമാണ്, ഒരു കേന്ദ്ര ബാങ്കും പുറത്തിറക്കുന്നതല്ല ഇത്. അതിനാല്‍ ബിറ്റ്‌കോയിൻ എവിടെ നിന്നാണ് ഉത്ഭവിക്കുന്നതെന്നും അത് എങ്ങനെ പ്രവർത്തിക്കുന്നുവെന്നും മനസ്സിലാക്കുന്നത് സാങ്കേതിക വിദഗ്ധരല്ലാത്തവർക്ക് ബുദ്ധിമുട്ടാണ്.

Get WazirX News First

* indicates required

ബിറ്റ്കോയിൻ എന്നത് സങ്കീർണ്ണമാണെങ്കിലും, അതിന്‍റെ ആന്തരിക പ്രവർത്തനങ്ങൾ നിങ്ങളില്‍ മിക്കവരും വിചാരിക്കുന്നതു പോലെ ആശയക്കുഴപ്പമുണ്ടാക്കുന്നതല്ല.

എങ്ങനെയാണ് ക്രിപ്റ്റോ കറന്‍സികള്‍ ഉണ്ടാക്കുന്നത്?

നിങ്ങൾ ക്രിപ്‌റ്റോ അല്ലെങ്കിൽ ബ്ലോക്ക്‌ചെയിനുമായി ബന്ധപ്പെട്ട ഏതെങ്കിലും ലേഖനങ്ങള്‍ വായിച്ചിട്ടുണ്ടെങ്കിൽ,  തീർച്ചയായും “ഖനനം (mining)” എന്ന വാക്ക് കണ്ടിട്ടുണ്ടാകും. മൈനിംഗ് എന്നത് ക്രിപ്‌റ്റോ വ്യവസായത്തിൽ പതിവായി ഉപയോഗിക്കുന്ന ഒരു പദമാണ്, കാരണം ഇത് ക്രിപ്‌റ്റോകറൻസികൾ വിതരണം ചെയ്യുന്ന രീതിയാണ്.

നിങ്ങള്‍ മനസിലാക്കേണ്ട ഒരു കാര്യം, എല്ലാ ക്രിപ്‌റ്റോകറൻസികളും നിർമ്മിച്ചിരിക്കുന്നത് ബ്ലോക്ക്‌ചെയിനിലാണ് എന്നതാണ്. അതുപോലെ, എല്ലാ ക്രിപ്‌റ്റോകറൻസി ഇടപാടുകളും ഒരു ബ്ലോക്ക്‌ചെയിനിലാണ് നടക്കുന്നത്. ഒരു ബ്ലോക്ക്ചെയിനിൽ ഒരു ഇടപാട് പൂർത്തിയാക്കുന്നതിന് മുമ്പ്, അത് ആദ്യം റിക്വസ്റ്റ് ചെയ്യുകയോ ഇനിഷ്യേറ്റ് ചെയ്യുകയോ വേണം. വാലിഡേഷന്‍ പ്രക്രിയയിലൂടെയാണ് സ്ഥിരീകരണം നടത്തുന്നത്.  ഒരു ബ്ലോക്ക്‌ചെയിൻ നെറ്റ്‌വർക്ക് (ബിറ്റ്‌കോയിൻ നെറ്റ്‌വർക്ക് പോലുള്ളവ) കാര്യക്ഷമമായി പ്രവർത്തിക്കുന്നതിന് ഇത് പതിവായി നടത്തേണ്ടതുണ്ട്.

കമ്പ്യൂട്ടറുകളുടെ ഒരു ശൃംഖലയാണ് ഈ വാലിഡേഷനുകള്‍ നടത്തുന്നത്. ഇടപാടുകൾ വാലിഡേറ്റ് ചെയ്യുന്നതിനായി കമ്പ്യൂട്ടറുകൾ സംഭാവന ചെയ്യുന്നവർക്ക് പ്രതിഫലമായി നെറ്റ്‌വർക്കിന്‍റെ നേറ്റീവ് ടോക്കൺ ലഭിക്കും. ഇത്തരം പ്രവര്‍ത്തനങ്ങളെ സൂചിപ്പിക്കുന്ന പദമാണ് മൈനിംഗ് അഥവാ ഖനനം. 

എന്നിരുന്നാലും, മൈനിംഗിന്‍റെ രീതികള്‍ വ്യത്യസ്തമാണ്.  രണ്ട് ബ്ലോക്ക്ചെയിൻ സംവിധാനങ്ങൾ ഇതിനായി ഉപയോഗിക്കാപ്പെടുന്നു: പ്രൂഫ്-ഓഫ്-വർക്ക്, പ്രൂഫ്-ഓഫ്-സ്റ്റേക്ക്. ഇവ രണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസം വാലിഡേഷന്‍ എങ്ങനെ നിർവഹിക്കപ്പെടുന്നു എന്നതിലാണ്. പ്രൂഫ്-ഓഫ്-വർക്ക് സിസ്റ്റത്തിലെ വാലിഡേറ്റർമാർ സങ്കീർണ്ണമായ ഒരു ഗണിതശാസ്ത്ര പസിൽ അവരുടെ കമ്പ്യൂട്ടറുകളിലൂടെ പരിഹരിക്കേണ്ടതുണ്ട്.

പ്രൂഫ്-ഓഫ്-സ്റ്റേക്കിലെ വാലിഡേറ്റര്‍മാര്‍ സങ്കീര്‍ണമായ ഗണിതശാസ്ത്ര പസില്‍ പരിഹരിക്കാന്‍ തയാറുള്ളവര്‍ മാത്രമല്ല. ഇതിനകം തന്നെ എത്ര ടോക്കണുകള്‍ അവരുടെ കൈവശമുണ്ട് എന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഇതില്‍ വാലിഡേറ്റര്‍മാരെ തെരഞ്ഞെടുക്കുക, അതായത് നെറ്റ്‍വര്‍ക്കിലെ അവരുടെ പങ്കാളിത്തം എത്ര വലുതാണ് എന്നതിന്‍റെ അടിസ്ഥാനത്തില്‍.  കൂടാതെ, പ്രൂഫ്-ഓഫ്-വർക്ക് രീതിയിൽ നിന്ന് വ്യത്യസ്തമായി, പ്രൂഫ്-ഓഫ്-സ്റ്റേക്ക് സിസ്റ്റം വളരെ കുറച്ച് ഊർജ്ജം ഉപയോഗിക്കുന്നു; പോൾക്കഡോട്ട് (Polkadot), ഇഒഎസ്ഐഒ (EOSIO), കാർഡാനോ (Cardano) എന്നിവ ഉദാഹരണങ്ങളാണ്. എതീറിയവും (Ethereum) താമസിയാതെ ഈ സിസ്റ്റത്തിലേക്ക് മാറുന്നതിന് പദ്ധതിയിടുന്നു. ഇതിലൂടെ തങ്ങളുടെ  നിലവിലെ ഊർജ്ജ ഉപയോഗത്തില്‍ 95 ശതമാനം വരെ കുറയ്ക്കാനാകുമെന്നാണ് അവര്‍ കണക്കുകൂട്ടുന്നത്.

ക്രിപ്റ്റോയുടെ വില എങ്ങനെയാണ് നിര്‍ണയിക്കുന്നത്?

ഇപ്പോള്‍ ആയിരക്കണക്കിന് ക്രിപ്‌റ്റോകറൻസികള്‍ പ്രചാരത്തിലുണ്ട്. അവയില്‍ ചിലതിന് പതിനായിരക്കണക്കിന് ഡോളറിന്‍റെ മൂല്യമുണ്ട്. എന്നാല്‍, മറ്റുചിലയാകട്ടെ തുച്ഛമായ മൂല്യം മാത്രമുള്ളവാണ്. എന്താണ് ഇതിന് കാരണം? എന്തുകൊണ്ടാണ് ചില ക്രിപ്‌റ്റോകറൻസികൾക്ക് മറ്റുള്ളവയേക്കാൾ മൂല്യമുള്ളത്?

മൈനിംഗിലൂടെ സൃഷ്ടിക്കുന്ന എല്ലാ ബിറ്റ്കോയിനുകളും (അല്ലെങ്കിൽ അത്തരത്തിലുള്ള ഏതെങ്കിലും നാണയം) മൈനര്‍മാര്‍ സൂക്ഷിച്ചുവെക്കുന്നില്ല. മറിച്ച്, തങ്ങളുടെ വാങ്ങലുകള്‍ക്കായി അവയില്‍ പലതും എക്സ്ചേഞ്ച് പ്ലാറ്റ്‌ഫോമുകള്‍ക്കും മറ്റ് സൈറ്റുകള്‍ക്കും വിൽക്കുന്നു, അങ്ങനെയാണ് അവ വിപണിയിലുടനീളം വ്യാപിക്കുന്നത്. പൊതുജനങ്ങൾക്ക് ടോക്കൺ വിൽക്കുന്നതിന്‍റെ വില വിവിധ മാനദണ്ഡങ്ങൾക്കനുസരിച്ചാണ് നിർണ്ണയിക്കപ്പെടുന്നത്. 

മൈനിംഗിന് ആവശ്യമായ ചെലവും പരിഗണിക്കേണ്ടതുണ്ട്. ആവശ്യമായ മൈനിംഗ് എക്യുപ്മെന്‍റുകളുടെയും വൈദ്യുതിയുടെയും ചെലവ് നികത്താൻ പര്യാപ്തമായ തുകയ്ക്കായും പ്രൂഫ്-ഓഫ്-വർക്ക് ടോക്കണുകൾ വിൽക്കുക. എന്നിരുന്നാലും, ഒരു ക്രിപ്‌റ്റോകറൻസിയുടെ വില നിർണ്ണയിക്കുന്നതിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങൾ ആവശ്യകതയും വിതരണവുമാണ്

ആത്യന്തികമായി ക്രിപ്‌റ്റോകറൻസി എന്നാല്‍ പണമാണ്. ആ പണത്തിന്‍റെ മൂല്യം സന്ദര്‍ഭത്തിനനുസരിച്ച് ഉരുത്തിരിയുന്നു. ഉദാഹരണത്തിന്, ഡോഷ്കോയിൻ (dogecoin) എടുക്കുക, അത് അതിന്‍റെ ഉത്ഭവത്തിനു ശേഷം ഭൂരിഭാഗം സമയത്തും കാര്യമായ വിലമതിപ്പില്ലാത്ത ക്രിപ്‌റ്റോകറൻസിയായിരുന്നു. എന്നാല്‍, എലോൺ മസ്ക് ഈ ടോക്കണിനെക്കുറിച്ച് ട്വീറ്റ് ചെയ്യാൻ തുടങ്ങിയതോടെ അതിന്‍റെ മൂല്യം കുതിച്ചുയർന്നു.

ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ക്രിപ്‌റ്റോകറൻസിയായ ബിറ്റ്‌കോയിന്‍റെ വില വിവിധ ഘടകങ്ങൾ കാരണം ചാഞ്ചാടുകയാണ്. ഹാഫിംഗ് (ഓരോ ബ്ലോക്കിനും വിതരണം ചെയ്യുന്ന ടോക്കണുകളുടെ എണ്ണത്തിലെ കുറവ്) നടക്കുമ്പോഴെല്ലാം വിതരണത്തിലെ പരിമിതി കാരണം വില ഉയരുന്നു. ഈ മേഖലയിലെ പുതിയ ഓരോ മുന്നേറ്റവും ബിറ്റ് കോയിനിന്‍റെ ആവശ്യകതയെ വര്‍ധിപ്പിക്കും. വിതരണവും ആവശ്യകതയും തമ്മിലുള്ള ബന്ധത്തിന്‍റെ അടിസ്ഥാനത്തില്‍ വില ഉയരുകയും ചെയ്യും. 

ഉപസംഹാരം

പലർക്കും ക്രിപ്‌റ്റോകറൻസികള്‍ എന്നത് പരിചിതമല്ല. എങ്കിലും, അവയുടെ ആന്തരിക പ്രവർത്തനങ്ങളും അടിസ്ഥാന തത്വങ്ങളും എളുപ്പത്തിൽ അവർക്ക് വിവരിച്ച് നല്‍കാനാകും. ഈ നൂതന ആശയത്തെക്കുറിച്ച് കൂടുതൽ നന്നായി മനസ്സിലാക്കാൻ ഇതിലൂടെ അവര്‍ക്ക് സാധിക്കും.  

നിരാകരണം: ക്രിപ്‌റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്‌റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.

Leave a Reply