Table of Contents
നമസ്തേ നിക്ഷേപകരെ! മെയ് മാസത്തിൽ WazirX-ൽ നടന്ന കാര്യങ്ങളുടെ പ്രതിമാസ റിപ്പോർട്ട് ഇതാ.
കഴിഞ്ഞ മാസം എന്തൊക്കെ സംഭവിച്ചു?
[പൂർത്തിയാക്കിയത്] 11 പുതിയ മാർക്കറ്റ് ജോഡികൾ: കഴിഞ്ഞ മാസം ഞങ്ങൾ USDT മാർക്കറ്റിൽ 11 ടോക്കണുകൾ ചേർത്തു! നിങ്ങൾക്ക് ഇപ്പോൾ WazirX-ൽ LINA, REI, BSW, BOND, MDT, LOKA, LPT, YGG, FARM, CITY, GAL എന്നിവ വാങ്ങാനും വിൽക്കാനും വ്യാപാരം ചെയ്യാനും കഴിയും. നിങ്ങൾക്ക് നിങ്ങളുടെ പ്രിയപ്പെട്ട ജോഡികളിൽ ഇവിടെ വ്യാപാരം ആരംഭിക്കാം!
[പൂർത്തിയാക്കിയത്] WazirX Web-ൽ ഡാർക്ക് മോഡ്: നിങ്ങളെല്ലാം ഒരു പാട് നാളായി കാത്തിരിക്കുന്ന WazirX Web-നുള്ള ഡാർക്ക് മോഡ് ഇപ്പോൾ ലൈവാണെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്. അത് എങ്ങനെ ആക്റ്റിവേറ്റ് ചെയ്യാമെന്ന് മനസിലാക്കാൻ ഈ ബ്ലോഗ് വായിക്കൂ.
ഞങ്ങൾ എന്തൊക്കെയാണ്ണ് തയാറാക്കി കൊണ്ടിരിക്കുന്നത്?
[നടന്നു കൊണ്ടിരിക്കുന്നത്] AMM പ്രോട്ടോക്കോൾ: ഞങ്ങളുടെ DEX ആശ്രയിക്കുന്ന ചില പ്രോട്ടോക്കോളുകളിൽ അപ്രതീക്ഷിതമായ കാലതാമസങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിനാൽ, ലൈവ് ആകുന്നത് ഇപ്പോൾ സാധ്യമല്ലാതായിരിക്കുന്നു. ഇതിന് എത്ര സമയമെടുക്കും എന്നതിനെക്കുറിച്ച് ഇപ്പോൾ ഞങ്ങൾക്ക് ഒരു നിശ്ചയം ഇല്ല. ഈ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിന് ഞങ്ങൾ പ്രോട്ടോക്കോൾ ടീമിനൊപ്പം വളരെ കഠിനമായി പ്രവർത്തിക്കുന്നുണ്ടെന്ന് മാത്രം അറിയിക്കട്ടെ.
[നടന്നു കൊണ്ടിരിക്കുന്നത്] പുതിയ ടോക്കണുകൾ: ഇനിയുള്ള ആഴ്ചകളിൽ WazirX-ൽ കൂടുതൽ ടോക്കണുകൾ ഞങ്ങൾ ലിസ്റ്റ് ചെയ്യും. എന്തെങ്കിലും നിർദ്ദേശങ്ങൾ തരാനുണ്ടെങ്കില്‍ ദയവായി ഞങ്ങൾക്ക് @WazirXIndia എന്നതിൽ ട്വീറ്റ് ചെയ്യൂ.
ചില പ്രധാന കാര്യങ്ങൾ
- ഉപയോക്തൃ സുരക്ഷയുടെയും സുതാര്യത സൃഷ്ടിക്കുന്നതിന്റെയും ദൗത്യത്തെ മുന്‍നിര്‍ത്തി, ഞങ്ങളുടെ സുതാര്യതാ റിപ്പോർട്ടിന്റെ രണ്ടാം പതിപ്പ് ഞങ്ങൾ പുറത്തിറക്കി. ഞങ്ങളുടെ സുതാര്യതാ റിപ്പോർട്ടിന്റെ പൂർണ്ണ പതിപ്പ് ഇവിടെ ഡൗൺലോഡ് ചെയ്യാം:
ഈ മാസം ഞങ്ങൾക്ക് സര്‍ഗാത്മകമായ ഒരു മാസമായിരുന്നു. ഒരുപാട് പ്രതീക്ഷകളോടും ഭാവാത്മക ചിന്തകളോടും കൂടി ഞങ്ങൾ 2022 ജൂണിനെയും ഉറ്റുനോക്കുകയാണ്. എന്നത്തേയും പോലെ നിങ്ങൾ ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് തുടരുക.
ജയ് ഹിന്ദ്! 🇮🇳
നിരാകരണം: ക്രിപ്റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.