Skip to main content

പ്രതിമാസ അവലോകനം – മേയ് 2022 (Month in Review – May 2022)

By ജൂൺ 2, 2022ജൂൺ 23rd, 20221 minute read
Month in Review - May 2022

നമസ്തേ നിക്ഷേപകരെ! മെയ് മാസത്തിൽ WazirX-ൽ നടന്ന കാര്യങ്ങളുടെ പ്രതിമാസ റിപ്പോർട്ട് ഇതാ.

കഴിഞ്ഞ മാസം എന്തൊക്കെ സംഭവിച്ചു?

[പൂർത്തിയാക്കിയത്] 11 പുതിയ മാർക്കറ്റ് ജോഡികൾ: കഴിഞ്ഞ മാസം ഞങ്ങൾ USDT മാർക്കറ്റിൽ 11 ടോക്കണുകൾ ചേർത്തു! നിങ്ങൾക്ക് ഇപ്പോൾ WazirX-ൽ LINA, REI, BSW, BOND, MDT, LOKA, LPT, YGG, FARM, CITY, GAL എന്നിവ വാങ്ങാനും വിൽക്കാനും വ്യാപാരം ചെയ്യാനും കഴിയും. നിങ്ങൾക്ക് നിങ്ങളുടെ പ്രിയപ്പെട്ട ജോഡികളിൽ ഇവിടെ വ്യാപാരം ആരംഭിക്കാം!

[പൂർത്തിയാക്കിയത്] WazirX Web-ൽ ഡാർക്ക് മോഡ്: നിങ്ങളെല്ലാം ഒരു പാട് നാളായി കാത്തിരിക്കുന്ന WazirX Web-നുള്ള ഡാർക്ക് മോഡ് ഇപ്പോൾ ലൈവാണെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്. അത് എങ്ങനെ ആക്റ്റിവേറ്റ് ചെയ്യാമെന്ന് മനസിലാക്കാൻ ഈ ബ്ലോഗ് വായിക്കൂ.

ഞങ്ങൾ എന്തൊക്കെയാണ്ണ് തയാറാക്കി കൊണ്ടിരിക്കുന്നത്?

[നടന്നു കൊണ്ടിരിക്കുന്നത്] AMM പ്രോട്ടോക്കോൾ: ഞങ്ങളുടെ DEX ആശ്രയിക്കുന്ന ചില പ്രോട്ടോക്കോളുകളിൽ അപ്രതീക്ഷിതമായ കാലതാമസങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിനാൽ, ലൈവ് ആകുന്നത് ഇപ്പോൾ സാധ്യമല്ലാതായിരിക്കുന്നു. ഇതിന് എത്ര സമയമെടുക്കും എന്നതിനെക്കുറിച്ച് ഇപ്പോൾ ഞങ്ങൾക്ക് ഒരു നിശ്ചയം ഇല്ല. ഈ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിന് ഞങ്ങൾ പ്രോട്ടോക്കോൾ ടീമിനൊപ്പം വളരെ കഠിനമായി പ്രവർത്തിക്കുന്നുണ്ടെന്ന് മാത്രം അറിയിക്കട്ടെ.

[നടന്നു കൊണ്ടിരിക്കുന്നത്] പുതിയ ടോക്കണുകൾ: ഇനിയുള്ള ആഴ്ചകളിൽ WazirX-ൽ കൂടുതൽ ടോക്കണുകൾ ഞങ്ങൾ ലിസ്റ്റ് ചെയ്യും. എന്തെങ്കിലും നിർദ്ദേശങ്ങൾ തരാനുണ്ടെങ്കില്‍ ദയവായി ഞങ്ങൾക്ക് @WazirXIndia എന്നതിൽ ട്വീറ്റ് ചെയ്യൂ. 

ചില പ്രധാന കാര്യങ്ങൾ

  • ഉപയോക്തൃ സുരക്ഷയുടെയും സുതാര്യത സൃഷ്ടിക്കുന്നതിന്റെയും ദൗത്യത്തെ മുന്‍നിര്‍ത്തി, ഞങ്ങളുടെ സുതാര്യതാ റിപ്പോർട്ടിന്‍റെ രണ്ടാം പതിപ്പ് ഞങ്ങൾ പുറത്തിറക്കി. ഞങ്ങളുടെ സുതാര്യതാ റിപ്പോർട്ടിന്‍റെ പൂർണ്ണ പതിപ്പ് ഇവിടെ ഡൗൺലോഡ് ചെയ്യാം:

ഈ മാസം ഞങ്ങൾക്ക് സര്‍ഗാത്മകമായ ഒരു മാസമായിരുന്നു. ഒരുപാട് പ്രതീക്ഷകളോടും ഭാവാത്മക ചിന്തകളോടും കൂടി ഞങ്ങൾ 2022 ജൂണിനെയും ഉറ്റുനോക്കുകയാണ്. എന്നത്തേയും പോലെ നിങ്ങൾ ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് തുടരുക. 

ജയ് ഹിന്ദ്! 🇮🇳

Nischal Shetty

Nischal Shetty is a leading Indian entrepreneur, Web3 builder, and one of the most influential voices in the crypto and blockchain ecosystem. He is best known as the founder of WazirX, India’s leading crypto exchange, and for consistently pushing innovation in blockchain-native products. He is building the future of crypto through Shardeum, his Layer-1 blockchain designed to help Indian startup builders take their products on-chain.

Leave a Reply

WazirX Ad