
This article is available in the following languages:
നിങ്ങൾ ഞങ്ങളുടെ NFT മാര്‍ക്കറ്റ്പ്ലേസില്‍ പ്രവേശിക്കുമ്പോൾ, സാധാരണ കാണുന്ന സൈൻ അപ്പ് ബട്ടണിനു പകരമായി മുകളിൽ വലത് കോണില്‍ കണക്റ്റ് ബട്ടൺ കാണാം. അതായത് സാങ്കേതികമായി, നിങ്ങൾ നിങ്ങളുടെ Metamask വാലറ്റിനെ ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലേക്ക് ബന്ധിപ്പിക്കുകയാണ്. ഇതിനർത്ഥം WazirX NFT മാർക്കറ്റ്‌പ്ലെയ്‌സിൽ ഒരു അക്കൗണ്ട് സൃഷ്‌ടിക്കുന്നതിന് ഒരു Metamask വാലറ്റ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ് എന്നതാണ്.
അപ്പോള്‍, നിങ്ങളുടെ ക്രോം അല്ലെങ്കിൽ ഫയർഫോക്സ് ബ്രൗസറില്‍ എക്റ്റന്‍ഷനായി Metamask വാലറ്റ് ചേർത്തുകഴിഞ്ഞാൽ, നിങ്ങൾ ‘കണക്റ്റ്’ ബട്ടണിൽ ക്ലിക്ക് ചെയ്യേണ്ടതുണ്ട്. അതിനു ശേഷം, നിങ്ങളുടെ വ്യത്യസ്ത അക്കൗണ്ട് നമ്പറുകളുടെ ഒരു ഡ്രോപ്പ്-ഡൗൺ തുറക്കും. അക്കൗണ്ട് നമ്പറുകളുടെ ലിസ്റ്റിൽ നിന്ന് നിങ്ങൾക്ക് തെരഞ്ഞെടുക്കാം. തുടർന്ന് ‘നെക്സ്റ്റ്’ ക്ലിക്ക് ചെയ്യുക, അപ്പോള്‍ പോപ്പ്-അപ്പിൽ വീണ്ടും കണക്റ്റ് ബട്ടൺ കാണാം. Metamask-ൽ കണക്‌റ്റ് ചെയ്‌തിരിക്കുന്നത് Ethereum mainnet ആയതിനാൽ, ഒരു പുതിയ നെറ്റ്‌വർക്ക് ചേർക്കാൻ ഈ സൈറ്റിനെ അനുവദിക്കണോ എന്ന് ചോദിക്കുന്ന ഒരു സന്ദേശം നിങ്ങൾക്ക് കാണാൻ കഴിയും (ഇത് ഈ സാഹചര്യത്തിൽ BSC ആണ്). നിലവില്‍, Metamask-ൽ നിന്നും വ്യത്യസ്തമായി, WazirX-ൽ പിന്തുണയ്ക്കുന്നത് Binance Smart Chain (BSC) ആണ്.
നമ്മള്‍ BSC നെറ്റ്‌വർക്കിന്‍റെ വിശദാംശങ്ങൾ നല്‍കുകയും മെറ്റാമാസ്കിൽ ഈ പുതിയ നെറ്റ്‌വർക്ക് ചേർക്കാൻ അനുവദിക്കുകയും വേണം. അപ്പോൾ, നിങ്ങൾ ‘അപ്രൂവ്’ എന്നതിൽ ക്ലിക്ക് ചെയ്യണം. നിങ്ങൾ Ethereum മെയിൻനെറ്റിൽ നിന്ന് Binance Smart ചെയിനിലേക്ക് മാറുന്നതിനാൽ, നെറ്റ്‌വർക്ക് മാറാൻ ഈ സൈറ്റിനെ അനുവദിക്കണോ എന്നതാണ് അടുത്തതായി ചോദിക്കുന്നത്. നിങ്ങൾ ഇത് അംഗീകരിച്ചുകഴിഞ്ഞാൽ, ഇപ്പോൾ നിങ്ങൾ ‘സൈൻ’ എന്നതിൽ ക്ലിക്ക് ചെയ്യണം, അത് നിങ്ങളുടെ സൈൻ-ഇൻ വിശദാംശങ്ങൾ ആവശ്യപ്പെടും. നിങ്ങളുടെ ഉപയോക്തൃനാമം, പ്രദർശന നാമം, ഇമെയിൽ ഐഡി എന്നിവ ചേർക്കേണ്ടതുണ്ട്.
പിന്നീട് നിങ്ങൾ രജിസ്റ്ററിൽ ക്ലിക്ക് ചെയ്താൽ, നിങ്ങൾ വിജയകരമായി WazirX NFT മാർക്കറ്റ്പ്ലേസിൽ ഒരു അക്കൗണ്ട് സൃഷ്ടിച്ചു. മുകളിൽ വലത് കോണിലുള്ള പ്രൊഫൈലിൽ ക്ലിക്ക് ചെയ്‌താൽ, നിങ്ങളുടെ പ്രൊഫൈൽ, കളക്ഷനുകള്‍, ക്രിയേഷനുകള്‍ മുതലായവ കാണാനാകും. എഡിറ്റ് പ്രൊഫൈലിലേക്ക് പോയിക്കഴിഞ്ഞാൽ, ആവശ്യമായ എല്ലാ വിശദാംശങ്ങളും ചേർക്കാം. നിങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും അതിൽ സംയോജിപ്പിക്കാം.
പൂര്‍ണമായ വിഡിയോക്കായി ഇവിടെ ക്ലിക്ക് ചെയ്യുക:
