Skip to main content

WazirX-ൽ തത്സമയ ചാറ്റ് സപ്പോർട്ട് (Live chat support on WazirX)

By ഓഗസ്റ്റ്‌ 24, 2020മെയ്‌ 4th, 20221 minute read
WazirX-logo-banner

നമസ്കാരം! ഇന്ത്യയിൽ ഏറ്റവും വിശ്വാസ്യതയുള്ള ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ച് ആയി മാറുക എന്നത് അത്ര എളുപ്പമല്ലല്ലോ. ഉപഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ ബദ്ധശ്രദ്ധരാണ് WazirX എന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. പുതിയ ഫീച്ചറുകളും സംരംഭങ്ങളും യാഥാർഥ്യമാക്കുകയും അവ നിങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്യുമ്പോൾ ഞങ്ങൾ എപ്പോഴും നിങ്ങളിൽ – ഞങ്ങളുടെ കമ്മ്യൂണിറ്റിയിൽ – ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഞങ്ങളുടെ ഉപയോക്താക്കളിൽ നിന്ന് ഞങ്ങൾക്ക് ലഭിക്കുന്ന സന്തോഷത്തോടെയുള്ള 5-സ്റ്റാർ റിവ്യൂകൾ ഇതിനു തെളിവാണ്.

ഞങ്ങളുടെ വെബ്‌സൈറ്റിൽ ‘ലൈവ് ചാറ്റ് സപ്പോർട്ട്’ ഓപ്ഷൻ കൂടെ ചേർക്കാൻ നിങ്ങളിൽ പലരും ഞങ്ങളോട് ആവശ്യപ്പെട്ടിരുന്നു. നിങ്ങൾ പറഞ്ഞത് ഞങ്ങൾ കേട്ടു, 2020 ജൂൺ 8 മുതൽ ഞങ്ങൾ തത്സമയ ചാറ്റ് സപ്പോർട്ട് ഞങ്ങളുടെ വെബ്‌സൈറ്റിൽ ആരംഭിച്ചു. അത് 100% പൂർത്തിയായിരിക്കുന്നു. നിങ്ങൾക്ക് ഞങ്ങളുടെ സഹായ-പിന്തുണ പേജിൽ നിന്ന് തന്നെ 9 AM IST ക്കും 9 PM IST ക്കും ഇടയിൽ ഞങ്ങളുടെ മികച്ച ഉപഭോക്തൃ പിന്തുണാ ടീമിനെ ബന്ധപ്പെടാം. വാരാന്ത്യങ്ങളിലും തത്സമയ ചാറ്റ് ഉടൻ ലഭ്യമാക്കും.

ഉൽപ്പന്നമോ മാർക്കറ്റിംഗോ ഉപഭോക്തൃ സേവനമോ എന്തുമാകട്ടെ, ഏതിലും ഒന്നാമതാകാനാണ് WazirX ലക്ഷ്യമിടുന്നത്. ഞങ്ങളുടെ തത്സമയ ചാറ്റ് ടീമിന്റെ ആദ്യ പ്രതികരണ സമയം 60 സെക്കൻഡ് മാത്രമെന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്! ജൂൺ 8-നു ശേഷം, ഞങ്ങൾ 12,000-ത്തിലധികം ചോദ്യങ്ങൾക്ക് ഉത്തരം നൽകി, ഞങ്ങളുടെ സംതൃപ്തി സ്കോർ 85%-ത്തിലേറെയാണ്!

ആദ്യ ചാറ്റ് പ്രതികരണ സമയം: 60 സെക്കൻഡ്

സംതൃപ്തി സ്കോർ: 85%

ഞങ്ങളുടെ ഇടപാടുകാരിൽ നിന്നും കിട്ടിയ സന്തോഷകരമായ അവലോകനങ്ങളിൽ ചിലത് ഇതാ: 

എപ്പോഴും ഞങ്ങളെ തുണയ്ക്കുന്നതിന് നന്ദി. സുഹൃത്തുക്കളേ, നിങ്ങൾക്കായി കൂടുതൽ നല്ല കാര്യങ്ങൾ എത്തുന്നു!

നിരാകരണം: ക്രിപ്‌റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്‌റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.