Skip to main content

WazirX-ൽ LPT/USDT ട്രേഡിംഗ് (LPT/USDT trading on WazirX)

By മെയ്‌ 18, 2022ജൂൺ 21st, 20221 minute read

നമസ്തേ സഹചരേ! 🙏

WazirX-ൽ ലൈവ്പിയർ (Livepeer) ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇനി നിങ്ങൾക്ക് USDT വിപണിയിൽ LPT വാങ്ങാം, വിൽക്കാം, ട്രേഡ് ചെയ്യാം.

Get WazirX News First

* indicates required

 LPT/USDT ട്രേഡിംഗ്‌ WazirX-ൽ ലൈവ് ആണ്! ഇത് ഷെയർ ചെയ്യൂ

LPT ഡെപ്പോസിറ്റുകളെയും പിൻവലിക്കലുകളെയും കുറിച്ച്

ലൈവ്പിയർ ഞങ്ങളുടെ  റാപ്പിഡ് ലിസ്റ്റിങ് ഇനിഷ്യേറ്റിവിന്റെ ഭാഗമാണ്. അതിനാൽ, ബൈനാൻസ് വഴി WazirX-ൽ LPT നിക്ഷേപങ്ങൾ പ്രവർത്തനക്ഷമമാക്കിക്കൊണ്ട് ഞങ്ങൾ LPT ട്രേഡിംഗ് ആരംഭിക്കും

നിങ്ങൾക്ക് ഇതെങ്ങനെ ഉപകാരപ്പെടും?

  • നിക്ഷേപങ്ങൾ — നിങ്ങൾക്ക് ബൈനാൻസ് വാലറ്റിൽ നിന്ന് WazirX-ലേക്ക് LPT നിക്ഷേപിക്കാം. 
  • ട്രേഡിംഗ് — ഞങ്ങളുടെ USDT വിപണിയിൽ നിങ്ങൾക്ക് LPT വാങ്ങാനും വിൽക്കാനും ട്രേഡ് ചെയ്യാനും കഴിയും. നിങ്ങൾ LPT വാങ്ങുമ്പോൾ അത് നിങ്ങളുടെ “ഫണ്ടുകൾ” എന്നതിൽ ദൃശ്യമാകും.
  • പിൻവലിക്കലുകൾ — ലിസ്റ്റിംഗിന് ശേഷം കുറച്ച് ദിവസത്തിനുള്ളിൽ നിങ്ങൾക്ക് LPT പിൻവലിക്കാൻ കഴിയും.

LPT-യെ കുറിച്ച്

പൂർണ്ണമായും വികേന്ദ്രീകൃതമായ ആദ്യത്തെ തത്സമയ വീഡിയോ സ്ട്രീമിംഗ് നെറ്റ്‌വർക്ക് പ്രോട്ടോക്കോളാണ് ലൈവ്പിയർ. എല്ലാ പുതിയതും നിലവിലുള്ളതുമായ ബ്രോഡ്കാസ്റ്റർ കമ്പനികൾക്കായി കേന്ദ്രീകൃത ബ്രോഡ്കാസ്റ്റിംഗ് പരിഹാരങ്ങൾക്ക് പ്രായോഗികമായ ബ്ലോക്ക്ചെയിൻ-അധിഷ്ഠിതവും സാമ്പത്തികമായി ലാഭകരവുമായ ഒരു ബദലായി മാറാനാണ് പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നത്. ഔദ്യോഗിക ലൈവ്പിയർ വൈറ്റ് പേപ്പറിൽ പറയുന്ന പ്രകാരം, തത്സമയ വീഡിയോ സ്ട്രീമിംഗ്, ബ്രോഡ്കാസ്റ്റിംഗ് വ്യവസായം ദ്രുതഗതിയിൽ വളരുകയാണ്, കമ്പനി ഈ അവസരത്തെ പരമാവധി പ്രയോജനപ്പെടുത്താനും ഈ മേഖലയിൽ വികേന്ദ്രീകരണം അവതരിപ്പിക്കാനും ശ്രമിക്കുന്നു. പ്ലാറ്റ്ഫോമിൽ അവരുടെ സൃഷ്ടികൾ സമർപ്പിക്കാൻ പ്രൊഡ്യൂസർമാരെ അനുവദിച്ചു കൊണ്ട് ബ്രോഡ്കാസ്റ്റിംഗ് പ്രക്രിയ കാര്യക്ഷമമാക്കാനും ഉപയോക്താക്കൾക്കും സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾക്കും ഉള്ളടക്കം റീഫോർമാറ്റ് ചെയ്യാനും വിതരണം ചെയ്യാനും ലൈവ്പിയർ ലക്ഷ്യമിടുന്നു.

  • ട്രേഡിംഗ് വില (ഇത് എഴുതുന്ന സമയത്ത്): $14.46 USD
  • ഗ്ലോബൽ മാർക്കറ്റ് ക്യാപ് (ഇത് എഴുതുന്ന സമയത്ത്): $345,188,623 USD
  • ഗ്ലോബൽ ട്രേഡിംഗ് വോള്യം (ഇത് എഴുതുന്ന സമയത്ത്): $17,858,792 USD
  • സർക്കുലേറ്റിംഗ് സപ്ലൈ: 23,820,612 LPT
  • ആകെ സപ്ലൈ: 25,514,969 LPT 

നിങ്ങളുടെ കൂട്ടുകാരുമായി ഇത് ഷെയർ ചെയ്യൂ 

ഹാപ്പി ട്രേഡിംഗ്! 🚀

റിസ്ക് മുന്നറിയിപ്പ്: ക്രിപ്റ്റോ ട്രേഡിംഗ് ഉയർന്ന മാർക്കറ്റ് റിസ്‌കിനു വിധേയമാണ്. പുതുതായി ലിസ്റ്റുചെയ്ത ടോക്കണുകൾ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ റിസ്ക് വിലയിരുത്തൽ നടത്തുന്നുവെന്ന് ഉറപ്പാക്കുക, കാരണം അവ പലപ്പോഴും വലിയ വില ചാഞ്ചാട്ടത്തിന് വിധേയമാണ്. ഉയർന്ന ഗുണനിലവാരമുള്ള കോയിനുകൾ തിരഞ്ഞെടുക്കാൻ WazirX മികച്ച ശ്രമങ്ങൾ നടത്തും, എന്നാൽ നിങ്ങളുടെ വ്യാപാര നഷ്ടങ്ങൾക്ക് WazirX ഉത്തരവാദിയായിരിക്കില്ല.

നിരാകരണം: ക്രിപ്‌റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്‌റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.

Leave a Reply