
Table of Contents
This article is available in the following languages:
ഹലോ സുഹൃത്തുക്കളേ!
അപ്‌ഡേറ്റ് വിശദാംശങ്ങൾ: ട്രേഡിംഗ്‍വ്യൂ ചാർട്ട് ഇപ്പോൾ ആൻഡ്രോയിഡ്, iOS ആപ്പുകളിൽ ലൈവ് ആണ്. ഞങ്ങളുടെ ഉപയോക്താക്കൾ ഇത് ഇഷ്ടപ്പെടുമെന്ന് ഞങ്ങൾക്ക് ഉറപ്പാണ്. ഉപയോക്താക്കൾ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന ഫീച്ചറുകളിൽ ഒന്നാണിത്.
ട്രേഡിംഗ്‍വ്യൂ ഫീച്ചർ എങ്ങനെയാണ് ഞങ്ങളുടെ ഉപയോക്താക്കളെ സഹായിക്കുന്നത്?
സാധാരണ/റെഗുലർ ഉപയോക്താക്കൾക്ക് : ഇത് ഞങ്ങളുടെ ഡിഫോൾട്ട് ലൈൻ ചാർട്ടിനെ കൂടുതൽ ലളിതവും വ്യക്തവുമാക്കുന്നു, കൂടാതെ തത്സമയത്തെ അപ്‌ഡേറ്റുകളും ലഭ്യമാക്കുന്നു.
പ്രോ ട്രേഡർമാർക്ക്: നിങ്ങൾക്ക് ചാർട്ടിൽ ലൈനുകൾ വരയ്ക്കാം. ഇതു കൂടാതെ, നിങ്ങളുടെ അടുത്ത വ്യാപാര നീക്കം തീരുമാനിക്കാൻ സഹായിക്കുന്ന പല തരം ചാർട്ടുകളും ലഭ്യവുമാണ്.
ആൻഡ്രോയിഡ്
iOS
ഞങ്ങളുടെ വെബ്, മൊബൈൽ ടീമുകളാണ് ഈ അതിപരിഷ്‌കൃത സൊല്യൂഷനുകൾ രൂപപ്പെടുത്തിയത്, അവർക്കാണ് ഇതിന് അഭിനന്ദനങ്ങൾ നൽക്കേണ്ടത്. ഇതിന് നിരവധി ചർച്ചകളും പര്യവേക്ഷണങ്ങളും വേണ്ടി വന്നു, അങ്ങനെ ആപ്പിന്‍റെ മൊത്തം സൈസ് കുറയ്ക്കാനുമായി. തൽഫലമായി, ട്രേഡിംഗ്‍വ്യൂ ചാർട്ടുകൾ ലോഡ് ചെയ്യാൻ എടുക്കുന്ന സമയം ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞു.
ഏത് സമയത്തും ബാക്കെൻഡിൽ നിന്ന് എല്ലാ ഉപയോക്താക്കൾക്കും ട്രേഡിംഗ്‍വ്യൂ ചാർട്ടുകൾ അപ്‌ഡേറ്റ് ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് തീർച്ചയായും മൊബൈലും വെബും തമ്മിലുള്ള അതിശയകരമായ സഹവർത്തിത്വത്തിന്‍റെ ഒരു ഉദാഹരണമാണ്.
എങ്ങനെ ട്രേഡിംഗ്‍വ്യൂ ഫീച്ചർ കണ്ടെത്താം?
വെറും 3 സ്റ്റെപ്പുകളിലൂടെ നിങ്ങൾക്ക് ഈ ഫീച്ചർ പൂർണ്ണമായും പ്രയോജനപ്പെടുത്താൻ കഴിയും!
സ്റ്റെപ്പ് 1: നിങ്ങളുടെ WaxirX ആപ്പിൽ, ‘എക്സ്ചേഞ്ച്’ തിരഞ്ഞെടുക്കുക.
സ്റ്റെപ്പ് 2: നിങ്ങൾ ഏതിന്‍റെ ട്രേഡിംഗ്‍വ്യൂ ആണോ കാണാൻ ആഗ്രഹിക്കുന്നത് ആ ക്രിപ്‌റ്റോയിൽ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 3: താഴെയുള്ള ചിത്രത്തിൽ ഹൈലൈറ്റ് ചെയ്‌തിട്ടുള്ള ഐക്കണിൽ ആദ്യം ക്ലിക്ക് ചെയ്‌ത് ചാർട്ട് തരം തിരഞ്ഞെടുക്കുക.
അത്രയേ ഉള്ളൂ. നിങ്ങളുടെ അടുത്ത സ്റ്റെപ്പുകൾ എന്തെന്ന് തീരുമാനിക്കാൻ ചാർട്ടുകൾ നിങ്ങളുടെ ഇഷ്ടപ്പെട്ട ശൈലിയിൽ ലഭ്യമാണ്!. സന്തോഷകരമായ ട്രേഡിംഗ്!
