Skip to main content

എന്താണ് ക്രിപ്‌റ്റോ വിപണി? ഓഹരി വിപണിയില്‍ നിന്ന് അത് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? (What Is A Crypto Market? How Is It Different From the Stock Market?)

By നവംബർ 16, 2021മെയ്‌ 12th, 20223 minute read

നിലവിലെ സാഹചര്യത്തിൽ ക്രിപ്‌റ്റോ വിപണിയുടെ പ്രചാരം ഉയരുകയാണ്. ഇത് വാഗ്ദാനം ചെയ്യുന്ന ഉയർന്ന റിട്ടേണുകൾ മൂലം നിരവധി ആളുകൾ ക്രിപ്‌റ്റോകറൻസിയിൽ അതീവ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ക്രിപ്‌റ്റോകറൻസി ട്രേഡിംഗ് ഒരു CFD അക്കൗണ്ട് വഴിയോ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളിലൂടെ ക്രിപ്‌റ്റോകറൻസി വാങ്ങുകയും വിൽക്കുകയും ചെയ്തോ ക്രിപ്‌റ്റോ വില ചലനങ്ങളില്‍ അനുമാനിക്കുന്നു. ക്രിപ്‌റ്റോകറൻസി വ്യവസായം വളരെ അസ്ഥിരമായ ഒരു വിപണിയാണ്. ഈ ചാഞ്ചാട്ടം മൂലമാണ് പലപ്പോഴും ഇതിനെ ഓഹരി വിപണികളുമായി താരതമ്യം ചെയ്യുന്നത്. ആളുകൾക്ക് പലപ്പോഴും രണ്ടും തമ്മിൽ ആശയക്കുഴപ്പമുണ്ടാകുന്നുണ്ട്.. 

എന്നാൽ വിഷമിക്കേണ്ട, കാരണം ഇക്കാര്യം ഞങ്ങൾ വിശദമാക്കുന്നു! ഒരു ഓഹരി വിപണിയും ക്രിപ്‌റ്റോ വിപണിയും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ചുള്ള വിശദമായ ഗൈഡാണ് ഇത്. അതിനാൽ, അടുത്ത തവണ നിങ്ങളുടെ സുഹൃത്ത് ക്രിപ്‌റ്റോയെക്കുറിച്ച് പ്രഭാഷണം നടത്താൻ തുടങ്ങുമ്പോൾ, നിങ്ങൾക്കും ചിലത് പറയാനുണ്ടാകും. 

എന്താണ് ക്രിപ്‌റ്റോ വിപണി? 

നമുക്ക് ഏറ്റവും അടിസ്ഥാനകാര്യങ്ങളിൽ നിന്ന് തുടങ്ങാം. ചരക്കുകൾ കച്ചവടം ചെയ്യുകയും വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന സ്ഥലമാണ് വിപണി. അതിനാൽ ക്രിപ്‌റ്റോകറൻസി വ്യാപാരം ചെയ്യപ്പെടുന്ന ഒരു വിപണിയാണ് ക്രിപ്‌റ്റോ മാർക്കറ്റ് എന്നത് എല്ലാവര്‍ക്കും അറിയാമായിരിക്കും. എന്നിരുന്നാലും, അതിലൊരു സങ്കീർണ്ണതയുണ്ട്. അവയ്ക്ക് ഭൗതിക സാന്നിധ്യമില്ല. അവ നിങ്ങളുടെ സ്‌ക്രീനുകളിൽ മാത്രമേ ഉള്ളൂ, മാത്രമല്ല അവ ബ്ലോക്ക്ചെയിനിൽ പ്രവർത്തിക്കുന്നു.

ക്രിപ്‌റ്റോ നെറ്റ്‌വർക്കുകൾ വികേന്ദ്രീകൃതമാണ്, അതിനർത്ഥം അവയെ ഗവൺമെന്‍റ് പോലുള്ള ഏതെങ്കിലും അധികാരിക കേന്ദ്രങ്ങൾ നിയന്ത്രിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നില്ല എന്നാണ്. പകരം, അവ കമ്പ്യൂട്ടറുകളുടെ ഒരു ശൃംഖലയിൽ പ്രവർത്തിക്കുന്നു. എന്നിരുന്നാലും, ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചുകൾ വഴി ക്രിപ്‌റ്റോകറൻസികൾ വാങ്ങാനും വിൽക്കാനും കഴിയും. അവ ‘വാലറ്റുകളിലും’ സൂക്ഷിക്കാം, ഇവ രണ്ടും നിങ്ങൾക്ക് WazirX -ൽ ലഭിക്കും.

പരമ്പരാഗത കറൻസികളില്‍ നിന്ന് വ്യത്യസ്തമായി, ഒരു ബ്ലോക്ക്ചെയിനിൽ സംഭരിച്ചിരിക്കുന്ന ഉടമസ്ഥാവകാശത്തിന്‍റെ ഷെയേര്‍ഡ് ഡിജിറ്റൽ റെക്കോർഡ് എന്ന നിലയിൽ മാത്രമാണ് ക്രിപ്‌റ്റോകറൻസികൾ നിലനിൽക്കുന്നത്. ഒരു ഉപയോക്താവ് മറ്റൊരു ഉപയോക്താവിന് ക്രിപ്‌റ്റോകറൻസി നാണയങ്ങൾ അയയ്ക്കാൻ ആഗ്രഹിക്കുമ്പോൾ, അവർ അത് അവരുടെ ഡിജിറ്റൽ വാലറ്റിലേക്ക് അയയ്ക്കുന്നു. മൈനിങ് പ്രക്രിയയിലൂടെ ബ്ലോക്ക്ചെയിനിൽ അതിന്‍റെ മൂല്യം നിർണ്ണയിക്കുകയും പരിസരമൊരുക്കുകയും ചെയ്യുന്നതുവരെ ഇടപാട് അന്തിമമായി കണക്കാക്കില്ല. പുതിയ ക്രിപ്‌റ്റോകറൻസി ടോക്കണുകൾ സൃഷ്ടിക്കുന്നതിനും ഈ പ്രക്രിയ ഉപയോഗിക്കുന്നു.

ഞങ്ങൾ പലതവണ ബ്ലോക്ക്‌ചെയിന്‍ എന്നു പരാമർശിക്കുന്നതിനാൽ, നിങ്ങൾക്ക് ഉണ്ടാകാവുന്ന ഒരു പൊതു ചോദ്യം ഇതാണ്, എന്താണ് ഈ ബ്ലോക്ക്ചെയിൻ? ശരി, നിങ്ങൾ കുട്ടിക്കാലത്ത് കളിച്ചിരുന്ന ലെഗോ ബ്ലോക്കുകൾ ഓർക്കുന്നുണ്ടോ? അവയെ ബന്ധിപ്പിച്ച് നിങ്ങൾ എങ്ങനെയാണ് ടവറുകൾ നിർമ്മിച്ചത്?

Get WazirX News First

* indicates required

ബ്ലോക്ക്‌ചെയിൻ ഏതാണ്ട് ഇതേ കാര്യം തന്നെ ചെയ്യുന്നു. ഈ സാഹചര്യത്തിൽ, ലെഗോ ബ്ലോക്കുകൾക്ക് പകരം ഡാറ്റകളുടെ ബ്ലോക്കുകൾ ഉപയോഗിക്കുന്നു എന്നുമാത്രം . ‘ബ്ലോക്കുകളിൽ’ ഇടപാടുകൾ രേഖപ്പെടുത്തി, ചെയിനിന്‍റെ മുന്നിൽ പുതിയ ബ്ലോക്കുകൾ ചേർത്തുകൊണ്ട് ബ്ലോക്ക്ചെയിൻ പ്രവർത്തിക്കുന്നു. 

ക്രിപ്‌റ്റോകറൻസി കുറ്റവാളികൾക്കും കള്ളപ്പണം വെളുപ്പിക്കുന്നവർക്കും വേണ്ടിയുള്ളതാണെന്ന ആ പഴയ ധാരണയിൽ നിന്ന് ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു എന്ന് തന്നെ പറയാം. ക്രിപ്‌റ്റോകറൻസി ഗെയിമിംഗ് വ്യവസായത്തിലും മാധ്യമങ്ങളിലും ആരോഗ്യ സംരക്ഷണത്തി ല്‍ പോലും വിപ്ലവം സൃഷ്ടിച്ചേക്കുമെന്ന് ഇന്ന് കണക്കാക്കപ്പെടുന്നു..

എന്തായാലും, ക്രിപ്റ്റോവിപണി ഓഹരി വിപണിയിൽ നിന്ന് വളരെ വ്യത്യസ്തമാണ്. നിങ്ങൾ ക്രിപ്‌റ്റോ വിപണിയിൽ പുതുമുഖമാണെങ്കില്‍ സ്റ്റോക്കിൽ പരിചയസമ്പന്നനാണെങ്കിലും, ഇത് ദിശകണ്ടെത്താന്‍ ബുദ്ധിമുട്ടുള്ള ഒരു പ്രദേശമായിരിക്കും. സ്റ്റോക്കും ക്രിപ്‌റ്റോയും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം അവ എങ്ങനെ വിലമതിക്കപ്പെടുന്നു എന്നതിലാണ്. ലാഭം പ്രതീക്ഷിക്കുന്ന നിയമാനുസൃത കമ്പനികളുടെ പിന്തുണയോടെയുള്ളവയാണ് ഓഹരികൾ. അവയുടെ മൂല്യനിർണ്ണയത്തിന്‍റെ ഭാഗമായി അവ ഭൗതിക ആസ്തികൾ ഉൾക്കൊള്ളുന്നു. വാസ്തവത്തിൽ, നിങ്ങൾ കണക്കുകൂട്ടലില്‍ മിടുക്കനാണെങ്കിൽ കണക്ക് ഉപയോഗിച്ച് ഓഹരികളുടെ മൂല്യനിര്‍ണയം യുക്തിസഹമാണോയെന്ന് നിങ്ങള്‍ക്ക് വിലയിരുത്താനാകും. 

നേരേമറിച്ച്, ക്രിപ്‌റ്റോകറൻസികൾക്ക് മിക്ക കേസുകളിലും ആസ്തികൾ പിന്തുണ നൽകുന്നില്ല. കൂടുതലും അവയുടെ ഹൈപ്പിനെ അടിസ്ഥാനമാക്കിയാണ് അവയുടെ മൂല്യം കണക്കാക്കുന്നത്, എന്നിരുന്നാലും ചിലതിന് അവയുടെ പ്രവർത്തനക്ഷമതയെ അടിസ്ഥാനമാക്കി മൂല്യവർദ്ധനകളും ലഭിക്കും. അതിനാല്‍, ഇത് കൂടുതലായും ആത്മനിഷ്ഠമായ മൂല്യനിർണ്ണയമാണ്. ഒരു പ്രത്യേക കറൻസിയുടെ മൂല്യം യുക്തിസഹമാണോ എന്ന് വിലയിരുത്തുന്നത് ഇവിടെ എല്ലായ്പ്പോഴും എളുപ്പമല്ല.

ഓഹരി വിപണിയും ക്രിപ്റ്റോ വിപണിയും തമ്മിലുള്ള വ്യത്യാസം

മുകളിൽ സൂചിപ്പിച്ച മൂല്യനിർണ്ണയത്തിലെ വ്യത്യാസം കൂടാതെ, രണ്ട് വിപണികളും തമ്മിൽ മറ്റ് നിരവധി അടിസ്ഥാന വ്യത്യാസങ്ങളുണ്ട്. നമുക്ക് അവ ചർച്ച ചെയ്യാം.

#1 വികേന്ദ്രീകൃത vs കേന്ദ്രീകൃത എക്സ്ച്ചേഞ്ച്

നേരത്തെ സൂചിപ്പിച്ചതുപോലെ, ക്രിപ്‌റ്റോകറൻസികൾ വികേന്ദ്രീകൃതമാണ്, അതേസമയം ഓഹരികൾ ഒരു കേന്ദ്രീകൃത ഘടനയിലാണ്. ക്രിപ്‌റ്റോ പ്രവർത്തനങ്ങളും ഇടപാടുകളും ഏതെങ്കിലും കേന്ദ്ര ബാങ്കോ മറ്റേതെങ്കിലും കേന്ദ്ര അതോറിറ്റിയോ നിയന്ത്രിക്കുന്നതല്ല എന്നാണ് ഇതിനർത്ഥം. ഈ വികേന്ദ്രീകരണം ക്രിപ്‌റ്റോ ഉപയോക്താക്കൾക്ക് മികച്ച സുതാര്യതയും നിയന്ത്രണവും നൽകുന്നു. എന്നിരുന്നാലും, സ്റ്റോക്കുകളിലും ക്രിപ്‌റ്റോയിലും ഉണ്ടാകുന്ന ലാഭം നികുതിക്ക് വിധേയമാണ്. 

റെഗുലേറ്റ് ചെയ്യപ്പെടാതിരിക്കുന്നതിലെ ഒരു പോരായ്മ, ക്രിപ്‌റ്റോ മാർക്കറ്റ് തട്ടിപ്പിന് കൂടുതൽ സാധ്യതയുള്ളതാണ് എന്നതാണ്. ഇന്ത്യയിലെ സ്റ്റോക്ക് എക്സ്ചേഞ്ച് മാർക്കറ്റ് കേന്ദ്രീകൃത നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. ദുരുപയോഗം തടയുന്നതിനും തട്ടിപ്പ് തടയുന്നതിനുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും (RBI) സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയും (SEBI) ഇത് നിയന്ത്രിക്കുന്നു.

#2 അസ്ഥിരത 

സ്റ്റോക്കുകളും ക്രിപ്‌റ്റോകറൻസിയും ചിലപ്പോൾ സമാനമായ നിലയില്‍ കണക്കാക്കപ്പെടുന്നു, കാരണം അവ രണ്ടും വിപണിയിലെ മാറ്റങ്ങൾക്ക് വിധേയമാണ്. എന്നിരുന്നാലും, അവയുടെ അസ്ഥിരത പരസ്പരം വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു. ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് വളരെ ലാഭസാധ്യതയുള്ള ഒരു ട്രേഡിംഗ് ഓപ്ഷനാണ്, കാരണം അത് വളർന്നുവരുന്ന ഒരു വിപണിയുടേതായ റിസ്കുകളും ഉള്‍ക്കൊള്ളുന്നു. 

ക്രിപ്‌റ്റോ വിപണി അങ്ങേയറ്റം ചാഞ്ചാട്ടം പ്രകടമാക്കുകയും അതിനൊപ്പം വേഗത്തിലുള്ളതും ഉയർന്നതുമായ വരുമാനത്തിന്‍റെ സ്രോതസാകുകയും ചെയ്യുന്നു. ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ, സ്റ്റോക്ക് മാർക്കറ്റ് വളരെ സ്ഥിരതയുള്ളതാണ്, ഒരർത്ഥത്തിൽ പരമ്പരാഗതവുമാണ്. അത് വൈവിധ്യമാർന്ന ട്രേഡിംഗ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. ഒരു ഓഹരി വിപണിയില്‍ നിക്ഷേപ വരുമാനം മുൻകൂട്ടി കാണുന്നത് താരതമ്യേന ലളിതമാണ്.

#3 ലാഭം നിയന്ത്രിക്കുന്ന ഘടകങ്ങൾ 

ഓഹരി വിപണിയും ക്രിപ്‌റ്റോ വിപണിയും നിയന്ത്രിക്കുന്നത് ആവശ്യകതയും വിതരണവുമാണ്. എന്നിരുന്നാലും, ഈ ആവശ്യകതയെയുംയും വിതരണത്തെയും ബാധിക്കുന്ന പ്രധാന ഘടകങ്ങൾ വ്യത്യസ്തമായിരിക്കും. രാഷ്ട്രീയ ചർച്ചകൾ, ഓഹരി ഉൾപ്പെടുന്ന കമ്പനിയെക്കുറിച്ചുള്ള വാർത്തകൾ, പ്രകൃതി ദുരന്തങ്ങൾ മുതലായവ ഓഹരി വിപണികളെ സ്വാധീനിക്കുന്നു. 

നേരേമറിച്ച്, ക്രിപ്റ്റോ വിലകളെ സാധാരണയായി നിയന്ത്രിക്കുന്നത് കോയിനുകള്‍ സൃഷ്ടിക്കുന്ന ആവേശവും ചര്‍ച്ചയുമാണ്. ഞങ്ങൾ നിങ്ങൾക്ക് ഒരു ന്യായമായ മുന്നറിയിപ്പ് നൽകാം, എലോൺ മസ്‌കിന്റെ ട്വീറ്റ് പോലെ നിസ്സാരമായ ഒന്നായിരിക്കാം ക്രിപ്റ്റോ വിലകളെ ചലിപ്പിക്കുന്നത്. ചിലപ്പോൾ ക്രിപ്‌റ്റോകറൻസിയുടെ മൂല്യ വ്യതിയാനം ക്രിപ്‌റ്റോകറൻസിയുടെ ഫംഗ്ഷണാലിറ്റിയെയും ആശ്രയിച്ചിരിക്കുന്നു.

ഉപസംഹാരം

സ്വാഭാവികമായും, സമ്പത്ത് കെട്ടിപ്പടുക്കാനാകുന്ന ഒരു നല്ല സ്രോതസ്സിൽ തങ്ങളുടെ പണം നിക്ഷേപിക്കാനാണ് ആളുകള്‍ ആഗ്രഹിക്കുന്നത്. എല്ലാ തരത്തിലുള്ള നിക്ഷേപ ഓപ്ഷനുകളും ഒരു നിശ്ചിത അളവിലുള്ള നഷ്ടസാധ്യതയോടെയാണ് വരുന്നത്. എന്നിരുന്നാലും, ഓരോ നിക്ഷേപവും അസ്ഥിരതയുടെ കാര്യത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു, ചിലതിന് വൻ സാമ്പത്തിക പ്രഹരങ്ങളിൽ നിന്ന് സ്വയം പരിരക്ഷിക്കാൻ കഴിയും.

ഇക്കാരണത്താൽ, 21-ാം നൂറ്റാണ്ടിൽ ക്രിപ്‌റ്റോകറൻസിയും ഓഹരി വിപണിയും ഏറ്റവും മികച്ച നിക്ഷേപ തെരഞ്ഞെടുപ്പായി ഉയർന്നുവന്നിരിക്കുന്നു. ഇത് ക്രിപ്റ്റോ വിപണിയും ഓഹരി വിപണിയുംതാരതമ്യപ്പെടുത്തിയുള്ള വലിയ ചർച്ചയ്ക്ക് കാരണമായി. ഒരാൾക്ക് നഷ്ടസാധ്യത വിലയിരുത്തി ഇവയിലേതെങ്കിലും ഒന്നിലോ, അല്ലെങ്കിൽ രണ്ടിലുമോ നിക്ഷേപിക്കാം. പ്രചാരത്തിലുള്ള നിരവധി ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകൾ പരിശോധിച്ച് നിങ്ങൾക്ക് ക്രിപ്‌റ്റോയിൽ സുരക്ഷിതമായി നിക്ഷേപിക്കാം, അവയിലൊന്നാണ് WazirX.

കൂടുതൽ വായനയ്ക്ക്:

ഇന്ത്യൻ ക്രിപ്‌റ്റോകറൻസി മാർക്കറ്റ് – 2021-ൽ എന്താണ് പ്രതീക്ഷിക്കേണ്ടത്? 

ഇന്ത്യയിൽ ഡേ ട്രേഡിംഗിനുള്ള മികച്ച ക്രിപ്‌റ്റോകറൻസികൾ (2021) 

ക്രിപ്‌റ്റോ മാർജിൻ ട്രേഡിംഗിനുള്ള ഒരു ഗൈഡ്: നിർവ്വചനം, ഗുണങ്ങളും ദോഷങ്ങളും

നിരാകരണം: ക്രിപ്‌റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്‌റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.

Leave a Reply