Skip to main content

തുടക്കക്കാര്‍ക്ക് എന്താണ് വെബ്3 (What is Web3 – For Beginners)

By ഏപ്രിൽ 14, 2022ഏപ്രിൽ 30th, 20223 minute read

കുറിപ്പ്: ഈ ബ്ലോഗ് പുറത്തുനിന്നുള്ള ഒരു ബ്ലോഗര്‍ എഴുതിയതാണ്. ഇതിലെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ലേഖകന്‍റേതു മാത്രമാണ്.

മനുഷ്യചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാങ്കേതിക മുന്നേറ്റങ്ങളിലൊന്നാണ് ഇന്‍റർനെറ്റിന്‍റെ വളർച്ച.  Uber ഡ്രൈവറുടെ കൃത്യമായ സ്ഥാനം കണ്ടെത്തുന്നത്, ഓൺലൈനിൽ ബുക്കിംഗ് നടത്തുന്നത്, സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായ ഒരു പുതിയ മീം സുഹൃത്തിന് അയയ്‌ക്കുന്നത് എന്നിങ്ങനെ നമ്മുടെ നിത്യജീവിതത്തിന്‍റെ ഭാഗമായ വിവിധ സാമൂഹിക ഇടപെടലുകള്‍ ഇത് വ്യക്തമാക്കുന്നു. കഴിഞ്ഞ 16 വർഷമായി ആളുകൾ ഇതിനെ വെബ് 2.0 എന്നാണ് വിളിക്കുന്നത്. ഇന്‍റര്‍നെറ്റിന്‍റെ ലോകത്തെ മുന്‍ഗാമികള്‍  പ്രതീക്ഷിച്ചതുപോലെ, ഇന്ന്  സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളിലൂടെ ആഗോള പ്രശ്നങ്ങൾ പരസ്യമായി ചർച്ച ചെയ്യപ്പെടുന്ന ദശലക്ഷക്കണക്കിന് ഓൺലൈൻ ഗ്രൂപ്പുകളുണ്ട്.

ഏറ്റവും പ്രധാനപ്പെട്ട കാര്യം, നിലവിലെ ഇൻഫ്രാസ്ട്രക്ചറിന് മുകളിലേക്ക് വികസിപ്പിച്ച് വെബ് 3.0 എന്ന് വിളിക്കപ്പെടുന്നതിനെ വരവേല്‍ക്കാനുള്ള അവസരം വെബ് 2.0 ഡെവലപ്പർമാർക്കായി ഒരുക്കുന്നു എന്നതാണ്..

ഇന്‍റര്‍നെറ്റിന്‍റെ പല ജീവിതങ്ങള്‍ 

ഇന്‍റര്‍നെറ്റ് അല്ലെങ്കിൽ “വേൾഡ് വൈഡ് വെബ് (www)” എന്നതിനെ കുറിച്ച് ചിന്തിക്കുമ്പോള്‍, അതിന്‍റെ തുടക്കം മുതൽ തന്നെ നിരവധി മാറ്റങ്ങള്‍ ഉണ്ടായിട്ടുള്ളതായി കാണാം. ഈ സാങ്കേതികവിദ്യയുടെ പ്രാരംഭകാലത്തെ അപേക്ഷിച്ച് ഇന്നു നിലവിലുള്ള സാങ്കേതികവിദ്യകൾ വളരെ വ്യത്യസ്തമാണ്.

സാധാരണയായി, ഇന്‍റര്‍നെറ്റ് വികസനത്തിന്‍റെ മൂന്ന് പ്രധാന ഘട്ടങ്ങളെ ഇങ്ങനെയാണ് പരാമർശിക്കുന്നത്: വെബ് 1.0, വെബ് 2.0,  ഒടുവിൽ, വെബ് 3.0.

വെബ് 1.0

ഇന്‍റര്‍നെറ്റിന്‍റെ അടിസ്ഥാനപരമായതും ആദ്യത്തേതുമായ പതിപ്പായിരുന്നു വെബ് 1.0. ഇത് സ്റ്റാറ്റിക് ആയതിനാല്‍, ഇന്‍റര്‍നെറ്റ് ഉപയോക്താക്കൾക്ക് ഉള്ളടക്കം തിരയുന്നതിനും വായിക്കുന്നതിനുമെല്ലാം വെബ് പേജുകൾ ഉപയോഗിക്കാം, അത്രമാത്രം. ഇത് ഇന്‍റര്‍നെറ്റിലെ “റീഡ്-ഓണ്‍ലി” സംവിധാനം ആയിരുന്നു.

Get WazirX News First

* indicates required

ഒരു ഡാറ്റാബേസ് ഉപയോഗിക്കുക എന്നതിനുപകരം, മെറ്റീരിയൽ വിതരണം ചെയ്യുന്നതിനാണ് സ്റ്റാറ്റിക് ഫയൽ സിസ്റ്റങ്ങൾ ഉപയോഗിച്ചത്. വെബ്‌സൈറ്റുകളിൽ ആശയവിനിമയങ്ങളൊന്നും ഉണ്ടായില്ല. ഇക്കാരണത്താൽ, വെബ് 2.0 ചട്ടക്കൂടിലേക്ക് അതിവേഗം മാറാൻ നമ്മള്‍ക്ക് സാധിച്ചു.

വെബ് 2.0

ഡോട്ട്-കോം ബൂമും ഫേസ്ബുക്ക്, ഗൂഗിൾ തുടങ്ങിയ ഡിജിറ്റൽ വമ്പന്‍മാരുടെ ഉയർച്ചയുമാണ് വെബ് 2.0-ന് തുടക്കമിട്ടത്. വെബ് 1.0 യുമായി താരതമ്യപ്പെടുത്തുമ്പോൾ,   ഓൺലൈനിൽ കണ്ടെത്തിയ ഉള്ളടക്കവുമായി സംവദിക്കാൻ ഉപയോക്താക്കള്‍ക്ക് വെബ് 2.0 കൂടുതൽ വഴികളൊരുക്കി. 

വെബ്‌സൈറ്റ് വഴി ആളുകൾക്ക് അഭിപ്രായങ്ങൾ എഴുതാനോ ഫോട്ടോഗ്രാഫുകളോ വീഡിയോകളോ അപ്‌ലോഡ് ചെയ്യാനോ ടെക്സ്റ്റ് സന്ദേശങ്ങൾ അയയ്‌ക്കാനോ സാധിക്കുന്നു. ഇന്ന് നമ്മൾ കാണുന്നതും സംവദിക്കുന്നതുമായ ഇന്‍റര്‍നെറ്റ് വെബ് 2.0 ആണ്.

ഡെവലപ്പർമാർ അല്ലാത്തവർക്ക് വെബ്‌സൈറ്റുകളുമായി സംവദിക്കാനും ഉള്ളടക്കം ചേർക്കാനും കഴിയും എന്നതാണ് വെബ് 2.0-നെ നിർവചിക്കുന്ന മറ്റൊരു സവിശേഷത. അങ്ങിനെയാണ് ആളുകൾ അവരുടെ സർഗ്ഗാത്മക പ്രവർത്തനങ്ങളിലൂടെ ഇന്‍റര്‍നെറ്റിലൂടെ പണം സമ്പാദിക്കാൻ തുടങ്ങുന്നത്.

നിരവധി ഗുണങ്ങൾ ഉണ്ടായിരുന്നിട്ടും, ഡാറ്റ സുരക്ഷയുടെ അഭാവം വെബ് 2.0-ല്‍ പ്രകടമാണ്. അതിനാല്‍, ഡാറ്റ സുരക്ഷയുടെ പ്രശ്നം ഒരു പ്രധാന ചർച്ചാവിഷയമായി ഉയര്‍ന്നുവന്നു.

തുടക്കത്തിൽ, ഇന്‍റര്‍നെറ്റ് സേവനങ്ങളുടെ സൗജന്യ ഉപയോഗത്തിന് പകരമായി തങ്ങളുടെ സ്വകാര്യ വിവരങ്ങൾ പങ്കുവെക്കുന്നതിൽ ഉപഭോക്താക്കൾക്ക് സന്തോഷമായിരുന്നു. എന്നാല്‍, വൻകിട സ്ഥാപനങ്ങൾ ഉപഭോക്തൃ വിവരങ്ങളുടെ വൻതോതിലുള്ള ഡാറ്റാബേസുകൾ സൃഷ്ടിക്കാനും തുടർന്ന് ആ വിവരങ്ങൾ സ്വന്തം നേട്ടത്തിനായി വിൽക്കാനും തുടങ്ങിയപ്പോൾ പ്രശ്നങ്ങൾ ഉണ്ടായി. ഏറെ കോളിളക്കം ഉണ്ടാക്കിയ ഫേസ്ബുക്ക് ഡാറ്റാ ചോര്‍ച്ച ഓര്‍ക്കുന്നുണ്ടാകുമല്ലോ?

ഈ വലിയ ഡാറ്റാബേസുകളിൽ ഡാറ്റ ചോർച്ചയും മറ്റ് ആക്രമണങ്ങളും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. ഇത്തരം പ്രശ്‌നങ്ങളാണ് വെബ് 3.0-യുടെ വരവിനു വഴിയൊരുക്കുന്നത്.

വെബ് 3.0

വെബ് 2.0-ൽ ഉണ്ടായിട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്ന തരത്തിലാകും ഭാവി വെബ്‌സൈറ്റുകൾ രൂപകൽപ്പന ചെയ്യപ്പെടുക. ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയും ക്രിപ്‌റ്റോകറൻസികളും ഇന്‍റര്‍നെറ്റിന്‍റെ അടുത്ത തലമുറയിലെ വികേന്ദ്രീകരണത്തെ നയിക്കുന്നു. വെബ് 3.0- ഉദ്ദേശ്യം ഉപയോക്താക്കൾക്ക് അവരുടെ സ്വന്തം ഡാറ്റയിലുള്ള ഉടമസ്ഥാവകാശവും നിയന്ത്രണവുമാണ്.  ഇടനിലക്കാരായി വൻകിട ടെക്നോളജി ബിസിനസുകള്‍ ഇല്ലാതെ തന്നെ വ്യക്തികൾക്ക് പരസ്പരം സേവനങ്ങൾ നൽകാനും അവർ ഉപയോഗിക്കുന്ന ഇന്‍റര്‍നെറ്റ് സ്രോതസുകളെ നിയന്ത്രിക്കാനും സാധിക്കുക എന്നതാണ് ഇത് ലക്ഷ്യമിടുന്നത്.

വെബ്3-യുടെ അടിസ്ഥാന ഘടകങ്ങള്‍ എന്തൊക്കെയാണ്?

കുറച്ച് പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട് എങ്കിലും, ഇന്നത്തെ ഇന്‍റർനെറ്റ് അടിസ്ഥാനപരമായി 2010-ൽ നമുക്ക് ഉണ്ടായിരുന്നതിന് സമാനമാണ്. പക്ഷേ, വെബ്3 നമ്മള്‍ ഇന്‍റർനെറ്റ് ഉപയോഗിക്കുന്നതിലും  അതില്‍ ഇടപഴകുന്നതിലുമുള്ള വലിയ മാറ്റത്തെ സൂചിപ്പിക്കുന്നു.

വെബ്3 എന്നത് വികേന്ദ്രീകൃതമായ ഇന്‍റർനെറ്റിന്‍റെ ഒരു പുതിയ യുഗമാണെന്ന് നമ്മള്‍ക്ക് കണക്കാക്കാം. അതായത്, മൂന്നാം കക്ഷി ഇന്‍റർനെറ്റ് സേവന ദാതാക്കൾ സ്വകാര്യതയിൽ ഇടപെടുകയോ ഇൻറർനെറ്റ് ഉപയോഗം നിയന്ത്രിക്കുകയോ ചെയ്യാതെ തന്നെ ഉപഭോക്താക്കൾക്ക് അവർക്കാവശ്യമുള്ള ഏത് ഇന്‍റർനെറ്റ് സേവനവും നേടാനാകും.

വെബ്3-യുടെ അടിസ്ഥാന ഘടകങ്ങൾ ഇപ്പോൾ നമുക്ക് അവലോകനം ചെയ്യാം. —

ബ്ലോക്ക്ചെയിന്‍ നെറ്റ്‍വര്‍ക്കുകള്‍

വെബ്3 നിർമ്മിച്ചിരിക്കുന്നത് ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ്, ഞങ്ങൾ ഇതിനകം വ്യക്തമാക്കിയതു പോലെ, ഒരു ബ്ലോക്ക്‌ചെയിൻ നെറ്റ്‌വർക്കിൽ ഡാറ്റ വികേന്ദ്രീകൃതമാണ്. അതായത്, ആളുകൾക്ക് അവരുടെ ഡാറ്റയുടെ ഉടമസ്ഥത ഉണ്ടായിരിക്കുന്നതിനൊപ്പം, അതിന്‍റെ നിയന്ത്രണം നഷ്‌ടപ്പെടുമെന്ന ഭയമില്ലാതെ അത് കൈമാറുകയും ചെയ്യാം. മൂന്നാം കക്ഷികൾ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ, ഒരു ഡാറ്റാ ലംഘനത്തിന് സാധ്യതയില്ല, കൂടാതെ നിരവധി സേവനങ്ങളിലേക്ക് സുരക്ഷിതമായി ലോഗിൻ ചെയ്യാൻ ഉപയോക്താക്കളെ ഇത് അനുവദിക്കുന്നു.

കൂടാതെ, മറ്റൊരു വെബ്3 ഘടകമായ ക്രിപ്‌റ്റോകറൻസികളെ  സംബന്ധിച്ചും ബ്ലോക്ക്‌ചെയിൻ പ്രധാനമാണ്. വെബ് 3 ഇടപാടുകൾക്ക് മുന്നോട്ടു നയിക്കുന്ന ടോക്കണായ NFT-കളും ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ്.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്

വെബ് 2.0ന് ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സില്‍ (AI) ഒരു പങ്ക് ഉണ്ടെങ്കിലും, അത് ഇപ്പോഴും വലിയ ഐടി ഭീമൻമാരാലാണ് നയിക്കപ്പെടുന്നത്. വെബ് 3.0-ൽ വികേന്ദ്രീകരണത്തെ സഹായിക്കാൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) ഉപയോഗിക്കും..

ഓഗ്‍മെന്‍റഡ് റിയാലിറ്റി/വിര്‍ച്വല്‍ റിയാലിറ്റി (AR/VR)

വെബ്3-ന്‍റെ ഭാവിയിൽ ഏറെ നിര്‍ണായകമായ Metaverse നിര്‍മിക്കപ്പെടുന്നത് AR/VR-ലാണ്. വെബ്3-ന്‍റെ ഒരു പ്രധാന ഘടകമാണിത്. 

വെബ്3-യെ അതിന്‍റെ മുന്‍ഗാമികളില്‍ നിന്ന് വേര്‍തിരിക്കുന്നത് എന്താണ്?

വെബ്3, തദ്ദേശീയമായ ബിൽറ്റ്-ഇൻ പേയ്‌മെന്‍റുകൾ അവതരിപ്പിക്കുന്നു, അത് സ്വയം-നിയന്ത്രണാധികാരമുള്ളതും സ്റ്റേറ്റ്ഫുളും ശക്തവുമാണ്. അതിന് ഇനിപ്പറയുന്ന സ്വഭാവസവിശേഷതകൾ ഉണ്ട്:

വികേന്ദ്രീകൃതമായത്

ബ്ലോക്ക്‌ചെയിൻ ഉപയോഗിച്ച്, ഒരു സിസ്റ്റത്തിനും വെബ്3-ലെ എല്ലാ ഡാറ്റയിലേക്കും  പ്രവേശിക്കാനാകില്ല. ഇത് വിവിധ പ്ലാറ്റ്‍ഫോമുകളിലായി ചിതറിക്കിടക്കുന്നു. ഇത് ആക്സസ് പരാജയപ്പെടുത്തുന്നതിലുള്ള നിരവധി പോയിന്‍റുകള്‍ ഉള്ളതും വികേന്ദ്രീകൃത ആക്‌സസ്സിനെ പിന്തുണയ്ക്കുന്നതുമാണ്.

അനുമതികള്‍ ആവശ്യമില്ലാത്തത്

വെബ്3 ഉപയോഗിച്ച് ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നതിന് ഉപയോക്താക്കൾക്ക് അംഗീകാരം നേടേണ്ടതിന്‍റെ ആവശ്യമില്ല. ഉപയോക്താക്കൾക്ക് തങ്ങളെക്കുറിച്ചുള്ള വ്യക്തിഗത വിവരങ്ങളൊന്നും നൽകാതെ തന്നെ ചില സേവനങ്ങൾ ആസ്വദിക്കാം. സ്വകാര്യത ബലികഴിക്കുകയോ മറ്റേതെങ്കിലും വിവരങ്ങൾ നൽകുകയോ ചെയ്യേണ്ടതില്ല.

സുരക്ഷിതം

ഹാക്കർമാർ ഡാറ്റാബേസുകൾ പ്രത്യേകമായി ലക്ഷ്യംവെക്കുന്നതിനെ വികേന്ദ്രീകരണം ബുദ്ധിമുട്ടുള്ളതാക്കുന്നു. അതിനാല്‍, വെബ് 2.0-യേക്കാൾ വെബ് 3.0 വളരെ സുരക്ഷിതമാണ്.

Metaverse-നൊപ്പം വെബ്3: ആ ഇടപാട് എങ്ങനെയാണ്?

Metaverse-ലെ 3D വെർച്വൽ എന്‍വിറോണ്‍മെന്‍റുകള്‍ ഉപയോക്താക്കളെ പരസ്പരം ബന്ധിപ്പിക്കുന്നതിനും ഗെയിമുകൾ കളിക്കുന്നതിനും അല്ലെങ്കിൽ സജീവമായ പഠനത്തിൽ ഏർപ്പെടുന്നതിനും അവസരമൊരുക്കുന്നു. Metaverse അതിന്‍റെ ശൈശവാവസ്ഥയിലാണെങ്കിലും Web3-ൽ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Metaverse ആവശ്യമില്ലാത്ത Web3 ആപ്പുകൾ തീര്‍ച്ചയായും ഉണ്ടായേക്കും, എന്നാലും ഈ ആപ്പുകൾ നമ്മുടെ ദൈനംദിന ദിനചര്യകളുമായി എങ്ങനെ ഇടപഴകുന്നു എന്നതിൽ Metaverse ഒരു പ്രധാന പങ്ക് വഹിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

വെബ്3: ഭാവിയില്‍ എന്തു പ്രതീക്ഷിക്കാം?

വെബ് 2.0-യുടെ ഭൂരിഭാഗം പ്രശ്‌നങ്ങളും ലഘൂകരിക്കാനുള്ള കഴിവ് Web3-ന് ഉണ്ടെന്ന് വിലയിരുത്താമെങ്കിലും, ഈ അനുപമമായ ആശയങ്ങൾ ഇതുവരെ സാക്ഷാത്കരിക്കപ്പെട്ടിട്ടില്ലെന്ന് ഓർമ്മിക്കേണ്ടതാണ്. നമ്മൾ വിഭാവനം ചെയ്തതുപോലെ എല്ലാം നടക്കുമെന്ന് പ്രതീക്ഷിക്കുന്നത് യാഥാർത്ഥ്യബോധം ഇല്ലാത്തതാകും.

മിക്ക പ്രമുഖ ഐടി സ്ഥാപനങ്ങളും ഇതിനകം തന്നെ വെബ്3 ആപ്പുകള്‍ക്കു വേണ്ടി പരിശ്രമിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. തൽഫലമായി, ഏതെങ്കിലും തരത്തിലുള്ള കേന്ദ്രീകരണം ഇല്ലാതെ ഇവയുടെ ഇടപഴകൽ സാധ്യമാകുമെന്ന് ഇപ്പോള്‍ കരുതാനാകില്ല. വെബ്3 നമ്മൾ പ്രതീക്ഷിക്കുന്നത്ര വികേന്ദ്രീകൃതമാകില്ല എന്ന പ്രശ്നം പല ഐടി സംരംഭകരും ബിസിനസ് എക്സിക്യൂട്ടീവുകളും ഉന്നയിച്ചിട്ടുണ്ട്.

സാഹചര്യം എന്തുതന്നെയായാലും വെബ്3 നടപ്പാക്കപ്പെടുന്നതിന് കുറച്ച് സമയമെടുക്കും. എന്താണ് വരാനിരിക്കുന്നതെന്നും എന്താണ് സംഭവിക്കുന്നതെന്നും നമ്മള്‍ക്ക് കാത്തിരുന്നുകാണാം.

നിരാകരണം: ക്രിപ്‌റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്‌റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.

Leave a Reply