Skip to main content

Solana സൂര്യനിലേക്ക് (Solana to the Sun)

By സെപ്റ്റംബർ 13, 2021മെയ്‌ 10th, 20224 minute read
solana-to-the-sun

പലപ്പോഴും അടുത്ത “എഥീറിയം കില്ലർ” എന്ന് വിളിക്കപ്പെടുന്ന സൊലാന ഒരു ഓപ്പൺ സോഴ്‌സ്, വെബ് സ്‌കെയിൽ ബ്ലോക്ക്‌ചെയിൻ പ്രോട്ടോക്കോൾ ആണ്. അത് വികേന്ദ്രീകൃത ആപ്പുകളും മാർക്കറ്റ്‍പ്ലെയ്സുകളും സൃഷ്ടിക്കാൻ ഡെവലപ്പർമാരെ പ്രാപ്‌തമാക്കുന്നു. സൊലാനയുടെ വേഗതയേറിയതും സുരക്ഷിതവും സെൻസറിനെ പ്രതിരോധിക്കുന്നതമായ ആർക്കിടെക്ചർ അതിനെ വൻതോതിലുള്ള അഡോപ്ഷനു പറ്റിയ പ്ലാറ്റ്ഫോമാക്കുന്നു. ക്രിപ്‌റ്റോ വിപണി ഇത് തിരിച്ചറിഞ്ഞതായി തോന്നുന്നു, അങ്ങനെ വിപണി അതിന്‍റെ ടോക്കണായ SOL – ജൂലൈയിലെ ഏറ്റവും കുറഞ്ഞ $23-ൽ നിന്ന് സെപ്റ്റംബർ ആദ്യം ഏറ്റവും ഉയർന്ന $195 വരെ എത്തിച്ചു. 2 മാസത്തിനുള്ളിൽ 8 മടങ്ങിലധികം വരുമാനമാണ് അത് കൈവരിച്ചത്!

എന്താണീ ആവേശത്തിനു കാരണം? എന്തുകൊണ്ടാണ് സൊലാന സൂര്യനിലേക്ക് കുതിക്കുന്നത്?

സൊലാന: ഡീപ് ഡൈവ്

ആയിരക്കണക്കിന് നോഡുകളിൽ തടസ്സമില്ലാതെ ഇടപാടുകൾ നടത്താൻ ഉപയോക്താക്കളെ അനുവദിക്കുന്നതിന് നവീന കമ്പ്യൂട്ടേഷണൽ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന വിതരണം ചെയ്ത ഒരു നെറ്റ്‌വർക്കാണ് സൊലാന. അതിന്‍റെ കരുത്തുറ്റ നെറ്റ്‌വർക്ക് പ്രകടനം അതിനെ സെക്കൻഡിൽ 50,000-ത്തിലധികം ഇടപാടുകൾ കൈകാര്യം ചെയ്യുമെന്ന് അവകാശപ്പെടുന്ന, ആഗോളതലത്തിൽ ഏറ്റവും വേഗതയേറിയ ബ്ലോക്ക്ചെയിനാക്കി മാറ്റുന്നു. ത്രൂപുട്ട് മെച്ചപ്പെടുത്താൻ സൊലാന പ്രൂഫ് ഓഫ് സ്റ്റെയ്ക്ക് (PoS), പ്രൂഫ് ഓഫ് ഹിസ്റ്ററി (PoH) കൺസെൻസസ് മെക്കാനിസം ഉപയോഗിക്കുന്നു.

ഇതുവരെ, ഒരു വിതരണം ചെയ്ത ലെഡ്ജറിൽ സമവായം കൈവരിക്കാൻ സ്വാഭാവികമായും ഉപയോഗിച്ചിരുന്ന സംവിധാനം പ്രൂഫ് ഓഫ് വർക്ക് (PoW) ആയിരുന്നു. അതിൽ മൈനർമാർ അവരുടെ കമ്പ്യൂട്ടേഷണൽ പവർ ഉപയോഗിച്ച് ഒരു ക്രിപ്റ്റോഗ്രാഫിക് പ്രശ്നം പരിഹരിക്കാൻ പരസ്പരം മത്സരിക്കുന്നു. ഈ പ്രശ്നം പരിഹരിക്കുന്ന ആദ്യത്തെ മൈനർക്ക് പ്രതിഫലമായി ഒരു റിവാർഡ് ലഭിക്കുന്നു.

Get WazirX News First

* indicates required

ഈ പ്രക്രിയ കൂടുതൽ ഊർജ വിനിയോഗമുള്ളതും കൂടുതൽ കമ്പ്യൂട്ടേഷണൽ പവർ ആവശ്യമുള്ളതും ആയതിനാൽ പ്രൂഫ് ഓഫ് സ്റ്റെയ്ക്ക് (PoS) എന്ന പുതിയ, കൂടുതൽ കാര്യക്ഷമമായ ഒരു രീതി ഉയർന്നുവന്നു. ഈ സമവായ മാതൃകയിൽ ഒരു വ്യക്തി കൈവശംവെക്കുന്ന സ്റ്റേക്കിന്‍റെ വലുപ്പമാണ് ഒരു പുതിയ ബ്ലോക്ക് സാധൂകരിക്കാനുള്ള സാധ്യത നിർണ്ണയിക്കുന്നത്. ഇവിടെ മൈനർ തന്‍റെ ടോക്കൺ ഈടായി വയ്ക്കുന്നു. പകരമായി തന്‍റെ സ്റ്റെയ്ക്കിന് ആനുപാതികമായുള്ള ടോക്കണിന്‍റെ അധികാരം അയാൾക്ക് ലഭിക്കുന്നു.

2017-ൽ അനറ്റോലി യാക്കോവെങ്കോ സൊലാനയെക്കുറിച്ച് ഒരു  ധവളപത്രം പ്രസിദ്ധീകരിച്ചു, അത് വികേന്ദ്രീകൃത നെറ്റ്‌വർക്കുകളെ സ്വയമേവ ഇടപാടുകൾ നടത്താൻ അനുവദിക്കുന്ന ഒരു പുതിയ ടൈം കീപ്പിംഗ് രീതി വിവരിച്ചു. രണ്ട് സംഭവങ്ങൾക്കിടയിലുള്ള സമയം ക്രിപ്റ്റോഗ്രാഫിക്കായി പരിശോധിച്ചുറപ്പാക്കാനുള്ള ഈ പുതിയ രീതിയെ പ്രൂഫ് ഓഫ് ഹിസ്റ്ററി (PoH) എന്ന് വിളിക്കുന്നു. ആ ധവളപത്രമാണ് ഈ പുതിയ രീതി ആദ്യം വിവരിച്ചത്.

PoH വഴി നെറ്റ്‌വർക്കിലുടനീളം സാർവത്രിക സമയ സ്രോതസ്സ് നടപ്പിലാക്കുന്ന ടവർ BFT അൽഗോരിതവും സൊലാന നടപ്പിലാക്കി, അത് ബ്ലോക്ക്ചെയിനിലെ എല്ലാ ഇടപാടുകൾക്കും സ്ഥിരമായ ഒരു പൊതു റെക്കോർഡ് സൃഷ്ടിച്ചു. സൊലാനയുടെ ടവർ BFT (ബൈസന്റൈൻ ഫാൾട്ട് ടോളറൻസ്) അൽഗോരിതം ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നു:

  • ചില ഫോർക്കുകളെ ക്ലസ്റ്ററിലെ ബഹുഭൂരിപക്ഷം അംഗീകരിച്ചേക്കില്ല, അത്തരം ഫോർക്കുകളിൽ വോട്ട് ചെയ്യുന്നതിൽ നിന്ന് വോട്ടർമാർ പിൻവാങ്ങേണ്ടതുണ്ട്.
  • പല ഫോർക്കുകളും വ്യത്യസ്‌ത വോട്ടർമാർക്ക് വോട്ട് ചെയ്യാൻ കഴിയുന്നവയായിരിക്കാം, കൂടാതെ ഓരോ വോട്ടറും വോട്ട് ചെയ്യാൻ കഴിയുന്നവ്യത്യസ്‌ത ഫോർക്കുകളുടെ ഒരു ഗണം കണ്ടേക്കാം. തിരഞ്ഞെടുത്ത ഫോർക്കുകൾ ഒടുവിൽ ക്ലസ്റ്ററിനായി ഒത്തുചേരണം.
  • റിവാർഡ് അടിസ്ഥാനമാക്കിയുള്ള വോട്ടുകൾക്ക് ഒരു അനുബന്ധ അപകടസാധ്യതയുണ്ട്. എത്രത്തോളം റിസ്‌ക് എടുക്കുന്നു എന്ന് കോൺഫിഗർ ചെയ്യാനുള്ള കഴിവ് വോട്ടർമാർക്ക് ഉണ്ടായിരിക്കണം.
  •  റോൾബാക്ക് ചെലവ് കണക്കാക്കേണ്ടതുണ്ട്. അളക്കാൻ കഴിയുന്ന രൂപത്തിലുള്ള കൺസിസ്റ്റൻസിയെ ആശ്രയിക്കുന്ന ക്ലയന്റുകൾക്ക് ഇത് നിർണായകമാണ്. 
  • നോഡുകൾക്കിടയിൽ ASIC വേഗത വ്യത്യസ്തമാണ്, കൂടാതെ ആക്രമിക്കുന്നവർക്ക് മറ്റ് ക്ലസ്റ്ററുകളേക്കാൾ വളരെ വേഗതയുള്ള പ്രൂഫ് ഓഫ് ഹിസ്റ്ററി ASIC-കൾ ഉപയോഗിക്കാനാകും. പ്രൂഫ് ഓഫ് ഹിസ്റ്ററി ASIC-യുടെ വേഗതയിലെ വ്യതിയാനം ചൂഷണം ചെയ്യുന്ന ആക്രമണങ്ങളെ സമവായം പ്രതിരോധിക്കേണ്ടതുണ്ട്.

ഒരു ജനപ്രിയ മൾട്ടിചെയിൻ ഇന്‍റർഓപ്പറബിലിറ്റി പ്ലാറ്റ്‌ഫോമായ ലൂം നെറ്റ്‍വർക്കിന്‍റെ ഒരു ഉപഉൽപ്പന്നം എന്ന നിലയിലാണ് സൊലാന ലാബ്സ് (Solana Labs) ആദ്യം സ്ഥാപിതമായത്. പഴയ പേരുമായി ആശയക്കുഴപ്പത്തിലാകാതിരിക്കാൻ ഇത് 2019-ൽ സൊലാന ലാബ്സ് എന്ന് റീബ്രാൻഡ് ചെയ്തു. കമ്പനിയുടെ ബീറ്റ മെയിൻനെറ്റ് 2020 മാർച്ചിൽ പുറത്തിറക്കി.

എന്തുകൊണ്ടാണ് സൊലാന കുതിച്ചുയരുന്നത്?

നിങ്ങൾ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ അത് വളരെ വ്യക്തമാണ്. സൊലാന പാക്ക് ചെയ്യുന്ന പുതുമകൾ നിക്ഷേപകരുടെ ഹരമേകുന്നവയാണ്:

അതിവേഗ ഇടപാടുകൾ രേഖപ്പെടുത്താൻ PoH, ടവർ BFT എന്നിവ ഉപയോഗിക്കുന്ന ആദ്യത്തെ വെബ് സ്‌കെയിൽ ബ്ലോക്ക്‌ചെയിൻ ആണ് സൊലാന. നിലവിൽ ബിറ്റ്കോയിൻ സെക്കൻഡിൽ 5 മുതൽ 7 വരെ ഇടപാടുകൾ (TPS) കൈകാര്യം ചെയ്യുന്നു, എഥീറിയം 25 TPS കൈകാര്യം ചെയ്യുന്നു. അതേസമയം, സൊലാന 50K TPS മൂല്യം അവകാശപ്പെടുന്നു, അങ്ങനെ ഇത് എഥീറിയത്തിന്‍റെ മികച്ച ബദലായി മാറുന്നു. സൊലാനയ്ക്ക് ശരാശരി 600 മില്ലിസെക്കൻഡ് ബ്ലോക്ക് സമയമുണ്ട്. ബ്ലോക്ക്ചെയിനിൽ ഒരു പുതിയ ബ്ലോക്ക് സൃഷ്ടിക്കാൻ എടുക്കുന്ന സമയമാണിത്.

മറ്റ് ബ്ലോക്ക്‌ചെയിനുകളെ അപേക്ഷിച്ച് വിപ്ലവകരമായ സമയ റെക്കോർഡിംഗ് ആർക്കിടെക്ചറും കൂടുതൽ കാര്യക്ഷമമായ സമവായ മാതൃകയും നടപ്പിലാക്കിക്കൊണ്ട് അതിന്‍റെ ഉയർന്ന പ്രകടന പ്രോട്ടോക്കോൾ ഉപയോഗിച്ച് വികസനവും വേഗതയും സംബന്ധിച്ച ആശങ്കകൾ പരിഹരിക്കാനും സൊലാന ലക്ഷ്യമിടുന്നു. ഇത് സൊലാനയെ ലോകത്തിലെ ഏറ്റവും വേഗതയേറിയ ലെയർ-1 നെറ്റ്‌വർക്കാക്കി മാറ്റുന്നു. വികേന്ദ്രീകരണം, സുരക്ഷ, വികസനശേഷി എന്നീ വികേന്ദ്രീകരണ ശൃംഖലകളുടെ മൂന്ന് ഗുണങ്ങളും യോഗ്യമാക്കിക്കൊണ്ട് ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയിലെ ഈ മൂന്നിൽ ഏതു തിരഞ്ഞെടുക്കണമെന്ന ധർമ്മസങ്കടം പരിഹരിക്കുക എന്നതാണ് സൊലാനയുടെ ആത്യന്തിക ലക്ഷ്യം. സൊലാനയുടെ എട്ട് പ്രധാന നവീനതകൾ ഇത് സാധ്യമാക്കുന്നു. 

അതിനെ വേറിട്ട് നിൽക്കാൻ സഹായിക്കുന്ന എട്ട് പ്രധാന നീവനതകൾ താഴെ പറയുന്നു. 

  • പ്രൂഫ് ഓഫ് ഹിസ്റ്ററി (PoH)

PoH ഒരു സമവായ സംവിധാനമല്ല; പകരം, പരസ്പരം ഇടപഴകാതെ സമയക്രമം അംഗീകരിക്കാൻ നോഡുകളെ പ്രാപ്തമാക്കുന്ന ഒരു ക്രിപ്റ്റോഗ്രാഫിക് ക്ലോക്ക് ആണ് ഇത്. ഓരോ നോഡിനും അതിന്‍റേതായ ക്രിപ്‌റ്റോഗ്രാഫിക് ക്ലോക്ക് ഉള്ളതിനാൽ ഇത് സാധ്യമാണ്.

  • ടവർ BFT

സൊലാനയുടെ ടവർ BFT എന്നത് PoH-നൊപ്പം തടസ്സങ്ങളില്ലാതെ പ്രവർത്തിക്കുന്ന ഒരു നൂതന പ്രായോഗിക ബൈസന്‍റൈൻ ഫോൾട്ട് ടോളറൻസ് (pBFT) അൽഗോരിതം ആണ്. അത് നോഡുകൾക്കിടയിൽ പല സന്ദേശങ്ങളിലൂടെ കടന്നുപോകാതെ ഒരു സമവായത്തിലെത്താൻ ക്രിപ്‌റ്റോഗ്രാഫിക് ക്ലോക്ക് പ്രയോജനപ്പെടുത്തി അതിന്‍റെ വേഗത കൈവരിക്കുന്നു.

  • ടർബൈൻ

ഇത് ബ്ലോക്കിനെ വ്യാപിപ്പിക്കുന്ന ഒരു പ്രോട്ടോക്കോളാണ്, അത് ഡാറ്റയെ ചെറിയ ശകലങ്ങളാക്കി നോഡുകളിൽ എളുപ്പമുള്ളതാക്കുന്നു. തത്ഫലമായി അത് പ്രോസസ്സിംഗ് പവറും നെറ്റ്‌വർക്കുകളുടെ മൊത്തത്തിലുള്ള ഇടപാട് വേഗതയും വർദ്ധിപ്പിക്കുന്നു.

  • ഗൾഫ് സ്ട്രീം

50,000 TPS-ൽ എത്താൻ സൊലാനയെ പ്രാപ്തമാക്കുന്ന മെംപൂൾ-ലെസ് ട്രാൻസാക്ഷൻ ഫോർവേഡിംഗ് പ്രോട്ടോക്കോൾ ആണ് ഗൾഫ് സ്ട്രീം. ഇത് നെറ്റ്‌വർക്ക് വാലിഡേറ്റർമാരെ നേരത്തെതന്നെ ഇടപാടുകൾ നടത്താൻ അനുവദിക്കുന്നു, അതുവഴി വേഗത വർദ്ധിക്കുന്നു.

  • സീലെവൽ

ഒരേ ശൃംഖലയിൽ ഒരേസമയം ഡാറ്റ പ്രോസസ്സ് ചെയ്യുന്ന ഒരു സമാന്തര ഇടപാട് പ്രോസസ്സിംഗ് എഞ്ചിനാണ് സീലെവൽ. GPU-കളിലും SSD-കളിലും ഉടനീളം തിരശ്ചീനമായി വികാസം പ്രാപിക്കാൻ ഇത് സൊലാനയെ പ്രാപ്തമാക്കുന്നു.

  • പൈപ്പ്‍ലൈനിംഗ്

പ്രോസസ്സിംഗിനായി വ്യത്യസ്ത ഹാർഡ്‌വെയറുകളിലേക്ക് ഇൻപുട്ട് ഡാറ്റയുടെ ഒരു സ്ട്രീം നൽകുന്ന പ്രക്രിയയെ പൈപ്പ്‍ലൈനിംഗ് എന്ന് വിളിക്കുന്നു. വാലിഡേഷൻ മികവുറ്റതാക്കാൻ ഇത് ഒരു ഇടപാട് പ്രോസസ്സിംഗ് യൂണിറ്റായി പ്രവർത്തിക്കുന്നു.

  • ക്ലൗഡ്ബ്രേക്ക്

അക്കൗണ്ടുകൾ ട്രാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന മെമ്മറി വലുപ്പത്തിലും ആക്‌സസ് വേഗതയിലും പെട്ടെന്ന് ഒരു തടസ്സമായി മാറുന്നു. SSD-കളുടെ കോൺഫിഗറേഷനിൽ വ്യാപിച്ചുകിടക്കുന്ന, വികസനശേഷിയും ത്രൂപുട്ടും മെച്ചപ്പെടുത്തുന്ന, ഒരേസമയം വായിക്കുന്നതിനും എഴുതുന്നതിനുമായി മികവുറ്റതാക്കിയ ഒരു സ്റ്റേറ്റ് ആർക്കിടെക്ചറാണ് ക്ലൗഡ്ബ്രേക്ക്.

  • ആർക്കൈവേഴ്‌സ്

ഒരു ബ്ലോക്ക്‌ചെയിൻ നെറ്റ്‌വർക്കിൽ ഡാറ്റ സംഭരിക്കുന്നത് പെട്ടെന്ന്തന്നെ ഒരു പ്രാഥമിക കേന്ദ്രീകരണ വെക്‌ടറായി മാറാവുന്നതാണ്. ഇത് വികേന്ദ്രീകരണം എന്ന ആശയത്തെ തന്നെ തകർക്കുന്നു; അതിനാൽ, സൊലാനയുടെ വാലിഡേറ്റർമാർ, ആർക്കൈവേഴ്‌സ് എന്ന നോഡുകളുടെ ശൃംഖലയിലേക്ക് ഡാറ്റ സംഭരണം മാറ്റുന്നു.

സൊലാനയുടെ നേറ്റീവ് ടോക്കൺ – SOL

മിക്ക സ്‌മാർട്ട് ടോക്കൺ പ്ലാറ്റ്‌ഫോമുകളിലെയും പോലെ, എല്ലാ ഓൺ-ചെയിൻ ഇടപാടുകൾക്കും പണമടയ്ക്കാൻ സൊലാന അവരുടെ ഗ്യാസ് ടോക്കണായി SOL ഉപയോഗിക്കുന്നു. 2021 സെപ്തംബറിലെ സ്ഥിതിയനുസരിച്ച് എഥീറിയത്തിന്‍റെ ദീർഘകാല എതിരാളിയായി കണക്കാക്കപ്പെടുന്ന SOL, ഏറ്റവും മൂല്യവത്തായ പത്ത് ക്രിപ്‌റ്റോകറൻസികളിൽ ഏഴാം സ്ഥാനത്തേക്ക് ഉയർന്നു. എഥീറിയം 2.0 അവതരിപ്പിച്ചുകൊണ്ട് എഥീറിയവും ഒരു പ്രൂഫ് ഓഫ് സ്റ്റെയ്ക്ക് മോഡലായി മാറുന്നതിനാൽ, അത്തരം സാങ്കേതികവിദ്യകളിലുള്ള വിപണിയുടെ താൽപ്പര്യം മനസ്സിലാക്കാവുന്നതേയുള്ളൂ. ഈ ഗതിമാറ്റം മുതലെടുത്ത്, SOL-നെ സൂര്യനിലേക്ക് പറത്തിക്കൊണ്ട് മുൻനിരയിൽ തന്നെ നിലകൊള്ളാൻ ഇത് തീർച്ചയായും സൊലാനയെ സഹായിക്കുന്നു! 

നിരാകരണം: ക്രിപ്‌റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്‌റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.

Leave a Reply