Skip to main content

ക്രിപ്റ്റോയുടെ നിയന്ത്രണ സംവിധാനം എങ്ങനെയാകണം (How Crypto should be Regulated)

By മാർച്ച്‌ 24, 2022ഏപ്രിൽ 30th, 20222 minute read

കുറിപ്പ്: ഈ ബ്ലോഗ് പുറത്തുനിന്നുള്ള ഒരു ബ്ലോഗര്‍ എഴുതിയതാണ്. ഇതിലെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ലേഖകന്‍റേതു മാത്രമാണ്.

ഇന്ത്യയിലെ ക്രിപ്‌റ്റോ നിക്ഷേപകർ ആവേശത്തോടെ അതിവേഗം പുതിയ പ്രവണതയിലേക്ക് കുതിച്ചുചാടി, എന്നാല്‍ നിയമനിര്‍മാണ സംവിധാനങ്ങള്‍ക്ക് ഇപ്പോഴും ഇക്കാര്യത്തില്‍ ഒരു കൃത്യമായ വിശകലനം സാധ്യമായിട്ടില്ല. രാജ്യത്തെ ക്രിപ്‌റ്റോയുടെ ഭാവിയെ സംബന്ധിച്ചിടത്തോളം, കഠിനവും നിരുത്സാഹപ്പെടുത്തുന്നതുമായിരിക്കും ക്രിപ്‌റ്റോക്ക് മേലുള്ള നികുതി സംവിധാനം എന്നാണ് വിലയിരുത്തപ്പെടുന്നത്. ക്രിപ്‌റ്റോയെ നിരസിക്കാൻ ഇന്ത്യ ഇത്ര തിടുക്കം കാട്ടേണ്ടതുണ്ടാോ? ഇതേ കാര്യത്തിനായി വ്യത്യസ്തമായ മറ്റുവഴികള്‍ തേടാനാകുമോ? പൊതുവില്‍ ക്രിപ്റ്റോയെ എങ്ങനെ ഒരു നിയന്ത്രണ സംവിധാനത്തിനു കീഴില്‍ കൊണ്ടുവരാമെന്ന് വിശകലനം ചെയ്യുകയാണ് ഈ ലേഖനത്തില്‍.

നിയന്ത്രണ സംവിധാനത്തിന്‍റെ ആവശ്യകത

ആദ്യം നമുക്കിതിനെ നിയമനിർമ്മാതാവിന്‍റെ വീക്ഷണകോണിൽ നിന്ന് നോക്കാം. കള്ളപ്പണം വെളുപ്പിക്കുന്നതിനും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമുള്ള ഏറെ സഹായകരമായ മാര്‍ഗമായി അവർ ക്രിപ്റ്റോയെ കാണുന്നു.  ‘പമ്പ് ആൻഡ് ഡംപ്’ സ്കീമുകൾ, വ്യാജ ട്രേഡിംഗ് വോളിയങ്ങൾ, വഞ്ചനകൾ മുതലായവയ്ക്ക് ക്രിപ്റ്റോ വിപണി അടിപ്പെടാൻ സാധ്യതയുണ്ട്. ചില തട്ടിപ്പുകാര്‍ക്ക് നിയമ നിർവ്വഹണ ഏജൻസികളിൽ നിന്ന് തങ്ങളുടെ ഐഡന്‍റിറ്റി പൂർണ്ണമായും മറച്ചുപിടിച്ചുകൊണ്ട്, അജ്ഞാതമായി ഇടപാടുകൾ നടത്താനാകും. കൂടാതെ, നമ്മുടെ സമ്പദ്‌വ്യവസ്ഥ ക്രിപ്‌റ്റോയെ കൂടുതലായി ആശ്രയിക്കുകയാണെങ്കിൽ, അത് നിരവധി സാമ്പത്തിക അപകടസാധ്യതകളിലേക്കുള്ള വഴി തുറക്കലാകും. 

മേൽപ്പറഞ്ഞ എല്ലാ പ്രശ്‌നങ്ങളും നിലനില്‍ക്കേ, ക്രിപ്‌റ്റോയെ ന്യായമായ രീതിയിൽ നിയന്ത്രിക്കുന്നത് ദോഷത്തേക്കാൾ കൂടുതൽ ഗുണം ചെയ്യുന്നതായിരിക്കും. ക്രിപ്‌റ്റോയുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകൾ ഫിൻ‌ടെക് സ്‌പെയ്‌സിൽ കൂടുതൽ നവീകരണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ക്രിപ്‌റ്റോയെ സ്വാഗതം ചെയ്യുന്ന രാജ്യങ്ങളിലാണ് ഈ നവീകരണങ്ങൾ കാര്യമായി നടക്കുന്നത്. ക്രിപ്‌റ്റോയ്‌ക്കെതിരായ കടുത്ത നടപടികൾ, ആളുകളെ നിയമപരമായ വഴി സ്വീകരിക്കുന്നതിൽ നിരുത്സാഹപ്പെടുത്തുകയും ഇടപാടുകൾ നടത്തുന്നതിന് നിയമവിരുദ്ധമായതോ അപകടസാധ്യതയുള്ളതോ ആയ മാർഗങ്ങള്‍ തേടാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. 

Get WazirX News First

* indicates required

നിയന്ത്രണ സംവിധാനം എങ്ങനെയാകണം?

നയരൂപീകരണം സംബന്ധിച്ചും റെഗുലേഷനുകള്‍ പാസാക്കുന്നതു സംബന്ധിച്ചും സംസാരിക്കുന്നതിനുള്ള യോഗ്യത എനിക്ക് പരിമിതമാണെങ്കിലും, ഇക്കാര്യത്തില്‍ പരിഗണിക്കേണ്ട ചില കാര്യങ്ങള്‍ എനിക്ക് തീർച്ചയായും മുന്നോട്ടുവെക്കാന്‍ കഴിയും:

  • ആളുകൾക്ക് ക്രിപ്റ്റോയിൽ ഇടപാട് നടത്താൻ കഴിയുന്ന മാർഗങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുക: നിങ്ങൾക്ക് ക്രിപ്‌റ്റോ ആക്‌സസ് ചെയ്യാൻ വേണ്ട പശ്ചാത്തല സൗകര്യം ഒരു ഇന്‍റർനെറ്റ് കണക്ഷന്‍ മാത്രമാണെങ്കിലും, അധികാരികളിൽ നിന്ന് അജ്ഞാതനായി നിലകൊള്ളണമെങ്കില്‍ കാര്യമായ സാങ്കേതിക അറിവ് ഉണ്ടായിരിക്കണം. ഭൂരിഭാഗം ആളുകളും അവരുടെ ക്രിപ്റ്റോ ആവശ്യങ്ങൾ ലളിതമാക്കുന്നതിന് എക്സ്ചേഞ്ചുകൾ ഉപയോഗിക്കാൻ നിർബന്ധിതരാകുന്നു. അംഗീകൃത ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളിലൂടെ മാത്രം ക്രിപ്‌റ്റോ ഉപയോഗിക്കുക എന്നത് നിര്‍ബന്ധിതമാക്കാവുന്നതാണ്.  ഇത് ക്രിപ്‌റ്റോ ഉപഭോക്താക്കളിൽ ഭൂരിഭാഗത്തെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതും നിയന്ത്രിക്കുന്നതും എളുപ്പമാക്കും.
  • ക്രിപ്റ്റോയിൽ ഇടപാടുകൾ നടത്തുന്നതിന് പ്രത്യേക ലൈസൻസ്: ബാങ്കിംഗ് ലൈസൻസും നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾക്ക് (NBFC-കൾ) പ്രത്യേക രജിസ്ട്രേഷനും ഉള്ളതുപോലെ, നമ്മൾക്ക് അല്ലെങ്കിൽ ക്രിപ്റ്റോയിൽ ഇടപാട് നടത്താൻ  ഒരു പ്രത്യേക രജിസ്ട്രേഷനോ പ്രത്യേക ലൈസൻസോ നടപ്പിലാക്കാവുന്നതാണ്. ഇത് ക്രിപ്റ്റോ എക്സ്ചേഞ്ചുകളുടെ റെഗുലേഷന് അവസരമൊരുക്കും.
  • ഒരു റെഗുലേറ്ററി ബോഡി രൂപീകരിക്കുന്നത്: ബാങ്കിംഗ് മേഖലയെ നിയന്ത്രിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) ഉണ്ട്, സെക്യൂരിറ്റീസ് വിപണിയെ നോക്കാൻ ഇന്ത്യയുടെ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് (സെബി) ഉണ്ട്, ക്രിപ്റ്റോ മേഖലയിലെ ഭരണനിര്‍വഹണത്തിനായി നമ്മള്‍ക്കൊരു പ്രത്യേക സംവിധാനം രൂപീകരിക്കാവുന്നതാണ്. 
  • ക്രിപ്‌റ്റോ ഉപഭോക്താക്കൾക്കായി KYC മാനദണ്ഡങ്ങൾ നിർബന്ധമാക്കുക: ബാങ്കുകൾ പിന്തുടരുന്ന KYC മാനദണ്ഡങ്ങൾക്ക് അനുസൃതമായി, എല്ലാ ഉപഭോക്താക്കളും തങ്ങളുടെ ഐഡന്‍റിറ്റി  സ്ഥിരീകരിക്കുന്നതിന് രേഖകൾ സമർപ്പിക്കണമെന്ന് ഈ റെഗുലേറ്ററി ബോഡിക്ക് നിർദ്ദേശിക്കാനാകും. അത്  ക്രിപ്‌റ്റോ ഇടപാടുകളിലെ അജ്ഞതയുടെ പ്രശ്നം ഇല്ലാതാക്കാന്‍ സഹായകമാകും.
  • ഉയർന്ന മൂല്യമുള്ള ആസ്തികൾ വാങ്ങുന്നതിന് ഉയർന്ന അളവിലുള്ള ഐഡന്‍റിറ്റി സ്ഥിരീകരണ മാനദണ്ഡങ്ങൾ നിർബന്ധമാക്കുക: കള്ളപ്പണം വെളുപ്പിക്കൽ മൂന്ന് അടിസ്ഥാന ഘട്ടങ്ങളിലായാണ് നടക്കുന്നത്: പ്ലേസ്മെന്‍റ്, ലെയറിംഗ്, ഇന്‍റഗ്രേഷൻ. മേൽപ്പറഞ്ഞ എല്ലാ നടപടികളും എടുത്താലും, അവരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിനുള്ള മാർഗമായി ക്രിപ്‌റ്റോ ഉപയോഗിക്കുന്ന തട്ടിപ്പുകാര്‍ ഇനിയും ഉണ്ടാകും. പക്ഷേ, ആത്യന്തികമായി ഉയർന്ന മൂല്യമുള്ള ആസ്തികൾ യഥാർത്ഥത്തില്‍ വാങ്ങുന്നതിന് അവരുടെ ലാഭം വിനിയോഗിക്കേണ്ടതുണ്ട്. അതിന് ഒരു പരിധി നിശ്ചയിക്കാം, അതിനുപ്പറത്തേക്കുള്ള വാങ്ങലുകള്‍ക്ക് ഒന്നിലധികം ഐഡന്‍റിറ്റി പ്രൂഫുകൾ നൽകേണ്ടതും പരിശോധിച്ചുറപ്പിക്കേണ്ടതും നിര്‍ബന്ധിതമാക്കാം. 
  • അന്താരാഷ്ട്ര നിയന്ത്രണ സ്ഥാപനങ്ങളുമായുള്ള സഹകരണം: വലിയ തോതിലുള്ള കള്ളപ്പണം വെളുപ്പിക്കൽ ഒരു രാജ്യത്തിന്‍റെ ഭൂമിശാസ്ത്രപരമായ അതിർത്തികളിൽ മാത്രം ഒതുങ്ങുന്നില്ല. കൂടാതെ, എക്സ്ചേഞ്ചുകൾക്ക് ഒരു അന്താരാഷ്ട്ര സാന്നിധ്യവും ഉണ്ടായിരിക്കാം. സംശയാസ്പദമായ ഇടപാടുകളുടെ ആധികാരികത പരിശോധിക്കുന്നതിനായി, ക്രിപ്‌റ്റോ ഇടപാടുകളെ പ്രത്യേകമായി കൈകാര്യം ചെയ്യുന്ന ഒരു വിവര-പങ്കിടൽ സംവിധാനം സജ്ജീകരിക്കുന്നത് ഉചിതമായിരിക്കും. വരുമാന ചോർച്ച പരിഹരിക്കാനും ഇത് ഏറെ സഹായകമാകും.
  • ക്രിപ്റ്റോ- റിസർവുകളുടെ ശേഖരണം: സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യ വൻതോതിൽ വിദേശനാണ്യ ശേഖരം സമാഹരിച്ചു. സമാനമായ രീതിയിൽ ക്രിപ്‌റ്റോ കരുതൽ സൂക്ഷിക്കുന്നതിനും സഹായകമായേക്കും. 

ഉപസംഹാരം

ക്രിപ്‌റ്റോ മേഖലയിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് ഒരു തരത്തിലും ലളിതമോ എളുപ്പമോ ആയ കാര്യമല്ല. എന്നിരുന്നാലും, ഇന്ത്യയിലെ യുവാക്കൾക്കിടയിൽ ക്രിപ്‌റ്റോയുടെ ജനപ്രീതി വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, നിക്ഷേപത്തിനും നവീകരണത്തിനും സൗകര്യമൊരുക്കുന്ന ഒരു റെഗുലേഷനും ന്യായമായ നികുതി നയവും കൊണ്ടുവരുന്നത് പ്രയോജനകരമായിരിക്കും. സര്‍ക്കാരിന് ഇതിലൂടെ ഒരു പുതിയ നികുതി സ്രോതസും ലഭ്യമായേക്കാം.

നിരാകരണം: ക്രിപ്‌റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്‌റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.

Leave a Reply