Skip to main content

ഏറ്റവും മികച്ച ക്രിപ്റ്റോ കറന്‍സി ആപ്പ്: WazirX ഏറ്റവും മികച്ചതാകുന്നത് എങ്ങനെ? (Best Cryptocurrency App: Why WazirX is the Best?)

By ഏപ്രിൽ 26, 2022മെയ്‌ 27th, 20223 minute read
Best Cryptocurrency App why wazirx is the best

2021-ലെ ഗംഭീരമായ പ്രകടനത്തിന് ശേഷം; ക്രിപ്റ്റോ കറന്‍സി  ട്രേഡിംഗ്  ഇന്ത്യന്‍ ട്രേഡര്‍മാര്‍ക്കിടയില്‍ സ്ഥിരതയോടെ മുഖ്യധാരയായി വളരുകയാണ്. ക്രിപ്റ്റോ സ്വീകരിക്കലിന്‍റെ കാര്യത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയതിൽ ഒട്ടും അതിശയിക്കാനില്ല, കൂടാതെ ലോകത്ത് ഏറ്റവും കൂടുതൽ ക്രിപ്റ്റോ ഉടമകളുള്ളതും ഇന്ത്യയിലാണ്. [ഊഹക്കച്ചവടത്തിന് അപ്പുറം, ലാഭസാധ്യതയുള്ള ദീർഘകാല നിക്ഷേപമെന്ന നിലയിൽ  ക്രിപ്റ്റോ കറസികൾ   വൻ മുന്നേറ്റം തുടരുന്നു. ഇത് മികച്ച വരുമാനം നൽകുന്നതിന് പുറമെ, നിങ്ങളുടെ നിക്ഷേപ പോർട്ട്ഫോളിയോയിൽ ഒരു ധനസംരക്ഷക വേലിയായി പ്രവർത്തിക്കും. NFTകള്‍Defiമെറ്റാവേഴ്‌സ്ഗെയിമിംഗ്, പിന്നെ വെബ്3 എന്നിവയെല്ലാമാണ് ഡിജിറ്റല്‍ ലോകത്ത് ഇപ്പോള്‍ പുതുതായി ഏറേ കേള്‍ക്കുന്നത്, അവയുമായി ബന്ധപ്പെട്ട ടോക്കണുകളും പ്രചാരം നേടുന്നു.ഒരു ആപ്പ് വഴി ചെയ്യുമ്പോൾ  ക്രിപ്റ്റോ കറന്‍സികളുടെ ട്രേഡിംഗ്   ഏറ്റവും സൗകര്യപ്രദമാണ്. 

ഏതൊരു ഇന്ത്യൻ ട്രേഡറേയും സംബന്ധിച്ചിടത്തോളം, അവരുടെ ക്രിപ്റ്റോ ട്രേഡിംഗ് യാത്ര ആരംഭിക്കുന്നതിനുള്ള ആദ്യ പടി എന്നത് 2022-ൽ  ഇന്ത്യയിൽ ക്രിപ്റ്റോകറൻസി വാങ്ങുന്നതിനുള്ള  മികച്ച ആപ്പ് തെരഞ്ഞെടുക്കുക എന്നതാണ്. നിങ്ങള്‍ക്കായി, ഞങ്ങള്‍ ആ പ്രശ്‍നം പരിഹരിച്ചിരിക്കുന്നു. 

11 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഇന്ത്യയിലെ ഏറ്റവും വിശ്വസനീയവും സുരക്ഷിതവുമായ e ക്രിപ്റ്റോകറൻസി എക്‌സ്‌ചേഞ്ച് ആപ്പാണ്,     WazirX  ആപ്പ്.  ഗൂഗിള്‍ പ്ലേ, മാക് ഒഎസ്, വിന്‍ഡോസ്, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ എന്നിവയിൽ ഈ ആപ്പ് ലഭ്യമാണ്. 10 ദശലക്ഷത്തിലധികം ഡൗൺലോഡുകളോടെ, ഇന്ത്യയിലെ വ്യാപാരികൾക്കുള്ള ഏറ്റവും ജനപ്രിയമായ ആപ്പ് ആണ്  WazirX app  

2022-ൽ ഇന്ത്യയിലെ  ക്രിപ്റ്റോകറൻസി ട്രേഡിംഗിനുള്ള  ഏറ്റവും മികച്ച ആപ്പായി WazirX ആപ്പിനെ മാറ്റുന്ന ഒരുപാട് കാര്യങ്ങളുണ്ട്:

Get WazirX News First

* indicates required

 വിപുലമായ ക്രിപ്റ്റോ ട്രേഡിംഗ് പെയറുകൾ ഓഫർ സഹിതം: WazirX ആപ്പ് 250-ലധികം ക്രിപ്റ്റോകറൻസികൾ ലഭ്യമാക്കുന്നു;  BTCETHBCHUSDTDOGEADASHIBLTCSOL, USDC മുതലായവ ഉൾപ്പടെ. കൂടാതെ ട്രേഡർമാർക്ക് ട്രേഡ്-ഇൻ ചെയ്യാൻ  450-ലധികം ക്രിപ്‌റ്റോ ട്രേഡിംഗ് പെയറുകൾ. 

നിക്ഷേപങ്ങൾ നടത്തുന്നതിനുള്ള നിരവധി വഴികൾ:   UPI, RTGS, IMPS, ബാങ്ക് ട്രാൻസ്ഫർ, നെറ്റ് ബാങ്കിംഗ് എന്നിവയുൾപ്പെടെ നിരവധി വഴികളിൽ INR നിക്ഷേപം നടത്താൻ ഈ ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നു. ആപ്പ് വഴി ഫണ്ട് നിക്ഷേപിക്കാനും ക്രിപ്റ്റോകളിൽ വ്യാപാരം ആരംഭിക്കാനും ഉപയോക്താക്കൾക്ക് അവരുടെ  ഏത് രീതിയും അവലംബിക്കാം.  ട്രേഡർമാർക്ക് 24/7 INR ഫണ്ടുകൾ തൽക്ഷണം നിക്ഷേപിക്കാനും പിൻവലിക്കാനും കഴിയും. 

ലളിതവും ഗ്രഹിക്കാന്‍ എളുപ്പമുള്ളതുമായ ഇന്‍റര്‍ഫേസ്:  തടസങ്ങളില്ലാതെ ക്രിപ്‌റ്റോ ട്രേഡിംഗിലേക്ക് പോകാന്‍ തുടക്കക്കാരെ അനുവദിക്കുന്ന ലളിതവും ഗ്രഹിക്കാന്‍ എളുപ്പമുള്ളതുമായ ഇന്‍റര്‍ഫേസ് ആണ് WazirX അപ്ലിക്കേഷനുള്ളത്. ലോകത്തിലെ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ഡിജിറ്റൽ അസറ്റുകളിൽ വ്യാപാരം ചെയ്യുന്നതിനും നിക്ഷേപിക്കുന്നതിനുമായി, നിങ്ങൾക്ക് തത്സമയ ഓപ്പൺ ഓർഡർ ബുക്കുകൾ, സ്റ്റോപ്പ് ലിമിറ്റ്, TradingView ചാർട്ടുകൾ, ട്രേഡിംഗ് ഹിസ്റ്ററി എന്നിവ ആപ്പില്‍ ലഭ്യമാണ്. ഈ സവിശേഷതകൾ  2022-ൽ തുടക്കക്കാർക്കുള്ള ഏറ്റവും മികച്ച ക്രിപ്റ്റോകറൻസി ആപ്പുകളിൽ ഒന്നായി WazirX-നെ മാറ്റുന്നു 

സുരക്ഷ:  നിങ്ങളുടെ എല്ലാ ട്രേഡുകളിലും ആപ്പ് വഴിയാണ് നിങ്ങൾ ഇടപാട് നടത്തുന്നതെന്നതിനാൽ, ട്രേഡിംഗ് ആപ്പ് സുരക്ഷിതമായിരിക്കണം. 2-ഫാക്റ്റര്‍ ഓഥന്‍റിഫിക്കേഷനു പുറമെ, WazirX ആപ്പ് സുരക്ഷിതമായ ക്രിപ്റ്റോ നിക്ഷേപ ഇടപാടുകൾക്കായി ഇൻ-ആപ്പ് പാസകോഡ് വാഗ്ദാനം ചെയ്യുന്നു. WazirX ടീം അതിന്‍റെ ഉപയോക്താക്കൾക്ക് മികച്ച ഇൻ-ക്ലാസ് സുരക്ഷ നൽകുന്നതിന് ഈ വ്യവസായത്തിലെ ഏറ്റവും മികച്ച സമ്പ്രദായങ്ങൾ ഉപയോഗിക്കുന്നു. WazirX-നെ ഇന്ത്യയുടെ ഏറ്റവും സുരക്ഷിതമായ എക്സ്ചേഞ്ച് ആപ്പാക്കുന്നതിന് WazirX ടീം പ്രതിജ്ഞാബദ്ധമാണ്. സുരക്ഷാ സംവിധാനങ്ങൾ ശക്തവും സംശയരഹിതവുമാക്കി നിലനിർത്തുന്നതിന്, പതിവ് സുരക്ഷാ ഓഡിറ്റുകളിൽ WazirX നിക്ഷേപം നടത്തുന്നു. 

സുഗമമായ ഓൺബോർഡിംഗ്:  തുടക്കക്കാർക്കും പരിചയസമ്പന്നരായ നിക്ഷേപകർക്കും ആപ്പ് തടസ്സരഹിതമായ ഓൺബോർഡിംഗ് അനുഭവം പ്രദാനം ചെയ്യുന്നു. കുറച്ച് ലളിതമായ സ്റ്റെപ്പുകളിലൂടെ, വ്യാപാരികൾക്ക് ആപ്പിൽ രജിസ്റ്റർ ചെയ്യാനും ഏതാനും മണിക്കൂറുകൾക്കുള്ളിൽ അവരുടെ KYC പരിശോധിച്ചുറപ്പാക്കാനും കഴിയും. ശരിയായ കെവൈസി പ്രോട്ടോക്കോൾ ഉറപ്പാക്കുമ്പോൾ തന്നെ, കെവൈസി വേഗത്തിൽ പ്രോസസ്സ് ചെയ്യുന്നതിന് ഏറ്റവും മികച്ച ഐഡന്‍റിറ്റി വെരിഫിക്കേഷൻ സിസ്റ്റങ്ങളാണ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നത്. 

കുറഞ്ഞ ചെലവില്‍ വേഗത്തിലുള്ള ഇടപാടുകള്‍:  ദശലക്ഷക്കണക്കിന് ഉപയോക്താക്കളുള്ളതിനാൽ, പ്ലാറ്റ്‌ഫോം അതിന്‍റെ എല്ലാ ഉപയോക്താക്കൾക്കും ഡീപ് ലിക്വിഡിറ്റിയും ലോ ലേറ്റൻസിയും വാഗ്ദാനം ചെയ്യുന്നു. ദശലക്ഷക്കണക്കിന് ഇടപാടുകൾ കൈകാര്യം ചെയ്യാൻ WazirX-ന് കഴിയും കുതിച്ചുയരുന്ന ആവശ്യകതയുമായി പൊരുത്തപ്പെടുന്നതിന്, കുറച്ച് നിമിഷങ്ങൾക്കുള്ളിൽ സാധ്യമായ ഇടപാടുകൾ  ഉയർത്തുന്ന തരത്തിലാണ് ഇൻഫ്രാസ്ട്രക്ചര്‍ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ഫീസുകളിലൊന്ന് ഈ പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നു, 2022-ൽ തുടക്കക്കാർക്കുള്ള മികച്ച ക്രിപ്റ്റോകറൻസി ട്രേഡിംഗ് ആപ്പുകളിൽ ഒന്നായി ഇതിനെ വിശേഷിപ്പിക്കാം. പൂജ്യത്തിൽ തുടങ്ങുന്ന, ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പിൻവലിക്കൽ ഫീസ് നിരക്കുകളിലൊന്നും ഇത് വാഗ്ദാനം ചെയ്യുന്നു. 

ഉയർന്ന ലിക്വിഡ്:   WazirX ആപ്പിന് ഉയർന്ന ലിക്വിഡിറ്റിയുള്ള ലോകത്തിലെ ആദ്യത്തെ ഓട്ടോ-മാച്ചിംഗ് P2P ക്രിപ്റ്റോ എഞ്ചിൻ ഉണ്ട്. ആദ്യമായി നിക്ഷേപിക്കുന്നവരും പ്രൊഫഷണൽ ട്രേഡർമാരും ആപ്പിനെ വിശ്വസിക്കുന്നു. ഇന്ത്യയിലെ INR വിപണിയിൽ ഏറ്റവും ഉയർന്ന ലിക്വിഡിറ്റിയുള്ള പ്ലാറ്റ്‌ഫോമാണിത്.

WazirX-നെ കുറിച്ച് 

സജീവ ട്രേഡർമാരും    ബ്ലോക്ക്‌ചെയിൻ  ഇടപാടുകാരും ചേര്‍ന്ന ഒരു സംഘം നിർമിച്ച WazirX ഇന്ത്യയുടെ ഏറ്റവും വിശ്വസനീയമായ ബിറ്റ്‌കോയിൻ,  ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചായി മാറി. 180 രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് സേവനം നൽകുന്ന,  ലോകത്തിലെ ഏറ്റവും വലിയ  ക്രിപ്റ്റോ എക്സ്ചേഞ്ചായ ബിനാൻസ് ഗ്രൂപ്പിന്‍റെ ഭാഗമാണ് ഈ എക്സ്ചേഞ്ച്. 2018-ലാണ് ഈ എക്സ്ചേഞ്ച് ആരംഭിച്ചത്, അതിനുശേഷം ഉപയോക്താക്കളുടെ എണ്ണത്തിൽ കുത്തനെ വർദ്ധനവുണ്ടായി. എക്‌സ്‌ചേഞ്ച് പ്രതിമാസം 5.4 ബില്യൺ ഡോളറിന്‍റെ ട്രേഡിംഗ് വോള്യങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു, മാത്രമല്ല അത് ഗണ്യമായ നിരക്കിൽ വളരുകയും ചെയ്യുന്നു. എക്സ്ചേഞ്ചിന് 11 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്. കൂടാതെ  ഐഒഎസ്,  ആന്‍ഡ്രോയിഡ്, ഡെസ്ക്ടോപ്പ് എന്നിവയുൾപ്പെടെ നിരവധി പ്ലാറ്റ്‍ഫോമുകൾ വഴി ആക്സസ് ചെയ്യാൻ കഴിയും. 

2022-ൽ തുടക്കക്കാർക്കായുള്ള ഏറ്റവും മികച്ച ക്രിപ്റ്റോകറൻസി ആപ്പ് തിരയുന്ന ഒരു പുതിയ ട്രേഡറാണ് നിങ്ങളെങ്കിൽ, WazirX തീർച്ചയായും നിങ്ങള്‍ക്ക് മുന്നോട്ട് പോകാനുള്ള ഓപ്ഷനായിരിക്കും. 2022-ൽ ഇന്ത്യയിൽ, ക്രിപ്റ്റോകറൻസി ട്രേഡിംഗിനായുള്ള മികച്ച ആപ്പിലൂടെ, നിങ്ങൾക്ക് ഒരു പ്രൊഫഷണലിനെ പോലെ നൂറുകണക്കിന് ക്രിപ്റ്റോകറൻസികളിൽ ട്രേഡ് ചെയ്യാനും വേഗതയേറിയതും തടസ്സമില്ലാത്തതുമായ ഉപയോക്തൃ അനുഭവം ആസ്വദിക്കാനും കഴിയും. ആനന്ദകരമായ ട്രേഡിംഗ് ആശംസിക്കുന്നു!

നിരാകരണം: ക്രിപ്‌റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്‌റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.

Leave a Reply