Skip to main content

ഡമ്മികൾക്കായുള്ള DEX (DEX for Dummies)

By സെപ്റ്റംബർ 14, 2021മെയ്‌ 4th, 20223 minute read
DEX-for-Dummies

ശ്രദ്ധിക്കുക: ഈ ബ്ലോഗ് ഒരു ബാഹ്യ ബ്ലോഗർ എഴുതിയതാണ്. ഈ പോസ്റ്റിൽ പ്രസ്താവിച്ചിട്ടുള്ള വീക്ഷണങ്ങളും അഭിപ്രായങ്ങളും രചയിതാവിന്‍റേത് മാത്രമാണ്. 

വർഷങ്ങളായി, ഈ ഗ്രഹത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഡൊമെയ്‌നുകളിലൊന്നാണ് ക്രിപ്‌റ്റോ മേഖല. ഇപ്പോൾ ഏകദേശം 2000 ക്രിപ്‌റ്റോകറൻസികൾ ലഭ്യമാണ്, അവയിൽ പലതും വളരെ വിജയസാധ്യതയുള്ള നൂതന ആശയങ്ങളുടെ പിൻബലമുള്ളവയാണ്. എന്നിരുന്നാലും, ഈ ആസ്തികൾ കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും സർവ്വസാധാരണവും പ്രാപ്യവുമായ ചില മാർഗങ്ങളാണ് കേന്ദ്രീകൃത പ്ലാറ്റ്ഫോമുകൾ.

ഈ സാഹചര്യം നിമിത്തം, വികേന്ദ്രീകൃത (ഡീസെൻട്രലൈസ്ഡ്) എക്‌സ്‌ചേഞ്ച് (DEX) പ്ലാറ്റ്‌ഫോമുകൾ അതിവേഗം വളർന്നു കൊണ്ടിരിക്കുകയാണ്. കേന്ദ്രീകൃത എക്‌സ്‌ചേഞ്ചുകളേക്കാൾ (CEXes) മികച്ച സുരക്ഷാ ഗ്യാരണ്ടി നൽകുന്നതിനാൽ വികേന്ദ്രീകൃത എക്‌സ്‌ചേഞ്ചുകൾ (DEXes) ജനപ്രീതി നേടുന്നു. Uniswap ഇക്കാര്യത്തിൽ അറിയപ്പെടുന്ന ഒരു ഉദാഹരണമാണ്.

എന്നാൽ വികേന്ദ്രീകൃത എക്‌സ്‌ചേഞ്ചുകളെ നന്നായി മനസ്സിലാക്കാൻ, വികേന്ദ്രീകരണം എന്നാൽ യഥാർത്ഥത്തിൽ എന്താണ് എന്നതിൽനിന്ന് നാം തുടങ്ങണം.

Get WazirX News First

* indicates required

എന്താണ് വികേന്ദ്രീകരണം?

Chart, radar chartDescription automatically generated

അവലംബം: P2P ഫൗണ്ടേഷൻ

ഇക്കാലത്ത് വികേന്ദ്രീകരണത്തെ കുറിച്ച് നാം ധാരാളം കേൾക്കുന്നുണ്ട്. എന്നാൽ യഥാർത്ഥത്തിൽ എന്താണ് അത് അർത്ഥമാക്കുന്നത്? മുകളിലുള്ള ചിത്രങ്ങൾ മൂന്ന് വ്യത്യസ്ത തരം നെറ്റ്‍വർക്ക് മാതൃകകളെ ചിത്രീകരിക്കുന്നു. ചിത്രങ്ങളിലെ നെറ്റ്‌വർക്കുകൾക്ക് സാമൂഹിക ബന്ധങ്ങൾ, കമ്പ്യൂട്ടർ നെറ്റ്‌വർക്കുകൾ, സാമ്പത്തിക ഇടപാടുകൾ എന്നിവ പോലുള്ള യഥാർത്ഥ ലോകത്തിലെ ഏതു നെറ്റ്‍വർക്കിനെയും പ്രതിനിധീകരിക്കാൻ കഴിയും. ഓരോ നോഡും (ഒരു പിയർ എന്നും അറിയപ്പെടുന്നു) ഒരു സ്വതന്ത്ര എന്‍റിറ്റിയാണ് (ഉദാ. സമൂഹത്തിലെ ഒരു വ്യക്തി, കമ്പ്യൂട്ടർ നെറ്റ്‍വർക്കുകളിലെ കമ്പ്യൂട്ടർ, ജൈവിക സംവിധാനത്തിലെ ഒരു കോശം). ഓരോ ലിങ്കും രണ്ട് നോഡുകൾ തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു. സമൂഹത്തിൽ, ഉദാഹരണത്തിന്, സുഹൃത്തുക്കളായ രണ്ട് വ്യക്തികൾ തമ്മിൽ ഒരു ബന്ധമുണ്ട്. പരസ്പരം നേരിട്ട് ആശയവിനിമയം നടത്തുന്ന രണ്ട് നോഡുകൾക്കിടയിൽ കമ്പ്യൂട്ടർ നെറ്റ്‍വർക്കുകളിൽ ഒരു കണക്ഷൻ സംഭവിക്കുന്നു.

ഇടതുവശത്തുള്ള ചിത്രം പൂർണ്ണമായും കേന്ദ്രീകൃതമായ ഒരു സംഘടനയെ ചിത്രീകരിക്കുന്നു. എല്ലാ നോഡുകളും മധ്യത്തിലുള്ള നോഡ് വഴി പരസ്പരം സംവദിക്കുന്നു. ഉദാഹരണത്തിന്, CEX-കളിൽ എല്ലാ ഇടപാടുകളും എക്സ്ചേഞ്ചുകൾ തന്നെ കൈകാര്യം ചെയ്യുന്ന കേന്ദ്ര സെർവറുകൾ വഴിയാണ് നടത്തുന്നത്.

ഒരു ഹൈബ്രിഡ് സംവിധാനമാണ് മധ്യത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ഈ സംവിധാനത്തിൽ ഹബ്ബുകളായി പ്രവർത്തിക്കുന്ന നിരവധി നോഡുകൾ ഉണ്ട്. നോഡുകൾ തമ്മിലുള്ള ആശയവിനിമയം ഈ ഹബ്ബുകളിലൂടെ കടന്നുപോകണം. ഓർഡർ മാച്ചിംഗിനും ലിക്വിഡിറ്റി വിതരണത്തിനുമായി ഏറ്റവും പുതിയ DEX-കൾ (ഉദാഹരണത്തിന്, 0x, KyberNetwork) ഇത്തരം സമീപനങ്ങൾ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, 0x-ൽ ഓർഡർ മാച്ചിംഗ്, ഹബുകളായി പ്രവർത്തിക്കുന്ന നിയന്ത്രിത എണ്ണം റിലേയറുകളിലൂടെ കടന്നുപോകണം. അതേസമയം, KyberNetwork റിസേർവുകൾ ലിക്വിഡിറ്റി കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നു.

വലതുവശത്തുള്ള ചിത്രം പൂർണ്ണമായും വികേന്ദ്രീകൃതമായ ഒരു സംവിധാനത്തെ ചിത്രീകരിക്കുന്നു. ഓരോ നോഡും ഒരു ചെറിയ എണ്ണം മറ്റ് നോഡുകളുമായി ബന്ധിപ്പിച്ച് നെറ്റ്‌വർക്കിലെ തുല്യ അംഗമായി പ്രവർത്തിക്കുന്നു. ഇടത്തെ അറ്റത്തുള്ള ചിത്രത്തിൽ ഉള്ളതുപോലെ കേന്ദ്രീകൃത എന്‍റിറ്റികൾ ഒന്നുമില്ല, മധ്യത്തിലുള്ള ചിത്രത്തിൽ ഉള്ളതുപോലെ ഹബ്ബുകളും ഇല്ല. ഓർഡർ മാച്ചിംഗ്, ട്രാൻസാക്ഷൻ സെറ്റിൽമെന്‍റ് മുതലായവ ഉൾപ്പെടെ, എല്ലാ പ്രവർത്തനങ്ങളിലും DEX-കൾ അത്തരം ലക്ഷ്യങ്ങൾ നിറവേറ്റണം.

എന്താണ് DEX (വികേന്ദ്രീകൃത എക്സ്ചേഞ്ച്), അത് വ്യത്യസ്തമായിരിക്കുന്നത് എങ്ങനെ?

ഏറ്റവും അടിസ്ഥാന അർത്ഥത്തിൽ, ഒരു വികേന്ദ്രീകൃത എക്‌സ്‌ചേഞ്ച് ഒരു പുതിയ തരം ജോഡി-മാച്ചിംഗ് സേവനം നൽകുന്നു, ഫണ്ടുകൾ നിയന്ത്രിക്കുന്നതിന് ഒരു ഇടനില സ്ഥാപനത്തിന്‍റെ ആവശ്യമില്ലാതെ തന്നെ ഓർഡറുകൾ നൽകാനും ക്രിപ്‌റ്റോകറൻസികൾ ട്രേഡ് ചെയ്യാനും അത് ട്രേഡർമാരെ അനുവദിക്കുന്നു.

സ്വയം നിർവ്വഹിക്കുന്ന സ്മാർട്ട് കരാറുകളെ ആശ്രയിക്കുന്നതിനാൽ, ഈ വികേന്ദ്രീകൃത ഡൈനാമിക് സിസ്റ്റം വേഗത്തിലുള്ള ട്രേഡുകൾ സാധ്യമാക്കുന്നു, അതും സാധാരണയായി കേന്ദ്രീകൃത ക്രിപ്റ്റോ എക്സ്ചേഞ്ചുകളിൽ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ വളരെ കുറഞ്ഞ ചിലവിൽ.

കേന്ദ്രീകൃത എക്‌സ്‌ചേഞ്ചുകൾ ഉപഭോക്താക്കളോട് നിക്ഷേപം നടത്താനും തുടർന്ന് ഒരു IOU (“ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു” എന്ന് അർത്ഥമാക്കുന്നതൊടൊപ്പം ഒരു കക്ഷി മറ്റൊരു കക്ഷിക്ക് നൽകേണ്ട കടം അംഗീകരിക്കുന്ന അനൗപചാരിക പ്രമാണത്തെ സൂചിപ്പിക്കുന്നു) ഇഷ്യൂ ചെയ്യാനും ആവശ്യപ്പെടുന്നു , അത് എക്‌സ്‌ചേഞ്ചിൽ സ്വതന്ത്രമായി കൈമാറുന്നു. ഒരു ക്ലയന്‍റ് പിൻവലിക്കൽ അഭ്യർത്ഥിക്കുമ്പോൾ, ഈ IOU-കൾ ക്രിപ്‌റ്റോകറൻസിയിലേക്ക് പരിവർത്തനം ചെയ്യുകയും ഗുണഭോക്താവായ ഉടമയ്ക്ക് കൈമാറുകയും ചെയ്യുന്നു.

കൂടാതെ, കേന്ദ്രീകൃത ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചുകൾ അവരുടെ ഉപഭോക്താക്കളുടെ ക്രിപ്‌റ്റോ ആസ്തികൾ സൂക്ഷിക്കുന്നു, അതിൽ വാങ്ങുന്നയാളും വിൽക്കുന്നയാളും ഉൾപ്പെടുന്നു. ഫണ്ടുകൾ ആക്‌സസ് ചെയ്യുന്നതിന് ആവശ്യമായ സ്വകാര്യ കീകളും അവർ നിയന്ത്രിക്കുന്നു.

കേന്ദ്രീകൃത എക്സ്ചേഞ്ച് ഉപയോഗിക്കേണ്ടത് എന്തുകൊണ്ട്?

ആദ്യമായി, സ്വകാര്യ കീകൾ സൂക്ഷിക്കാനുള്ള കഴിവ് തങ്ങളുടെ ക്രിപ്‌റ്റോ ആസ്തികളിൽ പൂർണ്ണ നിയന്ത്രണം ആഗ്രഹിക്കുന്ന സ്വകാര്യതാ ബോധമുള്ള ഉപയോക്താക്കൾ ഒരു പ്രധാന സവിശേഷതയായി കാണുന്നു. കേന്ദ്രീകൃത എക്സ്ചേഞ്ച് മോഡലിൽ ഒരു എന്‍റിറ്റി ഉപയോക്താക്കളുടെ സ്വകാര്യ കീകൾ പരിപാലിക്കുകയും വ്യാപാരം പ്രാപ്തമാക്കുകയും ചെയ്യുന്നു. അതേസമയം, ഒരു വികേന്ദ്രീകൃത എക്സ്ചേഞ്ച് ഉപയോക്താക്കളെ തങ്ങളുടെ സ്വകാര്യ കീകളുടെയും പണത്തിന്‍റെയും നിയന്ത്രണം നിലനിർത്തിക്കൊണ്ട് ഒരു വിതരണം ചെയ്ത ലെഡ്ജറിൽ ക്രിപ്‌റ്റോകറൻസികൾ ട്രേഡ് ചെയ്യാൻ അനുവദിക്കുന്നു.

രണ്ടാമതായി, കേന്ദ്രീകൃത എക്‌സ്‌ചേഞ്ചുകളിൽ നിന്ന് വ്യത്യസ്തമായി, വികേന്ദ്രീകൃത എക്‌സ്‌ചേഞ്ചുകൾക്ക് ഫീസിൽ കാര്യമായ കുറവുണ്ട്, മിക്ക കേസുകളിലും അത് പൂജ്യമാണ്. ഓട്ടോമേറ്റഡ് മാർക്കറ്റ് മേക്കേഴ്സ് (AMM) എന്നറിയപ്പെടുന്ന ഒരു നവീകരണത്തിലൂടെ വികേന്ദ്രീകൃത എക്സ്ചേഞ്ചുകൾ ചെലവ് ഗണ്യമായി വെട്ടിക്കുറച്ചേക്കാം.

AMM-കൾ ഉപയോഗിക്കുമ്പോൾ പരമ്പരാഗത ഓർഡർ ബുക്കിന്‍റെ സ്ഥാനത്ത് ഒരു ട്രേഡിംഗ് ജോഡിയിലെ രണ്ട് ക്രിപ്റ്റോ ആസ്തികൾക്കും മുൻകൂർ ഫണ്ട് ചെയ്ത ലിക്വിഡിറ്റി പൂളുകൾ ഉപയോഗിക്കുന്നു. ഉപയോക്താക്കളുടെ ഒരു ശൃംഖലയാണ് ലിക്വിഡിറ്റി നൽകുന്നത്. ലിക്വിഡിറ്റി പൂളിലെ തങ്ങളുടെ ഓഹരി പങ്കാളിത്തത്തിന്‍റെ ശതമാനത്തെ ആശ്രയിച്ച് ട്രേഡിംഗ് ഫീസ് വഴി അവർക്ക് തങ്ങളുടെ നിക്ഷേപങ്ങളിൽ നിന്ന് നിഷ്ക്രിയ വരുമാനം നേടാനാകും.

ഇന്ന്, ഓരോ കേന്ദ്രീകൃത എക്സ്ചേഞ്ചും ഒരു ക്രിപ്റ്റോ കസ്റ്റോഡിയൽ സേവനമായി പ്രവർത്തിക്കുന്നു. ഇതിനർത്ഥം, അവർ ഉപയോക്താക്കളുടെ ക്രിപ്‌റ്റോ ആസ്തികൾ കൈകാര്യം ചെയ്യുന്നു എന്നാണ്. കൂടാതെ വലിയ അളവിലുള്ള ക്രിപ്‌റ്റോകറൻസി ഒരു സ്ഥലത്ത് സംഭരിച്ചിരിക്കുന്നതിനാൽ കേന്ദ്രീകൃത എക്‌സ്‌ചേഞ്ചുകൾ ആക്രമണത്തിന് ഇരയാകാൻ സാധ്യതയുണ്ട്. വികേന്ദ്രീകൃത എക്സ്ചേഞ്ചുകൾ ഫണ്ടുകൾ കൈവശം വയ്ക്കാത്തതിനാൽ അത്തരം ആക്രമണകാരികൾക്ക് അവ അഭികാമ്യമായ ലക്ഷ്യങ്ങളല്ല.

ഒരു DEX-ൽ, കസ്റ്റഡി ഉപയോക്തൃ അടിത്തറയിൽ ഉടനീളം വിതരണം ചെയ്യപ്പെടുന്നു. അത് ആക്രമണങ്ങളെ വളരെ ചെലവേറിയതും പ്രയോജനം കുറഞ്ഞതും കൂടുതൽ ബുദ്ധിമുട്ടുള്ളതുമാക്കുന്നു. വ്യക്തിഗത ഉപയോക്താക്കൾ ഫണ്ടുകൾ പൂർണ്ണമായും കൈകാര്യം ചെയ്യുന്നതിനാൽ ഒരു ഇടനിലക്കാരന്‍റെ അഭാവം മിക്ക DEX-കൾക്കും കുറഞ്ഞ കൗണ്ടർപാർട്ടി റിസ്ക് നൽകുന്നു, കാരണം ഫണ്ടുകൾ പൂർണ്ണമായും വ്യക്തിഗത ഉപയോക്താക്കളുടെ ഉടമസ്ഥതയിലുള്ളതാണ്, അത് വ്യക്തിഗത ക്രിപ്റ്റോ വ്യാപാരികൾക്ക് പൂർണ്ണ സ്വാതന്ത്ര്യവും അധികാരവും വാഗ്ദാനം ചെയ്യുന്നു.

വികേന്ദ്രീകൃത എക്‌സ്‌ചേഞ്ചുകൾക്ക് നൂതനമായ നിരവധി നേട്ടങ്ങളുണ്ടെങ്കിലും അവയ്‌ക്ക് കുറച്ച് ദോഷങ്ങളുമുണ്ട്.

ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചുകൾ ആഗോള ക്രിപ്‌റ്റോകറൻസി വിപണിയ്ക്ക് ആവശ്യമായ ലിക്വിഡിറ്റിയുടെ ഉറവിടമാണ്. അത് ശതകോടിക്കണക്കിന് ഡോളറിന്‍റെ ദൈനംദിന വ്യാപാര പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു. നിങ്ങൾ മുമ്പ് ക്രിപ്‌റ്റോകറൻസികൾ വാങ്ങിയിട്ടുണ്ടെങ്കിൽ, നിസ്സംശയം WazirX, Binance പോലുള്ള എക്സ്ചേഞ്ചുകളിലൂടെയാണ് നിങ്ങൾ അത് ചെയ്തിട്ടുള്ളത്.

അതിലുപരി, പരിചയമില്ലാത്ത ഒരാൾക്ക് DEX-കൾ വളരെ സങ്കീർണ്ണമായി തോന്നാം. കൂടാതെ, ഒരു ഉപയോക്താവ് തന്‍റെ സ്വകാര്യ കീകളും ഫണ്ടുകളും ശരിയായി കൈകാര്യം ചെയ്യേണ്ടതുണ്ട്, അനേകം ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം അത് പലപ്പോഴും സമയവും ധനവും പാഴാക്കലാണ്. അതിനാൽ, DEX-കൾ ഉപയോഗിച്ചു തുടങ്ങുന്ന കാര്യത്തിൽ ഒരു ബൗദ്ധിക തടസ്സമുള്ളതായി കണക്കാക്കാം.

എന്നിരുന്നാലും, ക്രിപ്‌റ്റോ വ്യവസായം അതിന്‍റെ നിരന്തരമായ നവീകരണങ്ങൾക്ക് പേരുകേട്ടതാണ്. താമസിയാതെ, എവിടെയെങ്കിലും ഒരു അറിയപ്പെടാത്ത അല്ലെങ്കിൽ അറിയപ്പെടുന്ന സ്റ്റാർട്ട്-അപ്പ് നിർമ്മിച്ച ഒരു ഉപയോക്തൃ-സൗഹൃദ പ്ലാറ്റ്‌ഫോം ഉയർന്നുവരും.

ഇപ്പോൾ, വികേന്ദ്രീകരണം ഒരു പ്രധാന തത്ത‌്വമായി സ്വീകരിച്ചിട്ടുള്ള എക്സ്ചേഞ്ചുകളുടെ ഒരു പുതിയ തലമുറ ക്രിപ്റ്റോ ലോകത്ത് ജനപ്രീതിയും ശ്രദ്ധയും നേടുന്നു. സ്ക്വയർ ആൻഡ് ട്വിറ്റർ CEO ആയ ജാക്ക് ഡോർസി പോലും അടുത്തിടെ തന്‍റെ 5.6 ദശലക്ഷം സോഷ്യൽ മീഡിയ ഫോളോവേഴ്‌സിനോട് താൻ ഒരു ക്രിപ്‌റ്റോകറൻസി വികേന്ദ്രീകൃത എക്‌സ്‌ചേഞ്ചിൽ (BTC) പണിപ്പുരയിലാണെന്നു പ്രസ്താവിച്ചു.

നിരാകരണം: ക്രിപ്‌റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്‌റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.

Leave a Reply