Skip to main content

ഇന്ത്യയിൽ ApeCoin എങ്ങനെ വാങ്ങാം (How to Buy ApeCoin in India)

By മെയ്‌ 9, 2022ജൂൺ 20th, 20224 minute read
How to buy Ape coin in india

ഇന്ന് ക്രിപ്‌റ്റോ ലോകത്തിലെ ഏറ്റവും ചൂടേറിയ രണ്ട് വിഷയങ്ങളാണ് മീം (Meme) കോയിനുകളും NFT-കളും. ബോർഡ് എയ്പ് യാച്ച് ക്ലബ് (BAYC) ആണ് ഒരുപക്ഷേ ഇന്ന് ലോകമെമ്പാടുമുള്ള ഏറ്റവും പ്രമുഖമായ NFT ശേഖരങ്ങളിൽ ഒന്ന്. 2021 ഏപ്രിലിൽ ആരംഭിച്ചതു മുതൽ, ഈ പ്രസിദ്ധമായ Web3 പ്രോജക്‌റ്റിന്റെ പിന്നിലെ ടീം മ്യൂട്ടന്റ് എയ്പ് യാച്ച് ക്ലബ് (MAYC) ഉൾപ്പെടെയുള്ള ഏറ്റവും മൂല്യവത്തായ NFT ശേഖരങ്ങളിൽ ചിലത് വിജയകരമായി ഏകീകരിച്ചിട്ടുണ്ട്.

ബോർഡ് എയ്പ് യാച്ച് ക്ലബിന്റെ വൻ ജനപ്രീതി കാരണം, അതിന്റെ ഭരണപരമായ ടോക്കണായ ApeCoin, 2022 മാർച്ചിൽ ലോഞ്ച് ചെയ്തതു മുതൽ $3.37 ബില്യൺ വിപണി മൂലധനത്തോടെ ഏറ്റവും ജനപ്രീതിയുള്ള ക്രിപ്‌റ്റോകറൻസികളിൽ ഒന്നായി മാറിയിരിക്കുകയാണ്. മ്യൂട്ടന്റ് എയ്പ് യാച്ച് ക്ലബ്ബും (MAYC) മറ്റ് NFT ശേഖരങ്ങളും ഉൾപ്പെടെ, BAYC ഇക്കോസിസ്റ്റവുമായി ബന്ധപ്പെട്ട എല്ലാ കമ്മ്യൂണിറ്റികൾക്കും ഇത് സേവനം നൽകുന്നു. APE DAO-യുടെ ഭരണനിർവ്വഹണത്തിന് ApeCoin ഇന്ധനം നൽകുന്നു – BAYC/ApeCoin ഇക്കോസിസ്റ്റത്തിന്റെ കാര്യങ്ങൾ നോക്കുന്നതിനായി പ്രത്യേകം സൃഷ്ടിച്ചതാണ് DAO.

BAYC, MAYC എന്നിവയെ സംബന്ധിച്ചിടത്തോളം, അവയുടെ ആകർഷകമായ കുരങ്ങൻ കാർട്ടൂണുകൾക്കപ്പുറം അതുല്യമായ സവിശേഷതകൾ വാഗ്ദാനം ചെയ്തുകൊണ്ട് അവ NFT ലോകത്തേക്ക് ഇരച്ചു കയറി, ഇപ്പോൾ പലരും അവയെ മുൻനിര NFT പ്രോജക്ടുകളായി കണക്കാക്കുന്നു. പ്രിസ് ഹിൽട്ടൺ, സ്നൂപ് ഡോഗ്, ജിമ്മി ഫാലൺ തുടങ്ങി നിരവധി സെലിബ്രിറ്റികൾ BAYC-യുടെ വലിയ ആരാധകരും ബോർഡ് എയ്പ് NFT-കളുടെ ഉടമകളുമാണ്.

BAYC-യുടെ സ്രഷ്‌ടാക്കളായ യുഗ ലാബ്‌സ് ഈ വർഷം മാർച്ചിൽ ലാർവ ലാബ്‌സിൽ നിന്ന് രണ്ട് ജനപ്രിയ NFT പ്രോജക്റ്റുകളായ Meebits, CryptoPunks എന്നിവ ഏറ്റെടുത്തു. BAYC യുടെ വിജയത്തിന് പിന്നിലെ പ്രേരകശക്തിയാണ് യുഗ ലാബ്സ്. കൂടാതെ ക്രിപ്‌റ്റോ ലോകത്തെ ഏറ്റവും ജനപ്രിയമായ രണ്ട് ആശയങ്ങളായ NFT-കൾ, മീം കോയിനുകൾ എന്നിവ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിൽ അവർ ഒരു പ്രധാന പങ്ക് വഹിച്ചു. BAYC, MAYC എന്നിവയെ അടിസ്ഥാനമാക്കി തുഗ ലാബ്‌സിന്റെ പങ്കാളിത്തത്തോടെ കോയിൻബെയ്സ് (Coinbase) അതിന്റെ മൂന്ന് ഭാഗങ്ങളുള്ള മൂവി സീരീസായ ദി ഡീജൻ ട്രിലജിയും കൊണ്ടുവരുന്നു. 

Get WazirX News First

* indicates required

എന്താണ് ApeCoin?

ApeCoin എന്നത് ബോർഡ് എയ്പ് യാച്ച് ക്ലബ് കമ്മ്യൂണിറ്റിയുടെ ഭരണപരമായ യൂട്ടിലിറ്റി ടോക്കൺ ആണ്. ലളിതമായി പറഞ്ഞാൽ, ApeCoin എയ്പ് ഇക്കോസിസ്റ്റത്തെ ശക്തിപ്പെടുത്തുന്നു. ApeCoin ഒരു തരം ERC-20 ടോക്കണാണ്. എഥീറിയം ബ്ലോക്ക്‌ചെയിൻ അടിസ്ഥാനമാക്കിയുള്ള ഒരു തരം ബിൽഡ്-ഇറ്റ്-യുവേഴ്സെൽഫ് ക്രിപ്‌റ്റോകറൻസിയാണിത്.

യുഗ ലാബ്സിൽ നിന്നുള്ള ഒരു കൂട്ടം ഡെവലപ്പർമാർ 2022 മാർച്ചിലാണ് APE ക്രിപ്‌റ്റോ സൃഷ്‌ടിച്ചത്. പുറത്തിറക്കിയതിനെ തുടർന്ന്, ബോർഡ് എയ്പ് യാച്ച് ക്ലബ്ബിലെയും (BAYC) മ്യൂട്ടന്റ് എയ്പ് യാച്ച് ക്ലബ്ബിലെയും (MAYC) ബന്ധപ്പെട്ട എല്ലാ NFT ശേഖരങ്ങളിലെയും എല്ലാ നിക്ഷേപകർക്കും മാർച്ച് 18-ന് എയർഡ്രോപ്പ് വഴി ApeCoin (APE) ലഭിച്ചു. web3-യുടെ മുൻനിരയിൽ ഒരു വികേന്ദ്രീകൃത കമ്മ്യൂണിറ്റി സ്ഥാപിക്കുന്നതിനെ ശാക്തീകരിക്കാനായി അവതരിപ്പിക്കുന്നു സംസ്‌കാരം, ഗെയിമിംഗ്, വാണിജ്യം എന്നിവയ്‌ക്കായുള്ള ഒരു ടോക്കണായ ApeCoin ($APE),” എന്ന് ApeCoin-ന്റെ ഔദ്യോഗിക ട്വിറ്റർ പ്രസ്താവിച്ചു.

ബോർഡ് എയ്പ് യാച്ച് ക്ലബ് ബ്രാൻഡിന്റെ വൻ ജനപ്രീതി കാരണം, NFT കമ്മ്യൂണിറ്റിയിൽ ഏറ്റവുമധികം പ്രതീക്ഷിച്ചിരുന്ന ഒന്നാണ് ഈ എയർഡ്രോപ്പ്. ApeCoin DAO ആണ് ApeCoin പുറത്തിറക്കിയത്. എല്ലാ APE ഹോൾഡർമാരും അടങ്ങുന്ന ഒരു പുതിയ ഭരണസമിതിയാണിത്. ടോക്കൺ ഉടമകൾക്ക് വോട്ടുചെയ്യാൻ കഴിയുന്ന കമ്മ്യൂണിറ്റി നിർദ്ദേശങ്ങൾ ശേഖരിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. ApeCoin ന്റെ വിതരണം 1 ബില്യൺ ആയി പരിമിതപ്പെടുത്തിയിരിക്കുന്നു.

ദൈനംദിന DAO ഭരണനിർവ്വഹണം, നിർദ്ദേശങ്ങൾ മാനേജ് ചെയ്യൽ, DAO കമ്മ്യൂണിറ്റിയുടെ ആശയങ്ങൾ യാഥാർത്ഥ്യമാകാൻ ആവശ്യമായ പിന്തുണയുണ്ടെന്ന് ഉറപ്പാക്കുന്ന മറ്റ് ജോലികൾ” എന്നിവ എയ്പ് ഫൗണ്ടേഷൻ കൈകാര്യം ചെയ്യുന്നു. ApeCoin DAO-യുടെ നിയമപരമായ അടിത്തറയായി ഇത് പ്രവർത്തിക്കുന്നു. ApeCoin DAO-യുടെ ബോർഡ് അംഗങ്ങൾക്ക് ചില തരം നിർദ്ദേശങ്ങൾ കൈകാര്യം ചെയ്യാനുള്ള ഉത്തരവാദിത്വമുണ്ട്. ഈ ബോർഡിൽ 5 ഹൈ പ്രൊഫൈൽ ക്രിപ്‌റ്റോ വിദഗ്ധർ ഉൾപ്പെടുന്നു:

 • റെഡ്ഡിറ്റ് സഹസ്ഥാപകൻ അലക്സിസ് ഒഹാനിയൻ
 • FTX-ന്റെ സംരംഭത്തിന്റെയും ഗെയിമിംഗ് വിഭാഗത്തിന്റെയും തലവൻ ആമി വു
 • സൗണ്ട് വെഞ്ചേഴ്സിന്റെ മരിയാബജ്വ
 • അനിമോക്ക ബ്രാൻഡ്സിന്റെ യാറ്റ് സിയു
 • ഹൊറൈസൺ ലാബ്സിന്റെ ഡീൻ സ്റ്റെയിൻബെക്ക്

ബോർഡ് അംഗങ്ങളുടെ കാലാവധി 6 മാസമാണ്, ഭാവി ബോർഡ് അംഗങ്ങൾക്ക് വോട്ടുചെയ്യാനുള്ള അവകാശം അവർക്ക് ഉണ്ട്.

ApeCoin എങ്ങനെ പ്രവർത്തിക്കുന്നു?

ApeCoin DAO എന്നത് ഒരു വികേന്ദ്രീകൃത സ്വയംഭരണ സ്ഥാപനമാണ് (DAO), അതിൽ എല്ലാ APE ടോക്കൺ ഉടമകൾക്കും ഭരണ പ്രശ്നങ്ങളിൽ വോട്ട് ചെയ്യാൻ കഴിയും. എയ്പ് ഇക്കോസിസ്റ്റത്തിന് ഫണ്ട് അനുവദിക്കാനും ഭരണനിയമങ്ങൾ സ്ഥാപിക്കാനും പദ്ധതികളും പങ്കാളിത്തങ്ങളും തിരഞ്ഞെടുക്കാനും മറ്റും അവർക്ക് അധികാരമുണ്ട്. DAO അംഗങ്ങൾ നിർദ്ദേശങ്ങളിൽ വോട്ട് ചെയ്ത ശേഷം, കമ്മ്യൂണിറ്റിയുടെ ഭരണ തീരുമാനങ്ങൾ APE ഫൗണ്ടേഷൻ നടപ്പിലാക്കുന്നു. ApeCoin അതിന്റെ ബ്ലോക്ക്ചെയിനിലെ ഇടപാടുകൾ സാധുവാക്കുന്നതിന് ഒരു പ്രൂഫ്-ഓഫ്-വർക്ക് (PoW) സമവായ സംവിധാനം ഉപയോഗിക്കുന്നു.

ApeCoin DAO-യ്ക്ക് എയ്പ് ഇക്കോസിസ്റ്റത്തിലേക്ക് തുടർച്ചയായ ആക്‌സസ് നൽകാനാണ് ടോക്കണുകൾ വിതരണം ചെയ്യുന്നത്. എല്ലാ ApeCoin-ന്റെയും 62% എയ്പ് ഇക്കോസിസ്റ്റം ഫണ്ടിലേക്ക് നീക്കിവച്ചിരിക്കുന്നു, ഇത് ApeCoin DAO അംഗങ്ങൾ വോട്ടുചെയ്യുന്ന എല്ലാ കമ്മ്യൂണിറ്റി-പ്രേരിത സംരംഭങ്ങളെയും പിന്തുണയ്ക്കും. ApeCoin ഇക്കോസിസ്റ്റത്തിലെ എക്‌സ്‌ക്ലൂസീവ് ഗെയിമുകളിലേക്കും സേവനങ്ങളിലേക്കുമുള്ള ആക്‌സസ്സും ApeCoin അനുവദിക്കുന്നു.

അനിമോക്ക ബ്രാൻഡ്സ് സൃഷ്ടിച്ച പ്ലേ-ടു-ഏൺ മൊബൈൽ ഗെയിമായ ബെൻജി ബനാനാസ്സിലെ കളിക്കാർക്കുള്ള പ്രതിഫലമായി ApeCoin ഉപയോഗിക്കുന്നു. ബെൻജി ബനാനാസ് ഒരു അംഗത്വ പാസ് നൽകുന്നു (‘ബെൻജി പാസ്). ബെൻജി ബനാനാസ് കളിക്കുമ്പോൾ അതിന്റെ ഉടമകൾക്ക് പ്രത്യേക ടോക്കണുകൾ നേടാനും ApeCoin-നായി ആ ടോക്കണുകൾ കൈമാറാനും അനുവദിക്കുന്ന ഒരു NFT ആണിത്. കാലക്രമേണ ApeCoin-ന് കൂടുതൽ ഉപയോഗങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യയിൽ ApeCoin എങ്ങനെ വാങ്ങാം?

താഴെ ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന ഈ ലളിതമായ ഘട്ടങ്ങൾ പാലിച്ചുകൊണ്ട്, ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചായ WazirX വഴി നിങ്ങൾക്ക് ഇന്ത്യയിൽ ApeCoin വാങ്ങാം:

#1 WazirX-ൽ സൈനപ്പ് ചെയ്യുക

ആരംഭിക്കുന്നതിന്, ഇവിടെ ക്ലിക്ക് ചെയ്‌ത് WazirX-ൽ ഒരു അക്കൗണ്ട് സൃഷ്‌ടിക്കുക അല്ലെങ്കിൽ ഞങ്ങളുടെ ക്രിപ്‌റ്റോ ട്രേഡിംഗ് ആപ്പ് ഡൗൺലോഡ് ചെയ്യുക.

Sign Up on WazirX

#2 ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിക്കുക

നിങ്ങളുടെ ഇമെയിൽ വിലാസം നൽകി സുരക്ഷിതമായ പാസ്‌വേഡ് തിരഞ്ഞെടുക്കുക.

Put in your email address and choose a secure password.

#3 ഇമെയിൽ പരിശോധിച്ചുറപ്പാക്കലും അക്കൗണ്ട് സുരക്ഷാ സജ്ജീകരണവും

അടുത്തതായി, നിങ്ങളുടെ ഇൻബോക്സിൽ ലഭിച്ച വേരിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇമെയിൽ വിലാസം പരിശോധിക്കുക. അതിനെ തുടർന്ന്, നിങ്ങളുടെ അക്കൗണ്ടിന്റെ സുരക്ഷ ഉറപ്പാക്കാൻ ചുവടെയുള്ള ചിത്രത്തിൽ കാണിച്ചിരിക്കുന്നത് പോലെ രണ്ട് ഓപ്‌ഷനുകളുണ്ട് – ഓതന്റിക്കേറ്റർ ആപ്പും മൊബൈൽ SMS-ഉം.

വൈകി ലഭിക്കാനോ സിം കാർഡ് ഹാക്കുചെയ്യപ്പെടാനോ സാധ്യതയുള്ള മൊബൈൽ SMS-നെ അപേക്ഷിച്ച് ഓതന്റിക്കേറ്റർ ആപ്പ് കൂടുതൽ സുരക്ഷിതമാണെന്ന് ഓർക്കുക.

Email Verification and Account Security Setup

#4 നിങ്ങളുടെ രാജ്യം തിരഞ്ഞെടുത്ത് KYC പൂർത്തിയാക്കുക

നിങ്ങളുടെ രാജ്യം തിരഞ്ഞെടുത്ത ശേഷം, KYC പ്രക്രിയ പൂർത്തിയാക്കുക. KYC പൂർത്തിയാക്കാതെ, WazirX ആപ്പിൽ നിങ്ങൾക്ക് പിയർ-ടു-പിയർ ട്രേഡ് ചെയ്യാനോ പണം പിൻവലിക്കാനോ കഴിയില്ല.

നിങ്ങളുടെ KYC പൂർത്തിയാക്കാൻ, ഈ വിശദാംശങ്ങൾ സമർപ്പിക്കേണ്ടതുണ്ട്:

 • നിങ്ങളുടെ ആധാറിലോ മറ്റേതെങ്കിലും ഐഡി പ്രൂഫിലോ കാണുന്ന പൂർണ്ണമായ പേര്
 • നിങ്ങളുടെ ആധാറിലോ മറ്റേതെങ്കിലും ഐഡി പ്രൂഫിലോ കൊടുത്തിട്ടുള്ള ജനനത്തീയതി
 • നിങ്ങളുടെ ആധാറിലോ മറ്റേതെങ്കിലും ഐഡി പ്രൂഫിലോ കാണുന്ന വിലാസം 
 • ആ ഡോക്യുമെന്റിന്റെ സ്കാൻ ചെയ്ത പകർപ്പ്
 • നടപടിക്രമം പൂർത്തിയാക്കാൻ നിങ്ങളുടെ ഒരു സെൽഫി

നിങ്ങളുടെ അക്കൗണ്ട് സൃഷ്‌ടിച്ച് കഴിഞ്ഞു! സാധാരണയായി, 24 മുതൽ 48 മണിക്കൂറിനുള്ളിൽ അക്കൗണ്ട് സാധുവാകും.

#5 നിങ്ങളുടെ WazirX അക്കൗണ്ടിലേക്ക് ഫണ്ടുകൾ ട്രാൻസ്ഫർ ചെയ്യുക

നിങ്ങളുടെ ബാങ്ക് അക്കൗണ്ട് WazirX അക്കൗണ്ടുമായി ലിങ്ക് ചെയ്‌ത ശേഷം, WazirX വാലറ്റിൽ പണം നിക്ഷേപിക്കാം. IMPS, UPI, RTGS, NEFT എന്നിവ ഉപയോഗിച്ച് INR-ലുള്ള നിക്ഷേപം ഈ പ്ലാറ്റ്‌ഫോം സ്വീകരിക്കുന്നു. നിങ്ങളുടെ WazirX അക്കൗണ്ടിൽ കുറഞ്ഞത് 100 രൂപ ഉപയോഗിച്ച് ആരംഭിക്കാം, പരമാവധി പരിധി ഇല്ല.

ഫണ്ടുകൾ നിക്ഷേപിക്കാൻ നിങ്ങളുടെ WazirX അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്‌ത് ചുവടെയുള്ള ചിത്രത്തിൽ കാണുന്നത് പോലെ “ഫണ്ടുകൾ” തിരഞ്ഞെടുക്കുക. തുടർന്ന് “രൂപ (INR)” തിരഞ്ഞെടുത്ത് “നിക്ഷേപം” ക്ലിക്ക് ചെയ്യുക.

#6 WazirX-ൽ ApeCoin വാങ്ങുക

WazirX വഴി നിങ്ങൾക്ക് INR ഉപയോഗിച്ച് ApeCoin വാങ്ങാം. APE ടു INR നിരക്ക് ഇവിടെ പരിശോധിക്കുക. ഇപ്പോൾ, നിങ്ങളുടെ WazirX അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്ത് “എക്സ്ചേഞ്ച്” ഓപ്ഷനിൽ നിന്ന് INR തിരഞ്ഞെടുക്കുക. സ്ക്രീനിന്റെ വലതുവശത്ത്, എല്ലാ വില ചാർട്ടുകളും ഓർഡർ ബുക്ക് ഡാറ്റയും ഓർഡർ ഇൻപുട്ട് ഫോമും നിങ്ങൾ കാണും.

വാങ്ങൽ ഓർഡർ ഫോം പൂരിപ്പിക്കുന്നതിന് മുമ്പ് ഇന്ത്യയിലെ ApeCoin ക്രിപ്‌റ്റോ വില നോക്കിയെന്ന് ഉറപ്പ് വരുത്തുക. “ApeCoin വാങ്ങുക” എന്നതിൽ ക്ലിക്ക് ചെയ്യുക. താഴെയുള്ള ചിത്രത്തിൽ ഒരു BTC ഓർഡറിന് വേണ്ടി കാണിച്ചിരിക്കുന്നതിന് സമാനമായിരിക്കണം ഫോം.

ഓർഡർ നടപ്പിൽവരാൻ കുറച്ച് സമയമെടുക്കും. എന്നാൽ ഓർഡർ നടപ്പിലായാലുടൻ WazirX വാലറ്റിൽ നിങ്ങൾ വാങ്ങിയ ApeCoin കോയിനുകൾ ലഭ്യമാകും.

Buy ApeCoin on WazirX

ApeCoin-ന്റെ ഭാവി

ApeCoin ടോക്കണിന്റെ ഭരണത്തിന് മേൽനോട്ടം വഹിക്കുന്ന ApeDAO-ലെ അംഗത്വമല്ലാതെ ApeCoin-ന് നിലവിൽ പരിമിതമായ പ്രവർത്തനങ്ങളാണുള്ളത്. എന്നിരുന്നാലും, ടോക്കൺ ഉടമകൾക്ക് യൂട്ടിലിറ്റികൾ ഉണ്ടാകുമെന്ന് ഭാവി റോഡ്മാപ്പ് വെളിപ്പെടുത്തുന്നു, പ്രത്യേകിച്ച് അന്തർലീനമായ NFT-കളുമായി ചേരുമ്പോൾ.

പ്രൊപ്പോസലിനെയും വോട്ടിംഗ് സംവിധാനങ്ങളെയും കമ്മ്യൂണിറ്റി നിർണ്ണയിക്കുന്ന രൂപത്തിലുള്ള ഒരു പൂർണ്ണമായ, ഓൺ-ചെയിൻ പ്ലാറ്റ്‌ഫോമിലേക്ക് ApeCoin DAO ക്രമേണ സംയോജിപ്പിക്കും. DAO ഇത് ഈ വിധത്തിൽ നിർവ്വഹിക്കും:

 • കമ്പനിയുടെ നിയമിത ഉദ്യോഗസ്ഥരുടെ സ്ഥാനത്ത് അഡ്മിനിസ്ട്രേറ്റീവ് പ്രോജക്ട് മാനേജ്മെന്റ്, മോഡറേഷൻ ടാസ്ക്കുകൾ എന്നിവ കൈകാര്യം ചെയ്യാൻ DAO അംഗങ്ങളെ നിയമിച്ച് 
 • ഒരു കമ്മ്യൂണിറ്റി സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിച്ച്
 • ഓൺ-ചെയിൻ വോട്ടിംഗ് പ്രവർത്തനക്ഷമമാക്കിക്കൊണ്ട്
 • DAO യുടെ ഡയറക്ടർ ബോർഡിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള വാർഷിക വോട്ടിംഗിലൂടെ (പ്രാരംഭ ബോർഡിന്റെ കാലയളവ് 6 മാസം മാത്രമാണ്) 

നിലവിൽ ക്രിപ്‌റ്റോ ലോകത്ത് 27-ാം സ്ഥാനത്താണ് ApeCoin. ഇത് എഴുതുന്ന സമയത്ത് Ape crypto-യുടെ വില $19.67 ആണെങ്കിലും, 2022 അവസാനത്തോടെ ApeCoin $50-$60-ൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാൽ, APE ടു INR നിരക്ക് വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ApeCoin-ന്റെ പിന്നിലെ ടീം എയ്പ് ക്രിപ്‌റ്റോയുടെ ഉപയോഗങ്ങൾ വർദ്ധിപ്പിക്കുന്നതിനായി തുടർച്ചയായി പ്രവർത്തിക്കുന്നു. APE-യോടുള്ള അഭിനിവേശം കാരണം, ലോഞ്ച് ചെയ്തതിന് ശേഷം അതിന് 1,305 ശതമാനത്തിലേറെ വർദ്ധന ഉണ്ടായിട്ടുണ്ട്. ദീർഘകാലാടിസ്ഥാനത്തിൽ പോലും, BAYC-യുടെ വൻ ജനപ്രീതി കാരണം ApeCoin ലാഭം പ്രതീക്ഷിക്കുന്നു. BAYC ഇക്കോസിസ്റ്റത്തിന്റെ വളർച്ചയോടെ എയ്പ് ക്രിപ്‌റ്റോയുടെ ആവശ്യം വർദ്ധിക്കും.

നിരാകരണം: ക്രിപ്‌റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്‌റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.

Leave a Reply