Skip to main content

ഇന്ത്യയിൽ Tether (USDT) കോയിൻ എങ്ങനെ വാങ്ങാം (How to Buy Tether (USDT) Coin in India)

By ഏപ്രിൽ 21, 2022മെയ്‌ 28th, 20223 minute read
how to buy tether (usdt) coin in India

Tether (USDT) ഒരു സ്റ്റേബിൾകോയിൻ ആണ്, അതിന്‍റെ ടോക്കണുകൾക്ക് വിനിമയത്തിലുള്ള തതുല്യ അളവിലെ US ഡോളറിന്‍റെ പിന്തുണയുണ്ട്, അതിന്‍റെ വില $1.00 ആയി കണക്കാക്കുന്നു. ക്രിപ്റ്റോ എക്സ്ചേഞ്ചായ BitFinex സൃഷ്ടിച്ച Tether ടോക്കണുകൾ, USDT ചിഹ്നത്തിന് കീഴിൽ ട്രേഡ് ചെയ്യപ്പെടുന്നു. ഇവ Tether നെറ്റ്‌വർക്കിന്റെ നേറ്റീവ് ടോക്കണുകളാണ്.

അടിസ്ഥാനപരമായി, റഫറൻസ് അസറ്റുകളോ അവയുടെ ഡെറിവേറ്റീവുകളോ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന കൊളാറ്ററലൈസേഷൻ അല്ലെങ്കിൽ അൽഗോരിത സംവിധാനങ്ങൾ വഴി വില സ്ഥിരത നൽകാൻ ലക്ഷ്യമിടുന്ന ഒരു തരം  ക്രിപ്‌റ്റോകറൻസി  ആണ് സ്റ്റേബിൾകോയിനുകൾ. US ഡോളർ പോലുള്ള ഒരു കറൻസിയുമായോ സ്വർണ്ണം പോലുള്ള ഒരു ചരക്കിന്‍റെ വിലയുമായോ അവയെ ബന്ധിപ്പിക്കാം.ഒരു നിർദ്ദിഷ്ട ബാങ്ക് അക്കൗണ്ടിൽ നിലനിർത്തപ്പെടുന്ന ഡോളർ, യൂറോ അല്ലെങ്കിൽ ജാപ്പനീസ് യെൻ പോലുള്ള പരമ്പരാഗത ഫിയറ്റ് കറൻസികളുടെ ഒരു പ്രതിഫലനമാണ്  സ്റ്റേബിൾകോയിനുകൾ  ഊഹക്കച്ചവട നിക്ഷേപങ്ങൾക്കായി മാത്രം ഉപയോഗിക്കുന്നതിന് പകരം വിനിമയ മാർഗമായും സമ്പത്ത് സംഭരിക്കുന്നതിനുള്ള ഒരു രൂപമായും അവ ഉപയോഗപ്പെടുത്താം.

ക്രിപ്റ്റോയുമായി ബന്ധപ്പെട്ട ഉയർന്ന അപകടസാധ്യത നിമിത്തം, പല സ്ഥാപനങ്ങളും ഡിജിറ്റൽ കറൻസി എക്സ്ചേഞ്ചുകളുമായുള്ള ബിസിനസ്സ് ഒഴിവാക്കുന്നു. ഇവിടെയാണ് സ്റ്റേബിൾകോയിനുകൾ പ്രസക്തി നേടുന്നത്. ഉയർന്ന അപകടസാധ്യതയുള്ള ഒരു നിക്ഷേപം എന്നതിലുപരിയായി, ഒരു മൂല്യ ശേഖരമായി പ്രവർത്തിക്കാൻ ക്രിപ്റ്റോകറൻസിയെ അനുവദിക്കുന്നതിലൂടെ, ക്രിപ്റ്റോ രംഗത്തെ തീവ്രമായ ചാഞ്ചാട്ട പ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ സ്റ്റേബിൾകോയിനുകൾ ശ്രമിക്കുന്നു. പണവും  ബിറ്റ്‌കോയിൻ പോലെയുള്ള ക്രിപ്‌റ്റോകറൻസികളും  തമ്മിൽ പരസ്‍പരം പരിവർത്തനം ചെയ്യുന്നത് ശ്രമകരമാക്കുന്ന തരത്തില്‍ പ്രക്ഷുബ്ധമായ ഒരു ക്രിപ്‌റ്റോകറൻസി വിപണിയിൽ, സ്റ്റേബിൾകോയിനുകൾ ലിക്വിഡിറ്റി പ്രദാനം ചെയ്യുന്നു.

US ഡോളറുമായി ബന്ധിപ്പിച്ചിട്ടുള്ള വിവിധ സ്റ്റേബിൾകോയിനുകളിൽ ഏറ്റവും ജനപ്രിയമായത് Tether ആണ്. ക്രിപ്റ്റോകറൻസി ട്രേഡര്‍മാര്‍ ക്രിപ്റ്റോകറൻസികൾ വാങ്ങുമ്പോൾ US ഡോളറിന് പകരമായി പലപ്പോഴും Tether ഉപയോഗിക്കാറുണ്ട്. ക്രിപ്റ്റോ വിപണി ഉയർന്ന  ചാഞ്ചാട്ടം പ്രകടമാക്കുന്ന കാ ലഘട്ടങ്ങളിൽ, കൂടുതൽ സ്ഥിരതയുള്ള ഒരു അസറ്റിൽ അഭയം തേടാൻ ഇത് അവർക്ക് ഫലപ്രദമായ അവസരം നൽകുന്നു. Tether വില സാധാരണയായി $1-ന് തുല്യമാണ്, കാരണം അത് ഡോളറുമായി ബന്ധപ്പെട്ടിരിക്കാൻ സൃഷ്ടിച്ചതാണ്. മൂല്യത്തിൽ വ്യതിയാനങ്ങള്‍ പ്രകടമാക്കുന്ന മറ്റ് ക്രിപ്റ്റോകറൻസികളിൽ നിന്ന് വ്യത്യസ്തമായി, Tether-ന്‍റെ വില സാധാരണയായി സ്ഥിരമാണ്.

Get WazirX News First

* indicates required

1:1 എന്ന അനുപാതം ഉണ്ടെങ്കിലും, സ്റ്റേബിൾകോയിനുകളുടെ വിലയിൽ ചെറിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായേക്കാം എനനത് ശ്രദ്ധിക്കേണ്ടതാണ്. അങ്ങനെയാണെങ്കിലും, ഭൂരിഭാഗം സമയത്തും സ്റ്റേബിൾകോയിൻ വിലകളിലെ വ്യത്യാസം ഏകദേശം 1 മുതൽ 3 സെന്‍റ് വരെ മാത്രമാണ്. ലിക്വിഡിറ്റിയിലും വിതരണത്തിലും ആവശ്യകതയിലുമുള്ള ഏറ്റക്കുറച്ചിലുകളാണ് ഇതിന് കാരണം. ഇടപാടിന്‍റെ അളവ്, വിപണിയിലെ ചാഞ്ചാട്ടം, ട്രേഡിംഗ് വോള്യം എന്നിവയെല്ലാം ഇതിനെ സ്വാധീനിക്കുന്നു. 

2022 ഏപ്രിൽ പകുതിയിലെ കണക്കനുസരിച്ച്, 82.7 ബില്യൺ ഡോളറിലധികം മൂല്യമുള്ള  USDT, മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍റെ അടിസ്ഥാനത്തില്‍  ഏറ്റവും വലിയ മൂന്നാമത്തെ  ക്രിപ്‌റ്റോകറൻസി  ആണ് 

Tether ഒരു മൂല്യവത്തായ നിക്ഷേപമാണോ?

മുമ്പ് നിരവധി വിവാദങ്ങളാൽ ചുറ്റപ്പെട്ടിരുന്നുവെങ്കിലും, Tether താരതമ്യേന സ്ഥിരതയുള്ള ഒരു ക്രിപ്റ്റോകറൻസിയായി തുടരുന്നു. വർഷങ്ങളായി നിരവധി എതിരാളികളെ നേരിടേണ്ടിവന്നിട്ടുണ്ടെങ്കിലും, Tether  ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന സ്റ്റേബിൾകോയിനായി തുടരുകയാണ്. ഇത് നിരവധി പ്രയോജനങ്ങൾ വാഗ്ദാനം ചെയ്യുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത്, നമ്മൾ ഇതിനകം വ്യക്തമാക്കിയതു പോലെ, മറ്റ് ക്രിപ്റ്റോകറൻസികൾക്കുള്ള അങ്ങേയറ്റത്തെ ചാഞ്ചാട്ടം ഒഴിവാക്കാൻ ഇതു നിക്ഷേപകരെ സഹായിക്കുന്നു എന്നതാണ്. മൂല്യം USDT ആയി പരിവർത്തനം ചെയ്യുന്നതിലൂടെ, ട്രേഡർമാർക്ക്  ക്രിപ്‌റ്റോകറൻസികളുടെ വിലയിൽ പെട്ടെന്നുണ്ടാകുന്ന ഇടിവ് ഉളവാക്കുന്ന അപകടസാധ്യത പരിമിതപ്പെടുത്താനാകും.

Tether പോലെയുള്ള സ്റ്റേബിൾകോയിനുകൾ ഏത് ക്രിപ്‌റ്റോകറൻസിയുമായും ലളിതമായും വേഗത്തിലുമുള്ള എക്സ്ചേഞ്ച് സാധ്യമാക്കുന്നു. അതേസമയം ഒരു ക്രിപ്റ്റോകറൻസി പണമാക്കി മാറ്റാൻ ദിവസങ്ങളെടുത്തേക്കും, അതിന് ഇടപാട് ചെലവുകളുമുണ്ട്. ഇത് എക്സ്ചേഞ്ച് പ്ലാറ്റ്‌ഫോമുകൾക്ക് ലിക്വിഡിറ്റിയും നിക്ഷേപകർക്ക് ചെലവില്ലാത്ത എക്സിറ്റ് സ്ട്രാറ്റജികളും പ്രദാനം ചെയ്യുന്നതിനൊപ്പം നിക്ഷേപകരുടെ  പോർട്ട്‌ഫോളിയോയില്‍ ഫ്ളക്സിബിലിറ്റിയും സ്ഥിരതയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ക്രിപ്റ്റോ വാങ്ങലുകൾ എളുപ്പമാക്കാൻ Tether അനുയോജ്യമാണ്, കാരണം മിക്ക ആളുകളും അസ്ഥിരത കണക്കിലെടുത്ത് ബിറ്റ്‌കോയിന്‍ അല്ലെങ്കിൽ Ethereum ആശ്രിതത്വം ഒഴിവാക്കാൻ ആഗ്രഹിക്കുന്നു.

പൊരുത്തപ്പെടുന്ന ഒരു ഫിയറ്റ് കറൻസി ഫണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാലും Tether-ന്‍റെ കരുതൽ ശേഖരത്തിന്‍റെ പൂർണ പിന്തുണയുള്ളതിനാലും, Tether മുൻകാലങ്ങളിൽ  $1-ൽ താഴ്ന്നപ്പോഴും  $1-ൽ കൂടുതൽ ഉയര്‍ന്നപ്പോഴും മൂല്യം ഒരു പരിധിക്കുള്ളില്‍ പിടിച്ചുനിര്‍ത്താന്‍ അതിനായി.  ഈ ഘടകങ്ങളെല്ലാം തീർച്ചയായും Tether-നെ ഒരു മൂല്യവത്തായ നിക്ഷേപമാക്കി മാറ്റുന്നു. 

ഇന്ത്യയിൽ INR ഉപയോഗിച്ച് USDT എങ്ങനെ വാങ്ങാം?

 ഇന്ത്യയിൽ INR ഉപയോഗിച്ച് USDT വാങ്ങാൻ എങ്ങനെ സാധിക്കുമെന്നാണ് നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ, ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായതും മുൻനിര ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചുമായ WazirX-ന് അപ്പുറത്തേക്ക് നോക്കേണ്ട ആവശ്യമില്ല. USDT-യിൽനിന്ന് INR-ലേക്കുള്ള പരിവർത്തന നിരക്കുകൾ സഹിതം, ഏതാനും ലളിതമായ സ്റ്റെപ്പുകളിലൂടെ  ഇന്ത്യയിൽ USDT വാങ്ങാൻ WazirX നിങ്ങളെ സഹായിക്കുന്നു. 

WazirX വഴി  ഇന്ത്യയിൽ USDT വാങ്ങാൻ , ഉപയോക്താക്കൾ ആദ്യം WazirX-ൽ സ്വയം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. KYC പ്രക്രിയകൾ പൂർത്തിയായി കഴിഞ്ഞാൽ, ഉപയോക്താക്കൾക്ക് ഫണ്ട് നിക്ഷേപിച്ച് തുടങ്ങാനും  INR ഉപയോഗിച്ച് USDT വാങ്ങാനും കഴിയും. 

WazirX-ലൂടെ  ഇന്ത്യയിൽ USDT എങ്ങനെ വാങ്ങാം  എന്നതിനെ കുറിച്ചുള്ള വിശദമായ ഗൈഡ് ഇതാ.

ഘട്ടം 1: അക്കൗണ്ട് സൃഷ്ടിക്കുക

  • വെബ്‌സൈറ്റ് വഴിയോ  ആപ്പ് ഡൗൺലോഡ് ചെയ്‌തുകൊണ്ടോ WazirX-ൽ സൈൻ അപ്പ് ചെയ്യുക. 
  • നിങ്ങളുടെ ഇമെയിൽ വിലാസം നൽകിയിട്ട് പാസ്‌വേഡ് സജ്ജമാക്കുക.
  • സേവന നിബന്ധനകൾ വായിച്ചു നോക്കുക, ചെക്ക്ബോക്സിൽ ക്ലിക്ക് ചെയ്യുക, ഒടുവിൽ സൈൻ-അപ്പ് ബട്ടണിൽ ക്ലിക്ക് ചെയ്യുക. 
Create your account

ഘട്ടം 2: നിങ്ങളുടെ ഇമെയിൽ പരിശോധിച്ചുറപ്പാക്കുക 

തുടർന്ന് നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിലേക്ക് പരിശോധിച്ചുറപ്പാക്കാനുള്ള ഒരു ഇമെയിൽ അയച്ചുതരും. പരിശോധിച്ചുറപ്പാക്കി കഴിയുമ്പോൾ, താഴെ കാണിച്ചിരിക്കുന്ന പോലെയുള്ള ഒരു സന്ദേശം നിങ്ങൾക്ക് ലഭിക്കും. 

Verify your email

ഘട്ടം 3: സുരക്ഷാ നടപടികൾ സജ്ജീകരിക്കുക

അടുത്തതായി, നിങ്ങള്‍ എത്തുന്നത് സെക്യൂരിറ്റി സെറ്റിംഗ്‍സ് പേജിലേക്ക് ആയിരിക്കും. സുരക്ഷയ്ക്കായി, ഗൂഗിൾ ഒതന്‍റിക്കേറ്റർ ആപ്പ് ഡൗൺലോഡ് ചെയ്‌തിട്ട് അത് നിങ്ങളുടെ അക്കൗണ്ടുമായി കണക്‌റ്റ് ചെയ്‌തുകൊണ്ട് 2-ഫാക്റ്റർ ഒതന്‍റിക്കേഷൻ (2FA) പ്രവർത്തനക്ഷമമാക്കാൻ ശുപാർശ ചെയ്യുന്നു.

Set up security measures

ഘട്ടം 4: KYC പരിശോധിച്ചുറപ്പാക്കൽ

ആദ്യം, KYC പരിശോധിച്ചുറപ്പാക്കൽ പൂർത്തിയാക്കാൻ, നൽകിയിരിക്കുന്ന ലിസ്റ്റിൽ നിന്ന് നിങ്ങളുടെ രാജ്യം തിരഞ്ഞെടുക്കുക. തുടർന്ന് നിങ്ങൾക്ക് നിങ്ങളുടെ KYC പരിശോധിച്ച് പ്രക്രിയ പൂർത്തിയാക്കാം. 

KYC Verification

ഘട്ടം 5: നിങ്ങളുടെ ഫണ്ടുകൾ നിക്ഷേപിക്കുക

  • INR നിക്ഷേപിക്കൽ

നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് INR ഫണ്ടുകൾ UPI/IMPS/NEFT/RTGS വഴി നിങ്ങളുടെ WazirX അക്കൗണ്ടിലേക്ക് നിക്ഷേപിക്കാം  ബാങ്കിന്‍റെ പേര്, അക്കൗണ്ട് നമ്പർ, IFSC കോഡ് മുതലായവ ഉൾപ്പെടെയുള്ള നിങ്ങളുടെ വിശദാംശങ്ങൾ നൽകിയാൽ മതി, നിങ്ങൾക്ക് നിക്ഷേപം തുടങ്ങാം.

  • ക്രിപ്റ്റോകറൻസി നിക്ഷേപിക്കൽ

 ക്രിപ്റ്റോകറൻസികൾ നിങ്ങളുടെ വാലറ്റിൽ നിന്നോ മറ്റ് വാലറ്റുകളിൽ നിന്നോ നിങ്ങളുടെ WazirX അക്കൗണ്ടിലേക്ക് മാറ്റാം. ആദ്യം നിങ്ങളുടെ WazirX വാലറ്റിൽ നിന്ന് നിങ്ങളുടെ ഡെപ്പോസിറ്റ് അഡ്രസ് കരസ്ഥമാക്കുക. തുടർന്ന്, നിങ്ങളുടെ ക്രിപ്റ്റോകറൻസി കൈമാറ്റം ചെയ്യാനായി, നിങ്ങളുടെ മറ്റേ വാലറ്റിലെ ‘സെന്‍ഡ് അഡ്രസ്സ്’ എന്ന ഭാഗത്ത് ഈ വിലാസം പങ്കിടുക.

ഘട്ടം 6: INR ഉപയോഗിച്ച് USDT വാങ്ങുക

ഏറ്റവും പുതിയ USDT/INR  വിലകൾ കാണാൻ WazirX ആപ്പിലേക്കോ വെബ്‌സൈറ്റിലേക്കോ ലോഗിൻ ചെയ്യുക, എന്നിട്ട് USDT/INR പ്രൈസ് ടിക്കറിൽ ക്ലിക്ക് ചെയ്യുക. 

Buy USDT with INR

താഴേക്ക് സ്ക്രോൾ ചെയ്യുക, നിങ്ങൾ BUY/SELL ബട്ടൺ കാണും. അടുത്തതായി, നിങ്ങൾ എത്ര INR-നാണോ USDT വാങ്ങാൻ ആഗ്രഹിക്കുന്നത് ആ തുക എന്‍റര്‍ ചെയ്യുക. നിങ്ങളുടെ WazirX അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുള്ള നിങ്ങളുടെ INR ബാലൻസ് ഈ തുകയേക്കാൾ വലുതോ ഇതിനു തുല്യമോ ആയിരിക്കണം. 

Graphical user interface, text, applicationDescription automatically generated

ബയ് USDT എന്നതിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ഓർഡർ നടപ്പാക്കി കഴിഞ്ഞാൽ, നിങ്ങൾ വാങ്ങിയ USDT നിങ്ങളുടെ WazirX വാലറ്റിൽ ചേർക്കും. 

അങ്ങനെ ഏതാനം ലളിതമായ ഘട്ടങ്ങളിലൂടെ നിങ്ങൾക്ക് ഇന്ത്യയിൽ INR ഉപയോഗിച്ച് USDT വാങ്ങാനാകും. 
WazirX-നെ കുറിച്ച് കൂടുതലറിയാൻ,  ഇവിടെ ക്ലിക്ക് ചെയ്യുക.

നിരാകരണം: ക്രിപ്‌റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്‌റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.

Leave a Reply