Skip to main content

നിങ്ങളുടെ ക്രിപ്റ്റോകറൻസി എങ്ങനെ പണമാക്കി മാറ്റാം? (How To Convert Your Cryptocurrency Into Cash?)

By ഏപ്രിൽ 26, 2022മെയ്‌ 27th, 20223 minute read
How to convert your cryptocurrency into cash - WazirX

ഫിയറ്റ് പണത്തിന്‍റെ പ്രചാരമുള്ള ബദല്‍ എന്ന നിലയില്‍ നിക്ഷേപകര്‍ക്കിടയിലും സാമ്പത്തിക സേവന സ്ഥാപനങ്ങള്‍ക്കിടയിലും ക്രിപ്റ്റോകറൻസി വലിയ താത്പര്യം നേടിയിട്ടുണ്ട്. എന്നിരുന്നാലും, ബ്ലോക്ക്‌ചെയിന്‍  അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ കറൻസികൾ എന്ന ആശയത്തിന് ഒരു വെല്ലുവിളി നിറഞ്ഞ പ്രശ്നമുണ്ട്. ഈ കറൻസി സാധാരണ ഫിയറ്റ് കറൻസി പോലെ ചെലവഴിക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ ആളുകൾക്ക് തങ്ങളുടെ ദൈനംദിന സാമ്പത്തിക കാര്യങ്ങൾക്കായി   ബിറ്റ്‍കോയിന്‍ ,  Ethereum  എന്നിവ പോലെയുള്ള  ക്രിപ്‌റ്റോകറൻസികൾ  മുഖ്യധാരയിലെ കൂടുതല്‍ മാര്‍ഗങ്ങളില്‍ ഉ  പയോഗിക്കാൻ അവരെ സഹായിക്കുന്ന വഴികൾ ഉരുത്തിരിയുന്നുണ്ട്.  2022-ൽ ക്രിപ്റ്റോയെ എങ്ങനെ പണമാക്കി മാറ്റാം എന്നതാണ് ക്രിപ്‌റ്റോ രംഗത്തെ ജ്വലിക്കുന്ന ചോദ്യങ്ങളിലൊന്ന്.

ഡിജിറ്റൽ കറൻസികൾ വളരെ അസ്ഥിരമാണ്, അവയുടെ മൂല്യങ്ങൾ വൻതോതിൽ ചാഞ്ചാടുന്നു. ഡിജിറ്റൽ കറൻസികളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം നിമിത്തം, റിസ്‍ക്കെടുക്കാൻ ആഗ്രഹിക്കാത്ത ഒരു നിക്ഷേപകൻ തന്‍റെ ഡിജിറ്റൽ പണം ഫിയറ്റ് കറൻസിയിലേക്ക് മാറ്റാൻ ആഗ്രഹിച്ചേക്കാം. എന്നിരുന്നാലും, ക്രിപ്‌റ്റോയെ പണമാക്കി മാറ്റുന്നതിനുള്ള എല്ലാ മാർഗങ്ങളിലും ലഭ്യമാകുന്ന നേട്ടത്തിന് നികുതി ചുമത്തപ്പെടും.  ഈ ലേഖനത്തിൽ, 2022-ൽ ക്രിപ്റ്റോയെ എങ്ങനെ പണമാക്കി മാറ്റാം എന്നതിനെ കുറിച്ചുള്ള നിങ്ങളുടെ ചോദ്യത്തിന് ഞങ്ങൾ ഉത്തരം തരും.

ഇന്ത്യയിൽ ക്രിപ്റ്റോ എങ്ങനെ പണമാക്കി മാറ്റാം എന്നതിനെ കുറിച്ചുള്ള ഗൈഡ്

ഒരു ക്രിപ്റ്റോകറൻസി എക്സ്ചേഞ്ച് പ്ലാറ്റ്‌ഫോമിലൂടെ

ഇന്ത്യയിൽ ക്രിപ്റ്റോയെ എങ്ങനെ പണമാക്കി മാറ്റാമെന്നതിനുള്ള ഞങ്ങളുടെ ഗൈഡില്‍ നല്‍കിയിട്ടുള്ള ആദ്യ മാർഗം,  WazirX പോലുള്ള  ക്രിപ്റ്റോകറൻസി എക്സ്ചേഞ്ച് പ്ലാറ്റ്ഫോമുകൾ  വഴി അതു ചെയ്യുക എന്നതാണ്. ഒരു എക്സ്ചേഞ്ച് പ്ലാറ്റ്ഫോം അല്ലെങ്കിൽ ഒരു ബ്രോക്കർ വഴി നിങ്ങൾക്ക് ഏത് ക്രിപ്റ്റോകറൻസിയും പണമാക്കി മാറ്റാമെന്നാണ്. വിദേശ വിമാനത്താവളങ്ങളിലെ കറൻസി വിനിമയ സംവിധാനത്തിന് സമാനമാണിത്. 

  • WazirX പോലുള്ള ഒരു എക്സ്ചേഞ്ചിൽ നിങ്ങളുടെ ക്രിപ്റ്റോകറൻസി നിങ്ങൾ നിക്ഷേപിക്കണം.
  • തുടർന്ന് നിങ്ങൾ ആഗ്രഹിക്കുന്ന കറൻസിയിൽ അത് പിൻവലിക്കാനുള്ള ഒരു അഭ്യർത്ഥന നൽകണം. 
  • കുറച്ച് സമയത്തിന് ശേഷം പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും.

ഈ രീതി ഏറ്റവും സുരക്ഷിതമായി കണക്കാക്കപ്പെടുന്നു, എന്നാൽ നിങ്ങളുടെ അക്കൗണ്ടിൽ ഫണ്ടുകൾ എത്താൻ ചിലപ്പോൾ 4-6 ദിവസമെടുക്കും. കൂടാതെ, ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകൾ ഒരു ഇടപാട് ഫീസ് ഈടാക്കുന്നു, അത് ഓരോ  എക്സ്ചേഞ്ച് പ്ലാറ്റ്ഫോമിലും വ്യത്യസ്തമാണ്.

Get WazirX News First

* indicates required

ഒരു പിയർ-ടു-പിയർ നെറ്റ്വർക്കിലൂടെ

ഇന്ത്യയിൽ ക്രിപ്റ്റോ എങ്ങനെ പണമാക്കി മാറ്റാം എന്നതിനെ കുറിച്ചുള്ള ഞങ്ങളുടെ ഗൈഡിൽ അടുത്തത്, അതൊരു പിയർ-ടു-പിയർ പ്ലാറ്റ്‍ഫോമിലൂടെ ചെയ്യുക എന്നതാണ്. നിങ്ങളുടെ ക്രിപ്റ്റോകറൻസികൾ വിൽക്കുന്നതിലൂടെ അത് പണമാക്കി മാറ്റാൻ നിങ്ങൾക്ക് ഒരു പിയർ-ടു-പിയർ പ്ലാറ്റ്‌ഫോം ഉപയോഗിക്കാം. ഈ രീതി നിങ്ങൾക്ക് വേഗതയേറിയതും കൂടുതൽ അജ്ഞാതവുമായ പിൻവലിക്കൽ വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞ ഫീസ്, മൂന്നാം കക്ഷി എക്സ്ചേഞ്ച് പ്ലാറ്റ്‌ഫോമിനേക്കാൾ മികച്ച വിനിമയ നിരക്കിന്‍റെ സാധ്യത എന്നിവ ഈ രീതിയുടെ മറ്റ് നേട്ടങ്ങളിൽ ഉൾപ്പെടുന്നു. 

  • ആദ്യം, നിങ്ങൾ ഒരു പിയർ-ടു-പിയർ എക്സ്ചേഞ്ച് പ്ലാറ്റ്‌ഫോമിൽ സൈൻ അപ്പ് ചെയ്ത ശേഷം നിങ്ങള്‍ക്ക് ഉചിതമെന്ന് തോന്നുന്ന ബയേര്‍സ് ലൊക്കേഷനായി തിരയണം.
  • എന്നിട്ട്, മാർക്കറ്റ്‍പ്ലെയ്സിൽ വാങ്ങുന്നവര്‍ക്കായി നോക്കുക. മിക്ക പിയർ-ടു-പിയർ പ്ലാറ്റ്‌ഫോമുകളും ഒരു എസ്ക്രോ സേവനം വാഗ്ദാനം ചെയ്യുന്നു. ഇതിനർത്ഥം, പേയ്‌മെന്‍റ് ലഭിച്ചുവെന്ന് നിങ്ങൾ സ്ഥിരീകരിക്കുന്നത് വരെ നിങ്ങളുടെ ക്രിപ്റ്റോകറൻസികൾ വാങ്ങുന്നയാൾക്ക് അവ ആക്സസ് ചെയ്യാൻ കഴിയില്ലെന്നാണ് .

പിയർ-ടു-പിയർ സെല്ലിംഗ് രീതി ഉപയോഗിക്കുമ്പോൾ തട്ടിപ്പുകാരെ കുറിച്ച് ബോധവാന്‍മാരായിരിക്കുക എന്നത് വളരെ പ്രധാനമാണ്. വാങ്ങുന്നയാൾക്ക് നിങ്ങളുടെ ക്രിപ്റ്റോകറൻസി റിലീസ് ചെയ്യുന്നതിനു മുമ്പ് നിങ്ങൾ നിശ്ചയമായും അവരുടെ ഐഡന്‍റിറ്റി പരിശോധിക്കണം. കൂടാതെ, വാങ്ങുന്നയാൾ പണമടയ്ക്കുന്നത് വരെ നിങ്ങളുടെ ക്രിപ്റ്റോ അസറ്റുകൾ ലോക്ക് ചെയ്ത് സൂക്ഷിക്കാൻ അനുവദിക്കുന്ന ഒരു പിയർ-ടു-പിയർ പ്ലാറ്റ്‌ഫോം ഉപയോഗിക്കണമെന്നും ശക്തമായി നിർദ്ദേശിക്കുന്നു.

ക്രിപ്റ്റോകറൻസി ബാങ്കിംഗ് ഉപയോഗിച്ച് നിങ്ങളുടെ ക്രിപ്റ്റോകറൻസി ഫിയറ്റ് പോലെ ഉപയോഗിക്കുക

പരമ്പരാഗത പണം ചെലവഴിക്കുന്ന അതേ രീതിയിൽ തങ്ങളുടെ ഡിജിറ്റൽ ആസ്തികൾ ചെലവഴിക്കാൻ ക്രിപ്റ്റോകറൻസി ബാങ്കിംഗ്  ആളുകളെ സഹായിക്കുന്നു. തങ്ങളുടെ ഡിജിറ്റൽ കോയിനുകൾ ഡിജിറ്റൽ  വാലറ്റുകളിൽ  സൂക്ഷിക്കാനും ക്രിപ്റ്റോ ബാങ്കിംഗ് ആളുകളെ അനുവദിക്കുന്നു. ഇത്തരത്തിലുള്ള ബാങ്കിംഗ് വഴി നിങ്ങൾക്ക് ക്രിപ്റ്റോകറൻസി ഡെബിറ്റ് കാർഡുകളിലേക്ക് ആക്സസ് ലഭിക്കുന്നു. മറ്റേതൊരു കറൻസിയും ഉപയോഗിക്കുന്നതുപോലെ തന്നെ, നിങ്ങളുടെ ഡിജിറ്റൽ കോയിൻ ബാലൻസ് ദിവസേനയുള്ള വാങ്ങലുകൾക്കായോ ഒരു നിക്ഷേപമായി സൂക്ഷിക്കുന്നതിനു പകരം പണമായി പിൻവലിക്കുന്നതിനായോ ഈ കാര്‍ഡുകള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാനാകും.

 ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് പ്ലാറ്റ്‌ഫോമുകളാണ് ക്രിപ്റ്റോ ഡെബിറ്റ് കാർഡുകൾ നൽകുന്നത്. ഈ കാർഡുകളിൽ ക്രിപ്റ്റോകറൻസി ലോഡ് ചെയ്ത്,  ഡിജിറ്റൽ കറൻസി സ്വീകരിക്കാത്ത വ്യാപാരികളിൽ നിന്നും ഓൺലൈനായും നേരിട്ടും വാങ്ങലുകൾ നടത്താൻ ഇത് ഉപയോഗിക്കാം.

ഈ ഡെബിറ്റ് കാർഡുകളുടെ ലഭ്യതയ്ക്ക് മുമ്പ്,  ക്രിപ്റ്റോകറൻസികൾ  ഒരു പേയ്മെന്‍റ് രീതിയായി സ്വീകരിക്കുന്ന റീട്ടെയിലർമാരുടെ പക്കൽ മാത്രമേ ഇത് ചെലവഴിക്കാനാകുമായിരുന്നുള്ളൂ. അല്ലെങ്കില്‍, ക്രിപ്റ്റോ പണമാക്കി മാറ്റാനുള്ള വഴികൾ തേടുക എന്നതു മാത്രമായിരുന്നു സാധ്യമായിരുന്നത്.  നിലവിൽ, ക്രിപ്റ്റോ കാർഡുകൾ നൽകാനായി ഫിൻടെക് സ്ഥാപനങ്ങൾ ചാർട്ടേഡ് ബാങ്കുകളോടും ഡെബിറ്റ് കാർഡ് ഇഷ്യൂ ചെയ്യുന്നവരോടും ചേർന്ന് പ്രവർത്തിക്കുന്നു, അങ്ങനെ തങ്ങളുടെ പങ്കാളികളുടെ ലോജിസ്റ്റിക്, റെഗുലേറ്ററി ചട്ടക്കൂടുകൾ പ്രയോജനപ്പെടുത്തിക്കൊണ്ട്, ഓട്ടോമാറ്റിക്കായി നിങ്ങളുടെ  ക്രിപ്റ്റോകറൻസികൾ വില്‍ക്കാനും പണമാക്കി മാറ്റാനും ചില്ലറ വ്യാപാരികള്‍ക്കുള്ള പേയ്മെന്‍റ് നടത്താനും നിങ്ങളെ അനുവദിക്കുന്നു. അതായത് ക്രിപ്റ്റോ ബാങ്കിംഗ് വഴി; പരമ്പരാഗത ഡെബിറ്റ് കാർഡുകൾ സ്വീകരിക്കുന്നിടത്തെല്ലാം നിങ്ങളുടെ ഡിജിറ്റൽ ഫണ്ടുകൾ ഉപയോഗിക്കാം.

ക്രിപ്റ്റോ ബാങ്കിംഗ് ഒരു ഉദിച്ചുയരുന്ന ആശയമാണെങ്കിലും, പരമ്പരാഗത ബാങ്കുകളെപ്പോലെ ഇത് ജനപ്രിയമാകാൻ സമയമെടുക്കും. അതിനാൽ,  ഇന്ത്യയിൽ ബിറ്റ്കോയിൻ എങ്ങനെ പണമാക്കി മാറ്റാം  എന്നതിനെ കുറിച്ചുള്ള തിരയൽ തുടരും. ക്രിപ്റ്റോ/ബിറ്റ്കോയിൻ പണമാക്കി മാറ്റുന്നത് എങ്ങനെയാണെന്ന കാര്യത്തിൽ നിങ്ങള്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കാനാണ് ഈ  പോസ്റ്റ് ശ്രമിച്ചത്. എന്നിരുന്നാലും,  ക്രിപ്റ്റോകറൻസി മാർക്കറ്റ്  അസ്ഥിരമാണെന്ന് ഓർമ്മിക്കേണ്ടത് പ്രധാനമാണ്. അതിനാൽ, ക്രിപ്റ്റോ രംഗത്ത് ട്രേഡിംഗ് നടത്തുന്നതിന്‍റെ അപകടസാധ്യത ലഘൂകരിക്കാൻ അനിവാര്യമായ പ്രതിരോധ നടപടികൾ നിങ്ങൾ കൈക്കൊള്ളേണ്ടതാണ്. 

PS: വിശ്വസനീയമായ ക്രിപ്റ്റോ പ്ലാറ്റ്ഫോമുകളിൽ നിന്ന് മാത്രം നിങ്ങളുടെ ക്രിപ്റ്റോ പണമാക്കി മാറ്റുക!

നിരാകരണം: ക്രിപ്‌റ്റോകറൻസി ഒരു നിയമപരമായ നാണ്യമല്ല, നിലവിൽ ഇത് നിയന്ത്രണവിധേയമല്ല. ക്രിപ്‌റ്റോ കറൻസികളുടെ വില വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അവ ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾ മതിയായ നഷ്ടസാധ്യത വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഏതെങ്കിലും നിക്ഷേപ ഉപദേശത്തെയോ WazirX-ന്റെ ഔദ്യോഗിക നിലപാടിനെയോ പ്രതിനിധീകരിക്കുന്നില്ല. മുൻകൂർ അറിയിപ്പ് കൂടാതെ ഏത് സമയത്തും ഏത് കാരണത്താലും ഈ ബ്ലോഗ് പോസ്റ്റ് ഭേദഗതി ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം WazirX-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.

Leave a Reply